മുസ്ലിം യൂത്ത് ലീഗ് കണ്ണംകോട്

  • Home
  • India
  • Thalassery
  • മുസ്ലിം യൂത്ത് ലീഗ് കണ്ണംകോട്

മുസ്ലിം യൂത്ത് ലീഗ്  കണ്ണംകോട് Political

12/04/2025
ഞങ്ങളെ നാട് ഷാഫിക്കയോടൊപ്പം......
22/03/2024

ഞങ്ങളെ നാട് ഷാഫിക്കയോടൊപ്പം......

18/07/2023

387 likes, 17 comments. “'നമുക്ക് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാം. നമുക്ക് ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാം'”

09/11/2022

തുടരേയുണ്ടായ മൂന്ന് മരണങ്ങൾ അഗാധമായ ദുഖമുണ്ടാക്കുന്നതാണ്,
പ്രിയങ്കരനായ വണ്ടൂർ ഹൈദരലി സാഹിബും, എം. എസ്. എഫ് പ്രവർത്തകരായ ഹസീബും, തൻവീറും നമ്മോട് വിട പറഞ്ഞിരിക്കുന്നു.
മുസ്ലിം ലീഗ് പ്രസ്ഥാനത്തെ മരണം വരെ ജീവന് തുല്യം സ്നേഹിച്ചവരായിരുന്നു അവർ. ഏഴര പതിറ്റാണ്ട് നീണ്ട സംഭവ ബഹുലമായ ഒരു പൊതുപ്രവർത്തന ചരിത്രത്തിനാണ് വണ്ടൂർ ഹൈദരലി സാഹിബിന്റെ വിയോഗത്തിലൂടെ വിരാമമാകുന്നത്. സ്വതന്ത്ര തൊഴിലാളി യൂണിയന്റെ സംഘാടനത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ഒരു ആയുഷ്കാലം. ട്രേഡ് യൂണിയൻ രംഗത്തെ എക്കാലത്തെയും മികവുറ്റ നേതാവായിരുന്നു ഹൈദരലി സാഹിബ്‌.

ഇന്നലത്തെ വിജയാരവങ്ങൾക്കിടയിൽ ആവേശത്തോടെ ഉണ്ടായിരുന്ന തിരൂർക്കാട് നസ്ര കോളേജിലെ ഹസീബിന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നതായി. വിജയാര വങ്ങൾക്കിടയിൽ നിറ പുഞ്ചിരിയോടെ നിൽക്കുന്ന ഹസീബിന്റെ ചിത്രം വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

കൂത്തുപറമ്പ് മണ്ഡലത്തിലെ കണ്ണങ്കോട് ശാഖ പ്രസിഡന്റ് വേറിട്ട ശബ്ദം കൊണ്ട് പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നിരുന്ന തൻവീറിന്റെ ആകസ്മിക വിയോഗവും ഏറെ ദുഖിപ്പിക്കുന്ന ഒന്നായി.

*തെന്നുമോൻ* *ഇനിവേദന തിങ്ങിയ ഓർ.....*ചിലരുടെ വേർപാടുകൾ  നമ്മെളെയങ്ങ് വല്ലാതെ നൊമ്പരപ്പെടുത്താറുണ്ട്.അവർ നമുക്കേറെ വേണ്ടപ...
08/11/2022

*തെന്നുമോൻ*
*ഇനിവേദന തിങ്ങിയ ഓർ.....*

ചിലരുടെ വേർപാടുകൾ നമ്മെളെയങ്ങ് വല്ലാതെ
നൊമ്പരപ്പെടുത്താറുണ്ട്.
അവർ നമുക്കേറെ വേണ്ടപ്പെട്ടവരോ ,സമൂഹത്തിൽ നന്മകൾ കൊണ്ട് ഏറെ അടയാള
പ്പെടുത്തിയവരോ ആവാം.
അവർക്കിടയിൽ തന്നെ ജ്വലിച്ചു തീരുംമുമ്പേ അസ്തമിച്ച് പോകുന്നവരുമുണ്ട്.
അത്തരം തീരാ സങ്കടങ്ങളെന്നും മുറിവുണങ്ങാതെയങ്ങ് കിടക്കും.

പാറാട്ടെ കണ്ണങ്കോട്അഷ്റഫിൻ്റേയും
വെള്ളിയോട്ടെ പള്ളിപ്പറമ്പത്ത് അമ്മദ് (S/o സൂപ്പി) മകൾ സമീറയുടെ മകനായ *തൻവീർ* ഹൃദയബന്ധം തീർത്ത എല്ലാവരുടേയും പ്രിയപ്പെട്ടനായിരുന്നു.
*പതിനെട്ടു വയസ്സിനിടയിൽ എൻപത് വയസ്സ്കാലം* ചെയ്തു തീർക്കേണ്ടവ ചെയ്തു വെച്ചാണ് അവൻ യാത്രയായത്.

കൊച്ചു നാളിലെ തൻവീർമോൻ
വ്യത്യസ്ഥനായിരുന്നു. അവൻ്റെഉയർന്ന ചിന്തകൾ, വേറിട്ട കാഴ്ചപ്പാടുകൾ, സൗമ്യ സമീപനങ്ങൾ, മിതത്വ സംസാരങ്ങൾ ,ഹൃദയ സ്പഷ്ടമായ ഇടപെടലുകൾ, ഇതെല്ലാം അവനെ കൂട്ടത്തിൽ വേറിട്ടവനാക്കി....

പരന്ന വായന ,
മികച്ച സംഘാടന മികവ് ,
പ്രസംഗ ചാരുത ,
മൈക്ക് അനൗൺസർ,ഇതല്ലാം
തൻവീറിനെവ്യത്യസ്ഥനാക്കി.
പള്ളിയും,മദ്രസയുo ,ലീഗ്ഓഫീസുമൊക്കെയായി ചേർന്ന്നിന്നായിരുന്നു അവൻ്റെ
18 വർഷത്തിനിടയിലെ
മിക്ക നാളുകളിലേയും
ജീവിതയാത്ര ...

ദീനി പ്രവർത്തനവും
രാഷ്ട്രീയ പ്രവർത്തനവും
മുഖമുദ്രയായി കണ്ട തൻവീർ ജീവകാരുണ്യ രംഗത്ത് പ്രദേശത്തെ നിറസാന്നിദ്ധ്യമായിരുന്നു.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കലിലും, UDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിലുമൊക്കെ ഇളം പ്രായത്തിൻ്റെ വലിയ സ്വാധീനം നേതൃത്വം ഏറെ അഭിമാനത്തോടെ ശ്രദ്ദിച്ചിരുന്നു.

ഇടക്കിടെ അവൻ ഉമ്മയുടെ നാടായ വെള്ളിയോട്ട് വരുമ്പോൾ എല്ലാ പൊതു " ഇടങ്ങളിലും "
അവൻ ഉണ്ടാവും.
അവിടങ്ങളിൽ അവൻ്റെ അഭിപ്രായങ്ങൾ, സംശയങ്ങൾ ,
സംസാരങ്ങൾ ,നിർദേശങ്ങൾ എല്ലാo ഉണ്ടാവും ,
കുടുംബങ്ങളിലൊക്കെ
കയറിയിറങ്ങും,
നല്ലവർത്തമാനങ്ങൾ പറഞ്ഞിരിക്കും.
അതൊക്കെ അവൻ്റെയൊരു ക്വാളിറ്റിയായിരുന്നു.
ഒരു പക്ഷെ നേരത്തെ പോകാനാവും അവൻ
നേരത്തെ വന്നു തീർത്തത്....

പച്ചപ്പതാകയെ നെഞ്ചോട് ചേർത്ത് വെച്ച് നന്മകൾ അടയാളപ്പെടുത്തിയ
ആ നല്ല യൗവ്വനം റബ്ബിൻ്റെ റഹ്മത്തിലേക്ക്
അതിവേഗം യാത്രയായ് ...

"ശാബുൻ യു ശാബി ഫീ ഇബാദത്തില്ലാഹ് "

നാളെ വിചാരണക്കോടതിയിൽ
തണൽ ലഭിക്കാൻ അർഹതയുള്ള കൂട്ടത്തിലേക്ക് നമ്മുടെ തൻവീർ മോൻ പോയി ..
നാഥൻ മഗ്ഫിറത്ത് നൽകട്ടെ!
കുടുംബത്തിൻ്റെ മനസ്സിന് സമാധാനം നൽകട്ടെ!

സി.എച്ച്.കേരളത്തിന്റെ മുഖ്യമന്ത്രിയായ ദിനം!      1979 ഒക്ടോബർ 12!!!അഭിമാനത്തിന്റെ ചക്രവാളം തീർത്തആ സുദിനത്തിന് ഇന്ന് 43 ...
12/10/2022

സി.എച്ച്.
കേരളത്തിന്റെ മുഖ്യമന്ത്രിയായ ദിനം!

1979 ഒക്ടോബർ 12!!!
അഭിമാനത്തിന്റെ ചക്രവാളം തീർത്ത
ആ സുദിനത്തിന് ഇന്ന് 43 വർഷം തികയുന്നു.
സ്വതന്ത്രഇന്ത്യയിൽ ആദ്യമായി
ഒരു മുസ്ലിം ലീഗുകാരൻ
മുഖ്യമന്ത്രിയായ ദിനം.
M Y L KANNAMCODE

*കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത്*വാര്‍ഡ് 12 ചിങ്ങം 1 ഈ വര്‍ഷത്തെ പഞ്ചായത്തിലെ ഏറ്റവും മികച്ച യുവ ക്ഷീര കര്‍ഷകനായിതിരഞ്...
18/08/2022

*കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത്*
വാര്‍ഡ് 12 ചിങ്ങം 1
ഈ വര്‍ഷത്തെ പഞ്ചായത്തിലെ ഏറ്റവും മികച്ച യുവ ക്ഷീര കര്‍ഷകനായി
തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടാം വാര്‍ഡില്‍ നിന്നുള്ള
*മുഹമ്മദ് അണലാട്ട് ,*
ഏറ്റവും മികച്ച വിദ്യാര്‍ഥി കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട
*മർവ ജബിന്‍* *പോതിയേടുത്ത്*
എന്നിവര്‍ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത്
ഏർപെടുത്തിയആദരവ്
പഞ്ചായത്തിലെ കര്‍ഷകദിനപ്രത്യേക പരിപാടിയില്‍ *ബഹുമാനപ്പെട്ട MLA ശ്രീ KP മോഹനനില്‍* നിന്നും ഏറ്റുവാങ്ങി..
7 കര്‍ഷകരെയാണ് ഇന്ന്‌ കുന്നത്തുപറമ്പ് പഞ്ചായത്ത് ആദരിച്ചത്, ഇതില്‍
നമ്മുടെ വാർഡിൽ നിന്നും അർഹരായ രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനകരമാണ്, അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ
എല്ലാ കർഷകർക്കും ആശംസകൾ..
ഫൈസല്‍ kooloth
Member Ward-12
Kunnothuparamb Gramapanchayath

കണ്ണങ്കോട്ശാഖ മുസ്ലിം ലീഗ്യൂത്ത്ലീഗ് എം എസ്എഫ്.സംയുക്ക്തമായി നടത്തിയ മൻസൂർ മിദ് ലാജ് അനുസ്മരണവും പ്രാർത്ഥനസദസ്സും ഇഫ്താറ...
29/04/2022

കണ്ണങ്കോട്ശാഖ മുസ്ലിം ലീഗ്
യൂത്ത്ലീഗ് എം എസ്എഫ്.സംയുക്ക്തമായി നടത്തിയ മൻസൂർ മിദ് ലാജ് അനുസ്മരണവും പ്രാർത്ഥനസദസ്സും ഇഫ്താറും സംഘടിപ്പിച്ചു
രാവിലെ നടന്ന ചടങ്ങിൽ
ശാഖ പ്രസിഡൻറ് അബുബക്കർ പുത്തൂർ
അദ്യക്ഷതയിൽ പഞ്ചായത്ത്
വൈ.പ്രസിഡൻറ്.ടി.ടി.കുഞ്ഞന്മത് ഹാജി ഉദ്ഘാടനംചെയ്തു
ഫൈസൽകുലോത്ത് മൻസൂർ മിദ്ലാജ്അനുസ്മരണ പ്രഭാഷണംനടത്തി
നിസാർമൗലവി വാളാട്
ഖദ്റിന്റെരാവുകളിലുടെഎന്നവിഷയവതരണംനടത്തി
ശാഖഎംഎസ്ഫ് ഏർപെടുത്തിയ
കണ്ണങ്കോട്സിറാജുൽഉലൂംമദ്രസയിൽനിന്ന്
പൊതുപരീക്ഷയിൽ
Top Pls.നേടിയ
വിദ്യാർത്തികളായമുഹമ്മദ്നിഹാൽ കരീം ടി.ടി.
മുഹമ്മദ് നഹിയാൻറഹീം പുതങ്കോട്എന്നിവർക്കുള്ള
മോമെൻ്റോയുംകേഷ് അവാർഡുകൾ ഉസ്മാൻ സഖാഫിമേലാറ്റൂരുംമായൻസഅദിയുംനൽകി
ഉസ്താദ്മായൻ സഹദിക്കുള്ളകേഷ്അവാർഡ് നിസാർ മൗലവിനൽകി

അസൈനാർ.ടി.ടി.സ്വാഗതവും
റാഫികണ്ടോത്ത്നന്ദിയുംപറഞ്ഞു

കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ  12 ആം  വാർഡ് ( കണ്ണങ്കോട്)      മെമ്പറായി മികവുറ്റതും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ...
27/12/2021

കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ 12 ആം വാർഡ് ( കണ്ണങ്കോട്) മെമ്പറായി മികവുറ്റതും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ എല്ലാ ജനങ്ങൾക്കും ഒരു പോലെ സമ്മതനായി പ്രവർത്തന കാലയളവിലെ ആദ്യ വർഷം പൂർത്തിയാക്കുന്ന പ്രിയപ്പെട്ട ഫൈസൽ കൂലോത്തിന്
അഭിനന്ദനങ്ങൾ💚💚💚

മുസ്‌ലിം യൂത്ത് ലീഗ് കണ്ണംകോട്

#കൂടെ_നിൽക്കാം #കരുത്തേകാം...✊💚💚

20/10/2021

കൂത്ത്പറമ്പ് മണ്ഡലം കണ്ണങ്കോട് ശാഖ എം.എസ്.എഫ്. സെക്രട്ടറി മിദ്‌ലാജിന്റെ പെടുന്നനേയുള്ള മരണ വാർത്ത ഏറെ വേദനയോടെയാണ് കേട്ടത്. വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനായിരിക്കെ തന്നെ സമൂഹത്തിലെ നാനാ വിഷയങ്ങളിൽ ഇടപെട്ടിരുന്ന പക്വമതിയായ വിദ്യാർത്ഥിയായിരുന്നു മിദ്‌ലാജ്. സദാ സമയവും ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചിരുന്ന ഒരു യുവ പോരാളിയെയാണ് മിദ്‌ലാജിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്.
മിദ്‌ലാജിന്റെ കുടുംബത്തിന് നാഥൻ ക്ഷമ നൽകട്ടെ.

Address

Kannur, Kuthparamba, Kunnothparamb, Kannamcod
Thalassery
PANOOR

Website

Alerts

Be the first to know and let us send you an email when മുസ്ലിം യൂത്ത് ലീഗ് കണ്ണംകോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share