SFI Thirumarady LC

SFI Thirumarady LC STUDENT'S FEDERATION OF INDIA THIRUMARADY LOCAL COMMITTEE

11/11/2020
⭕പൊതുവിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ചിത്രങ്ങൾ സ്ട്രീമുകളിൽ നിറയുകയാണ്. ഇതുവരെ സെക്കണ്ടറി സ്കൂളുകളുടെ കെട്ടിടങ്ങളായ...
03/10/2020

⭕പൊതുവിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ചിത്രങ്ങൾ സ്ട്രീമുകളിൽ നിറയുകയാണ്. ഇതുവരെ സെക്കണ്ടറി സ്കൂളുകളുടെ കെട്ടിടങ്ങളായിരുന്നു നമ്മൾ കണ്ടിരുനെനതെങ്കിൽ, നമ്മുടെ നാട്ടിൻപുറങ്ങളിലെ പ്രൈമറി സ്കൂളുകളിലേക്കും വികസനത്തിന്റെ ജൈത്രയാത്ര എത്തുന്നു എന്നതും ഇന്നത്തെ ഉദ്ഘാടനമഹാമഹത്തിന്റെ പ്രത്യേകതയാണ്.

⭕ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന 90 സ്കൂളുകളിൽ 34 എണ്ണവും പ്രൈമറി സ്കൂൾ കെട്ടിടങ്ങളാണ്.

⭕ പ്രൈമറിതലത്തിൽ തന്നെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ ഈ മുന്നേറ്റം സഹായിക്കും.

⭕9900 കമ്പ്യൂട്ടർ ലാബുകളാണ് ഈ സർക്കാർ ഇതിനകം പ്രൈമറി സ്കൂളുകളിൽ ഒരുക്കിയത്. ഇന്ന് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കപ്പെടുന്ന സ്കൂൾ കെട്ടിടങ്ങളിലും പ്രൈമറി സ്കൂളുകൾ കൂടുതലായുണ്ട്.

⭕പ്രൈമറി സ്കൂളുകളെയും വേറെ ലെവലാക്കുകയാണ് പിണറായി വിജയൻ സർക്കാർ.

#നല്ലത്_നാട്ടിൽനടന്നത്

#നവകേരളം

ബാബരി മസ്ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നിട്ടില്ല: കോടതി. വർത്തമാനകാല ഇന്ത്യയിലെ നീതി നിഷേധത്തിന് മറ്റ...
30/09/2020

ബാബരി മസ്ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നിട്ടില്ല: കോടതി.

വർത്തമാനകാല ഇന്ത്യയിലെ നീതി നിഷേധത്തിന് മറ്റൊരു ഉദാഹരണം കൂടി. മതനിരപേക്ഷ ഇന്ത്യയെന്നത് സങ്കല്പം മാത്രമായി ചുരുങ്ങുന്ന അപകടകരമായ കാലം....

സെപ്റ്റംബർ 29സഖാവ് പി കെ രമേശൻ രക്തസാക്ഷി ദിനം
29/09/2020

സെപ്റ്റംബർ 29
സഖാവ് പി കെ രമേശൻ രക്തസാക്ഷി ദിനം

16/08/2017
12/08/2017

കോളജ് യൂണിയൻ തെരഞ്ഞെടുപ്പു കഴിയുമ്പോൾ നമ്മുടെ മനസിൽ കുറെ മുഖങ്ങളുണ്ട്
പക്ഷേ നമ്മൾ കാണാതെ പോവുന്ന കുറെ മുഖങ്ങളുണ്ട്
സ്ഥാനാർത്ഥികളാകാത്തവർ
ബോർഡിലും ബാനറിലും പേര് വരാത്തവർ
സോഷ്യൽ മീഡിയകളിലെ പോസ്റ്റുകളിൽ നാം മുഖം കാണാത്തവർ
പക്ഷേ
അവരാണീ തെരഞ്ഞെടുപ്പിലെ യഥാർത്ഥ പോരാളികൾ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ രാവും പകലും കഷ്ട്ടപ്പടുന്ന പ്രിയപ്പെട്ട സഖാക്കൾ
നാടുനീളെ നടന്ന് കൊടിയും തോരണവും സംഘടിപ്പിച്ച്
കോളജ് ചുവപ്പിക്കാൻ പാടുപെടുന്നവർ
നേരം പുലരുവോളം ബോർഡും ബാനറുമെഴുതി രാവിലെ 5 മണിക്ക് ഉറങ്ങി തെളിയാത്ത കണ്ണുമായി 8 മണിക്ക് കോളജിന്റെ മുന്നിൽ നിറപുഞ്ചിരിയുമായി നിൽക്കുന്ന സഖാക്കൾ
സ്ഥാനാർത്ഥികളെയും കലാസംഘങ്ങളെയും ക്ലാസുകൾ തോറും എത്തിക്കാൻ ഓടി നടക്കുന്നവർ
ഉച്ചഭക്ഷണം കഴിക്കാതെ ആ പൈസ കൊണ്ട് അധികമായി ഒരു ബോർഡ് വെക്കാൻ നടക്കുന്നവർ
നാടുനീളെ നടന്ന് അഞ്ചും പത്തുമായി ഫണ്ട് ശേഖരിച്ച് തളരാതെ നടന്നു നീങ്ങുന്നവർ
പ്രകടനങ്ങളിൽ ആളെ കൂട്ടാനും കൊട്ടിക്കലാശത്തിന് ചെണ്ടകൊട്ടാനും ഉറക്കെ മുദ്രാവാക്യം വിളിച്ച് പ്രകടനങ്ങൾ ആവേശമാക്കാനും അവരുണ്ടാകും
തെരഞ്ഞെടുപ്പ് തലേന്ന് ഉറക്കം വരാതെ കണക്കുകൾ കൂട്ടി കുറച്ച് യൂണിയൻ ഓഫീസിൽ ഇരുന്ന് നേരം വെളുപ്പിക്കുന്നവർ
വോട്ടെണ്ണൽ കഴിഞ്ഞ് കാതടിപ്പിക്കുന്ന മുദ്രാവാക്യങ്ങൾക്കിടയിലൂടെ നടന്നു വരുന്ന വിജയികൾക്ക് നൽകാൻ യൂണിയൻ ഓഫിസിന്റെ വരാന്തയിൽ കെട്ടിവച്ച കൊടിയും ബാനറുകളും ചുമലിലേറ്റി ഓടി വരുന്ന
പ്രിയ സഖാക്കൾ
പ്രിയപ്പെട്ട പോരാളികൾ ഹൃദയാഭിവാദ്യങ്ങൾ

12/08/2017

25/07/2017

അന്തിച്ചുവപ്പിൻ ചക്രവാളങ്ങൾ അസ്തമന സൂര്യനൊപ്പം കടലിൽ മുങ്ങിത്താഴുമ്പോൾ കയ്യിൽ ചെങ്കൊടിയും ഹൃദയത്തിൽ വിപ്ലവത്തിന്റെ ചെങ്കനലുമായി ഒരാൾ ഉദിച്ചുയരും മാനവികതയുടെ പ്രതിരൂപമായ അവനെ ലോകം #സഖാവ് എന്നു വിളിക്കും...

STUDENT'S FEDERATION OF INDIA THIRUMARADY LOCAL COMMITTEE

Address

Panchayat Junction
Thirumarady
686662

Alerts

Be the first to know and let us send you an email when SFI Thirumarady LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share