09/07/2014
SFI പഠിപ്പുമുടക്ക് സമരങ്ങൾ
നിർത്തി എന്നാ വാർത്ത
ആഘോഷിക്കുന്നവരോ ട്.
ജീവിക്കാനും ചിന്തിക്കാനുമുള ്ള
സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ട
കാലത്ത് ആകാശത്തേക്ക്
മുഷ്ടി ഉയർത്തി തൊണ്ട പൊട്ടുന്ന
മുദ്രാവാക്യങ്ങള ോടെ സമരം ചെയ്ത ഒരു
തലമുറയുടെ ചരിത്രമുണ്ട്, നിങ്ങൾ
കാണാതെ പോയ ചരിത്രം . ആ താളുകള്
മറിച്ചുനോക്കിയാ ൽ കാണാം ചോര
ചിന്തി നേടിയ ആയിരം വിജയഗാഥകൾ.
മേലാളന്റെ കാൽക്കീഴിലെ പുല്ക്കൊടിയായി ജീവിക്കേണ്ടി വന്നവർക്ക്
സ്വന്തം നഗ്നത മറയ്ക്കാൻ
പോലും അവകാശമില്ലായിരു ന്ന
ഒരായിരങ്ങൾക്ക് ചെങ്കൊടി തണലേകിയ
കഥ. സ്വാതന്ത്ര്യം ആവോളം നുണയുന്ന
നിങ്ങൾ, ശീതികരിച്ച
മുറിയിലെ സപ്രമഞ്ച കട്ടിലിൽ
സുഖലോലുപരായ നിങ്ങൾ
അന്നത്തെ മേലാളന് തുല്യം. എന്നാൽ ഇന്ന്
നിങ്ങൾ കാണാത്ത അഥവാ അവർക്കുനേർ
നിങ്ങൾ അന്ധത നടിക്കുന്ന ഒരു കൂട്ടമുണ്ട്.
അവരുടെ പക്ഷമാണ് ഞങ്ങൾ.
അവരുടെ അവകാശങ്ങൾക്കായ്
ഇടനെഞ്ചിലെ ചുവപ്പ് ഞങ്ങൾ
മാറ്റിവെക്കുന്ന ു.
വിദ്യാഭ്യാസ
മേഖലയെ കച്ചവടവൽക്കരിക് കുന്ന,
അവയെ പള്ളിമാർക്കും പട്ടക്കാർക്കും തീറെഴുതി കൊടുക്കുന്നവർക്
കെതിരെയാണ് ഞങ്ങളുടെ മുദ്രാവാക്യം.
അവകാശങ്ങൾ ഔദാര്യമായി കാണുമ്പോൾ
SFI യെ പോലെ സാരസ്യവും തന്റെടവുമുള്ള
ഒരു സംഘടന പോരാടുകതന്നെ ചെയ്യും.
കഴിഞ്ഞ
നാളുകളിലെ ചരിത്രം പരിശോധിച്ചാൽ
അറിയാം, SFIയുടെ സമര
പരിപാടികൾക്ക് ഒരു കീഴ്വഴക്കമുണ്ട്
നിരവധി നിവേദനങ്ങൾ സമർപ്പിച്ച്
നിരാകരിക്കപ്പെട ുമ്പോളാണ്
ഇവിടെ പഠിപ്പുമുടക്ക് സമരങ്ങൾ
നടത്തപ്പെട്ടത്. അവകാശങ്ങൾക്ക്
നേരെ ഉച്ചയുറക്കം നടിക്കുന്ന
അധികാരവർഗ്ഗത്തെ ഉണർത്താനുള്ള
ചവിട്ടാണ് ഈ സമരം.
ഇത്തരം അവകാശസമരങ്ങളെ ചൊല്ലിയുള്ള
വാർത്ത ആഘോഷമാക്കുന്ന നിങ്ങൾക്ക്
എങ്ങനെ വിദ്യാർത്ഥിപക്ഷ ത്ത്
നിൽക്കാനാകും. ഏറ്റവും നികൃഷ്ടമായ
നിങ്ങളുടെ മനസ്സിനെ ഏറ്റവും സഹതാപത്തോട്
കൂടിയേ ഞങ്ങൾക്ക് കാണാനാവു.
എത്രതന്നെ ആഘോഷമാക്കിയാലും
എത്രതന്നെ കല്ലെറിഞ്ഞാലും,
വെടിവെച്ചാലും സ്വാതന്ത്ര്യത്ത
ിന്റെ, അവകാശത്തിന്റെ,
സാഹോദര്യത്തിന്റ
െ കൊടിയുമേന്തി ഞങ്ങൾ നടന്നുകയറും.
കാരണം ഞങ്ങൾ കണ്ണാടി പ്രതിഷ്ടിച്ച
ശ്രീനാരായണഗുരുവ ിന്റെയും വില്ലു
വണ്ടിയിൽ സഞ്ചരിച്ച
അയ്യങ്കാളിയുടെയ ും പൂണൂൽ കണ്ടിച്ച
കമ്മ്യുണിസ്റ്റ്
ക്കാരന്റെയും പക്ഷത്താണ്...
casp unit