PSC EXAM TIPS.

PSC EXAM TIPS. PSC EXAM TIPS എന്ന ഈ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം..

09/09/2025
കേരള സർക്കാർ - ആവശ്യ സേവനങ്ങൾക്ക് ഇനി ഒറ്റ നമ്പർ 112👇പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക...
17/08/2025

കേരള സർക്കാർ - ആവശ്യ സേവനങ്ങൾക്ക് ഇനി ഒറ്റ നമ്പർ 112
👇

പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന നമ്പരാണ് 112.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് പുതിയ തലമുറ 112 ലക്ഷ്യമിടുന്നത്.

പുതിയ വേർഷൻ ഇ ആർ എസ് എസ് നിലവിൽ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്പോൺസ് ടൈമിൽ കുറവ് വരുത്താൻ കഴിയും .

പരിഷ്കരിച്ച ERSS ന്റെ സവിശേഷതകൾ
a) നിലവിൽ പൊതു ജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള ആശയവിനിമയ സംവിധാനങ്ങളായ Call , SoS , SMS , ഇമെയിൽ സംവിധാനങ്ങൾക്ക് പുറമെ whatsapp , Web request , chat Bot എന്നിവ മുഖേനയും പരാതികൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

b) LBS (Location Based Service), ELS (Emergency Location Service) സംവിധാനം ഉപയോഗിച്ച് പരാതിക്കാരൻ പറയാതെ തന്നെ അദ്ദേഹത്തിന്റെ ലൊക്കേഷൻ തത്സമയം തിരിച്ചറിയാൻ കഴിയുകയും അതുവഴി എത്രയും വേഗം പോലീസ് സഹായം നൽകാൻ സാധിക്കുകയും ചെയ്യും.

c) തടസ്സമില്ലാതെ ആശയ വിനിമയം നടത്തുന്നതിനായി മുഴുവൻ പോലീസ് വാഹനങ്ങളിലും ടാബ് ലെറ്റ് കമ്പ്യൂട്ടർ , മൊബൈൽ ഫോൺ , ജി പി എസ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

d) അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ അറിയിക്കുന്നതിനും നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ സഹായം സാധ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന IoT സുരക്ഷാ ഉപകരണങ്ങൾ ERSS സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുവാൻ സാധിക്കുന്നതാണ്.

e) മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ ലഭിച്ച പരാതികൾ മറ്റു സംസ്ഥാനത്തേക്കു കൈമാറുവാനും സാധിക്കും.

f) 112 ഇന്ത്യ ആപ്ലിക്കേഷൻ മുഖാന്തിരം ലഭ്യമാക്കിയിരിക്കുന്ന TRACK ME സംവിധാനം ഉപയോഗിച്ച് പോലീസുമായി നിരന്തരം ബന്ധപ്പെടാവുന്നതും ആവശ്യഘട്ടത്തിൽ പോലീസ് സേവനം ഉറപ്പു വരുത്താവുന്നതുമാണ്. ഇതിനായി 112 ഇന്ത്യ ആപ്പ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. യാത്ര പോകുന്ന അവസരത്തിലും ഒറ്റക്ക് ആയിരിക്കുമ്പോഴുള്ള സാഹചര്യത്തിലും പൊതു ജനങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.

സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്...
16/08/2025

സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പം സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും ഒഴിവുണ്ട്. പുതിയ വിജ്ഞാപനങ്ങൾക്ക് കമ്മിഷൻ യോഗം അനുമതി നൽകി.

സർവകലാശാലകളിൽ സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ തുടങ്ങി ഒമ്പത് തസ്തികകൾക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും യോഗം നിർദേശം നൽകി. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ എൽഡി ടെക്‌നീഷ്യൻ, ജലസേചനം/മരാമത്ത് വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസീയർ എന്നിവയ്ക്ക് സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കും.

പട്ടികജാതി വികസന വകുപ്പിൽ SC പ്രൊമോട്ടർ നിയമനം അപേക്ഷ ക്ഷണിക്കുന്നു.✨✨യോഗ്യതകൾ✨ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്...
16/08/2025

പട്ടികജാതി വികസന വകുപ്പിൽ SC പ്രൊമോട്ടർ നിയമനം അപേക്ഷ ക്ഷണിക്കുന്നു.✨
✨യോഗ്യതകൾ✨
ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം.
കുറഞ്ഞ വിദ്യാഭ്യാസയോഗ്യത - പ്ലസ്സ് ടു/ തത്തുല്യ യോഗ്യത
പ്രായപരിധി 18-40 വയസ്സ്
ഓണറേറിയം - 10000/ പ്രതിമാസം.
അവസാന തീയതി : 2025 ഓഗസ്റ്റ് 22 .
അതാതു ജില്ലാ പട്ടികജാതി വികസന ഓഫിസുകളിൽ അപേക്ഷ സ്വീകരിക്കുന്നതാണ് .

10 വർഷമായി,നമ്മൾ ഈ കുടുംബത്തിൽ ഒരുമിച്ച് ചേര്‍ന്ന്,ജീവിതത്തിന്റെ അനവധി ഓർമ്മകൾ പങ്കിട്ടു.ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടായിആ...
14/08/2025

10 വർഷമായി,
നമ്മൾ ഈ കുടുംബത്തിൽ ഒരുമിച്ച് ചേര്‍ന്ന്,
ജീവിതത്തിന്റെ അനവധി ഓർമ്മകൾ പങ്കിട്ടു.

ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടായി
ആ സൗഹൃദം മാത്രമല്ല,
ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരു ബന്ധം.

ഓർമ്മകൾ…
നമ്മളെ ചിരിപ്പിക്കുന്നതും കണ്ണുനനയിക്കുന്നതുമായ അനവധി നിമിഷങ്ങൾ.

മത്സരങ്ങൾ…
പരസ്പരം പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത മത്സരങ്ങൾ,
നമ്മളെ കൂടുതൽ കരുത്തുറ്റവരാക്കി.

വിജയങ്ങൾ…
ഒരു അംഗത്തിന്റെ വിജയം മുഴുവൻ കുടുംബത്തിന്റെ ആഘോഷമായി മാറി.

പരാജയങ്ങൾ…
ഒന്നിച്ചു ആശ്വസിപ്പിച്ച്, വീണ്ടും ഉയർന്നു നിൽക്കാൻ കരുത്ത് പകർന്നു.

ഇത് വെറും ഒരു ഗ്രൂപ്പ് മാത്രമല്ല,
നമ്മുടെ കാലഘട്ടത്തിന്റെ കഥയാണ്
ഒരു കൂട്ടം ആളുകൾ, ഒരേ സ്വപ്നങ്ങൾ, ഒരേ ലക്ഷ്യങ്ങൾ,
ഒരുമിച്ച് നടന്ന് നേടിയ വിജയം.

PSC Examtips,
നമ്മുടെ പഠനത്തിനും സൗഹൃദത്തിനും വിജയം നേടുന്നതിനും
ഒരു അടിത്തറയായ കുടുംബം.

കൂട്ടിന്റെ 10 വർഷങ്ങൾ
സ്നേഹത്തോടും അഭിമാനത്തോടും കൂടി ആഘോഷിക്കാം. ❤️

Anniversary Wishes – PSC Examtips

സസ്നേഹം,
അഡ്മിൻ ടീം❤️

2024ലെ ഭാരത് രത്‌ന പുരസ്‌കാര ജേതാക്കള്‍2024-ല്‍ ഇന്ത്യയുടെ പരമോന്നത സിവില്‍ പുരസ്‌കാരമായ ഭാരത് രത്‌ന ലഭിച്ച വ്യക്തിത്വങ്...
06/02/2025

2024ലെ ഭാരത് രത്‌ന പുരസ്‌കാര ജേതാക്കള്‍

2024-ല്‍ ഇന്ത്യയുടെ പരമോന്നത സിവില്‍ പുരസ്‌കാരമായ ഭാരത് രത്‌ന ലഭിച്ച വ്യക്തിത്വങ്ങള്‍:

1. ലാല്‍ കൃഷ്ണ അഡ്‌വാനി – മുതിര്‍ന്ന ബി.ജെ.പി നേതാവും ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രിയും.
2. പി. വി. നരസിംഹ റാവു (മരണാനന്തരം) – ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി, 1990-കളിലെ സാമ്പത്തിക പുനസംഘടനയ്ക്ക് വഴികൊരുതിയത്.
3. ചൗധരി ചരണ്‍ സിംഗ് (മരണാനന്തരം) – മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി, കര്‍ഷകക്ഷേമത്തിനും കാര്‍ഷിക മേഖലയ്ക്കും നല്‍കിയ സംഭാവനകളുടെ പേരില്‍ പ്രസിദ്ധനായ വ്യക്തിത്വം.
4. എം. എസ്. സ്വാമിനാഥന്‍ (മരണാനന്തരം) – ഇന്ത്യയിലെ ഗ്രീന്‍ റവലൂഷന്റെ പിതാവ്.
5. കര്‍പൂരി താക്കൂര്‍ (മരണാനന്തരം) – മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും സാമൂഹിക ന്യായം മുന്‍നിര്‍ത്തിയ പ്രമുഖ നേതാവും.

🌷
05/09/2024

🌷

ഹോക്കി ഇന്ത്യവെങ്കലം 4th Medal for India സ്പെയിനിനെ പരാജയപ്പെടുത്തി 2-1
08/08/2024

ഹോക്കി ഇന്ത്യവെങ്കലം

4th Medal for India
സ്പെയിനിനെ പരാജയപ്പെടുത്തി 2-1

നിശ്ചിതസമയത്ത് നിശ്ചിത പ്രതിഫലത്തിനായി ജോലിചെയ്യുക എന്നതാണ് ഗിഗ് എന്ന വാക്കിന്റെ അർഥം. കേരളത്തിൽ രണ്ടു ലക്ഷത്തോളം തൊഴിലാ...
08/08/2024

നിശ്ചിതസമയത്ത് നിശ്ചിത പ്രതിഫലത്തിനായി ജോലിചെയ്യുക എന്നതാണ് ഗിഗ് എന്ന വാക്കിന്റെ അർഥം. കേരളത്തിൽ രണ്ടു ലക്ഷത്തോളം തൊഴിലാളികളുണ്ട്. തൊഴിലാളിക്ക് സൗകര്യം അനുസരിച്ച് തൊഴിൽസമയം സ്വീകരിക്കാം.

തൊഴിലാളി, തൊഴിലുടമ ബന്ധമോ കരാറോ ഇല്ലാത്തതിനാൽ ഗിഗ് തൊഴിലാളിക്ക് തൊഴിലുടമയോടോ തൊഴിലുടമയ്ക്ക് തൊഴിലാളികളോടോ വിധേയത്വം ഇല്ല.

"ലക്ഷ്യങ്ങൾ സംസാരിച്ചിരിക്കാനുള്ളതല്ല, പരിശ്രമിച്ചു നേടിയെടുക്കാനുള്ളതാണ്"ഒരു വിജയവും ചെറുതല്ല, എന്നാൽ അതുനൽകുന്ന ആത്മവി...
21/12/2023

"ലക്ഷ്യങ്ങൾ സംസാരിച്ചിരിക്കാനുള്ളതല്ല, പരിശ്രമിച്ചു നേടിയെടുക്കാനുള്ളതാണ്"
ഒരു വിജയവും ചെറുതല്ല, എന്നാൽ അതുനൽകുന്ന ആത്മവിശ്വാസം എത്രയോ മടങ്ങ് വലുതാണ്

ന്റെ സ്വന്തം വിഷ്ണു കുമാർ എ എസ് 😍🥰 എക്സൈസ് ഡ്രൈവർ പരീക്ഷയിൽ എറണാകുളം ജില്ലയിൽ രണ്ടാം റാങ്ക് ലഭിച്ചിരിക്കുന്നു 😍 ഒരായിരം അഭിനന്ദനങ്ങൾ വിഷ്ണു

എത്ര പ്രതികൂല സാഹചര്യമാണെങ്കിലും മനസ്സ് മടുത്ത് പിന്മാറരുത്. പോരാടിക്കൊണ്ടേ ഇരിക്കുക. കഠിനമായ പോരാട്ടങ്ങളാണ് ശക്തരായ പോരാളികള്‍ക്ക് ജന്മം നല്‍കിയത്. ജീവിതം പോര്‍ക്കളവും നാം പോരാളികളുമാണ്“

മുന്നോട്ടുള്ള നിങ്ങളുടെ വഴിയിൽ നല്ലൊരു കൂട്ടായി, പ്രചോദനമായി, അധ്യാപകരായി, നേർവഴി കാട്ടുന്ന സഹപാഠികളായി എന്നും കൂടെയുണ്ടാകും.

പ്രിയപ്പെട്ട വിഷ്ണുവിനു ഒരിക്കൽ കൂടെ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനാശംസകൾ ❣️

സ്നേഹത്തോടെ
അഡ്മിൻ ടീം ❤️

എല്ലാവരും സ്വപ്‌നങ്ങൾ കാണും, ചുരുക്കം ചിലർ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ടത് ലോകത്തിനു കാട്ടിക്കൊടുക്കും.. ഇ...
20/12/2023

എല്ലാവരും സ്വപ്‌നങ്ങൾ കാണും, ചുരുക്കം ചിലർ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ടത് ലോകത്തിനു കാട്ടിക്കൊടുക്കും.. ഇതാ അതുപോലെ ഒരു വിജയം നേടി നമ്മുടെ എല്ലാം പ്രിയങ്കരിയായാ അമ്പിളി ശ്യം 😍🥰

Psc Exam Tips ഗ്രൂപ്പിന്റെ നിറ സാന്നിധ്യവും പരിശീലന ക്ലാസ്സുകളുടെ ഭാഗമായ ക്വിസ് മത്സരങ്ങളിലും പങ്കാളിയും വിജയിയും ആയ നമ്മുടെ അമ്പിളി Sales Assistant, LDC, UPSA എന്നിവയിൽ മികച്ച വിജയം സ്വന്തമാക്കി 😍 കൂടാതെ UP സ്കൂൾ ടീച്ചർ ആയി ഇന്ന് (20.12.2023) ജോയിൻ ചെയ്ത അമ്പിളിക്കു എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.

ഒരാളുടെ വിജയം അയാൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നിരുന്നാലും ആ വിജയവഴിയിൽ പ്രചോതനമാകൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു. ഗ്രൂപ്പിലെ പരിശീലന ക്ലാസ്സുകളും ക്വിസ് മത്സരങ്ങളും ഗെയിമുകളുമെല്ലാം നിങ്ങളുടെ വിജയത്തിലേക്കുള്ള വഴിയിൽ സഹായകരമായി എന്ന് വിശ്വസിക്കുന്നു. ഇനിയുള്ള കർമ്മവഴിയിൽ ഉയർച്ചയുടെ പടവുകൾ കയറാനും വിജയങ്ങൾ കൈപ്പിടിയിലൊതുക്കാനും സാധിക്കട്ടെ എന്നാശിച്ചു കൊണ്ട് ന്റെ എല്ലാവിധ സ്നേഹവും അഭിനന്ദനങ്ങളും ആശംസകളായി അമ്പിളിക്ക് നേരുന്നു 🥰🥰

ആശംസകളോടെ

അഡ്മിൻ ടീം 🥰

വാക്കുകളാൽ വർണ്ണിച്ചിടാൻ സാധിക്കാത്ത വിജയത്തിന്റെ വിജയശില്പി. ദീപ്തി ബിജു 🥰✌️🤩 PSC EXAM TIPS ന്റെ പ്രിയങ്കരിയും മോഡറേറ്റ...
20/12/2023

വാക്കുകളാൽ വർണ്ണിച്ചിടാൻ സാധിക്കാത്ത വിജയത്തിന്റെ വിജയശില്പി. ദീപ്തി ബിജു 🥰✌️🤩

PSC EXAM TIPS ന്റെ പ്രിയങ്കരിയും മോഡറേറ്റരും ക്വിസ് മത്സരങ്ങളിലെ വിജയിയും, ക്വിസ് മാസ്റ്ററും കൂടാതെ ഗ്രൂപ്പിലെ സജീവ സാന്നിധ്യവും ആയ ദീപ്തി തൃശൂർ ജില്ലയിലെ VFA ആറാം റാങ്കിലൂടെ ഏറെ അഭിമാനകരമായ നേട്ടത്തിനു ഉടമകൂടിയായിരിക്കുകയാണ് 😍 ദീപ്തിയുടെ ഈ വിജയം ഏറെ സന്തോഷം നൽകുന്നതുമാണ്. കഠിനാധ്വാനവും പരിശ്രമവും സർക്കാർ ജോലിയെന്ന തീവ്രമായ ആഗ്രഹവും ചേർന്നാൽ ആ വിജയത്തിലേക്ക് അതിവേഗം നമ്മെ ഓരോരുത്തരെയും കൊണ്ടു ചെന്നെത്തിക്കുമെന്ന് ദീപ്തി തെളിയിച്ചിരിക്കുന്നു.

ദീപ്തിയുടെ ഈ വിജയം അത് ദീപ്തിക്ക് മാത്രമവകാശപ്പെട്ടതാണ്. ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ വഴിയിൽ കൂടെയുണ്ടായിരുന്നു എന്നതിൽ ഞങ്ങൾക്കും അഭിമാനവും.

വീണ്ടും കൂടുതൽ ഉയരങ്ങൾ കീഴ്പ്പെടുത്താൻ സധിക്കട്ടെ എന്നാശംസിക്കുന്നു, ഈ വിജയം ഗ്രൂപ്പിലെ നമ്മുടെ എല്ലാ കൂട്ടുകാർക്കും ഈ വിജയം പ്രചോദനമാവട്ടെ എന്നും ആഗ്രഹിക്കുന്നു.

ആശംസകളോടെ
അഡ്മിൻ ടീം. 💐💐💐

Address

Alappucha
Ramankari

Alerts

Be the first to know and let us send you an email when PSC EXAM TIPS. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PSC EXAM TIPS.:

Share

Category