05/09/2019
Shafeeq Kuttayi Writes....
എന്റെ ഷമീം.
എടാ നീയും നിൻറെ കൂട്ടുകാരും തീർത്തതാടാ വിപ്ലവം.
ഇന്നലെ നട്ടപ്പാതിര 1.30ന് ഞാൻ ഒരു പോസ്റ്റിട്ടിരുന്നു.
തവനൂർ ഗവൺമെൻറ് കോളേജിൽ പ്രിയപ്പെട്ട ഷമീമിന് സഹപ്രവർത്തകർക്കും മർദ്ദനമേറ്റതായി.
മൗലാന കോളേജിലെ ഇലക്ഷൻ വർക്ക് കഴിഞ്ഞ് രാത്രി ഒരു മണിക്കാണ് വീട്ടിൽ കയറിയത്.അപ്പോൾ ഉണ്ട് ഷമീം വിളിക്കുന്നു.
വിറയാർന്ന ശബ്ദത്തോടെ അവൻ പറഞ്ഞു തീർത്തു ''എന്നെയും മുത്തുക്കാനെയും അവർ തല്ലി,രണ്ട് കാറിൽ വന്നവരാണ് പന്താവൂര്കാരനായ എസ്എഫ്ഐ നേതാവും കോളേജിലെ രണ്ട് മൂന്ന് പേരും കൂട്ടത്തിൽ ഉണ്ട് പൂതി തീരോളം അവർ തല്ലി ഇക്കാ...''
ഈ നട്ടപ്പാതിരയ്ക്ക് എന്തു ചെയ്യും.ഞാൻ അങ്ങോട്ട് വരാം എന്ന് പറഞ്ഞപ്പോൾ ഈ മഴയത്ത് വരണ്ട ഞങ്ങൾ തന്നെ വേണ്ടത് ചെയ്യാം എന്ന മറുപടി പറഞ്ഞ് പക്വതയുള്ള പാർട്ടി പ്രവർത്തകനായി അവൻ.
ആദ്യമായല്ല അവന്ന് എസ്എഫ്ഐയുടെ മർദ്ദനമേൽക്കുന്നത്.
രണ്ടാം വർഷ വിദ്യാർത്ഥിയായ അവന്ന് നാല് പ്രാവശ്യം എസ്എഫ്ഐകാരുടെ മർദ്ദനമേറ്റിട്ടുണ്ട്.
മുണ്ടുടുത്തു വന്നെന്നാരോപിച്ചായിരുന്നു ആദ്യമായി അവനെ ഇവർ മർദ്ദിച്ചത്.
തോൽക്കാൻ മനസില്ലാത്തവനാണ് ഒരിഞ്ച് പിറകോട്ടു പോയില്ല.
ചരിത്രത്തിലാദ്യമായി തവനൂർ ഗവൺമെൻറ് കോളേജിൽ യുയുസിയായി ഒരു എംഎസ്എഫുകാരൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥികൾ അവനെ യുയുസിയായി തിരഞ്ഞെടുത്തിരിക്കുന്നു.
ജയിച്ചതറിഞ്ഞ് കൂട്ടായി മൗലാനയിൽ നിന്ന് തവനൂരിലേക്ക് പാഞ്ഞു പോയി.
കണ്ട ഉടനെ ഓടി വന്നു കെട്ടിപ്പിടിച്ചു.അറിയാതെ കണ്ണുനിറഞ്ഞ് പോയി.
എൻറെ എംഎസ്എഫ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന് ഞാൻ സാക്ഷിയായി.
അപ്രതീക്ഷിത തോൽവിയിൽ വിറളി പൂണ്ട് അവരുടെ വായിൽ തോന്നിയ തെറികൾ പറഞ്ഞ് ചില എസ്എഫ്ഐ പെൺകൊടികൾ അവൻറെ മുന്നിൽ കാറിത്തുപ്പിയെത്രെ.
അതും അവൻ ചിരിച്ചാണ് പറഞ്ഞത്.
നിയോജക മണ്ഡലം ഭാരവാഹി കൂടിയാണ് ഷമീം.