CPI Pariyaram Local Committee

CPI Pariyaram Local Committee CPI PARIYARAM

  #തളിപ്പറമ്പ്  #മണ്ഡലം #കൺവൻഷൻപരിയാരം: എ.ഐ.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം കൺവൻഷൻ പരിയാരം കിട്ടേട്ടൻ സ്‌മാരക മന്ദിരത്തിൽ ജില...
24/05/2026


#തളിപ്പറമ്പ് #മണ്ഡലം
#കൺവൻഷൻ
പരിയാരം: എ.ഐ.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം കൺവൻഷൻ പരിയാരം കിട്ടേട്ടൻ സ്‌മാരക മന്ദിരത്തിൽ ജില്ലാ പ്രസിഡൻ്റ് പ്രണോയ് വിജയൻ ഉദ്ഘാടനം ചെയ്തു.
കെ.വി ഹരിത അധ്യക്ഷയായി.
"വിദ്യാർത്ഥികളും സമകാലിക രാഷ്ട്രീയവും " എന്ന വിഷയത്തിൽ ജസ്വന്ത് ക്ലാസെടുത്തു.
ടി.വി നാരായണൻ, രതീഷ്, അമീഷ ബാലകൃഷ്ണൻ, അനിൽ ചന്ദ്രൻ, മാധ്യമ പ്രവർത്തകൻ ഷിജിത്ത് കാട്ടൂർ എന്നിവർ സംസാരിച്ചു. സായൂജ് രാജൻ സ്വാഗതവും
അപ്സര പത്മനാഭൻ നന്ദിയും പറഞ്ഞു.

20/05/2026


 #സിപിഐ #അനുസ്മരണം  #സ:  #പയ്യന്നൂർ.പി.ആനന്ദ്കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും  മുതിർന്ന പത്രപ്...
19/05/2026

#സിപിഐ
#അനുസ്മരണം
#സ: #പയ്യന്നൂർ.പി.ആനന്ദ്
കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും മുതിർന്ന പത്രപ്രവർത്തകനുമായിരുന്ന സ:പയ്യന്നൂര്‍ പി ആനന്ദിന്റെ ഒന്നാം ചരമവാര്‍ഷികമാണ് ഇന്ന്. പഴയകാല കലാസാംസ്കാരിക സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന സ:പയ്യന്നൂര്‍ പി ആനന്ദ് ജനയുഗം മുന്‍ ലേഖകനുമായിരുന്നു.
ബാലസംഘത്തിലൂടെ സംഘടനാ പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം 1954ലാണ്
സി പി ഐ അംഗമായത്. എഐഎസ് എഫ്, എഐവൈഎഫ് സംഘടനകളിലും യുവകലാ സാഹിതി, ഇന്തോ സോവിയറ്റ് കൾച്ചറൽ സൊസൈറ്റി, അഖിലേന്ത്യാ സമാധാന ഐക്യ ദാർഢ്യ സമിതി, ഇപ്റ്റ, കേരള യുക്തി വാദി സംഘം തുടങ്ങിയ സംഘടനകളുടെ പയ്യന്നൂർ യൂണിറ്റ് സ്ഥാപക സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സിപി ഐ പയ്യന്നൂര്‍ തെരു, മമ്പലം ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു, ഗോവ വിമോചന സമര വളണ്ടിയറായും പ്രവർത്തിച്ചു.
പയ്യന്നൂർ ലോക്കൽ ലൈബ്രറി അതോറിറ്റി ഉപദേശക സമിതിയംഗം, ഗവ. ആശുപത്രി വികസന -സമിതിയംഗം, കുഷ്ഠരോഗ നിവാരണ സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.1967 ലെ ഒരു ബഹുജന സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു മാസക്കാലം തടവ് അനുഭവിച്ചിരുന്നു.
ബോംബെയിൽ ഭാരതീയ വിദ്യാഭവനിൽ പത്ര പ്രവർത്തന പരിശീലനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. മലയാള മനോരമ, മാതൃഭൂമി, നവജീവൻ, കേരളകൗമുദി, ജനയുഗം എന്നീ പത്രങ്ങൾക്ക് വേണ്ടി വാർത്താ ശേഖരണം നടത്തി. തുടർന്ന് ജനയുഗം ദിനപത്രത്തിന്റെ പയ്യന്നൂർ ലേഖകനായി നിയമിക്കപ്പെട്ടു. സിപിഐ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയംഗം, പയ്യന്നൂർ മണ്ഡലം അസി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സതേൺ റെയിൽ വെയിലും ഖാദി ബോർഡിലും ജീവനക്കാരനായിരുന്നു.
തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷിക -ഗ്രാമ വികസന ബേങ്കിൽ പത്ത് വർഷം ഡയറക്ടർ ആയിരുന്നു. സഖാവിന്റെ പാവനസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.

ടി വി നാരായണന്‍
സെക്രട്ടറി, സി പി ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി

   #അനുസ്മരണം
09/05/2026


#അനുസ്മരണം

05/05/2026

ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങളാണ്. ആ ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നു. നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെയുള്ള പരിശോധന ആവശ്യമാണ്.

വോട്ടിംഗിൻ്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും അത്തരം പരിശോധന നടത്തുന്നതാണ്. പത്തുവർഷത്തെ എൽ ഡി എഫ് ഭരണം എല്ലാ ജീവിത തുറകളിലും അനിഷേദ്ധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്. ആ ഗവണ്മെൻ്റുകളെ നയിച്ച എൽ ഡി എഫ് ന് ഇപ്രകാരം ഒരു പരാജയം ഉണ്ടാകുമ്പോൾ പതിവുള്ള വിശദീകരണങ്ങൾ മതിയാകാതെ വരുന്നു.

ജനവിധിയ്ക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തി സംഭവിച്ചിരിക്കാവുന്ന പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ എൽ ഡി എഫ് പ്രതിജ്ഞാബദ്ധമാണ്. എക്കാലവും പാർട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വയം വിമർശനം നടത്തും. പാർട്ടിയെയും എൽ ഡി എഫി നെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാൽപ്പര്യങ്ങൾക്കൊപ്പം കൂറോടെ നില കൊള്ളുവാൻ പാർട്ടി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും.

ഉത്തരവാദിത്വ ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും പരിശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം. പാർട്ടിയുടെയും എൽ ഡി എഫിൻ്റെയും വിജയത്തിനുവേണ്ടി ത്യാഗപൂർവ്വം പ്രവർത്തിച്ച എല്ലാ സഖാക്കളെയും പ്രവർത്തകരെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു. എല്ലാത്തരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്ത ജനങ്ങൾക്ക് പാർട്ടി നന്ദി രേഖപ്പെടുത്തുന്നു.

 ഇന്ത്യൻ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ പരിയാരത്തെ മുൻനിരനേതാവായിരുന്ന സഖാവ് പാറയിൽ നാരായണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് മെയ് ഒന...
01/05/2026


ഇന്ത്യൻ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ പരിയാരത്തെ മുൻനിരനേതാവായിരുന്ന സഖാവ് പാറയിൽ നാരായണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് മെയ് ഒന്നിന് ആറ് വർഷം പൂർത്തി യാകുകയാണ്.ബാല സംഘത്തിലൂടെ പൊതുരംഗത്ത് എത്തിയ സഖാവ് പാറയിൽ നാരായണൻ 1957ൽ കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 1964ലെ നിർഭാഗ്യകരമായ ഭിന്നിപ്പിന്റെസമയത്ത് സിപിഐയിൽ ഉറച്ചുനിന്നു.
പരിയാരത്തും സമീപപ്രദേശങളിലും പരിമിതമായപ്രവർത്തകർ മാത്രമാണ് അക്കാലത്ത് സിപിഐക്ക് ഉണ്ടായിരുന്നത്.ക്രൂ രമായമർദ്ദനങളും ഒറ്റപ്പെടുത്തലുകളും ചെറുത്തുനിന്നഅദ്ദേഹം പാർട്ടിയുടെ മുൻപന്തിയിൽ നിന്നു പ്രവർത്തിച്ചു. ദീർഘകാലം സിപിഐയുടെ പരിയാരംബ്രാഞ്ച്
സെക്രട്ടറി,തളിപ്പറമ്പ് താലൂക്ക്കമ്മറ്റിഅംഗം എന്നി സ്ഥാനങൾ ഏറ്റെടുത്തു പ്രവർ ത്തിച്ചു.പരിയാരംപവർലൂം സൊസൈറ്റിയുടെ പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പരിയാരം കിട്ടേട്ടൻ സാംസ്കാരിക സമിതിയുടെസ്ഥാപക പ്രസിഡന്റ് കൂടിയായിരുന്നു.മികച്ച സംഘാടകനായ സഖാവിൻ്റെ ഓർമകൾക്ക് മുന്നിൽ അഭിവാദ്യങൾ അർപ്പിക്കുന്നു.
ആദരാഞ്ജലികളോടെ,
സെക്രട്ടറി
സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി.

 #അനുസ്മരണം
29/04/2026

#അനുസ്മരണം

പരിയാരത്തെ സിപിഐയുടെ പ്രമുഖ നേതാവും കർഷക പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായ കെ പി കേളു നായർ നമ്മെ വിട്ടു പിരിഞ്ഞിട്ട് ...
27/04/2026

പരിയാരത്തെ സിപിഐയുടെ പ്രമുഖ നേതാവും കർഷക പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായ കെ പി കേളു നായർ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാക്കുകയാണ്.

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി
എ.കെ പൊതുവാൾ സെക്രട്ടറിയായ തളിപ്പറമ്പ താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്ന കേളുവേട്ടൻ അഖിലേന്ത്യാ കിസാൻ സഭയുടെ ഭാരവാഹിയായും ദീർഘ കാലം പ്രവർത്തിച്ചു.
ഇ. കൃഷ്ണൻ നായർ പ്രസിഡന്റായ
പാപ്പിനിശ്ശേരി പവർ ലൂം പ്രഥമ ഭരണ സമിതിയിലും തുടർന്ന് മുൻ മന്ത്രി കൂടിയായ കാന്തലോട്ട് കുഞ്ഞമ്പു പ്രസിഡന്റായ ഭരണ സമിതിയിലും ഡയറക്ടറായി പ്രവർത്തിച്ചു. പരിയാരം പഞ്ചായത്തിൽ പാർട്ടി വളർത്തുന്നതിൽ പരിയാരം കിട്ടേട്ടൻ,
പാറയിൽ നാരായണൻ(മൂർത്തി) എന്നിവരോടൊപ്പം ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങൾ ആണ് കേളുവേട്ടൻ നടത്തിയത്. സിപിഐ പരിയാരം ബ്രാഞ്ച് സെക്രട്ടറി, എൽഡിഎഫ് പഞ്ചായത്ത് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

പാർട്ടി പിളർപ്പിൻ്റെ കാലഘട്ടത്തിൽ ഏറെ പരിഹാസവും ഒറ്റപ്പെടുത്തലുകളും സഹിച്ച് മാതൃ സംഘടനയായ സിപിഐ യിൽ നിലയുറപ്പിക്കുകയും എൻ്റെ പാർട്ടിയാണ് ശരിയെന്ന് പറയുകയും ചെയ്ത ധീരനായ കമ്മ്യൂണിസ്റ്റ് ആണ് കേളുവേട്ടൻ. കേളുവേട്ടന്റെ ദീപ്തമായ സ്മരണക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
ടി വി നാരായണൻ
സിപിഐ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി

ഏപ്രിൽ 27 സഖാവ് കെ പി കേളു നായർ ഓർമ ദിനം.
27/04/2026

ഏപ്രിൽ 27
സഖാവ് കെ പി കേളു നായർ ഓർമ ദിനം.

Address

Pariyaram
Taliparamba

Alerts

Be the first to know and let us send you an email when CPI Pariyaram Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Pariyaram Local Committee:

Share