DYFI വേങ്ങാട് മേഖല കമ്മിറ്റി

DYFI വേങ്ങാട് മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI വേങ്ങാട് മേഖല കമ്മിറ്റി, Political organisation, Near Kalam Circle, Near Police Station, Thalassery, Kerala 670101, Thalassery.

*ഹൃദയപൂർവം* *DYFI* തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ DYFI വേങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ്  വിതരണം നടത്ത...
14/03/2026

*ഹൃദയപൂർവം* *DYFI*
തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ DYFI വേങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി.. #

24/01/2026
18/01/2026

ശിവൻകുട്ടി ♥️

16/01/2026

Left

മറക്കരുത് ഈ ചിത്രം.യു ഡി എഫ് ഭരണകാലത്തുആഭ്യന്തര വകുപ്പിന്റെ  ആർഎസ്എസ് വിധേയത്വം ഏറ്റവും പ്രകടമായ ഒരു സംഭവമായിരുന്നു എംജി...
13/01/2026

മറക്കരുത് ഈ ചിത്രം.

യു ഡി എഫ് ഭരണകാലത്തു
ആഭ്യന്തര വകുപ്പിന്റെ ആർഎസ്എസ് വിധേയത്വം ഏറ്റവും പ്രകടമായ ഒരു സംഭവമായിരുന്നു എംജി കോളേജിലെ ബോംബെറ് കേസ് പിൻവലിച്ച നടപടി.

2005 സെപ്റ്റംബർ 27-നാണ് എംജി കോളേജിലുണ്ടായ സംഘർഷം
നിയന്ത്രണവിധേയമാക്കുന്നതിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആർഎസ്എസ് ക്രിമിനൽ സംഘം ബോംബെറിയുന്നത്.
ബോംബെറിൽ മ്യൂസിയം സിഐ മോഹനൻ നായർക്ക് ഗുരുതരമായി പരിക്കേറ്റു. അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത് .

ശ്രീ മോഹനൻ നായരുടെ രണ്ടു കാലുകളും തകർന്നു.മാസങ്ങളോളം നീണ്ട ആശുപത്രിവാസത്തിലൂടെയും,
ചികിത്സകളിലൂടെയുമാണ് ആ പോലീസുദ്യോഗസ്ഥൻ ജീവിതത്തിലേക്ക് തിരികെയെത്തുന്നത്.മറ്റ് നിരവധി പോലീസുകാർക്കും പരിക്കേറ്റിരുന്നു.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഒരു സർക്കാർ ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച ഈ കേസിലെ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ സംരക്ഷിക്കാൻ കോൺഗ്രസ് സർക്കാർ കാണിച്ച അമിതാവേശം ജനാധിപത്യ-മതനിരപേക്ഷ സമൂഹത്തിന് എക്കാലവും അപമാനകരമാണ്.

ആഭ്യന്തര വകുപ്പിന്റെ അധികാരം ഉപയോഗിച്ച് ഈ കേസ് തന്നെ സർക്കാർ പിൻവലിച്ചു കൊടുത്തു! !!.

പോലീസിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു യു ഡി എഫ് സർക്കാർ ഈ അസാധാരണ നടപടി ആർ എസ് എസ് ക്രിമിനലുകൾക്ക് അനുകൂലമായി എടുത്തത്.

അന്നത്തെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ പാലോട് രവിയായിരുന്നു ഇതിനായി നേരിട്ട് ശുപാർശ നൽകിയത്.

ഇതായിരുന്നു യു ഡി എഫ് ഭരണം.
എന്തുകൊണ്ടാണ് യു ഡി എഫ് ഭരിക്കുമ്പോഴൊക്കെ കേരളത്തിൽ വർഗ്ഗീയ കലാപം നടക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമാണിത്.
ആർ എസ് എസ്,പോപ്പുലർ ഫ്രണ്ട് കാർ പ്രതികളായ നിരവധി കേസുകളാണ് അക്കാലയളവിൽ ഇതുപോലെ പിൻവലിച്ചു കൊടുത്തത്.

നിയമവാഴ്ച്ചയില്ലാത്ത കാലമായിരുന്നു
യു ഡി എഫിന്റെത്...
വർഗ്ഗീയ സംഘടനകൾക്ക് നല്ല കാലവും.

ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ മോഹനൻ നായരുടെ ചിത്രം ഒപ്പം ചേർക്കുന്നു.

Address

Near Kalam Circle, Near Police Station, Thalassery, Kerala 670101
Thalassery
670101

Website

Alerts

Be the first to know and let us send you an email when DYFI വേങ്ങാട് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share