28/07/2021
താനൂർ നഗരസഭ കഴിഞ്ഞ ആഴ്ചയിലെ TPR പ്രകാരം B കാറ്റഗറി യിൽ ആയി ,
ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ താഴെ ചേർക്കുന്നു
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പടെ എല്ലാ പൊതു സ്ഥാപനങ്ങളും 100% ജീവനക്കാരോടുകൂടി പ്രവര്‍ത്തിക്കാവുന്നതാണ്.
* അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ടു മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് എല്ലാ കടകളും 50 ശതമാനം തൊഴിലാളികളെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലും പ്രവര്‍ത്തിക്കാവുന്നതാണ്.
* അക്ഷയകേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.
* ബീവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ പാര്‍സല്‍ അനുവദിക്കുന്നതിന് മാത്രമായി പ്രവര്‍ത്തിക്കാം.
* ശാരീരിക സമ്പര്‍ക്കം കൂടാതെയുളള ഔട്ട്‌ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും (പരമാവധി 20 പേര്‍). സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഔട്ട് ഡോര്‍ ഗെയിമുകള്‍, ടര്‍ഫ് എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.
* സാമൂഹിക അകലം പാലിച്ച് കൊണ്ടുളള പ്രഭാത സായാഹ്ന നടത്തം അനുവദിക്കുന്നതാണ്.
* ഹോട്ടലുകളും റസ്റ്റോറന്റുകളും പാര്‍സല്‍, ഓണ്‍ലൈന്‍ / ഹോം ഡെലിവറി എന്നിവയ്ക്കായി രാവിലെ ഏഴ് മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
* ആരാധനാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്കു വരെ പരിമിതമായ സമയം പ്രവേശനം അനുവദിക്കും.
* കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമവും (എസ്.ഒ.പി), കേന്ദ്ര ടൂറിസം മന്ത്രലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ടൂറിസം മേഖലയില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരായിരിക്കണം. അതിഥികള്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരോ ആയിരിക്കണം.
* വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണം ക്വാറികളുടെ പ്രവര്‍ത്തനം എന്നിവ അനുവദിക്കും. തൊഴിലാളികള്‍ക്ക് യാത്ര അനുവദനീയമാണ്. ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുളള അസംസ്‌കൃത വസ്തുക്കള്‍ (പാക്കിംഗ് സാമഗ്രഗികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, പെയ്ന്റിംഗ് മെറ്റീരിയല്‍സ്, ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം എട്ടുമണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
* ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. (ജൂണ്‍ ഏഴിലെ GO(Rt) No.459/2021/DMD, ജൂണ്‍ 10ലെ GO(Rt) No. 461/2021/DMD പ്രകാരവും ജൂണ്‍ 12, 13 തിയ്യതികളിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം)
* ജിമ്മുകളും ഇന്‍ഡോര്‍ സ്‌പോര്‍ട്‌സും മതിയായ വായുസഞ്ചാരമുള്ള എ.സി ഉപയോഗിക്കാത്ത ഹാളുകളില്‍ / സ്ഥലങ്ങളില്‍ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.
* പൊതുഗതാഗതം (കെ.എസ്.ആര്‍.ടി.സി, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ) കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.
* ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.
* ഓട്ടോറിക്ഷകള്‍ക്ക് രണ്ട് യാത്രക്കാരെ വെച്ച് സര്‍വ്വീസ് നടത്താം.
* ബ്യൂട്ടിപാര്‍ലറുകളും ബര്‍ബര്‍ ഷോപ്പുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മുടി വെട്ടുന്നതിനു മാത്രമായി തുറക്കാവുന്നതാണ്.
* ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
* കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെ കുറഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്തി സിനിമ ഇന്‍ഡോര്‍ ഷൂട്ടിങ് അനുവദിക്കും.
* ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരോ കോവിഡ് രോഗ വിമുക്തരോ ആയവര്‍ മാത്രം കടകളില്‍ പോകുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
* 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ യാതൊരു കാരണവശാലും വ്യക്തമായ കാര്യങ്ങളില്ലാതെ പൊതു സ്ഥലങ്ങളിലോ കടകളിലോ പോകരുത്.