22/05/2022
❤️❤️❤️
എല്ലാവർക്കും അവരുടേതായ ഇഷ്ട്ടമുള്ള ഒരിടമുണ്ടാകും നാട്ടിൽ.
അങ്ങനെ ഒരിടമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സായാഹനങ്ങൾ പങ്കിട്ട ഇ.എം.എസ് ഗ്രന്ഥാലയം.
ഗ്രന്ഥാലയവും അതിനു മുകളിലെ പാർട്ടി ഓഫിസും.
തലശ്ശേരി പാനൂർ റോഡിനോട് മുഖം നോക്കി നിൽക്കുന്ന ചുവന്ന കോട്ട.
മലബാർ ക്യാൻസർ സെന്റർ ഹോസ്പിറ്റലിന്റെ തൊട്ടു പിറകിലുള്ള സ്റ്റോപ്പ്.
ആ ഓഫീസ് വരാന്തയിൽ ഇരിക്കുമ്പോൾ...
മിക്കപ്പോഴും യാതൊരു മുൻപരിചിതവും ഇല്ലാത്ത ദൂര ദേശത്തുള്ള ആരൊക്കെയോ ആയ ചില അപരിചിതർ വരും.
രാഷ്ട്രീയമോ മതമോ പേരോ ചോദിക്കപ്പെടാത്ത പിന്നീട് ഒരിക്കലും കാണാൻ പോലും സാധ്യത ഇല്ലാത്ത മറ്റു ദേശക്കാർ...
ചലരിൽ ചെറിയ ഒരു ഭയവും
മറ്റു ചിലരിൽ അവരുടെ സ്വന്തം ഓഫിസ് എന്ന ആവേശവും നിറഞ്ഞ മുഖങ്ങളാൽ...
കാലങ്ങളായുള്ള അനുഭവങ്ങൾ കൊണ്ടാവണം...
അവർ കടന്ന് വരുമ്പോൾ തന്നെ
MCC യിലെ രോഗികളുടെ കൂടെ വന്ന ഒരാൾ എന്ന് വായിച്ചെടുക്കാൻ സാധിക്കുന്നത്.
മറ്റൊരു നാട്ടിൽ എത്തുമ്പോൾ ആരിലും ഉണ്ടാകുന്ന അപരിചിതത്വവും
കൂടപ്പിറപ്പിന്റെ, അല്ലെൽ കൂട്ടുകാരുടെ രോഗവും ഒക്കെ കേട്ടും കണ്ടും പലരിലും ഉൾ ഭയം നിറഞ്ഞിട്ടുണ്ടാകും.
ഏട്ടാ....
MCC യിൽ വന്നതാണ്..
ഇന്നെ ദേശത്തു നിന്നാണ്..
നാട്ടിൽ നിന്ന് ഇവിടെ വരാനാണ് പറഞ്ഞത്..
അഡ്മിറ്റ് ആയ രോഗിക്ക് ആവശ്യമുള്ള ബ്ലഡ് കിട്ടാത്തവണ്ണം വരുമ്പോൾ,
ഒരു സാധാരണക്കാരന് താമസിക്കാൻ തക്കതായ, അല്ലേൽ ഒരു ഫാമിലിക്ക് കീമോ പിരീഡ് കഴിയും വരെ രോഗിയുടെ കൂടെ നിന്ന് ധൈര്യം പകരാൻ ഉള്ള അവർക്ക് നിൽക്കാനുള്ള ഒരിടം തേടി..
ഇങ്ങനെ ഇങ്ങനെ പല ആവശ്യങ്ങളുമായി അവർ എത്തുമ്പോൾ.....
അവർക്ക് ആശ്വസിക്കാൻ തക്കതായ പരിഹാരത്തിൽ, അല്ലേൽ മറുപടിയിൽ തിരിച്ചു അയക്കാൻ ആവുക എന്നത്...
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആയി...
അനുഭവപ്പെടാറുണ്ട്.
ഇവിടെ വന്നാൽ മതിയെന്ന ആ വാക്കുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കുമ്പോൾ ഏറെ അഭിമാനപ്പെടാറുണ്ട്..
മറ്റുള്ളവരുടെ പ്രശ്‌നങ്ങളും, നമ്മുടെ പ്രശ്നങ്ങളും, അങ്ങനെ ഒട്ടനവധി നാടും നാട്ടുകാരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹാരം കണ്ടെത്തി സംസാരിച്ചു തീർത്ത,
ചുവപ്പ് മന്ദിരം...
മതവർഗീയവാദികളുടെ വർഗീയ അനൗണ്സ്മെന്റ്കൾ നിശബ്ദമാക്കി സഞ്ചരിക്കുന്ന നാട്.
നാടിന്റെ പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ ചെറുപ്പക്കാർ സംഘടിക്കുന്ന ഒരിടം.
ചെറുപ്പത്തിന്റെ ചോര തിളപ്പുകൾക്ക്
കർശനമായി വാർണിങ് നൽകിയതും,
കൊടുക്കേണ്ടതിനെ കൊടുക്കാൻ പഠിപ്പിച്ചതുമായ ഓഫീസ്.
പുതുതായി പണിത് വരാൻ പോകുന്ന ഗ്രന്ഥാലയത്തിന്റെ ഇന്റോർ സ്റ്റേഡിയം കൂടെ വരുമ്പോൾ....
സായാഹനങ്ങൾക്ക് മാറ്റ് കൂട്ടാൻ ഏറ്റവും മനോഹരമായൊരിടം
വേറെ എവിടാണ് എനിക്ക് ഉണ്ടാകുക.
ഇ.എം.എസ് ഗ്രന്ഥാലയം
കോടിയേരി, പപ്പന്റെ പീടിക