08/01/2022
.SFI ശൂരനാട് പടിഞ്ഞാറ് ലോക്കൽ സമ്മേളനം CPIM ശൂരനാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ചു നടന്നു.
സ: പാർവതി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അശ്വിൻ സ്വാഗതം ആശംസിച്ചു. SFI കൊല്ലം ജില്ല ജോ: സെക്രട്ടറി സ: അലീന അമൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ:ചന്ദ്രബാബു, പാർട്ടി ഏരിയ കമ്മിറ്റി അംഗം സ:ബി.ശശി എന്നിവർ അഭിവാദ്യം അർപ്പിച്ചു.
സ:അശ്വിനെ വീണ്ടും സെക്രട്ടറിയായും, സ:പാർവതിയെ പ്രസിഡന്റായും ജോ:സെക്രട്ടറിമാരായി സ:അഞ്ജു, സ:ഹസൻ വൈസ് പ്രസിഡന്റുമാരായി സ: കീർത്തന, സ:അഫ്സൽ എന്നിവരടങ്ങുന്ന പതിമൂന്നംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.