07/03/2026
ആരോഗ്യ സർവകലാശാലയിലെ ആദ്യത്തെ എൻഎസ്എസ് സ്നേഹവീട് ഒരുക്കി വളണ്ടിയർമാർ. കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് തലശ്ശേരി എൻഎസ്എസ് യൂണിറ്റിനെ നേതൃത്വത്തിൽ സഹപാഠിക്ക് ഒരു സ്നേഹവീട് ഒരുക്കി.കൂത്തുപറമ്പ് കണ്ടംകുന്ന് സ്വദേശിനിയായ കാസിം പി കെ ആണ് നാലു സെന്റ് സ്ഥലം സൗജന്യമായി വീട് നിർമ്മിക്കാൻ കൊടുത്തത്. ഇതിനെ തുടർന്ന് 2025 ഫെബ്രുവരിയോടെ പ്രവർത്തനമാരംഭിച്ചു ഒരു വർഷം കൊണ്ട് വീട് നിർമ്മാണം പൂർത്തിയായി. 850 സ്ക്വയർ ഫീറ്റിൽ രണ്ടുനിലകൾ ആയിട്ടാണ് വീട് നിർമ്മിച്ചത്. ഈ വീടിന് സിറ്റൗട്ട്,ഹാൾ , ബാത്റൂം അറ്റാച്ചഡ് രണ്ടു റൂമുകൾ, അടുക്കള,വർക്ക് ഏരിയ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങളായ വെള്ളവും വൈദ്യുതിയും എത്തിച്ചിട്ടുണ്ട്. 155555 രൂപയാണ് നിർമ്മാണ ചെലവ്. സഹപാഠിക്ക് ഒരു സ്നേഹ വീടിന്റെ താക്കോൽദാനം, ഉദ്ഘാടനവും മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. മുൻ ആരോഗ്യ സർവ്വകലാശാല സ്റ്റുഡന്റ് ഡീൻ & എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്ററുമായ ഡോ ഇഖ്ബാൽ വി എം മുഖ്യ അതിഥിയായി. സഹപാഠിക്ക് ഒരു സ്നേഹവീട് നിർമ്മാണ കമ്മിറ്റി ചെയർമാൻ ഒ ഗംഗാധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു ചടങ്ങിൽ കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സി മോഹനൻ അധ്യക്ഷത വഹിച്ചു. കോപ്പറേറ്റീവ് ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത്ത് സെൻസസ് പ്രിൻസിപ്പലും ഓർഗനൈസിങ് ചെയർമാനുമായ ഡോ സജി വി. ടി (PT) പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ ലക്ഷ്മി, കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ വേലായുധൻ, ഡെവലപ്മെന്റ് ഓഫീസർ ജിജു ജനാർദ്ദനൻ, എം എൽ ടി വിഭാഗം HOD പ്രൊഫസർ നിധിൻഷാദ്, പിടിഎ പ്രസിഡണ്ട് ഹഫ്സത്ത്, ഷിനിത്ത് പാട്യം, ഷിനു ചൊവ്വ, ശിഹാബുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ ബിനീഷ് സിപി നന്ദി രേഖപ്പെടുത്തി. വീട് നിർമ്മാണത്തിന് സൗജന്യമായി നാല് സെന്റ് സ്ഥലം അനുവദിച്ച കാസിം പി കെ, ജനകീയ കമ്മിറ്റി ചെയർമാൻ ഒ ഗംഗാധരൻ മാസ്റ്റർ എൻഎസ്എസ് യൂണിറ്റ് ആദരിച്ചു.കേരള ആരോഗ്യ സർവ്വകലാശാലയുടെ ആദ്യത്തെ എൻഎസ്എസ് നിർമ്മിക്കുന്ന സ്നേഹവീട് എന്ന ബഹുമതിയും കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് തലശ്ശേരി സ്വന്തമാക്കി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ ബിനീഷ് സിപി യും 100 വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്.