Kerala Congress M Ranni

  • Home
  • Kerala Congress M Ranni

Kerala Congress M Ranni Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Congress M Ranni, Political Party, .

CPI റാന്നി മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറിയായി സ. ജോജോ കോവൂരിനേയുംഅസി.സെക്രട്ടറിയായി സ. എം.വി പ്രസന്നകുമാറിനേയും തിരഞ്ഞെട...
16/02/2026

CPI റാന്നി മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറിയായി സ. ജോജോ കോവൂരിനേയും
അസി.സെക്രട്ടറിയായി സ. എം.വി പ്രസന്നകുമാറിനേയും തിരഞ്ഞെടുത്തു.
സെക്രട്ടറിയേറ്റംഗങ്ങളായി
സെക്രട്ടറിയും,അസി.സെക്രട്ടറിയും കൂടാതെ സഖാക്കള്‍ ടി.ജെ ബാബുരാജ്,സന്തോഷ് കെ.ചാണ്ടി,ടി.പി അനില്‍കുമാര്‍,വി.ടി ലാലച്ചന്‍,ഡി ശ്രീകല,ജോയി വള്ളിക്കാല എന്നിവരേയും തിരഞ്ഞെടുത്തു
സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍🌹🌹🌹

Jojo Kovoor MV Prasannakumar Baburaj Raj CPI RANNI MC

ക്നാനായ സഭയുടെ ഉടമസ്ഥയിലുള്ള ഓതറ നസ്രേത്ത് കോളേജ് ഓഫ് ഫാർമസി യുടെ  താൽക്കാലിക മാനേജരായി തെരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്ര...
10/02/2026

ക്നാനായ സഭയുടെ ഉടമസ്ഥയിലുള്ള ഓതറ നസ്രേത്ത് കോളേജ് ഓഫ് ഫാർമസി യുടെ താൽക്കാലിക മാനേജരായി തെരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസ്‌ (എം) റാന്നി പഴവങ്ങാടി മണ്ഡലം പ്രസിഡന്റ്‌ ശ്രീ.സണ്ണി ഇടയാടിയിലിന് അഭിനന്ദനങ്ങൾ....

Subin Sunny Edayadiyil

05/02/2026
റാന്നിയുടെ മുൻ MLA യും, കേരളാ കോൺഗ്രസ്‌ പാർട്ടിയുടെ സമുന്നതനായ നേതാവുമായിരുന്ന അന്തരിച്ച പ്രൊഫ. കെ എ മാത്യു സാറിന്റെ ദീപ...
28/01/2026

റാന്നിയുടെ മുൻ MLA യും, കേരളാ കോൺഗ്രസ്‌ പാർട്ടിയുടെ സമുന്നതനായ നേതാവുമായിരുന്ന അന്തരിച്ച പ്രൊഫ. കെ എ മാത്യു സാറിന്റെ ദീപ്തസ്മരണകൾക്ക് മുമ്പിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു.....

*2026 ലെ ലോക കേരള സഭയിലേക്ക് പ്രതിനിധിയായി റാന്നിയിൽ നിന്നും ഡയസ് ഇടിക്കുള തെരെഞ്ഞടുക്കപ്പെട്ടു*പ്രവാസി മലയാളികളുടെ ശബ്‌...
20/01/2026

*2026 ലെ ലോക കേരള സഭയിലേക്ക് പ്രതിനിധിയായി റാന്നിയിൽ നിന്നും ഡയസ് ഇടിക്കുള തെരെഞ്ഞടുക്കപ്പെട്ടു*

പ്രവാസി മലയാളികളുടെ ശബ്‌ദം, നയരൂപീകരണ പ്രക്രീയയിലെത്തിയ്ക്കുന്ന കേരളത്തിൻ്റെ പൊതു ജനാധിപത്യ വേദിയായ ലോക കേരള സഭയിലേക്ക് പ്രതിനിധിയായി റാന്നിയിൽ നിന്നും ഡയസ് ഇടിക്കുള തെരെഞ്ഞടുക്കപ്പെട്ടു.

വേൾഡ് മലയാളി കൗൺസിലിൻ്റെ യു.എ.ഇ - ലെ നേതൃ നിരയിൽ പ്രവർത്തിയ്ക്കുന്ന ഡയസ് ഇടിക്കുള, യു.എ.ഇ - ലെ വിവിധ പ്രവാസി സംഘടനകളുടെ സാരഥിയും, തിരുവിതാംകൂർ ചരിത്ര ഗവേഷകനും, റാന്നി സെൻ്റ് തോമസ് കോളജ് മുൻ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറും, കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗവും, ഡൺസ്റ്റർ ബിസിനസ് സ്കൂൾ, സ്വിറ്റ്സർലൻഡ് ഗുഡ്‌വിൽ അംബാസിഡറുമായി പ്രവർത്തിയ്ക്കുന്നു.

പ്രവാസി സമൂഹത്തെ ഭരണ നിർവ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളികളാക്കുന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 2026 ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത്‌ നടക്കും.

കേരള നിയമ സഭാ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ, 125 രാജ്യങ്ങളിലെ പ്രവാസി മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏഴ് മേഖല അടിസ്ഥാന ചർച്ചകളും, എട്ട് വിഷയാടിസ്ഥാന ചർച്ചകളും സമ്മേളനത്തോടനുബന്ധിച്ചു നടക്കും.

20/12/2025

പാർട്ടി ചെയർമാൻ ❤️

തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്ര വിജയം നേടും : കേരളാ കോൺഗ്രസ് (എം)പത്തനംതിട്ട : തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ...
25/10/2025

തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്ര വിജയം നേടും : കേരളാ കോൺഗ്രസ് (എം)

പത്തനംതിട്ട : തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പൊതുയോഗം. സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒന്നിച്ച് പ്രവർത്തിക്കുവാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് സജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ടി. ഒ ഏബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറിമ്മാരായ അലക്സ് കോഴിമല, അഡ്വ. എലിസബേത്ത് മാമ്മൻ മത്തായി,ഏബ്രഹാം പി. സണ്ണി, ഡോ. വർഗീസ് പേരയിൽ, അഡ്വ. മനോജ് മാത്യു, ബിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡൻ്റുന്മാരായ ജോർജ് ഏബ്രഹാം, കുര്യൻ മടയ്ക്കൽ, സാം കുളപ്പള്ളി, അജി പാണ്ടിക്കുടി, സന്തോഷ് കോന്നി, ജില്ലാ ഭാരവാഹികളായ സോമൻ താമരച്ചാൽ, പി.കെ ജേക്കബ്, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ഷെറി തോമസ്, അഡ്വ. റഷീദ് മുളന്തറ, ജേക്കബ് ഇരട്ടപുളിക്കൽ, മാത്യു മരോട്ടിമൂട്ടിൽ, ബിബിൻ കല്ലംപറമ്പിൽ, സാം ജോയികുട്ടി, ജെറി അലക്സ്, രാജീവ് വഞ്ചിപ്പാലം, ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ, പോഷക സംഘടനാ ഭാരവാഹികളായ തോമസ് മോഡി, മാത്യു നൈനാൻ, ജോജി പി. തോമസ്, ജോൺ വി. തോമസ്, അഡ്വ. ബോബി കാക്കനാപ്പള്ളി, എം.സി. ജയകുമാർ, റിൻ്റോ തോപ്പിൽ, കെ. പി രാജപ്പൻ, ധന്യ അന്നാ മാമ്മൻ, റോയി മാമ്മൻ എന്നിവർ പ്രസംഗിച്ചു.

23/08/2025

📍 പാർട്ടി അറിയിപ്പ്

കേരള കോൺഗ്രസ്‌ (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എബ്രഹാം വാഴയിലിനെയും
കോന്നി നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ സി. വി വര്ഗീസ് നെയും പാർട്ടി വിരുദ്ധ പ്രവർത്തങ്ങളുടെ പേരിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കംചെയ്ത് പാർട്ടിയിൽ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നു

സജി അലക്സ്‌
ജില്ലാ പ്രസിഡന്റ്‌
കേരള കോൺഗ്രസ്‌ (എം)
പത്തനംതിട്ട ജില്ലാ കമ്മിറ്റി

*കേരള ഗവർൺറെ രാഷ്‌ട്രപതി തിരികെ വിളിക്കണം : കേരളാ കോൺഗ്രസ്‌ (എം)*റാന്നി : ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കുവാൻ ശ്രമി...
07/06/2025

*കേരള ഗവർൺറെ രാഷ്‌ട്രപതി തിരികെ വിളിക്കണം : കേരളാ കോൺഗ്രസ്‌ (എം)*

റാന്നി : ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന കേരള ഗവർണർ രാജേന്ദ്ര അർലേഖറിനെ രാഷ്ട്രപതി തിരികെ വിളിക്കണമെന്ന് കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട രാജഭവനിൽ നടത്തുവാൻ നിശ്ചയിച്ച പരിപാടിയിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കുവാൻ ശ്രമിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവും ആണെന്ന് യോഗം കുറ്റപ്പെടുത്തി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരള സംസ്ഥാനത്ത് യാതൊരുതരത്തിലുള്ള വർഗീയ അജണ്ടകളും നടപ്പിലാക്കുവാൻ സമ്മതിക്കുകയില്ല എന്നും കേരള കോൺഗ്രസ് (എം )പറഞ്ഞു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ കൃഷിവകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമാണെന്ന് യോഗം പറഞ്ഞു. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ.ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. അഡ്വ. ബോബി കാക്കനാപള്ളിൽ, ലിജോ വാളനാംകുഴി,ബെഹനാൻ ജോസഫ്, റിന്റോ തോപ്പിൽ,ടോമ്മി വടക്കേമുറി,ടോം ആയല്ലൂർ,സണ്ണി ഇടയാടി,ടിബു പുരക്കൽ, മാത്യുകുട്ടി ഏഴാചേരിൽ, കോശി എബ്രഹാം, എൻ എസ് ശോഭന,ജോർജ്കുട്ടി ഏഴുമറ്റൂർ എന്നിവർ പ്രസംഗിച്ചു.

കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ മാസം 20,21 തീയതികളിലായി കേരള കോൺഗ്രസ് (എം) പത...
18/03/2025

കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ മാസം 20,21 തീയതികളിലായി കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ.സജി അലക്സ് നയിക്കുന്ന *മലയോര ജാഥ* -യുടെ പോസ്റ്റർ പ്രകാശനം റാന്നിയിൽ നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ശ്രീ.സജി അലക്സ്, ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറി ശ്രീ.എബ്രഹാം വാഴയിൽ എന്നിവർ ചേർന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോർജ് എബ്രഹാമിന് പോസ്റ്റർ കൈമാറി പ്രകാശനം ചെയ്തു.

1972ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) പാര്‍...
14/03/2025

1972ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ എംഎല്‍എമാരും സംസ്ഥാന നേതാക്കളും മാര്‍ച്ച് 27ന് ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തുകയാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ അപ്രായോഗികമായ ചട്ടങ്ങള്‍ ജനങ്ങള്‍ക്ക് പ്രതികൂലമായി മാറിയിരിക്കുകയാണ്. സ്വയരക്ഷയ്ക്ക് വേണ്ടിവന്നാല്‍ മനുഷ്യന് മറ്റൊരാളെ കൊല്ലുവാനുള്ള നിയമപരിരക്ഷ പോലും ഐപിസി പ്രകാരം ഭരണഘടന ഉറപ്പാക്കുന്ന നമ്മുടെ രാജ്യത്ത് വന്യജീവിയെ ആത്മരക്ഷാര്‍ത്ഥം കൊലപ്പെടുത്തിയാല്‍ ശിക്ഷാര്‍ഹനായി മാറുന്ന നിയമത്തിന് ഭേദഗതി കൊണ്ടുവരുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. നാല് വര്‍ഷം മുമ്പ് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, കീരംപാറ, കോട്ടപ്പടി, പത്തനംതിട്ട ജില്ലയിലെ റാന്നി കണ്ണൂരിലേ മലയോരമ്മേലകള്‍ ഇടുക്കിയിലെ വിവിധ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണങ്ങള്‍ക്ക് വിധേയരായ ജനങ്ങളെ നേരിട്ട് കണ്ട് വിശദമായ പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളുമായി നേരിട്ട് സംസാരിച്ച് വിഷയങ്ങള്‍ കേന്ദ്രഗവര്‍ണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയും പാര്‍ലമെന്റിന്റെ അകത്തും പുറത്തും നിരവധിതവണ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി ജനകീയ സമരങ്ങള്‍ ഇതിനോടകം തന്നെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി നടപ്പാക്കുകയുണ്ടായി. മാര്‍ച്ച് 27 ലെ ഡല്‍ഹി ധര്‍ണ്ണയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ വനാതിര്‍ത്തി പങ്കിടുന്ന 13 ജില്ലകളിലും മലയോര മേഖല യാത്ര ഇന്ന് മുതല്‍ നടക്കുകയാണ്. തിരുവനന്തപുരത്ത് മാര്‍ച്ച് 15ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജാഥയ്ക്ക് ജില്ലാ പ്രസിഡന്റ് ശ്രീ. സഹായദാസ് നേതൃത്വം കൊടുക്കും. കൊല്ലം ജില്ലയില്‍ പത്തനാപുരത്ത് നിന്നും മാര്‍ച്ച് 14ന് ആരംഭിക്കുന്ന ജാഥയ്ക്ക് ശ്രീ.ബെന്നി കക്കാട് നേതൃത്വം കൊടുക്കും. പത്തനംതിട്ടയില്‍ 20ന് ആരംഭിക്കുന്ന ജാഥയ്ക്ക് ശ്രീ.സജി അലക്‌സും ഇടുക്കിയില്‍ ശ്രീ.ജോസ് പാലത്തിനാലും എറണാകുളത്ത് 20ന് ആരംഭിക്കുന്ന ജാഥ ശ്രീ. ടോമി ജോസഫും കോട്ടയത്ത് 14 ന് പ്രൊഫ ലോപ്പസ് മാത്യുവും തൃശ്ശൂരില്‍ 20ന് ശ്രീ. ഉണ്ണികൃഷ്ണന്‍ ഈച്ചരത്തും 14ന് മലപ്പുറത്ത് ഏറനാട് ശ്രീ. ജോണി പുല്ലംന്താനിയും പാലക്കാട് 21ന് അഡ്വ. കെ കുശലകുമാറും. കണ്ണൂര്‍ കൊട്ടിയൂരില്‍14ന് ശ്രീ. ജോയ് കൊന്നക്കലും.13ന് കോഴിക്കോട് വിലങ്ങാട് ശ്രീ. ടി എം ജോസഫും. വയനാട് ശ്രീ. ജോസഫ് മാണിശ്ശേരിയും കാസര്‍ഗോഡ് ശ്രീ. സജി സെബാസ്റ്റ്യനും നേതൃത്വം കൊടുക്കും.


#വന്യജീവിആക്രമണം
#മലയോരജാഥ

Address


Website

Alerts

Be the first to know and let us send you an email when Kerala Congress M Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share