Vazhamala-വാഴമല

Vazhamala-വാഴമല പാനൂരിൽ ഒരു വയനാട് .. നഗരത്തിരക്കുകളി? Landmark & historical place

വിമാനപ്പാറയിൽ വിമാനമോ ? വാഴമല ❤️
24/09/2021

വിമാനപ്പാറയിൽ വിമാനമോ ? വാഴമല ❤️

Driving many roads and taking many turns all the way from Kannur, Koothuparambu, and Cheruvanchery to Panoor, we finally reached our destination: the picture...

വാഴമലയിലേക്കൊരു യാത്ര ❤️
08/07/2021

വാഴമലയിലേക്കൊരു യാത്ര ❤️

---------------------------------------------------------------------Background Music (Credit) YouTube Music Library

22/02/2021

വാഴമലയിൽ കുളിക്കാൻ റെഡി ആയിക്കോ ❤️
സ്വിമ്മിങ് പൂൾ ❤️

 #പാനൂർ  #പൊയിലൂർ പ്രകൃതി രമണീയമായ കാഴ്‌ചയൊരുക്കി വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ്‌ വാഴമല.പാനൂർ തൃപ്രങ്ങോട്ടൂർപഞ്ചായത്ത...
30/01/2021

#പാനൂർ #പൊയിലൂർ പ്രകൃതി രമണീയമായ
കാഴ്‌ചയൊരുക്കി വിനോദസഞ്ചാരികളെ മാടി
വിളിക്കുകയാണ്‌ വാഴമല.പാനൂർ തൃപ്രങ്ങോട്ടൂർ
പഞ്ചായത്തിലെ കിഴക്കന്‍ മലയോരത്ത്‌ സ്ഥിതി
ചെയ്യുന്ന വാഴമല മണ്‍സൂണ്‍ ടൂറിസത്തിന്‌ അഌ
യോജ്യമായ രീതിയില്‍ കോടമഞ്ഞും ഇളംകാറ്റും
പാറക്കെട്ടുകളും വെള്ളച്ചാലുകള്‍കൊണ്ടും സമൃദ്ധമാണ്‌.മലമുകളിലൂടെ 12 കിലോമീറ്റർ
മഴയുടെ സൗന്ദര്യം ഌകരുന്ന യാത്രയാണ്‌
വാഴമലയിലൂടെ സഞ്ചാരികള്‍ക്ക്‌ ലഭിക്കുന്നത്‌.

മലബാറില്‍ മഴ കനത്തതോടെ മണ്‍സൂണ്‍
ടൂറിസത്തിന്‌ പ്രിയമേറുകയാണിവിടെ..
ദിവസേന നൂറുകണക്കിനാളുകളാണ്‌
കോഴിക്കോട്‌,കണ്ണൂർ ജില്ലകളില്‍നിന്ന്‌ വാഴ
മലയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്‌.
പാനൂർ ചെറുപറമ്പിലെ പാത്തിക്കല്‍ താഴ്‌
വാരത്തുനിന്ന്‌ അഞ്ഞൂറേക്കറോളം വരുന്ന
മലമുകളിലേക്ക്‌ കയറുംതോറും കണ്ണിന്‌
കുളിർമയേകുന്ന കാഴ്‌ചയാണ്‌ നല്‍കുന്നത്‌.

ഒട്ടേറെ വിലപിടിപ്പുള്ള ഔഷധ സസ്യങ്ങള്‍
മൂടി കിടക്കുന്ന സ്ഥലമായതിനാല്‍ ശുദ്ധവായു
വിടുത്ത പ്രധാനഘടകമാണ്‌.വാഴമലയിലുടെ
9 കിലോമീറ്റർ സഞ്ചരിച്ചാല്‍ കണ്ണവം കാട്ടിലെ
ത്താം.കോളയാട്‌ എരഞ്ഞോട്‌ കാർഷിക മേഖേല
അരീക്കര മിലിട്ടറി ക്യാമ്പ്‌ പുഞ്ചഫാം വിലങ്ങാട്‌
വെള്ളച്ചാട്ടം എന്നിവ സമീപപ്രദേശങ്ങളാണ്‌.

ഞായറാഴ്‌ചകളില്‍ സഞ്ചാരികളുടെ അത്യപൂർ
വ്വമായ തിരക്കാണ്‌ ഇവിടെ അഌഭവപെടുന്നത്‌.
കോടമഞ്ഞിനെ വകഞ്ഞുമാറ്റിയുള്ള
കുത്തനെയുള്ള അല്‌പം സാഹസിക
മായ മലകയറ്റമാണ്‌ ബുള്ളറ്റും ബൈ
ക്കിലുമായി എത്തുന്ന യുവാക്കളെ ഹരം കൊള്ളിക്കുന്നത്‌..അതുകൊണ്ടു
തന്നെ സഞ്ചാരികളായി എത്തുന്നവ
രില്‍ ഏറെയും യുവാക്കള്‍തന്നെ..

കോളയാടുനിന്ന്‌ 8 കിലോമീറ്ററും പൊയിലൂരി
ല്‍നി്‌ന്ന്‌ 12 കിലോമീറ്ററും ചെറുവാഞ്ചേരിയില്‍
നിന്ന്‌ 15 കിലാമീറ്ററും സഞ്ചരിച്ചാല്‍ വാഴമല
യിലെത്താം.മലബാറിലെ ഇത്തരം പ്രദേശങ്ങളെ
ടൂറിസം പദ്ധതിയില്‍നിന്ന്‌ സർക്കാർ അവഗ
ണിക്കുകയാണെന്ന്‌ പരിസ്ഥിതി സ്‌നേഹികള്‍
പറയുന്നു.വാഴമലയെ മണ്‍സൂണ്‍ ടൂറിസത്തില്‍
ഉള്‍പെടുത്തിയാല്‍ വിദേശികള്‍ ഉള്‍പെടെയുള്ള
സഞ്ചാരികളെ ഇവിടേക്ക്‌ ഞകർഷിക്കാന്‍ കഴിയു
മെന്നാണ്‌ വിദഗ്‌ദ്ധരുടെ അഭിപ്രായം..

പാനൂരിനെ സ്‌നേഹിക്കുന്ന., കണ്ണൂരിനെ സ്‌നേഹിക്കുന്ന മുഴുവനാളുകളും ഇത്‌
മാക്‌സിമം ഷെയർചെയത്‌ മറ്റുള്ളവരിലേക്ക്‌ എത്തിക്കുക..നമ്മുടെ നാടിനെ ഇതുപോലുള്ള ഭൂമിയിലെ സ്വർഗ്ഗത്തെ കാണാതെപോവരുതാരും..

വലിയ ഒരു സംഭവമല്ല വാഴമല..പക്ഷെവയനാട്ടിന്റെ അതേ ദൃശ്യഭംഗി വളരെഅടുത്ത്‌ കണ്‍കുളിർക്കെ നിങ്ങള്‍ക്ക്‌ ആസ്വദിക്കാനാവും....കുട...
29/01/2021

വലിയ ഒരു സംഭവമല്ല വാഴമല..പക്ഷെ
വയനാട്ടിന്റെ അതേ ദൃശ്യഭംഗി വളരെ
അടുത്ത്‌ കണ്‍കുളിർക്കെ നിങ്ങള്‍ക്ക്‌ ആസ്വദിക്കാനാവും....കുടുംബവും കു
ട്ടികളുമായി വരാന്‍പറ്റിയ ഇടം.. യുവാ
ക്കളെ സംബന്ധിച്ച്‌ ബുള്ളറ്റോ കാറോ അടിച്ചുപൊളിച്ചൊരു യാത്ര..എങ്കിലും
ഒന്നുറപ്പിച്ച്‌ പറയാം....വാഴമല നിങ്ങ
ള്‍ക്ക്‌ പുതിയ ഒരഌഭവമായിരിക്കും...
For more photos like this page fb.com/vazhamala

എനിക്ക് ഇനിയും ജീവിക്കണം നിങ്ങളോടൊപ്പം മഴയും മഞ്ഞും വെയിലും ഏറ്റു,  നിങ്ങളാണ് തീരുമാനിക്കേണ്ടത്, ഉത്തരവാദിത്തപെട്ടവരിൽ എ...
27/06/2019

എനിക്ക് ഇനിയും ജീവിക്കണം നിങ്ങളോടൊപ്പം മഴയും മഞ്ഞും വെയിലും ഏറ്റു, നിങ്ങളാണ് തീരുമാനിക്കേണ്ടത്, ഉത്തരവാദിത്തപെട്ടവരിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക,

എന്ന് സ്വന്തം വാഴമല

vazhamala the unexplored spot in kannur, now is in dangerous condition കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരുപാട് നയന ഭംഗ.....

 #കാണാതെപോവരുത്  #ഇവരെ #അറിയാതെപോവരുത്  #ഇവരെശനി ഞായർ ദിവസങ്ങളില്‍ വാഴമല എത്തുന്നതിന്‌ തൊട്ടുമുന്നെ സഞ്ചാരികളുടെ വണ്ടിയു...
26/06/2019

#കാണാതെപോവരുത് #ഇവരെ
#അറിയാതെപോവരുത് #ഇവരെ

ശനി ഞായർ ദിവസങ്ങളില്‍ വാഴമല എത്തുന്ന
തിന്‌ തൊട്ടുമുന്നെ സഞ്ചാരികളുടെ വണ്ടിയുടെ
തലമൊട്ട്‌ ദൂരെനിന്ന്‌ കണ്ടാല്‍ ഇരുകയ്യിലും ഫാ
ഷന്‍ ഫ്രൂട്ടും അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാധ
നങ്ങളുമായി വരുന്ന വണ്ടികള്‍ക്കുനേരെ റോ
ഡരികില്‍നിന്ന്‌ ഓടിയടുക്കുന്ന ഒരു കൊച്ചു ബാ
ലനെ കാണാം.

പേര്‌ കിരണ്‍ പാനൂർ പാറാട്‌ കണ്ണങ്കോട്‌ യു.പി സ്‌കൂള്‍ അഞ്ചാംക്‌ളാസ്‌ വിദ്യാർത്ഥിയാണ്‌
കിരണ്‍..ദാരിദ്യ്രവും കഷ്‌ടപാടും അവോളം നിറഞ്ഞുനില്‍ക്കുന്ന കുടുംബം..സ്‌കൂള്‍ അവ
ധിദിവസമായ ശനി ഞായർ ദിവസങ്ങളില്‍ മറ്റുള്ള കുട്ടികളെപോലെ ഓടിച്ചാടി നടക്കാന്‍ കിരണിന്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല...പക്ഷെ അതി
നേക്കാള്‍ ചരിത്രകഥയിലെ ഡമോക്ലസിന്റെ
വാളുപോലെ ജീവിതം തലയ്‌ക്കുമുകളില്‍ തൂങ്ങിയാടുന്നതു കൊണ്ട്‌.സഞ്ചാരികളുടെ
വരവുംപ്രതീക്ഷിച്ച്‌ കുറച്ചു സാധനങ്ങളും
കൈയ്യില്‍ കരുതി രാവിലെ വാഴമല കയറും.

പിന്നെ സഞ്ചാരികളുടെ വരവിനായുള്ള കാത്തിരിപ്പാണ്‌...ദൂരെനിന്ന്‌ വാഹനങ്ങള്‍ വരുന്നതുകണ്ടാല്‍ റോഡിലിറങ്ങിനിന്ന്‌ കൈകൊണ്ട്‌ ജീവിക്കാന്‍ പാടുപെടുന്നവന്റെ കഥകളി മദ്രകാട്ടും..ചിലർ നിർത്തി സാധനങ്ങള്‍ വാങ്ങും ചിലർ നിർത്താതെ കടന്നുപോവും...
എങ്കിലും നേരം ഇരുട്ടുവീഴുന്നതുവരെ കിരണ്‍ പ്രതീക്ഷയോടെ അകലേക്ക്‌ നോക്കി കണ്ണുനട്ട്‌ കാത്തിരിക്കും..അവർക്കറിയില്ലല്ലോ അടുപ്പില്‍ തീപുകയാത്തവന്റെ വേദന...ഒരു യൂണിഫോമിട്ട്‌ സ്‌കൂളില്‍ പോവാന്‍ പറ്റാത്തവന്റെ നൊമ്പരം...
മറ്റുള്ള കുട്ടികളെപോലെ പഠിക്കാന്‍ പാഠപുസ്‌ത
കവും ബാഗും കുടയും ഇല്ലാത്തവന്റെ നിസ്സഹാ
യത...എങ്കിലും കാത്തിരിക്കും കുഞ്ഞുവയ സില്‍തന്നെ ജവിതം പഠിപ്പിക്കുന്ന ചില പാഠങ്ങളില്‍ തോല്‍ക്കാതിരിക്കാന്‍....

തീർന്നില്ല കിരണിന്റെ ബന്ധുകൂടിയായ ഇരു
കണ്ണിഌം കാഴ്‌ച നഷ്‌ടപെട്ട ജന്‌മനാ ചില
ശാരീരിക വൈകല്യമുള്ള രജനിയുമുണ്ട്‌
കുടുംബശ്രീ മിഷന്‍ വഴിലഭിച്ച മഴവില്‍ സ്‌റ്റേഷ
നറി എന്നപേരിലുള്ള ഒരു ചെറു തട്ടകടയുമായി റോഡരികില്‍...കണ്ണിന്‌ കാഴ്‌ച നഷ്‌ടപ്പെട്ട അവരെ സഹായിക്കുന്നതും കിരണും പെങ്ങളും തന്നെ...ഇവർ രണ്ടുപേരുടെയും ജിവിത പ്രതീ
ക്ഷകള്‍ വാഴമലയിലെത്തുന്ന സഞ്ചാരി
കളിലാണ്‌..

അതുകൊണ്ട്‌ ഇത്‌ വായിക്കാന്‍ ഇടവരുന്ന വാഴമല സന്ദർശിക്കാന്‍ ഇടവരുന്ന പ്രിയ സ്‌നേഹിതർ സഞ്ചാരികളോട്‌ ഒരപേക്ഷയാണ്‌..
നിങ്ങളിവരെ കാണാതെ പോവരുത്‌ നിങ്ങളി
ലാണ്‌ ഇവരുടെ ജീവിത സ്വപ്‌നങ്ങള്‍...ഇവരുടെ പക്കലില്‍നിന്ന്‌ ഒരു മിഠായി വാങ്ങിയാല്‍
പോലും അതില്‍നിന്ന്‌ കിട്ടുന്ന തുച്ഛമായ
ലാഭം ഒരുനേരത്തെ ആഹാരത്തിഌള്ള ജവിതമാർഗ്ഗമാണ്‌...കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കരുത്‌...

ഞാനിവർക്ക്‌ വക്കാലത്ത്‌ പിടിക്കുക
യാണെന്ന്‌ ഇത്‌ വായിക്കുന്ന ചിലർക്ക്‌ തോന്നിയേക്കാം അതെ...ഇതൊരു വക്കാ
ലത്താണെന്ന്‌ കൂട്ടിക്കോളൂ...കളിച്ചുനട
ക്കേണ്ട ചെറുപ്രായത്തില്‍ തന്റെ ജീവിത
സ്വപ്‌നങ്ങള്‍ക്ക്‌ നിറംപകരാന്‍ മറ്റുള്ള
വരുടെ കനിവ്‌കാത്ത്‌ കഴിയുന്ന കുരു
ന്നുബാലഌവേണ്ടിയുള്ള വക്കാലത്ത്‌....
വിധിവിളയാട്ടത്തില്‍ മോഹങ്ങളും സ്വപ്‌നങ്ങളും ചിറകറ്റുവീണ്‌ ജീവിതം ഇരുട്ടില്‍ തപ്പുന്ന ഒരു സഹോദരിക്കു
വേണ്ടിയുള്ള വക്കാലത്ത്‌....

ഇവരുടെ സ്വപ്‌നങ്ങള്‍ വാഴമലയേക്കാള്‍
ഉയരം കുറഞ്ഞതാണ്‌...അതൊരു കൂരയോളം ചെറുതാണ്‌...നിങ്ങള്‍ കൊടുക്കുന്ന ഒരു നാണയതുട്ടിന്‌ ഇവർക്ക്‌ സ്വർണ്ണത്തിനേക്കള്‍ വിലയുള്ളതാണ്‌...അതാവാം ഒരുനേരം
ഇവർക്ക്‌ വിശപ്പടക്കാഌള്ള മാർഗ്ഗവും.
കരുണയുള്ള മനസുകള്‍ ഇവരെ സഹായിക്കുക...വെറുതെ വേണ്ട ഇവരില്‍നിന്ന്‌ ഇവരുടെ കുഞ്ഞു സ്‌റ്റാളില്‍നിന്ന്‌ മിഠായിയോ നെല്ലിക്കയോ മാങ്ങ ഉപ്പിലിട്ടതോ എന്തെങ്കിലും ഒരു സാധനംവാങ്ങി ഇവരെ സഹായിക്കുക...നിർബന്ധിക്കുന്നില്ല കാരണം ഇത്‌ വായിക്കുന്ന നിങ്ങളില്‍ ഒരോത്തരിലും ഇവരെ സഹായിക്കുമെന്ന്‌ എനിക്ക്‌ വിശ്വാസമുണ്ട്‌...
....ബിജു നിള്ളങ്ങല്‍.....

ഒരു ചെറുപ്രദേശത്ത്‌ നിയമപരമായും അല്ലാതെയും ഇന്നിവിടെ പ്രവർത്തിക്കുന്നത്‌ ഇരുപതോളം ക്വാറികളാണ്‌...ഇത്‌ പ്രകൃതി ചൂഷണത്തിനൊ...
26/06/2019

ഒരു ചെറു
പ്രദേശത്ത്‌ നിയമപരമായും അല്ലാതെയും ഇന്നിവിടെ പ്രവർത്തിക്കുന്നത്‌ ഇരുപതോളം ക്വാറികളാണ്‌...ഇത്‌ പ്രകൃതി ചൂഷണത്തിനൊപ്പം ഒരു പ്രദേശത്തെ വലിയ അപകടത്തിലേക്ക്‌ തള്ളിവിടുന്ന ഒന്നുകൂടിയാണ്‌...പ്രളത്തിന്റെ ഓർമ്മകള്‍ കണ്ട കാഴ്‌ചകള്‍ നമ്മള്‍ മറന്നിട്ടുണ്ടാവില്ല....

വാഴമല നരിക്കോട്ടുമല ഇവയെല്ലാം
പ്രകൃതി കനിഞ്ഞുനല്‍കിയ നമ്മുടെ
നാടിന്റെ സമ്പത്താണ്‌...കണ്ണൂർ വിമാനത്താവളം കൂടി വന്നതോടെ
വലിയൊരു ടൂറിസത്തിഌള്ള മേഖ
ലകൂടിയാണ്‌ വാഴമല..സ്വദേശിയും
വിദേശിയുമടക്കം ഒരുപാട്‌പേർ
നമ്മുടെ നാടിനെ ആസ്വദിക്കാന്‍
വരും...ആ പ്രതീക്ഷകളെയാണ്‌ വെടിവെച്ച്‌ പൊളിച്ചടുക്കുന്നത്‌..
സംരക്ഷിക്കേണ്ട ഭൂപ്രദേശമാണ്‌
വാഴമല...അതിരുവിട്ടുള്ള ഈ
പ്രകൃതിചൂഷണം തടഞ്ഞേപറ്റൂ..

ഏറെ വേദനയോടെയാണീ കുറിപ്പ്‌ എഴുതുന്നത്...ഈ കാടത്തം കാണാതിരിക്കരുത്..   ഒരു വർഷത്തെ ഇടവേളയ്‌ക്കുശേഷംഇന്നലെപാനൂരിന്റെ കാനനഭ...
24/06/2019

ഏറെ വേദനയോടെയാണീ കുറിപ്പ്‌ എഴുതു
ന്നത്...ഈ കാടത്തം കാണാതിരിക്കരുത്..


ഒരു വർഷത്തെ ഇടവേളയ്‌ക്കുശേഷംഇന്നലെ
പാനൂരിന്റെ കാനനഭഠഗി നിറഞ്ഞുതുളുമ്പുന്ന
വാഴമല സന്ദർ ശിക്കുകയുണ്ടായി...പാല്‍ഌര
പോലെ പതഞ്ഞുനീങ്ങുന്ന കോടമഞ്ഞു പുത
ഞ്ഞ മലനിരകള്‍ ആവോളം ആസ്വദിക്കുമ്പോ
ഴും മനസിനെ നൊമ്പരപെടുത്തുന്ന ചില ദാരു
ണമായ കാഴ്‌ചകളില്‍ മനംനൊന്തു.

മുകളില്‍ ചിത്രത്തില്‍ കാണുന്നതുപോലെ വാഴ
മലയുടെ സൗന്ദര്യം അപ്പാടെ അറുത്തുമാറ്റിയ
തരത്തില്‍ കണ്ണായ വാഴമലയിലെ നിരവധി
പ്രദേശങ്ങള്‍ ക്വാറി മാഫിയ കവർന്നെടുത്ത
കാഴ്‌ചകള്‍ കണ്ടൂ...വാഴമലയില്‍ മുമ്പ്‌ പോയിട്ടു
ള്ളവർക്കും ഇനി പോവുന്നവർക്കും ഇന്നിന്റെ
വാഴമലയിലെ ഈ കാഴ്‌ചകള്‍ ഏറെ വേദനാ
ജനകമായ ഒന്നാവും..

എവിടെ നോക്കിയാലും നിങ്ങള്‍ക്ക്‌ കാണാന്‍
കഴിയും യന്ത്രകൈകളാല്‍ പ്രകൃതിയുടെ പച്ച
പ്പട്ട്‌ വലിച്ചുകീറി ആരും ശബ്ദിക്കാനില്ലാത്തതു
കൊണ്ട്‌ ആർത്തിപൂണ്ട മഌഷ്യർ പിച്ചിചീന്തിയ
വാഴമലയെ...മലനിരകളില്‍ എങ്ങോട്ട്‌ നോക്കി
യാലും മരങ്ങളും മണ്ണും അറുത്തുമാറ്റി മുറി
വില്‍നിന്ന്‌ ചോരകിനിയുന്നതുപോലുള്ള ഹൃദയ
ഭേദകമായ കാഴ്‌ച...

കണ്ണൂർ വിമാനത്താവളം വന്നതോടെ ടൂറിസ
ത്തിന്‌ ഏറെ സാധ്യതയുള്ള പാനൂരിലെ ഒരു
പ്രദേശം കൂടിയായിരുന്നു വാഴമല...മന്ത്രി കെ.കെ.ശൈലജ ടീച്ചർ അടങ്ങിയ സംഘം വാഴമല സന്ദർശിക്കുകയും..ടൂറിസം വികസന
വുമായി ബന്ധപ്പെട്ട്‌ വ്രർത്തിക്കുന്ന വിദഗ്‌ദ
സംഘം വാഴമല സന്ദർശിച്ച്‌ ടൂറിസം ഭൂപടത്തില്‍ വാഴമലയെ ഉള്‍പെടുത്തിക്കൊണ്ടുള്ള വികസന
പദ്ധതികള്‍ക്ക്‌ രൂപം നല്‍കി വരുന്നയീ ഘട്ടത്തി
ല്‍ ക്വാറി മാഫിയകളുടെ വാഴമലയിലെ നിയന്ത്ര
ണമില്ലാത്ത പ്രകൃതി ചൂഷണം ഏറെ ചർച്ചചെയ്യ
പ്പെടേണ്ട ഒന്നാണ്‌..

നമ്മുടെ പ്രകൃതിസമ്പത്തിന്റെ തീർത്തും
ഉന്‌മൂലനം ചെയ്യുന്ന തരത്തില്‍...ഭാവി
യില്‍ വലിയ ദുരന്തങ്ങള്‍ക്ക്‌ വഴിവെയ്‌
ക്കുന്ന തരത്തില്‍..വെടിമരുന്ന്‌ കലർന്ന
വിഷപുക ശ്വസിച്ച്‌ മാരക രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന തരത്തില്‍ ഈ
പ്രദേശത്ത്‌ നടക്കുന്ന വന്‍കിട ക്വാറിമാ
ഫിയകളുടെ പ്രകൃതി ചൂഷണത്തിനെ
തിരെ എന്തേ ആരും പ്രതികരിക്കാത്ത
തെന്ന്‌ നാളുകളായി ഏറെ ചിന്തിപ്പിക്കു
ന്ന ഒന്നാണ്‌....

പല രാഷ്‌ട്രീയ കക്ഷികളില്‍പെട്ടവർ വാഴമല
യില്‍ ക്വാറിഉടമകളായുണ്ട്‌..നാട്ടില്‍ കീരിയും പാമ്പുമാവുന്ന പലരും മലമുകളില്‍ ഒറ്റക്കെട്ടായി ഐ ക്യദാർഢപെടുന്നതുകൊണ്ടും ഉന്നതങ്ങ
ളില്‍ അധികാര കേന്ദ്രങ്ങളില്‍ ജിയോളജിക്കല്‍ വകുപ്പിലടക്കമുള്ള ഉേദ്യാഗസ്ഥവൃന്ദങ്ങളിലടക്കം
ഇവർക്കുള്ള പണംകൊണ്ട്‌ വിലക്കെടുത്ത പിടിപാടുമൊക്കെയാണ്‌ ഇത്രധികം പാറമടകള്‍ കരിങ്കല്‍ ക്വാറികള്‍ ഇവിടങ്ങളില്‍ വിഹരിക്കാന്‍ കാരണം...

രക്ഷിക്കേണ്ടവർ തന്നെ ശിക്ഷകരായി ശിക്ഷ നടപ്പിലാക്കുമ്പോള്‍ ആരോട്‌ പറയാന്‍...വാഴമല നരിക്കോട്‌ മല എന്നിവിടങ്ങളിലെ അനധികൃത ക്വാറികള്‍ക്കെതിരെ പലകുറി ചെറു ചെറു ജനീയ പ്രതിഷേധങ്ങള്‍ ഉയർന്നുവരികയും ചില പാറമടകള്‍ പൂട്ടിക്കാന്‍വരെ ആ സമരങ്ങള്‍
കൊണ്ട്‌ കഴിഞ്ഞുവെങ്കിലും കുറച്ചുനാളുകള്‍
ക്കപ്പുറം എല്ലാം പഴയതിനേക്കാള്‍ ശക്തമായി തിരിച്ചുവരുന്ന കാഴ്‌ചയാണ്‌ പലപ്പോഴും കണ്ടു
കൊണ്ടിരിക്കുന്നത്‌ ഇപ്പോഴുമതെ.

നിരവധി സഞ്ചാരികള്‍ വന്നുപോകുന്ന പ്രകൃതി കനിഞ്ഞഌഗ്രഹിച്ച ഈ കാനനസമ്പത്തിനെ സംരക്ഷിക്കാന്‍ ആര്‌ ശബ്ദമുയർത്തും എന്നത്‌ ഇന്നിന്റെ തലമുറയോടുള്ള ചോദ്യമാണ്‌..അല്ലാ
എങ്കില്‍ വസന്തത്തിഌമുന്നെ അടർത്തിമാറ്റിയ
ഒരു ചുവന്നപൂവായ്‌ വാഴമല എന്നന്നേക്കുമായി
നിലംപതിക്കും...

#ബിജൂ_നിള്ളങ്ങല്

യുവാക്കള്‍ക്കിടയില്‍ സമാനതകളില്ലാത്ത ഒരു അഭിനിവേശമാണ്‌ അന്നുമിന്നും ബുള്ളറ്റിനോട്‌...ഇപ്പോഴത്‌ ഏറ്റവും ഉയർന്ന ഒരു ഭ്രമമാ...
27/12/2018

യുവാക്കള്‍ക്കിടയില്‍ സമാനതകളില്ലാത്ത
ഒരു അഭിനിവേശമാണ്‌ അന്നുമിന്നും ബുള്ളറ്റിനോട്‌...ഇപ്പോഴത്‌ ഏറ്റവും ഉയർന്ന ഒരു ഭ്രമമായി മാറിയിരിക്കുന്നു.പണ്ട്‌ ദൂരെമാറിനിന്ന്‌ നോക്കിയവർപോലും ഇന്ന്‌ സ്വന്തം കാമുകി
യേക്കാള്‍ ബുള്ളറ്റിനെ ഇടനെഞ്ചില്‍ ചേർക്കുന്നു.
പറഞ്ഞുവന്നത്‌...ദീർഘദൂരയാത്രയ്‌ക്ക്‌ അതിത്തിരി വളവും തിരിവും കയറ്റവും ഇറക്കമുള്ളതും നിരപ്പായതും ചെങ്കുത്തായതും അല്‌പം സാഹസികത നിറഞ്ഞ യാത്രകൂടിയാണെങ്കില്‍ അതിന്‌ ഏറ്റവും അഌയോജ്യമായ വാഹനമാണ്‌ ബുള്ളറ്റ്‌...പോയതും
വന്നതും അറിയില്ല അത്രയ്‌ക്ക്‌ കരുത്തും സേ്‌ഫ്‌റ്റുമാണ്‌ ബുള്ളറ്റ്‌..
വാഴമലയിലെത്തുന്ന വാഹനങ്ങളില്‍
കൂടുതലും ബുള്ളറ്റാണ്‌..കണ്ണൂർ കോ
ഴിക്കോട്‌ ജില്ലകളില്‍നിന്ന്‌ റൈഡിന്‌
ഇറങ്ങുന്ന യുവാക്കളാണ്‌ ഇതില്‍ നൂറുശതമാനവും..പ്രകൃതിഭംഗി ആവോളം ആസ്വദിച്ച്‌ മലയടിവാരത്തിന്റെ വക്കുകളിലൂടെയുള്ള യാത്ര വല്ലാത്തൊരു ആവേശമാണ്‌ സഞ്ചാരം പ്രിയമാക്കിയവർക്ക്‌ സമ്മാനിക്കുന്നത്‌..
അതിരാവിലെമുതല്‍ വാഴമലയില്‍
ബുളറ്റിന്റെ കുടുകുടു ശബ്ദമുയരുന്നു
അതങ്ങ്‌ രാത്രി വൈകുംവരെ നീളുന്നു.
അതുകൊണ്ട്‌ വൈകിക്കെണ്ട ബുള്ളറ്റ്‌ തന്നെ വേണമെന്നില്ല..കയ്യിലുള്ള ബൈക്കുമെടുത്ത്‌ ജാക്കറ്റണിഞ്ഞ്‌ കോടമഞ്ഞിനെ വകഞ്ഞുമാറ്റി ഹെയർപിന്‍ വളവുകളില്‍ മഴവില്ലുപോല്‍ വളഞ്ഞ്‌ നിവർന്ന്‌ ഒരു റൈഡിങ്ങിന്‌ നിങ്ങള്‍ക്കും ആഗ്രഹമില്ലേ...!! എങ്കില്‍ വൈകിക്കെണ്ട സുഹൃത്തുക്കളെയും വിളിച്ച്‌ വാഴമല റൈഡിങ്ങിന്‌ തയ്യാറെടുത്തോളൂ....

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മല സംരക്ഷണ യാത്ര നടത്ത...
03/11/2018

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മല സംരക്ഷണ യാത്ര നടത്തി.പാത്തിക്കൽ വാഴ മലയിൽ വിമാന പാറ യിലേക്ക് നടത്തിയ ഏക ദിന ക്യാമ്പ് തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ സുരേഷ് ബാബു ഉൽഘടനം ചെയ്തു.സി വി എ ജലീൽ അധ്യക്ഷത വഹിച്ചു സ്കൗട്ട് അധ്യാപകൻ കെ സുബാഷ് മല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു,ഷിജിൽ കെ ലിഷ ടി പി വന്ദന ജെ ലിജിന തുടങ്ങിയവർ സംസാരിച്ചു . മല സംരക്ഷണ യാത്രക് ട്രൂപ് ലീഡർമാരായ ഹർമിത സി കെ സന്മയ സി സ്‌നിഷ സുനിൽ കുമാർ ആദിത്യ സി അനുസ്മിക ആസ്വിൻസാജ് നിവേദ് എം വി ആഷിക് പ്രകാശ് ഷൈൻ കെ പി സനാബ് പി തുടങ്ങിയവർ നേതൃത്വം നൽകി

Address

Kannavam, Panoor
Thalassery
670650

Website

Alerts

Be the first to know and let us send you an email when Vazhamala-വാഴമല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share