27/01/2026
കവിയൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27ലെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ജനുവരി 27ആം തീയതി കവിയൂർ എസ്എൻഡിപി ഹാളിൽ വച്ച് ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീത അപ്പുക്കുട്ടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശോശാമ്മ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജേഷ് കുമാർ കെ റ്റി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ എം ഡി ദിനേശ് കുമാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സ്വപ്ന അനീഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മണിരാജ് പുന്നിലം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബീന സി ജോൺ അംഗങ്ങളായ റേച്ചൽ വി മാത്യു, വർഗീസ് പി ഹാനോക്ക് ,സി ജി ഫിലിപ്പ്, പ്രകാശ് എം കെ, മനുജ കൃഷ്ണൻ, എലിസബത്ത് മാത്യു, മറിയക്കുട്ടി, ആഷാ ദേവസ്യ, ബാബുരാജ് സി എൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി വി മാത്യു സിഡിഎസ് ചെയർപേഴ്സൺ ശാന്തമ്മ ശശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാം കെ സലാം അസിസ്റ്റൻറ് സെക്രട്ടറി രാജീവ് എം കൃഷ്ണൻ എന്നിവർ പങ്കെടുത്തു.