Kerala Congress-B Kazhakkoottam

Kerala Congress-B Kazhakkoottam കേരള കോൺഗ്രസ് (ബി) കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് ..

24/08/2026

എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ ഉത്രാടദിനാശംസകൾ.. 🌼 🌼 🌼

20/08/2026

അന്നും ഇന്നും എന്നും പറയാനുള്ളത് പറഞ്ഞാണ് ശീലം..

ചിലർ ചോദിക്കുന്നത് കേട്ടു എന്തുകൊണ്ട് മുൻപ് ഒന്നും പറഞ്ഞില്ലാ എന്ന്..
മുൻപും, പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
സംഘടനയിൽ പറയേണ്ട കാര്യങ്ങൾ സംഘടനയിൽ പറഞ്ഞിട്ടുണ്ട്. ഡയറക്ടർ ബോർഡിൽ പറയേണ്ടത് അവിടെ തന്നെ പറയുകയും ചെയ്തിട്ടുണ്ട്..

ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവുമായ നിലയില്‍ എന്‍.എസ്.എസ്. നെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്ന് ജനറല്‍ സെക്രട്ടറിയോട് തന്നെ മുൻപും പറഞ്ഞിട്ടുണ്ട്..(2026 ജൂണ്‍ 20 ഞായറാഴ്ച രാവിലെ എന്‍. എസ്. എസ്. ബഡ്ജറ്റ് സമ്മേളന വേദിയിൽ എടുത്ത ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്)

ഒരിക്കൽ കൂടി പറയുന്നു, ഞാൻ NSSനോ കരയോഗങ്ങൾക്കോ എതിരല്ലാ. ഇപ്പോൾ നായർ സർവീസ് സൊസൈറ്റിയെ നാശത്തിലെയ്ക്ക് കൊണ്ടുപോകുവാനുള്ള ചിലരുടെ ശ്രമങ്ങൾ കണ്ടപ്പോൾ അത് പൊതുസമൂഹത്തിനോട് തുറന്ന് പറയേണ്ടത് എന്റെ കടമയാണെന്ന് തോന്നി. ഇല്ലെങ്കിൽ മഹാനായ മന്നത്ത് ആചാര്യന്റെ ആത്മാവ് എന്നോട് പൊറുക്കില്ലാ...

20/08/2026
20/08/2026
01/08/2026

മഴക്കാല കെടുതിയിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് ശക്തമായി ഇടപെടലുകൾ ഉടനടി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.. വിഴിഞ്ഞത്തും മുതലപൊഴിയിലും ഉൾപ്പെടെ അപകടത്തിൽപെട്ട ബോട്ടുകളെയും മത്സതൊഴിലാളികളെയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് എത്രയും പെട്ടന്ന് കണ്ടത്തേണ്ടതുണ്ട്.. ഓരോ സ്ഥലങ്ങളിലും അതാത് സമയത്തുള്ള മഴ മുന്നറിയിപ്പുകൾ ജനങ്ങളെ യഥാസമയം അറിയിക്കേണ്ടതുണ്ട്.. പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടെ പല സ്ഥലത്തും വളരെ രൂക്ഷമായ സാഹചര്യമാണ്. റാന്നിയിലും മറ്റും 2018 ലെ സമാന സാഹചര്യമാണ്. ഇന്ന് എട്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളതിനാൽ സർക്കാർ എല്ലായിടത്തും മുൻകരുതൽ എടുക്കേണ്ടതാണ്.. നമ്മുടെ ഓരോ സമയവും വിലപ്പെട്ടതാണ്.. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം,മലയോര മേഖലകളിലും മറ്റും ഉള്ളവർ പ്രത്യേകിച്ചും... ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി സർക്കാർ സംവിധാനങ്ങളോടും നിർദ്ദേശങ്ങളോടും സഹകരിക്കണം.

കെബി ഗണേഷ് കുമാർ

14/04/2026

എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു. കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം വിഷു നമ്മെ ഓർമ്മിപ്പിക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിൻ്റെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം നാം ഇന്ന് തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്.... വിഷുവിൻ്റെ സന്ദേശം കാർഷിക രംഗത്ത് കൂടുതൽ ഉജ്ജ്വലമായ നേട്ടങ്ങൾ കൊയ്യാൻ നമുക്ക് പ്രചോദനമാകട്ടെ.

പുതിയ കാലത്തേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാം.

09/04/2026

എന്റെ പ്രിയപ്പെട്ട പത്തനാപുരത്തുകാരെ. .

എല്ലാവരും ജനാധിപത്യ അവകാശം രേഖപ്പെടുത്തി എന്ന് കരുതുന്നു.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ ഉണ്ടായിരുന്നവരാണ് എന്റെ പത്തനാപുരത്തുകാർ. .നമ്മുടെ ഈ സ്നേഹ ബന്ധം തുടർന്നും ഇങ്ങനെ തന്നെ പോകണം. ..എന്നും നിങ്ങൾക്ക് ഞാനും എനിക്ക് നിങ്ങളും കൂടെ ഉണ്ടാകും ഉണ്ടാകണം ❤️❤️❤️❤️

എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. .

നിങ്ങളുടെ
സ്വന്തം
കെ.ബി. ഗണേഷ് കുമാർ 🙏

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Kerala Congress-B Kazhakkoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share