Abdul Vahid Mueeni Muzhakkunnu

Abdul Vahid Mueeni Muzhakkunnu Knowledge is the solution

SSF IRITTY DIVISION  STUDENTS' SUBMISSION
11/05/2024

SSF IRITTY DIVISION
STUDENTS' SUBMISSION

15/04/2024

*യു പി യിലേക്ക് മടങ്ങുന്നു*.....

ഇക്കുറി ഞാൻ ഒറ്റക്കല്ല
നൂറു കണക്കിന്ന് നിസ്സാർത്ഥ മനസ്സുകളുടെ പ്രാർത്ഥനയും പിന്തുണയും കൂടെയുണ്ട്.

കഴിഞ്ഞ ഒരു മാസത്തേളം സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരുപറ്റം ജനങ്ങൾക്കിടയിലായിരുന്നു.

യുപിയിൽ പ്രവർത്തിക്കുന്ന I MAR സ്ഥാപനങ്ങളെ അടുത്തറിഞ്ഞും
കൂടെ നിന്നും കഴിയും വിധമുള്ള
സഹകരണം അറിയിച്ചും കൂടെ കൂടിയവർ., ഇന്നും അവർ ഒപ്പം സഞ്ചരിക്കുന്ന ഒരു ഫീലുണ്ട്.

വിവരിക്കാനാവാത്ത ആത്മ
ബന്ധമായി പ്രാർത്ഥനകളിലും പ്രവർത്തനത്തിലും ചിന്തയിലുമെല്ലാം നിങ്ങൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

നിങ്ങളോടുള്ള കടപ്പാടിനെ കുറിച്ചോർക്കുമ്പോൾ
പ്രാർത്ഥനകൾ വൈകാരികമാവുന്നു.
പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വം ഇരട്ടിയാവുന്നു.

ഈ സ്നേഹവും പരിഗണനയും എന്നോടാവില്ല എന്നറിയാം. ദീനിനോടുള്ള കടപ്പാടും കൂറുമാണ്... ദീനീ പ്രവർത്തനത്തിന് കൂട്ടിരുന്നവരിലെ ഉന്നതമായ സ്ഥാനം പടച്ചോൻ നമുക്ക് നൽകുമാറാവട്ടെ

നിങ്ങളുടെ സാമീപ്യവും സഹകരണവും പ്രവർത്തകരായ നമുക്ക് ആത്മ ധൈര്യമാണ് ,
ദഅവ രംഗത്ത് പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള കരുത്താണ്
അതിലുപരി ഏറ്റെടുത്ത ദൗത്യത്തിൻ്റെ സാഫല്യത്തിന്മേലുള്ള ഉത്തരവാദിത്വവും വർധിപ്പിക്കുന്നു
*لا حول ولا قوة إلا بالله*
ഉടയോൻ തുണക്കുമാറാവട്ടെ

✍🏻 Abdul Vahid Suraji AlMueeni
(Director I-MAR group of institutions)
Lucknow Uttarpradesh
9995473113

22/09/2023
മുഈനിയ്യ നഗരിയിൽ  ഒരൽപ്പം വിശേഷങ്ങളുണ്ടായിരുന്നു...രണ്ട് സംസ്കാരങ്ങളുടെ സംമിശ്രമായ ഇടം...രണ്ട് ദേശക്കാരുടെ ആത്മാർത്ഥമായ ...
23/02/2023

മുഈനിയ്യ നഗരിയിൽ ഒരൽപ്പം വിശേഷങ്ങളുണ്ടായിരുന്നു...
രണ്ട് സംസ്കാരങ്ങളുടെ സംമിശ്രമായ ഇടം...
രണ്ട് ദേശക്കാരുടെ ആത്മാർത്ഥമായ പങ്ക് ചേരലുകൾ ...
ഒരേ ആശയവും , വിശ്വാസവും ദേശത്തിന്നും ഭാഷക്കും എല്ലാത്തിന്നും .അപ്പുറമാണെന്ന് വിധി എഴുതിയ ചരിത്ര മുഹൂർത്തമായിരുന്നു സമ്മേളനം

08/02/2023

Ajmer urs majlis kayampura shareef

ജീവിതത്തിൽ ചിലർ നമ്മേ വല്ലാതെ സ്വാധീനിക്കും. അവരു ഇടപെടലുകളും, സേനഹ സ്പർശങ്ങളും, വലിയ വഴിത്തിരിവിന്ന് കാരണമായേക്കും അങ്ങ...
04/02/2023

ജീവിതത്തിൽ ചിലർ നമ്മേ വല്ലാതെ സ്വാധീനിക്കും. അവരു ഇടപെടലുകളും, സേനഹ സ്പർശങ്ങളും, വലിയ വഴിത്തിരിവിന്ന് കാരണമായേക്കും അങ്ങിനെയുള്ളവർ നമുക്കെന്നും ജീവന്റെ ജീവനാവും.
എന്റെ ഉസ്താദ് മാരല്ലാം എനിക്കങ്ങിനയാണ് .... മുഖ്യമായും സഈദ് സഖാഫി ഉസ്താദ് കുരിക്കിലാട് ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിലല്ലാം എന്നികൊരു ആശ്വാസമായിരുന്നു

അജ്മീറിലെത്തിയ ഉസ്താദിനെ സഹപ്രവർത്തക രോടപ്പം സ്വീകരിക്കുന്നു

Al waha എന്നാൽ മരുപ്പച്ച (Oasis) എന്നാണ് അർത്ഥമാക്കുന്നത് രാജസ്ഥാനിന്റെ മരുഭൂമികൾക്കും മലയിടക്കുകൾക്കുമിടയിലൂടെ ദൂരങ്ങൾ ...
01/02/2023

Al waha എന്നാൽ മരുപ്പച്ച (Oasis) എന്നാണ് അർത്ഥമാക്കുന്നത്
രാജസ്ഥാനിന്റെ മരുഭൂമികൾക്കും മലയിടക്കുകൾക്കുമിടയിലൂടെ ദൂരങ്ങൾ താണ്ടണം പൂർവ്വികർ പകർന്നു നൽകിയ അറിവിന്റെ തീരത്തേക്ക് മടങ്ങിവരാൻ ആയിരങ്ങൾക്ക് വഴിയൊരുങ്ങണം
Dua ki darkasth

നിശ്കളങ്കമായ ചില പങ്കുവെക്കലുകൾ എന്നും ഏറെ ഊർജ്ജം പകർന്നിട്ടെ ഉള്ളൂ... അജ്മീർ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ...
28/01/2023

നിശ്കളങ്കമായ ചില പങ്കുവെക്കലുകൾ എന്നും ഏറെ ഊർജ്ജം പകർന്നിട്ടെ ഉള്ളൂ...
അജ്മീർ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ ബോർഡിന്റെ ഗ്രാന്റ് പവലിയനിൽ ഇന്ന് വളരെ വേറിട്ട ഒരു പ്രോഗ്രാമായിരുന്നു അഹമ്മിയത്തെ തഅലീം. മതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യമെന്ന വിഷയത്തിൽ പൊതുജനങ്ങൾക്ക് സംഘാടകരോട് മനസ്സ് തുറക്കാനുള്ള അവസരമായിരുന്നു അത്.സെഷന്റെ ആമുഖമെന്നോണം വിശ്വാസി അറിഞ്ഞിരിക്കേണ്ട ഈമാൻ , ഇസ്ലാം കാര്യങ്ങളെക്കുറിച്ചും മയ്യത്ത് പരിപാലനത്തെക്കുറിച്ചുമെല്ലാം ചെറു വിവരണം നൽകി . അവതരണത്തിനിടെ നിങ്ങൾ മരിച്ചാൽ തെറ്റില്ലാതെ നിങ്ങൾക്ക് മയ്യിത്ത് നിസ്കരിക്കാൻ നിങ്ങളുടെ മക്കൾക്ക് സാധിക്കുമോ ? എന്ന ചോദ്യം കേൾവിക്കാരുടെ ഹൃത്തടങ്ങളെ ഭേധിച്ചുവെന്നറിയില്ല ഈറനണിഞ്ഞ കൺ തടങ്ങൾ അവിടെ കണ്ടു.നിഷ്കളങ്കതയും നിസ്സഹായതയും സമ്മിശ്രമായ മുഖങ്ങളെ അവിടെ ദർശിച്ചു.
മക്കളെ അത് പഠിപ്പിക്കാനുള്ള ആവശ്യകതയെക്കുറിച്ചു കൂടി ഉണർത്തിയ ശേഷം അവർക്ക് സംവദിക്കാൻ അവസരം നൽകി. ഇനി അവരേ കേർക്കാനുളള സമയമായിരുന്നു.
മക്കളെ പോറ്റിവളർത്തി നല്ല ജീവിതം നൽകാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളു.മതം പഠിക്കാനോ പഠിപ്പിക്കാനോ കഴിയാത്തതിലുള്ള ആവലാതി സംസാരിച്ചവരൊക്കെ പങ്ക് വെക്കുന്നു.പരിഹാര മാർഗങ്ങളെക്കുറിച്ച് ആരായുന്നു.നമ്മൾ കൂടെയുണ്ട് നമുക്ക് പരിഹരിക്കാം എന്ന ആശ്വാസവാക്ക് പറഞ്ഞപ്പോൾ വാടിയ മുഖങ്ങളിൽ പുഞ്ചിരി തെളിയുന്നത് കണ്ടു. വലിയ ഒരു ഭാരം ഇറക്കി വെച്ചത് പോലുള്ള നെടുവീർപ്പുകൾ പ്രകടമായി.
വയോ വൃദ്ധരായ പലരും "ഹസ്റത്ത് ജി മർനെ സെ പഹലെ ഏക്കി ബാർ മേരാ നമാസ് സച്ചീ നമാസ് ഹോ നാ ആപ്പ് കെ ബാത്ത് സുൻകർ എസീ ഹെ മേരാ തമന്ന "
മരിക്കും മുന്നെ ഒരിക്കലെങ്കിലും തെറ്റില്ലാതെ നിസ്കരിക്കാനാവണം എന്നാണ് ഇപ്പോൾ ആഗ്രഹിച്ച് പോകുന്നത്.മക്കളെ പഠിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ് നിങ്ങൾ നമ്മുടെ നാട്ടിലേക്ക് വരുമോ? നമ്മളെ സഹായിക്കാമോ? നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പടച്ചോൻ വലിയ സ്ഥാനംതരും എന്നെല്ലാം അവർ പറഞ്ഞു.
കൂട്ടരെ മനം നൊന്തുള്ള ഈ പ്രാർത്ഥന മതി നമുക്ക് മറ്റെല്ലാത്തിനെക്കാളും. സമ്പന്നമായ നമ്മുടെ നാട്ടിലെ സൗകര്യങ്ങളെ നമ്മൾ ഉപയോഗപ്പെടുത്തേണ്ട ഇടങ്ങളുണ്ടിവിടെ.വർഷാവർഷവും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന്ന് പണ്ഡിതരിൽ 10% മെങ്കിലും കൃത്യമായ ലക്ഷ്യത്തോടെ അറ്റമില്ലാത്ത ഉത്തരേന്ത്യയിലേക്ക് ഇറങ്ങിത്തിരിച്ചാൽ മതി ഇവർക്കുള്ള പരിഹാരമാകും... അർപ്പണ ബോധവും ആത്മാർത്ഥമായ പരിശ്രമവും നാളെയുടെ നല്ല പുലരികൾക്ക് ശിഖ പാകും.... കത്തിരിക്കാം നല്ലരു നാളെക്കായി....

ദിൽ നഷീൻ - 8
@ അജ്മീർ

✍🏻 Vahid mueeni
9562204619

അജ്മീറിൽ ഗരീബ് നവാസ് ഉറൂസിനോടനുബന്ധിച്ച്  ഐ ഇ ബി ഐ ഗ്രാന്റ് പവലിയൻ ഉദ്ഘാനം ചെയ്തുരാജസ്ഥാൻ / അജ്മീർ ശരീഫ് : ഇസ്ലാമിക് എഡ്...
24/01/2023

അജ്മീറിൽ ഗരീബ് നവാസ് ഉറൂസിനോടനുബന്ധിച്ച് ഐ ഇ ബി ഐ ഗ്രാന്റ് പവലിയൻ ഉദ്ഘാനം ചെയ്തു
രാജസ്ഥാൻ / അജ്മീർ ശരീഫ് : ഇസ്ലാമിക് എഡ്യുക്കേഷണൽ ബോഡ് ഓഫ് ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി അജ്മീർ കായട് വിശ്രമാസ്ഥലിയിൽ ഉയർത്തിയ ഗ്രാന്റ് പവലിയൻ ഉദ്‌ഘാടനം നടന്നു. ഹസ്രത്ത് ഖാജാ മുഈനുദ്ധീൻ ചിശ്തി അജ്മീരി (ഖ)യുടെ 811ാമത് ഉറൂസ് മുബാറകിനോടനുബന്ധിച്ചാണ് പവലിയൻ ആരംഭിച്ചത്. പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസിനിടയിൽ പവലിയൻ സന്ദർശിക്കുന്നവർക്ക് ഐ ഇ ബി ഐ മുന്നോട്ട് വെക്കുന്ന മദ്രസ സംവിധാനത്തെ അടുത്തറിയാനുള്ള സൗകര്യങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട് . ഉർദു, ഇംഗ്ലീഷ് ഭാഷകളിലുള്ള ബ്രോഷറുകൾ,പംഫ്ലറ്റുകൾ, ഒന്ന് മുതൽ പത്ത് വരെ ക്ലാസ് പാഠപുസ്തകങ്ങൾ വിവിധ ഭാഷകളിലുള്ളത് പവനിയനിൽ ലഭ്യമാണ്.
അഹമ്മിയത്തെ തഅലീം, പ്രാക്ടിക്കൽ തഅലീം, കിതാബ് റിവ്യൂ , ഉലമാ-ഉമറാ സമ്മിറ്റ് നോട്ട്, ഹുറൂഫ് കി മഷഖ് , ബുക്ക് എക്സിബിഷൻ തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ പവലിയനിലൂടെ നടത്തപ്പെടുന്നതാണ് . ഇന്നലെ നടന്ന ഉദ്ഘാടനത്തോടെ നിരവിധി സന്ദർശകരാണ് പവലിയൻ കാണാനെത്തിയത്.
ദർഗ്ഗ കമ്മിറ്റി അംഗം സയ്യിദ് ബാബർ അഷ്റഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. Dr ആദിൽ സാഹിബ് അജ്മീർ, IEBI നാഷണൽ ഡയറക്റ്ററേറ്റ് ജനറൽ കൺവീനർ ഹസൈനാർ അസ്ഹരി, ജനറൽ മാനേജർ പ്രൊ:സെയ്ദലവി മാസ്റ്റർ ചെങ്ങര, അമീൻ ഹസൻ സഖാഫി,ഐ ഇ ബി ഐ രാജസ്ഥാൻ ഫീൽഡ് ഒഫീഷ്യൽ വാഹിദ് മുഈനി, ജാമിഅ: മുഈനിയ്യ പ്രധിനിധികൾ മുഹമ്മദ് അലി മുഈനി, മുഹമ്മദ്‌ ഷഫീഖ് മുഈനി എന്നിവർ പങ്കെടുത്തു.

Address

Tellicherry
670673

Telephone

+919664018328

Website

Alerts

Be the first to know and let us send you an email when Abdul Vahid Mueeni Muzhakkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share