SAREGAMA

SAREGAMA HUMANITY IS OUR SOUL…..!

മികച്ച നടനുള്ള 4 ആം ദേശിയ അവാർഡ് സ്വന്തമാക്കി പ്രിയ നടൻ മമ്മൂട്ടി 🫶72 ആം ദേശീയ ചലച്ചിത്ര അവാർഡിൽ 'ഭ്രമയുഗം' ചിത്രത്തിലെ ...
18/07/2026

മികച്ച നടനുള്ള 4 ആം ദേശിയ അവാർഡ് സ്വന്തമാക്കി പ്രിയ നടൻ മമ്മൂട്ടി 🫶

72 ആം ദേശീയ ചലച്ചിത്ര അവാർഡിൽ 'ഭ്രമയുഗം' ചിത്രത്തിലെ അതുല്യ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി പ്രിയ നടൻ മമ്മൂട്ടി. ഇതോടെ തന്റെ കരിയറിലെ നാലാമത്തെ ദേശീയ മികച്ച നടനുള്ള പുരസ്കാരമാണ് താരം സ്വന്തമാക്കിയത് .

മലയാള സിനിമയുടെ അഭിമാനം വീണ്ടും ഉയർത്തിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 💐💐💐

സരിഗമ കലാ സാംസ്‌കാരിക വേദി, പുന്നോൽ




അറിയിപ്പ് ✨ 36-ാം വാർഡ് – പുന്നോൽ ✨വാർഡ് സഭ36-ാം വാർഡിലെ വാർഡ് സഭ 2026 ജൂലൈ 19-ന് (ഞായറാഴ്ച) വൈകുന്നേരം 3:00 മണിക്ക് പുന...
16/07/2026

അറിയിപ്പ്

✨ 36-ാം വാർഡ് – പുന്നോൽ ✨
വാർഡ് സഭ
36-ാം വാർഡിലെ വാർഡ് സഭ 2026 ജൂലൈ 19-ന് (ഞായറാഴ്ച) വൈകുന്നേരം 3:00 മണിക്ക് പുന്നോൽ പള്ളേരി ലക്ഷ്മി അമ്മ യു.പി. സ്കൂളിൽ വച്ച് നടക്കുന്നതാണ്.
യോഗത്തിൽ വാർഡിലെ എല്ലാ ജനങ്ങളും നിർബന്ധമായും പങ്കെടുത്ത് വാർഡിന്റെ വികസന പ്രവർത്തനങ്ങളിലും ജനകീയ ആസൂത്രണ നടപടികളിലും വിലപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ച് വാർഡ് സഭ വിജയിപ്പിക്കണമെന്ന് സാദരം അഭ്യർത്ഥിക്കുന്നു.
🗓️ തീയതി: 19/07/2026 (ഞായർ)
🕒 സമയം: വൈകുന്നേരം 3:00 മണി
📍 വേദി: പുന്നോൽ പള്ളേരി ലക്ഷ്മി അമ്മ യു.പി. സ്കൂൾ
എല്ലാവരുടെയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു

16/07/2026

FULL TIME.🕢

🇮🇳 Minerva Academy FC 6️⃣–2️⃣ Legacy Academy 🇰🇪

Our young warriors rise to the challenge and secure a well-deserved victory to book their place in the Round of 32. 💙⚽

A determined performance, clinical finishing, and outstanding teamwork saw Minerva Academy FC overcome a tough opponent in the knockout stage.

The journey continues. One step closer to the dream. 🏆💪

Round of 64 ✅
Round of 32, here we come! 🔥

16/07/2026

FULL TIME.🕕

🇮🇳 Minerva Academy FC 1️⃣6️⃣–0️⃣ Surte IS FK 🇸🇪

An outstanding performance from our young warriors as they conclude the Group Stage in emphatic fashion. 💙⚽

Three matches. Three wins. A perfect group stage. 💪🏆
The group stage is complete. The knockout journey begins. 🔥

16/07/2026

ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ചയ്ക്കും യുവതാരങ്ങളുടെ ഭാവിക്കും വേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച പരിശീലകനാണ് രഞ്ജിത്ത് ബജാജ്. യൂറോപ്പിലെ അന്താരാഷ്ട്ര യൂത്ത് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ യുവനിരയ്ക്ക് അവസരമൊരുക്കുന്നതിനായി അദ്ദേഹം തൻറെ ഭാര്യയുടെ സ്വർണ്ണം പണയം വെച്ച് 56 ലക്ഷം രൂപയുടെ വായ്‌പയെടുത്തു എന്ന വാർത്ത ഏവരെയും അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്. മികച്ച പരിശീലനവും വേദിയും ലഭിച്ചാൽ ലോകോത്തര ടീമുകൾക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിയുമെന്ന അദ്ദേഹത്തിൻ്റെ അചഞ്ചലമായ വിശ്വാസമാണ് ഈ വലിയ ത്യാഗത്തിന് പിന്നിൽ.

യൂറോപ്പിലേക്ക് പറന്ന ഈ യുവനിര അദ്ദേഹത്തിന്റെ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ചു. അവിടുത്തെ കരുത്തരായ ടീമുകൾക്കെതിരെ 23 മത്സരങ്ങൾ കളിച്ച അവർ 295 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കേവലം ഒരു പങ്കാളിത്തം എന്നതിലുപരി, ചരിത്ര വിജയങ്ങളോടെയാണ് ഈ കുട്ടികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ലോകോത്തര ടീമുകൾക്കെതിരെ കളിക്കാനും തങ്ങളുടെ പ്രതിഭ തെളിയിക്കാനും അവർക്ക് ലഭിച്ച ഈ സുവർണ്ണാവസരം ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ അഭിമാനകരമായ ഒരു നിമിഷമായി മാറി. ശരിയായ പ്രോത്സാഹനവും മികച്ച വേദികളും അന്താരാഷ്ട്ര തലത്തിലുള്ള പരിചയവും ലഭിച്ചാൽ ഇന്ത്യൻ താരങ്ങൾക്കും വിസ്മയങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്ന് ഈ പ്രകടനം ലോകത്തിന് കാണിച്ചുകൊടുത്തു.

രഞ്ജിത്ത് ബജാജിൻ്റെ ഈ കഥ സ്പോർട്‌സ് ലോകത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്. ഒരു യഥാർത്ഥ പരിശീലകൻ കളിക്കാരെ മൈതാനത്ത് പരിശീലിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് അവരുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുകയും അവരെ വിജയത്തിലേക്ക് നയിക്കാൻ ഏതറ്റം വരെയും പോകുകയും ചെയ്യുമെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തിന്റെ ഈ സമർപ്പണവും ത്യാഗവും ഫുട്ബോൾ പ്രേമികളുടെ മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ വലിയൊരു ആദരവായി എന്നെന്നും നിലനിൽക്കും

ആദരാഞ്ജലികൾ 💐💐💐
15/07/2026

ആദരാഞ്ജലികൾ 💐💐💐

15/07/2026

Address

PUNNOL
Thalassery
670102

Website

Alerts

Be the first to know and let us send you an email when SAREGAMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category