23/09/2026
🌟 തൊഴിൽ അവസരം! 🌟
കേരള സർക്കാരിന്റെ പട്ടികവർഗ്ഗ വികസന വകുപ്പിൽ ഡിജിറ്റൽ കണ്ടെന്റ് ക്രിയേഷൻ, വെബ് സൈറ്റ് മാനേജ്മെൻറ് മേഖലകളിൽ പ്രൊഫഷണലുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
📌 ഒഴിവുള്ള തസ്തികകൾ:
വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി & എ.ഐ കണ്ടെന്റ് ക്രിയേഷൻ (1 ഒഴിവ്).
സോഷ്യൽ മീഡിയ വെബ്സൈറ്റ് മാനേജെൻറ് & കണ്ടെന്റ് ക്രിയേഷൻ (1 ഒഴിവ്).
🎓 വിദ്യാഭ്യാസ യോഗ്യത:
ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ / പബ്ലിക് റിലേഷൻസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഐ.ടി ബിരുദവും (B.Tech/BCA/BSc IT) ഡിജിറ്റൽ മാർക്കറ്റിംഗ് / മൾട്ടിമീഡിയ ഡിസൈനിങ്ങിൽ ഉള്ള പ്രവൃത്തി പരിചയവും.
💰 പ്രതിമാസ വേതനം: 34,180/- രൂപ.
🗓️ അവസാന തീയതി: 30.09.2026.
📧 അപേക്ഷിക്കേണ്ട വിധം:
അപേക്ഷ ഫോം, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ പകർപ്പ് സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക.
അല്ലെങ്കിൽ 'ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം 695 033' എന്ന വിലാസത്തിൽ തപാൽ വഴിയും അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് www.stdd.kerala.gov.in സന്ദർശിക്കുക