CPIM Pookkottukavu Lc

CPIM Pookkottukavu Lc Official Page of the CPIM Pookkottukavu LC

19/03/2026

LDF ഒറ്റപ്പാലം മണ്ഡലം കൺവെൻഷൻ ഇടരുപക്ഷ മുന്നണി സ്ഥാനാർത്ഥി സ അഡ്വ കെ പ്രേംകുമാറിനെ വിജയിപ്പിക്കുക

12/01/2026

കാട്ടുകുളം സ്ക്കൂൾ 75ൻ്റെ നിറവിൽ❤️

ഇതര പാർട്ടിയിലുള്ളവർക്കും ജനപ്രതിനിധികൾക്കും സ്വീകരണംപൂക്കോട്ടുകാവിലെ LDF 12-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല /...
03/01/2026

ഇതര പാർട്ടിയിലുള്ളവർക്കും ജനപ്രതിനിധികൾക്കും സ്വീകരണം

പൂക്കോട്ടുകാവിലെ LDF 12-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല / ബ്ലോക് /ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി. ഇതര പാർട്ടികളിൽ നിന്നും CPIM നൊപ്പം പ്രവർത്തിക്കാൻ തയ്യാറായവർക്കും ചടങ്ങിൽ ഹാരമണിയിച്ച് സ്വീകരിച്ചു. CPIM ഏരിയ കമ്മിറ്റി സെക്രട്ടറി സ: കെ.ജയദേവൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.വാർഡ് സെക്രട്ടറി സ: കെ.അജിത് കുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഏരിയ കമ്മിറ്റി അംഗവും ജില്ല പഞ്ചായത്തംഗവുമായ സ: എ.കെ. ഷീലാദേവി , ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അശോക് കുമാർ കെ , 12-ാം വാർഡ് മെമ്പർ സ : പ്രമീള പ്രകാശ് CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: എ.എം. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
CPIM ലോക്കൽ കമ്മിറ്റി അംഗം സ: ടി.വിഷ്ണു പ്രസാദ് സ്വാഗതവും CPIM പവിഴക്കാട് ബ്രാഞ്ച് സെക്രട്ടറി സ: വി.ടി.രാജേഷ് നന്ദിയും രേഖപ്പെടുത്തി.

വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണം. വെനസ്വേലയുടെ വിവിധ ഭാ​ഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമ...
03/01/2026

വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണം. വെനസ്വേലയുടെ വിവിധ ഭാ​ഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നു. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിച്ച് കരീബിയൻ കടലിൽ നിന്ന് അവരുടെ എല്ലാ സൈന്യങ്ങളെയും പിൻവലിക്കണം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭരണമാറ്റം നടപ്പിലാക്കുന്നതിനായി അട്ടിമറിലക്ഷ്യമിട്ട് വെനിസ്വേലയ്ക്ക് ചുറ്റും അമേരിക്ക സൈനിക, നാവിക സേനകളെ അണിനിരത്തിയിരിക്കുകയാണ്. ഇതാണ് ഡിസംബറിൽ പ്രഖ്യാപിച്ച യുഎസ് ദേശീയ സുരക്ഷാ തന്ത്രത്തിന്റെ (2025) യഥാർഥ മുഖം. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ യുഎസ് സേനയെ കേന്ദ്രീകരിക്കുന്നതിലൂടെ പ്രദേശം മുഴുവൻ തങ്ങളുടെ പൂർണ നിയന്ത്രണത്തിലാക്കുക എന്നതാണ് അമേരിക്കയുടെ പരസ്യമായ ലക്ഷ്യം.

ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണം.

സിപിഐ എം പോളിറ്റ് ബ്യുറോ

അഭിവാദ്യങ്ങൾ ....
27/12/2025

അഭിവാദ്യങ്ങൾ ....

അഭിവാദ്യങ്ങൾ
27/12/2025

അഭിവാദ്യങ്ങൾ

അഭിവാദ്യം
27/12/2025

അഭിവാദ്യം

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെNREGWU സമര സംഗമംപൂക്കോട്ടുകാവ...
24/12/2025

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ

NREGWU സമര സംഗമം
പൂക്കോട്ടുകാവ് സെന്ററിൽ

സ: ശ്രീധരൻ മാസ്റ്റർ ഉദ്ലാടനം ചെയ്യുന്നു

23/12/2025

മുഖ്യമന്ത്രിക്ക് വിമാനം വാടകയ്ക്ക് എടുക്കാൻ സാമ്പത്തിക ധൂർത്ത് എന്ന് പറഞ്ഞ മാധ്യമങ്ങൾ പിന്നീട് ഹെലികോപ്റ്റർ ജീവൻ രക്ഷിച്ച വാർത്തകൾ പലതവണ നൽകി ...... എന്നാൽ ആദ്യം ധൂർത്ത് എന്ന് പറഞ്ഞ അതെ ഹെലികോപ്റ്റർ ആണ് ജീവൻ രക്ഷിക്കാൻ ഉപയോഗിച്ചത് എന്നുമാത്രം അവർ പറഞ്ഞില്ല ........

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അ...
20/12/2025

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും. അവസാനം കണ്ടപ്പോഴും ശാരീരികമായ പലവിധ അവശതകൾക്കിടയിലും ശ്രീനിവാസൻ അദ്ദേഹത്തിൻ്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിക്കുവാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ദശകങ്ങളോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു. വായനശാലകൾ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനിൽ വായനയിലും നാടകാഭിനയത്തിലും കമ്പമുണർത്തിയത്. ഉൾക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിൻ്റെ സർഗ്ഗശേഷി സിനിമയുള്ള കാലത്തോളം സ്മരിക്കപ്പെടും. അനശ്വര കലാകാരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

നമ്മുടെ സാരഥികൾ സത്യപ്രതിജ്ഞ ചെയ്യുന്നു
19/12/2025

നമ്മുടെ സാരഥികൾ സത്യപ്രതിജ്ഞ ചെയ്യുന്നു

Address

Pookkottukavu
Sreekrishnapuram
679514

Website

Alerts

Be the first to know and let us send you an email when CPIM Pookkottukavu Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share