INCAS Dubai TVM District Committee

INCAS Dubai TVM District Committee Official Page of INCAS Dubai Thiruvananthapuram District Committee

"ശ്വസിക്കുന്നതും സിരയിലോടുന്നതും കോൺഗ്രസ്സ് മാത്രം. ഒറ്റക്കെട്ടായി നിൽക്കുന്ന കോൺഗ്രസ്സ്"

26/08/2026

ജാതി മത വർണ്ണ വിത്യാസങ്ങൾക്കതീതമായി ഒരുമിച്ചു ചേർന്ന് നന്മയുടെ പൂക്കളം തീർത്ത്, സ്നേഹത്തിന്റെ ഓണസദ്യയൊരുക്കി, സന്തോഷത്തോടെ വരവേൽക്കാം ഈ പൊന്നോണത്തെ… 🌼
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🏵️🌺🌸🌼

ഇന്ത്യയുടെ നാളെയെ ഇന്നലെ തന്നെ സ്വപ്നം കണ്ട ദീർഘദർശി…ആധുനിക ഇന്ത്യയുടെ ശില്പി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സ്നേഹസ...
20/08/2026

ഇന്ത്യയുടെ നാളെയെ ഇന്നലെ തന്നെ സ്വപ്നം കണ്ട ദീർഘദർശി…
ആധുനിക ഇന്ത്യയുടെ ശില്പി ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സ്നേഹസ്മരണകൾ. 🌹🇮🇳

INCAS DUBAI

ത്യാഗങ്ങളുടെ തീച്ചൂളയിൽ പിറന്ന സ്വാതന്ത്ര്യം…തലമുറകളിലേക്ക് അഭിമാനത്തോടെ കൈമാറാം. 🇮🇳എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര...
15/08/2026

ത്യാഗങ്ങളുടെ തീച്ചൂളയിൽ പിറന്ന സ്വാതന്ത്ര്യം…
തലമുറകളിലേക്ക് അഭിമാനത്തോടെ കൈമാറാം. 🇮🇳
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!🇮🇳

കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രിയപ്പെട്ട രാജേഷ് നമ്മെ വിട്ടുപിരിഞ്ഞു എന്ന...
05/08/2026

കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രിയപ്പെട്ട രാജേഷ് നമ്മെ വിട്ടുപിരിഞ്ഞു എന്നത് വലിയൊരു വേദനയാണ്. ഒഴുക്കിൽപ്പെട്ട ആൾക്ക് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി അദ്ദേഹത്തെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച ശേഷമാണ് രാജേഷ് യാത്രയായത്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കെപിസിസി രൂപീകരിച്ച DSRF ടീമിൽ പ്രത്യേക പരിശീലനം ലഭിച്ച രാജേഷ്, കായലിൽ ഉൾപ്പെടെ ഒട്ടേറെപ്പേരെ നീന്തൽ പഠിപ്പിച്ച മിടുക്കനായ ഒരു പരിശീലകൻ കൂടിയായിരുന്നു. തിരുവനന്തപുരം നേമം കല്ലിയൂർ യൂത്ത് കോൺഗ്രസ് ഭാരവാഹിയുമായിരുന്നു.

പ്രിയപ്പെട്ട രാജേഷിന് സംസ്ഥാന ബഹുമതി നൽകും. അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത വീട് പൂർത്തിയാക്കി നൽകും.

വേദനയോടെ വിട ...🙏🌹

NORKA Roots  CEO ആയി ചുമതലയേറ്റ തിരുവനന്തപുരം സ്വദേശി ശ്രീ രാജേഷ് മാധവന് അഭിനന്ദനങ്ങൾ 🌹
03/08/2026

NORKA Roots CEO ആയി ചുമതലയേറ്റ തിരുവനന്തപുരം സ്വദേശി ശ്രീ രാജേഷ് മാധവന് അഭിനന്ദനങ്ങൾ 🌹

നിയമസഭാ സ്പീക്കർ, മന്ത്രി, ആറ്റിങ്ങൽ MLA, ആലപ്പുഴ MP, Andaman & Nicobar Islands Lt. Governor ഒക്കെ ആയിരുന്ന ശ്രീ. വക്കം ...
31/07/2026

നിയമസഭാ സ്പീക്കർ, മന്ത്രി, ആറ്റിങ്ങൽ MLA, ആലപ്പുഴ MP, Andaman & Nicobar Islands Lt. Governor ഒക്കെ ആയിരുന്ന ശ്രീ. വക്കം പുരുഷോത്തമൻ അവർകളുടെ മൂന്നാം ചരമവാർഷികം. ഓർമ്മപ്പൂക്കൾ 🌹🙏

ജനകീയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി INCAS DUBAI  സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേ...
22/07/2026

ജനകീയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി INCAS DUBAI സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

INCAS Dubai TVM District Committee

വിദ്യാർത്ഥികൾക്കെതിരെയുള്ള ഡൽഹിയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേ...
21/07/2026

വിദ്യാർത്ഥികൾക്കെതിരെയുള്ള ഡൽഹിയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ജനാധിപത്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനാവില്ല. പോരാട്ടം തുടരും💪
Indian National Congress
Indian National Congress - Kerala
INCAS ദുബായ് തിരുവനന്തപുരം
INCAS DUBAI
INCAS Sharjah - Thiruvananthapuram District
Incas Abudhabi - Trivandrum District

🌹 ഓർമ്മകൾക്ക് മരണമില്ല... 🌹ചില മനുഷ്യർ ഈ ഭൂമിയിലൂടെ കടന്നുപോകുന്നത് ഒരു ജീവിതം ജീവിക്കാനല്ല...ആയിരം ജീവിതങ്ങളിൽ പ്രതീക്ഷ...
18/07/2026

🌹 ഓർമ്മകൾക്ക് മരണമില്ല... 🌹

ചില മനുഷ്യർ ഈ ഭൂമിയിലൂടെ കടന്നുപോകുന്നത് ഒരു ജീവിതം ജീവിക്കാനല്ല...
ആയിരം ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം തെളിയിക്കാനാണ്.

അധികാരത്തിന്റെ ആഡംബരമല്ല,
സാധാരണ മനുഷ്യന്റെ മുറ്റത്തെ പൊടിപാതകളായിരുന്നു അദ്ദേഹത്തിന്റെ വഴികൾ.
പദവിയുടെ മഹത്വമല്ല,
ജനങ്ങളുടെ വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ വിലാസം.

മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും,
കേരളത്തിന്റെ ഓർമ്മകളിൽ ഇന്നും ഒരു പുഞ്ചിരി തെളിയും...
ഒരു വീട്ടുവാതിൽ തട്ടുന്ന ശബ്ദം കേൾക്കും...
"ഞാനുണ്ട്..." എന്ന് ആശ്വാസം പകരുന്ന ഒരു മനുഷ്യസ്നേഹത്തിന്റെ സ്പർശം അനുഭവപ്പെടും.

കാരണം,
ജനങ്ങൾക്കുവേണ്ടി ജീവിച്ചവർ മരിക്കാറില്ല.
അവർ ഓരോ പ്രാർത്ഥനയിലും,
ഓരോ ഓർമ്മയിലും,
ഓരോ പ്രതീക്ഷയിലും വീണ്ടും വീണ്ടും ജനിക്കുന്നു.

പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി, ജനനായകൻ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ
ഹൃദയം നിറഞ്ഞ പ്രണാമം... 🌹

"കാലം മായ്ക്കാൻ കഴിയാത്ത ചില പേരുകളുണ്ട്...
ജനഹൃദയങ്ങൾ സ്നേഹത്തോടെ എന്നും സൂക്ഷിക്കുന്ന പേരുകൾ."

ആത്മാർത്ഥതയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ഉത്തമ മാതൃകയായിരുന്ന പ്രിയപ്പെട്ട തിരുവനന്തപുരം DCC സെക്രട്ടറി ശ്രീ മാരായമു...
10/07/2026

ആത്മാർത്ഥതയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ഉത്തമ മാതൃകയായിരുന്ന പ്രിയപ്പെട്ട തിരുവനന്തപുരം DCC സെക്രട്ടറി ശ്രീ മാരായമുട്ടം സുരേഷിന്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🌹
DCC Thiruvananthapuram

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when INCAS Dubai TVM District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share