അക്ഷയ ഇ-കേന്ദ്രം ചൂളിയാട്

അക്ഷയ ഇ-കേന്ദ്രം ചൂളിയാട് To bridge the gap between the ‘Information Rich and the Information Poor’.
(1)

✅എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം ● വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ...
23/04/2026

✅എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

● വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചു.

● 1995 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് പുതുക്കാത്തവർക്കാണ് അവസരം.

● ഉദ്യോഗാർത്ഥികൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓൺലൈനായി രജിസ്‌ട്രേഷൻ പുതുക്കാം.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി പുതുക്കുന്നതിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്..

✅വിജയിയെ പ്രവചിക്കൂ ,സമ്മാനം നേടു● T20 വേൾഡ് ക്രിക്കറ്റ്  ഫൈനലിൽ ഞായറാഴ്ച  ഇന്ത്യയും ,ന്യൂസിലൻഡ് ഏറ്റുമുട്ടുമ്പോൾ വിജയി ...
07/03/2026

✅വിജയിയെ പ്രവചിക്കൂ ,സമ്മാനം നേടു

● T20 വേൾഡ് ക്രിക്കറ്റ് ഫൈനലിൽ ഞായറാഴ്ച ഇന്ത്യയും ,ന്യൂസിലൻഡ് ഏറ്റുമുട്ടുമ്പോൾ വിജയി ആരെന്ന് നിങ്ങൾക്കും പ്രവചിക്കാം..

👉🏻 വെറും ഒരു ചോദ്യം മാത്രം.

1. 2026 T20 World Cup ജേതാക്കളാകുന്ന ടീം ഏതായിരിക്കും?

മത്സരവുമായി ബന്ധപ്പെട്ട നിബന്ധനകൾ.

അക്ഷയ ഇ-കേന്ദ്രം ചൂളിയാട് അക്ഷയ ഇ-കേന്ദ്രം ചൂളിയാട് എന്ന നമ്മുടെ ഈ ഫേസ്ബുക്ക് പേജിൽ കൊടുത്ത ഈ പോസ്റ്റിനു താഴെയാണ് ഉത്തരം Comment ആയി രേഖപ്പെടുത്തേണ്ടത്.

1. അക്ഷയ ഇ കേന്ദ്രം ചൂളിയാട് എന്ന ഫേസ് ബുക്ക് പേജ് ഫോളോ ചെയ്തിരിക്കണം

2. ആ പോസ്റ്റ് നിങ്ങളുടെ പ്രൊഫൈലിൽ ഷെയർ ചെയ്തിരിക്കണം

● ശരിയായി കമൻ്റ് ചെയ്യുന്ന ഒരാൾക്ക് സമ്മാനമായി ലഭിക്കും

● ഒരാൾക്ക് ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാവൂ.

● പ്രവചന മത്സരം 08.03.2026
വൈകുന്നേരം 6.30 മണി വരെ മാത്രമായിരിക്കും.

● പ്രവചന മത്സരത്തിലെ വിജയികളെ 12-3-2026 ന് പ്രഖ്യാപിക്കും.

● വ്യക്തമായി ഉത്തരം നല്കുന്നവരെയും ,പോസ്റ്റ് ഷെയർ ചെയ്യുന്നവരെയും മാത്രമേ മത്സരത്തിലേക്ക് പരിഗണിക്കുകയുള്ളൂ...

✅ ഈ മത്സരത്തിന്‍റെ തീരുമാനങ്ങൾ അക്ഷയ ഇ കേന്ദ്രം ചൂളിയാടിൽ നിക്ഷിപ്തമായിരിക്കും

🤝പേജ് ലൈക്ക് ചെയ്യാൻ മറക്കല്ലേ!!!🤝

പതിവ് പോലെ എതിർ ടീം അവന് വേണ്ടി ലെഗ് സൈഡിൽ ട്രാപ്പ് സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു......പക്ഷേ സഞ്ജു ഇത്തവണ ശാന്തനായിരുന്ന...
01/03/2026

പതിവ് പോലെ എതിർ ടീം അവന് വേണ്ടി ലെഗ് സൈഡിൽ ട്രാപ്പ് സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു......

പക്ഷേ സഞ്ജു ഇത്തവണ ശാന്തനായിരുന്നു. എല്ലാ ബോളും ആക്രമിക്കാതെ സിംഗിളുകളും ഡബിളുകളും സ്ട്രൈറ്റ് ബാറ്റ് ഷോട്ടുകളും ആ ഇന്നിങ്സിൽ നിറഞ്ഞ് നിന്നിരുന്നു. തൻ്റെ ആർക്കിലേക്ക് വന്ന ബോളുകളിൽ മാത്രം ബൗണ്ടറി ഷോട്ടുകൾ. സിക്സുകളേക്കാൾ ഗ്രൗണ്ടിൻ്റെ നാലുപാടും ഫോറുകളാൽ നിറഞ്ഞ ഇന്നിങ്സ്......

പ്രഷർ സിറ്റുവേഷനിൽ പതറി കണ്ടിട്ടുള്ള സഞ്ജു ഇന്നത്തെ ഇന്നിങ്സിൽ തൻ്റെ ആത്മാവിനെ കണ്ടെത്തിയിരിക്കുന്നു. വിക്കറ്റുകൾ തുടരെ പോകുമ്പോഴും തൻ്റെതായ ബബിളിൽ നിന്നുകൊണ്ട് ചെയ്സിനെ നിയന്ത്രിച്ച അതിമനോഹര ഇന്നിങ്സ്......

ഇന്ത്യയുടെ ലോകകപ്പിലെ ഏറ്റവും വലിയ റൺചേസിൽ സാക്ഷാൽ വിരാട് കോഹ്ലിയുടെ ഉയർന്ന സ്കോർ മറികടന്ന് കൊണ്ട് സഞ്ജു സാംസൺ ഇന്ത്യയെ വിജയിപ്പിച്ചിരിക്കുന്നു. സഞ്ജുവിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ്......... Well done❤️❤️❤️

ഒരു ദേശത്തിന്റെ സ്നേഹ കാഴ്ചയ്ക്ക്   #ചൂളിയാട്_അക്ഷയ കേന്ദ്രത്തിന്റെ ആശംസകൾ... #ഒരുനാടിന്റെ_ഉത്സവം #ഓമനക്കാഴ്ചയ്ക്ക്_ചൂളി...
21/02/2026

ഒരു ദേശത്തിന്റെ സ്നേഹ കാഴ്ചയ്ക്ക് #ചൂളിയാട്_അക്ഷയ കേന്ദ്രത്തിന്റെ ആശംസകൾ...

#ഒരുനാടിന്റെ_ഉത്സവം

#ഓമനക്കാഴ്ചയ്ക്ക്_ചൂളിയാട്_ഒരുങ്ങി

● കാർഷിക സംസ്ക്കാരത്തിന്റെ പൊലിമ തുളുമ്പുന്ന പയ്യാവൂർ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങാണ് ഓമനക്കാഴ്ച.
പയ്യാവൂർ ഊട്ടുത്സവം ദേശങ്ങളുടെ സാഹോദര്യവും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുന്ന ചടങ്ങാണ്.

● ഭാഷയുടെയും ദേശങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം ഒരുമയുടെ കാഴ്ചയുമായി പതിനായിരങ്ങൾ പയ്യാവൂരി ലെത്തുന്നു .വ്യത്യസ്ത ദേശങ്ങളുടെയും ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും സംഗമ വേദിയായി പയ്യാവൂർ മാറുന്നു.

● പണ്ടെങ്ങോ ഒരു വറുതി കാലത്ത് ഊട്ടുൽസവം മുടങ്ങി പോയെന്നും അതേ തുടർന്ന് സാക്ഷാൽ പരമശിവൻ നേരിട്ട് എഴുന്നള്ളി അരി കുടക് നാട്ടിൽ നിന്നും, ഇളനീർ ചേടിച്ചേരി നാട്ടിൽ നിന്ന്, മോര് കൂനനത്ത് നിന്നും, പഴം ചൂളിയാട് നിന്നും തുടങ്ങി ഊട്ടുൽസവത്തിനാവശ്യമായ ഭഷ്യ വിഭവങ്ങൾ വിവിധ ദേശങ്ങളിൽ നിന്നും കൊണ്ടുവരാൻ ആവശ്യപ്പെട്ടതായാണ് ഐതിഹ്യം. ചൂളിയാടുള്ള തീയ്യ സമുദായത്തിൽ പെട്ടവർക്കാണ് അതിന്റെ അവകാശം .ഒരു വീട്ടിലെ പുരുഷപ്രജക്ക് 2 വാഴക്കുല വീതം എന്നാണ് കണക്ക്. നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വച്ച ആചാരം ഒരു വരദാനം പോലെ കൈമോശം വരാതെ കൊണ്ടാടുകയാണ് ഒരു ജനത മുഴുവനായും.

● വിവിധ ദേശക്കാരുടെ കാഴ്ചകളിൽ സംഘബലത്തിന്റെ കരുത്ത് കൊണ്ടും ഉടവ് തട്ടാത്ത ഉൽസാഹം കൊണ്ടും ചുളിയാട്ടുകാരുടെ ഓമനക്കാഴ്ച ഒന്നാമതെത്തുന്നു. പയ്യാവൂർ ഊട്ടുത്സവം എന്ന് കേട്ടാൽ മനം നിറയെ ആദ്യമെത്തുന്നത് ഓമനക്കാഴ്ചയാണ്.
കുഭം പിറന്നാൽ വ്രതാനുഷ്ടാനങ്ങൾ ആരംഭിക്കുന്നു മൽസ്യ മാംസാദികൾ വെടിഞ്ഞ് വാഴക്കുലകൾ അടുത്ത പ്രദേശങ്ങളായ കാഞ്ഞിലേരി, മയ്യിൽ, കുറ്റിയാട്ടും, ബ്ലാത്തൂർ, ചേടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഴക്കുലകൾ ശേഖരിക്കുന്നു .കുഭം 6 ന് വൈകീട്ട് 4 മണിയോടെ തൈവളപ്പ് നല്ലൂർ തടത്തിൽകാവ് ചമ്പോച്ചേരി മപ്പുരക്കിൽ എന്നീ അഞ്ചു കുഴികളിലായി കുലകൾ പഴുക്കാൻ വയ്ക്കുന്നു. കുംഭം 9 ന് രാവിലെ പുറത്തെടുത്ത കുലകൾ അഞ്ചു കുഴികൾക്ക് സമീപം അഞ്ച് പന്തലുകളിലായി തൂക്കിയിടുന്നു ." 10 ന് രാവിലെ 10 മണിയോടെ തടത്തിൽ കാവിൽ നിന്നും പുറപ്പെടുന്ന ഓമന കാഴ്ചയെ മേലായി കുഞ്ഞുംബിടുക്കരയരപ്പൻ നമ്പ്യാർ ഓലക്കുടയുമായി നയിക്കും .വാദ്യമേളങ്ങൾ മുത്തുക്കുട ആലവട്ടം വെഞ്ചാമരം അകമ്പടിയോടെ ശുഭ്രവസ്ത്രധാരികളായി നഗ്നപാതരായി മൂവായിരത്തോളം വാഴക്കുലകളുമായി നൂറ് കണക്കിന് ആളുകൾ 15 കിലോമീറ്റൽ അകലെയുള്ള പയ്യാവൂർ ശിവക്ഷേത്രത്തിലേക്ക് പുറപ്പെടും.

● ഓമനക്കാഴ്ചയിൽ അവസാനം കണ്ണി ചേരുന്ന അടുവാപ്പുറം തൈവളപ്പിൽ എത്തുമ്പോഴേക്കും യാത്ര അയപ്പിന് വിവിധ ദേശങ്ങളിൽ നിന്ന് ആളുകൾ എത്തും. ചുളിയാട്ടെ ആ ബാലവൃദ്ധം ജനങ്ങളും കൂടിയാവുമ്പോൾ ഗ്രാമം നിറയും .ഓമനക്കാഴ്ച ആദിത്യ മര്യാദയുടെ ഒരു ഉത്സവം കൂടിയാണ് ഈ ദിവസം ഗ്രാമത്തിലെത്തുന്ന അപരിചിതരെക്കൂടി വിശിഷ്ട അതിഥികളായി സ്വികരിക്കും. ആദിവസം ലോകത്തെവിടെയായാലും ചുളിയാട്ടുകാർ നാട്ടിലെത്തും. വിവാഹം കഴിഞ്ഞ് പോയവർ വിദൂരദേശത്ത് ജോലിക്ക് പോയവർ നാട്ടിലെത്താൻ കൊതിക്കുന്ന ഉത്സവ ദിനം കൂടിയാണ് കുഭം പത്ത്. സ്നേഹ ബന്ധങ്ങളുടെയും കുട്ടായ്മയുടെയും സന്ദേശമാണ് ഇതിൽ നിന്നും ദർശിക്കാനാവുക

● പുറമെ നിന്ന് എത്തുന്നവരെ ആദിത്യ മര്യാദയോടെ സ്വീകരിക്കുകയും എല്ലാ വീടുകളിലും അപ്പവും പഴവും നൽകിയുള്ള സൽക്കാരവും ഈ സുദിനത്തിന്റെ പ്രത്യേക തയാണ് ലളിതമെങ്കിലും വിഭവ സമൃദ്ധമായ വിരുന്നിന്റെ നൈർമല്യവും നാടിന്റെ വിശുദ്ധിയുടെ ഓർമ്മകളുമാണ് ഇന ദിനം നാട്ടുകാർക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്ത് എവിടെയായാലും നാട്ടിലെത്തണമെന്ന ശാഠ്യം ഇവിടുത്ത് കാർക്ക് ഉണ്ടാകുന്നു .

● കാഴ്ച പുറപ്പെടുന്ന ദിവസം അടു വാപ്പുറം ആൽത്തറയിൽപാ നകം നൽകുന്ന പതിവുണ്ട് വെല്ലവും ചുക്കും ഏലക്കായും ചേർത്ത പാനക വെള്ളം ഓമനക്കാഴ്ചയുടെ യാത്ര അയപ്പിന് എത്തുന്നവർ കുടിക്കാതെ പോവാറില്ല .അടുവാപ്പുറത്തു നിന്നും കണിയാർ വയൽ വയക്കര ബാലങ്കരി കാഞ്ഞിലേരി വഴി ഇരുഡ് പുഴയിൽ മുങ്ങി നിവർന്ന കാഴ്ചക്കാർ 4 മണിയോടെ പയ്യാറ്റ് വയലിൽ എത്തുമ്പോഴേക്കും ദേവസ്വം അധികാരികളും ആനയും അമ്പാരിയുമായി നെയ്യ മ്യത് കാരോടൊപ്പംകാഴ്ചയെ എതിരേൽക്കും. തുടർന്ന് പുരുഷാരത്തിന്റെ അകമ്പടിയോടെ കാഴ്ച ക്ഷേത്രസന്നിധിയിൽ അർപ്പിക്കും. ജാതിഭേദമില്ലാതെ ഒരു മയുടെയും സാഹോദര്യത്തിന്റെയും നാടിന്റെ കൂട്ടായ്മയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഒരു പ്രദേശമാകെ ഉയർത്തുന്ന പാരമ്പര്യ കാർഷിക സാംസ്ക്കാരിക കാർഷിക ഉൽസവമാണ് ഓമന കാഴ്ച .ജനങ്ങളുടെ സാംസ്ക്കാരിക നിർവൃതി ചുളിയാടിന്റെ കാർഷിക മഹത്വവും ജനകീയ ഐക്യവും കൂടി വെളിപ്പെടുത്തുന്നു

അക്ഷയ ഇ-കേന്ദ്രം ചൂളിയാട്

ഹോസ്പിറ്റൽ ലിസ്റ്റ് കമൻ്റ് ബോക്സിൽ...📌
17/02/2026

ഹോസ്പിറ്റൽ ലിസ്റ്റ് കമൻ്റ് ബോക്സിൽ...📌

 ✅ *പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം : യുവതീ-യുവാക്കൾക്ക് കണക്ട് ടു വർക്ക് സ്കീമിലേക്ക് അപേക്ഷിക്കാം.എംപ്ലോയ്‌മെന്റ് ...
26/01/2026



✅ *പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം : യുവതീ-യുവാക്കൾക്ക് കണക്ട് ടു വർക്ക് സ്കീമിലേക്ക് അപേക്ഷിക്കാം.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്

▫️കേരളത്തിൽ സ്ഥിരതാമസം ഉള്ള 18 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം
▫️കുടുംബ വാർഷിക വരുമാനം 5 ലക്ഷത്തിൽ കൂടരുത്
▫️സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവർ, പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയവയിലേക്ക് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർ തുടങ്ങിയവർ ആയിരിക്കണം

▫️വരുമാന സർട്ടിഫിക്കറ്റ്
▫️എസ്.എസ്.എൽ.സി ബുക്ക്,
▫️വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ,
▫️വോട്ടർ ഐഡി/ലൈസൻസ്,
▫️ബാങ്ക് പാസ്ബുക്ക്,
▫️സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ്
തുടങ്ങിയ രേഖകൾ ആവശ്യമാണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

ഈ വിവരം മറ്റുള്ളവർക്കും ഷെയർ ചെയ്യൂ..

12/01/2026

🔥പ്രവാസികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും🔥

✅കേരള പ്രവാസി ക്ഷേമനിധി

● നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ബോധവാന്മാരല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാരണം മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനം മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു. പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്.

💯മിനിമം പെൻഷൻ തുക 3500 മുതൽ💯

● പ്രവാസം മതിയാക്കി നാട്ടിൽ വന്നാൽ പെൻഷൻ വേണോ?

എങ്കിൽ പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം എടുക്കണം...

❓ ആർക്കൊക്കെ എടുക്കാം..?

● വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും,
വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു വന്ന് കേരളത്തില്‍ സ്ഥിരതാമസമാ​ക്കിയവര്‍ക്കും,
കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചു വരുന്നവര്‍ക്കും, അംഗത്വത്തിന് അപേക്ഷിക്കാം.

● പ്രായം 18 നും 55 നും മധ്യേ ആയിരിക്കണം
(59 വയസ്സിൽ ആണ് നിങൾ ചേരുന്നതെങ്കിൽ 64 മത്തെ വയസ്സിൽ മാത്രമേ പെൻഷന് അപേക്ഷ സമർപ്പിക്കാൻ പറ്റുകയുള്ളു)

❓മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ ഉണ്ടോ?

● അംഗങ്ങളാകുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്

● മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍

● സ്ഥിരമായ ശാരീരികവൈകല്യം നേരിട്ടാല്‍ പ്രത്യേക സാമ്പത്തിക സഹായം എന്നിവ ക്ഷേമപദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്.

● ഇതിനു പുറമെ അംഗങ്ങള്‍ക്ക് പ്രത്യേക ചികില്‍സാ സഹായം

● വനിതാംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹ സഹായം

● വസ്തു വാങ്ങുന്നതിനും, വീട് നിര്‍മ്മിക്കുന്നതിനും, അറ്റകുറ്റപ്പണി നടത്തുന്നതിനുമുളള സാമ്പത്തിക സഹായവും വായ്പയും

● മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള വിദ്യാഭ്യാസ സഹായവും വായ്പയും,

● സ്വയം തൊഴില്‍ വായ്പ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

❓ എത്രയാണ് അടക്കേണ്ട തുക?

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് 350 രൂപയും, വിദേശത്തുനിന്ന് മടങ്ങി വന്നവര്‍ക്കും മറ്റു സംസ്ഥാനങ്ങളിലുളളവര്‍ക്കും 200 രൂപയുമാണ് പ്രതിമാസം പദ്ധതിയിലേയ്ക്ക് അടയ്ക്കേണ്ട അംശദായ തുക.

❓ ആവശ്യമുള്ള രേഖകൾ

= അപേക്ഷകന്റെ ഫോട്ടോ & ഒപ്പ്

= പാസ്സ്‌പോർട്ട് കോപ്പി സ്വയം സാക്ഷ്യപ്പെടുത്തിയത്

= നിലവിൽ പ്രവാസിയാണെങ്കിൽ സ്വയം സാക്ഷ്യപ്പെയുത്തിയ വിസ/ഇക്കാമയുടെ കോപ്പി

= പ്രവാസിയായിരുന്നു വെങ്കിൽ രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ പ്രവാസി ആയിരുന്നെന്നും തിരിച്ചുവന്ന് കേരളത്തിൽ സ്ഥിര താമസമാക്കിയെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലജ് ഓഫീസർ / പഞ്ചായത്ത് പ്രസിഡന്റ് / സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസർ / MLA / MP ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം.

🔖ചൂളിയാട് അക്ഷയ കേന്ദ്രത്തിൽ പ്രവാസി സർവീസുകൾക്ക് മാത്രമായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്ക്: 👇

അക്ഷയ ഇ-കേന്ദ്രം ചൂളിയാട്
മലപ്പട്ടം പി ഒ
കണ്ണൂർ ജില്ല
097470 34560

✅  #സ്ത്രീ_സുരക്ഷാ_പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽസംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്ക...
22/12/2025

✅ #സ്ത്രീ_സുരക്ഷാ_പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽ

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല.


കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

അക്ഷയ ഇ-കേന്ദ്രം ചൂളിയാട്
Near Navodaya Reading Room, Thalakode,Malappattam PO
📱 9747034560
🪀 9747034560
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

SSLC യോഗ്യത ഉള്ളവർക്ക് അവസരങ്ങളുടെ പെരുമഴ!!!!!💯 ആകെ 25487 ഒഴിവുകൾ  💯 ✅കേന്ദ്ര പാരാമിലിട്ടറി സേനകളിൽ കോൺസ്റ്റബിൾ (GD) ഒഴി...
06/12/2025

SSLC യോഗ്യത ഉള്ളവർക്ക് അവസരങ്ങളുടെ പെരുമഴ!!!!!

💯 ആകെ 25487 ഒഴിവുകൾ 💯



✅കേന്ദ്ര പാരാമിലിട്ടറി സേനകളിൽ കോൺസ്റ്റബിൾ (GD) ഒഴിവുകളിലേക്ക് സ്റ്റാഫ് സെലെക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

#ശമ്പള_സ്കെയിൽ: 21700-69200/-

● അവസാന തീയതി: ഡിസംബർ 31
(31.12.2025)

▫️ BSF - 616
▫️ CISF - 14595
▫️ CRPF - 5490
▫️ SSB - 1764
▫️ ITBP - 1293
▫️ AR - 1706

- 25487 ഒഴിവുകളാണുള്ളത്.

● പ്രായം : 18 - 23 വയസ്സ്.
{02/ 01/2003 നും
01/ 01/2008 നും ഇടയിൽ ജനിച്ചവരായിരിക്കണം}

SC/ST വിഭാഗത്തിന് 5 വർഷവും.
OBC വിഭാഗത്തിന് 3 വർഷവും വയസിളവ് ലഭിക്കും.

● #യോഗ്യത : പത്താം ക്ലാസ് പാസ്സ്.

❇️ അപേക്ഷഫീസ് ₹ 100
❇️ വനിതകൾ, SC/ST, ESM വിഭാഗത്തിന് ഫീസില്ല.

🗓️ #അവസാനതിയതി : 31/ 12/2025

കൂടുതൽ വിവരങ്ങൾക്കും,അപേക്ഷ സമർപ്പിക്കു വാനും താഴെ കാണുന്ന whatsaap നമ്പറിൽ ബന്ധപ്പെടാവുന്നതാണ്👇

9747034560

പരമാവധി ഷെയർ ചെയ്യുമല്ലോ...ആർക്കെങ്കിലും ഉപകരിക്കട്ടെ...

♾️♾️♾️♾️♾️♾️♾️

അക്ഷയ ഇ-കേന്ദ്രം ചൂളിയാട്
ചൂളിയാട്,മലപ്പട്ടം(പി.ഒ)
കണ്ണൂർ ജില്ല
097470 34560



Address

Sreekandapuram
670631

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when അക്ഷയ ഇ-കേന്ദ്രം ചൂളിയാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share