Rajakkad Grama Panchayat

Rajakkad Grama Panchayat Official page of Rajakad Grama Panchayath

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍, നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്തില്‍, രാജക്കാട് വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് രാജക്കാട് ഗ്രാമപഞ്ചായത്ത്. 31.03 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ബൈസണ്‍വാലി പഞ്ചായത്ത്, കിഴക്ക് രാജകുമാരി, സേനാപതി പഞ്ചായത്തുകള്‍, തെക്ക് കൊന്നത്തടി പഞ്ചായത്ത്, പടിഞ്ഞാറ് വെള്ളത്തൂവല്‍ പഞ്ചായത്ത് എന്നിവയാണ്. പുരാതന ചേരരാജാക്കന്മാര്

‍ വാണിരുന്ന ഇന്നത്തെ കേരളക്കരയെ കാവല്‍ഭടന്മാരെപോലെ കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്ന പശ്ചിമഘട്ട പര്‍വ്വതനിരകളോട് തൊട്ടുരുമ്മികിടക്കുന്നതും ആനമുടി മലകളില്‍ നിന്നും കൈവഴികളായി ഒഴുകിയെത്തുന്ന ചരിത്രപ്രസിദ്ധമായ പന്നിയാര്‍ പുഴയും, മുതിരപ്പുഴയും അതിര്‍ വരമ്പുകളിടുന്നതും സമുദ്രനിരപ്പില്‍ നിന്നും ഉദ്ദേശം 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും അങ്ങിങ്ങായി കാണുന്ന ഏലത്തോട്ടങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിട്ടുള്ളതുമായ ഒരു മലയോര ഗ്രാമപ്രദേശമാണ് രാജക്കാട് ഗ്രാമപഞ്ചായത്ത്. പശ്ചിമഘട്ടത്തിന് 50 കി.മീ. തെക്കുപടിഞ്ഞാറുമാറി കേരള തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും 28 കി.മീ. പടിഞ്ഞാറുമാറി സമുദ്രനിരപ്പില്‍ നിന്നും ഉദ്ദേശം 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമപ്രദേശമാണ് രാജക്കാട് ഗ്രാമപഞ്ചായത്ത്. മുല്ലക്കാനം വലിയകണ്ടം പഴയവിടുതി, കള്ളിമാലി എന്നീ ഭാഗങ്ങളിലാണ് പഞ്ചായത്തിലെ നെല്‍വയലുകളില്‍ ഏറിയ പങ്കും സ്ഥിതി ചെയ്യുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം അന്തസത്തയോടുകൂടി കാത്തു സൂക്ഷിക്കുന്ന ഒരു നല്ല സംസ്കാരത്തിന്റെ ഉടമകളാണ് രാജക്കാട് ഗ്രാമവാസികള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും കുടിയേറി പാര്‍ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കാട്ടാനയോടും, മലമ്പനിയോടും മല്ലിട്ട് കൊടുംതണുപ്പിനെ വകവയ്ക്കാതെ മണ്ണില്‍ പൊന്നുവിളയിച്ചിട്ടുള്ള കര്‍ഷക ശ്രേഷ്ഠന്‍മാരാണ് രാജക്കാടിന്റെ സാംസ്ക്കാരിക പൈതൃകം പടുത്തുയര്‍ത്തിയത്. നാനാജാതികളില്‍പ്പെട്ടവരും, വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളില്‍പ്പെട്ടവരുമായ ഈ പ്രദേശവാസികള്‍ കക്ഷിരാഷ്ട്രീയ-ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ ചിന്താഗതികള്‍ക്കതീതമായി ഈ ഗ്രാമത്തിന്റെ സമഗ്രമായ വികസനത്തിനും മതമൈത്രി ഊട്ടി വളര്‍ത്തുന്നതിനും സര്‍വ്വോപരി ഭാരതസംസ്ക്കാരം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നിലനിര്‍ത്തുന്നതിനും വിലപ്പെട്ട സംഭാവനകള്‍ ചെയ്തിട്ടുള്ളവരാണ്.

04/03/2026

29/01/2026

**ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ 864 കോടി രൂപയുടെ വികസന പദ്ധതികൾ.*

നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന 31 ഇനം പദ്ധതികൾക്കായാണ് ഈ തുക വകയിരിത്തിരിക്കുന്നത്.

26-27 സംസ്ഥാന ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ച പ്രധാന പ്രവൃത്തികൾ.

1) നെടുംകണ്ടം ടൗണിൽ റിംഗ് റോഡിന് 10 കോടി

2 ) നെടുംകണ്ടം പഞ്ചായത്ത് യുപി സ്കൂൾ - ചക്കക്കാനം- മൈനർസിറ്റി -KSRTC- ചെമ്പകക്കുഴി, കേജീസ് പടി - ചക്കക്കാനം, റോഡുകൾ

3) കല്ലാർ ഗവ ഹൈസ്കൂൾ ചോറ്റുപാറ,
4) ഗവ ഹൈസ്കൂൾ ഉടുമ്പൻചോല,

6) ഗവ ഹൈസ്കൂൾ കജനാപ്പാറ,
7) ഇടിഞ്ഞമല ഗവ എൽ പി സ്കൂൾ എന്നീ സ്കൂളുകൾക്ക് പുതിയ കെട്ടിടം.

8) രാജകുമാരി സൌത്ത് -ബി ഡിവിഷൻ
പെരിയകനാൽ റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

9) തൂവൽ - ഈട്ടിത്തോപ്പ് റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

10) പുളിയൻമല - ഹേമക്കടവ് - പോത്തിൻകണ്ടം - അച്ചക്കട കമ്പംമെട്ട് റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

11) തൂക്കുപാലം - പ്രകാശ്ഗ്രാം - കൂട്ടാർ റോഡ് BM & BC നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

12) താന്നിമൂട് - തേവാരംമെട്ട് റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

13) തൂക്കുപാലം - പുഷ്പക്കണ്ടം - ആനക്കല്ല് റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

14) ഇരട്ടയാർ - തങ്കമണി റോഡിൽ ഇരട്ടയാർ പാലം

15) ശാന്തിഗ്രാം - മാളൂർ സിറ്റി - അമ്പലമേട് - പേഴുംകവല റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

16) ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജ് കെട്ടിടം

17) കാരിത്തോട് -പൊന്നാമല - മഞ്ഞപ്പാറ റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

18) വെട്ടിക്കാമറ്റം - പ്രകാശ് റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

19) രാജാക്കാട് ബൈപ്പാസ് റോഡ് നിർമ്മാണം

20) തൂക്കുപാലം - മുരുകൻപാറ -കോമ്പയാർ റോഡ്

21) കൂട്ടാർ - ഇടത്തറമുക്ക് - പാമ്പുമുക്ക് റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

22) ചെല്ലാർകോവിൽ -പഴയ കൊച്ചറ റോഡ് BMBC നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

23) കൽകൂന്തൽ-മാവടി -കൈലാസം-മുള്ളരിക്കുടി റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

24) മുണ്ടിയെരുമ - ദേവഗിരി -പാമ്പാടുംപാറ റോഡ് ബിഎം & ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തൽ

25) ശാന്തൻപാറ ഗവ ആർട്ട്സ് & സയൻസ് കോളേജ്,
26) കൂട്ടാർ ITI,
27) കല്ലാർ ഗവ ആയുർവേദ ആശുപത്രി തേർഡ്ക്യാമ്പ്,
28) രാജാക്കാട് ഫയർ സ്റ്റേഷൻ,
29) സേനാപതി PHC എന്നീ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം

30) തൂക്കുപാലം - കമ്പംമെട്ട് റോഡിൽ കൂട്ടാർ ടൗണിൽ പാലം
31 മുരിക്കുംതൊട്ടി - മേലെചെമ്മണ്ണാർ റോഡിൽ ഇല്ലിപ്പാലം പാലം എന്നിവ നിർമ്മാണം

ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പരമാവധി വികസനം കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് എം എം മണി എംഎൽഎ പദ്ധതികൾക്ക് രൂപരേഖ നൽകിയത്.

29/01/2026

23/12/2025

എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു, ലിസ്റ്റില്‍ പേരുണ്ടോന്നു നോക്കാം ,ലിസ്റ്റ് ഡൗണ്‍‌ലോഡ് ലിങ്ക് കമന്റില്

05/11/2025

16/08/2025

13/08/2025

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗ ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി ..

13/08/2025

💔

03/08/2025

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

😢
01/08/2025

😢

Condolences 😔
01/08/2025

Condolences 😔

Address

Rajakkad Grama Panchayat
Rajakkad
685566

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

04868242343

Alerts

Be the first to know and let us send you an email when Rajakkad Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rajakkad Grama Panchayat:

Share