MLA Office Eravipuram

  • Home
  • MLA Office Eravipuram

MLA Office Eravipuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MLA Office Eravipuram, Political organisation, mla office eravipuram, .

06/03/2026
അനുമാനമല്ല; അനുഭവമാണ് അനുഭവമാണ്..വികസനത്തിൻറെ ചിറകിലേറി ഇരവിപുരം നവകേരള സദസ്സിലേക്ക് ...
07/12/2023

അനുമാനമല്ല; അനുഭവമാണ് അനുഭവമാണ്..
വികസനത്തിൻറെ ചിറകിലേറി ഇരവിപുരം
നവകേരള സദസ്സിലേക്ക് ...

13/08/2023

മേൽപാലങ്ങൾക്കുതാഴെ വെറുതെ കിടക്കുന്ന സ്ഥലങ്ങളൽ വിനോദ കേന്ദ്രം തുടക്കം ഇരവിപുരം മണ്ഡലത്തിൽ നിന്ന്.


03/08/2023

🌳ഹരിതകർമ്മസേന നാടിന് ചെയ്യുന്ന സേവനങ്ങളെ വില കുറച്ചു കാണരുത്.

🌳12000 ടൺ പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ഓരോ മാസവും ഇവർ ശേഖരിച്ചു പുനചംക്രമണത്തിന് നൽകുന്നു.

🌳നമ്മുടെ നാടിനെ വൃത്തിയായി കാക്കുന്നതിന് ഇവരുടെ സേവനത്തിന് വലിയ പങ്കുണ്ട്.


#മലിന്യമുക്തംനവകേരളം

22/07/2023

*റിയൽ കേരള സ്റ്റോറി- നീതി ആയോഗ് പോലും പ്രശംസിക്കുന്ന കേരളം*

നീതി ആയോഗിന്റെ മൾട്ടിഡൈമെൻഷണൽ പോവെർട്ടി റിപ്പോർട്ട്‌-2023 പ്രകാരം ഇന്ത്യയിൽ ദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 2015-16ൽ ജനസംഖ്യയുടെ 0.70 ശതമാനമാണ് ദരിദ്രരുണ്ടായിരുന്നതെങ്കിൽ 2019–21ൽ അത് 0.55 ശതമാനമായി കുറഞ്ഞു. ദരിദ്രർ തീരെയില്ലത്ത ജില്ല എന്ന നേട്ടം എറണാകുളം നേടി. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 പോയിന്റുകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോ​ഗ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ദാരിദ്രമില്ലാത്ത കേരളത്തിനായി ജനകീയ നടപടികളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട് കുതിക്കുകയാണ്. നീതി ആയോഗ് പോലും പ്രശംസിക്കുന്ന കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളാണ് മറ്റൊരു സൂപ്പർ റിയൽ കേരള സ്റ്റോറി.

ഇരവിപുരം റെയിൽവേ മേൽപ്പാലത്തിന്റെനിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.ഗർഡറുകൾ സ്ഥാപിയ്ക്കുന്ന ജോലിയാണ്...
20/07/2023

ഇരവിപുരം റെയിൽവേ മേൽപ്പാലത്തിന്റെ
നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്.

ഗർഡറുകൾ സ്ഥാപിയ്ക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ആകെയുള്ള 12 സ്പാനുകളിലായി 48 ഗർഡറുകളാണ് സ്ഥാപിയ്ക്കേണ്ടത്. അതിൽ ഒമ്പത് സ്പാനുകളിലുള്ള 36 ഗർഡറുകളാണ് സംസ്ഥാന സർക്കാരിന്റെ നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥാപിയ്ക്കേണ്ടത്. റയിൽവേ പോർഷനിലെ നാല് സ്പാനുകളിലുള്ള 12 ഗർഡറുകൾ റെയിൽവേയുടെ ഏജൻസിയാണ് സ്ഥാപിയ്ക്കുക.

28 ഗർഡറുകൾ സ്ഥാപിയ്ക്കുന്ന ജോലിയാണ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ശേഷിയ്ക്കുന്ന എട്ട് ഗർഡറുകൾ റയിൽവേ പോർഷനിലെ ഗർഡറുകൾ സ്ഥാപിച്ചതിന് ശേഷംമാത്രമേ സ്ഥാപിയ്ക്കുകയുള്ളു. അത് ഉടൻ ചെയ്യുമെന്നാണ് റയിൽവേ അധികൃതർ അറിയിച്ചിട്ടുള്ളത്തു.

തുടർന്ന് ഗാർഡറുകൾക്ക് മുകളിൽ സ്ലാബ് നിർമ്മിയ്ക്കുന്ന പ്രവർത്തനങ്ങളും അപ്രോച്ച് റോഡിന്റെയും റീടെയിനിംഗ് ഭിത്തിയുടെയും നിർമ്മാണവും നടക്കും. ഡിസംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് റെയിൽവേയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും ഉറപ്പുനൽകിയിട്ടുള്ളത്.

മേൽപ്പാല നിർമ്മാണത്തിന് എല്ലാ സഹായ സഹകരണങ്ങളും നല്കുന്ന ഇരവിപുരത്തെ എന്റെ പ്രിയപ്പെട്ടവർക്ക് നന്ദി..

ഒന്നിച്ച് നില്ക്കാം... ഒന്നുച്ചുയരാം...

ഇരവിപുരം നമ്മുടെ ഹൃദയപുരം....

മാഹിയിൽ നടന്ന നാലാമത് ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരള ടീമിന് അഭിനന്ദനങ്ങൾ. എം എൽ...
12/12/2022

മാഹിയിൽ നടന്ന നാലാമത് ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ കേരള ടീമിന് അഭിനന്ദനങ്ങൾ. എം എൽ എ യുടെ പിഎ യും നിയമസഭാ സെക്രട്ടറിയേറ്റിലെ സെക്ഷൻ ഓഫീസറുമായ ശ്രീ: കെ വി ബൈജുവാണ് ടീമിനെ നയിച്ചത്... പ്രിയപ്പെട്ട ബൈജുവിനെ പ്രത്യേകം അനുമോദിയ്ക്കുന്നു.

വൈവാഹിക ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന (1997-2022) ഇരവിപുരത്തിന്റെ പ്രിയങ്കരനായ എംഎൽഎ സ: എം.നൗഷാദിനും സഖിബിന്നി...
09/11/2022

വൈവാഹിക ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന (1997-2022) ഇരവിപുരത്തിന്റെ പ്രിയങ്കരനായ എംഎൽഎ സ: എം.നൗഷാദിനും സഖി
ബിന്നി നൗഷാദിനും മംഗളാശംസ...

സുഖ സന്തോഷ സമൃദ്ധികൾ നിറയട്ടെ...
ആയുരാരോഗ്യസൗഖ്യം നേരുന്നു...

തന്ത്രിയുടഞ്ഞ ഒരു വയലിൻ പോലെ അലോഷി മൃത്യുപേടകത്തിനുള്ളിൽ നീണ്ടുനിവർന്ന് കിടന്നു.അന്ത്യനിദ്രയ്ക്കായി കല്ലറയിലേക്കുള്ള യാത...
06/11/2022

തന്ത്രിയുടഞ്ഞ ഒരു വയലിൻ പോലെ അലോഷി മൃത്യുപേടകത്തിനുള്ളിൽ നീണ്ടുനിവർന്ന് കിടന്നു.

അന്ത്യനിദ്രയ്ക്കായി കല്ലറയിലേക്കുള്ള യാത്രയ്ക്ക് തയ്യാറായതുപോലെ.
ദേഹിവെടിഞ്ഞ ദേഹം ശാന്തിയുടെ ധവളവസ്ത്രം പുതിച്ചിരുന്നു.

ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ഭാരമില്ലാതെ സവ്വതന്ത്ര സ്വാതന്ത്രനായി ജീവിച്ച അലോഷിയുടെ
ഏകബന്ധു ഹൃദയത്തോട് ചേർത്തുപിടിച്ച വയലിൻ മാത്രമായിരുന്നു. ലോകമായിയുന്നു ആവിഘടിതനായ മനുഷ്യന്റെ തറവാട്. നടന്ന വഴികളിൽ കണ്ടുമുട്ടിയ അജ്ഞാത മുഖങ്ങളെല്ലാം ഹൃദയ ബന്ധുക്കളും.

കെട്ടുപാടുകളില്ലാതെ ജീവിച്ചും വയലിനിൽ സർവ്വതന്ത്ര സ്വാതന്ത്ര്യത്തിന്റെ രാഗങ്ങൾ മീട്ടിയും ജീവിതത്തോട് കലഹിച്ച അലോഷി താൻ ജീവിതകാന്താരമായി കരുതിയ കൊല്ലം ബീച്ചിൽ ഒരിയ്ക്കൽകൂടി വന്നു, അവസാനയാത്രയ്ക്ക് തൊട്ടുമുമ്പ്. മരണം നിശബ്ദമാക്കിയ ആ മുഖത്ത് പക്ഷെ ഒരു വിജയിയുടെ മന്ദസ്മിതമുണ്ടായിരുന്നു...

കൊല്ലം ഇന്ന് അദ്ദേഹത്തെ യാത്രയാക്കി... സമയതീരത്തിന് അപ്പുറത്ത്ത്തേയ്ക്ക്...

സംഗീതത്തിന്റെ ചിറകുള്ള പക്ഷി യാത്രയായി...

ആദരം അലോഷി....

PRESS RELEASE/05 November 2022കൊല്ലം: ഇരവിപുരം മേൽപ്പാലനിർമ്മാണം ദ്രുതഗതിയിൽ പുരോഗമിയ്ക്കുകയാണെന്ന്  എം നൗഷാദ്. എംഎൽഎ പറ...
06/11/2022

PRESS RELEASE/05 November 2022
കൊല്ലം: ഇരവിപുരം മേൽപ്പാലനിർമ്മാണം ദ്രുതഗതിയിൽ പുരോഗമിയ്ക്കുകയാണെന്ന് എം നൗഷാദ്. എംഎൽഎ പറഞ്ഞു. പൈൽ ഫുട്ടിംഗുകളുടെയും പിയർക്യാപ് ബീമുകളുടെയും നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ബീമുകളുടെ മുകളിൽ ഗർഡർ സ്ഥാപിയ്ക്കുന്നതിനുള്ള ഫാബ്രിക്കേഷൻ പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. സൈറ്റ് സന്ദർശിച്ച അദ്ദേഹം നിർമ്മാണപുരോഗതി വിലയിരുത്തി. പാലം നിർമ്മാണം മാർച്ചോടെ പൂർത്തീകരിയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് എംഎൽഎ പറഞ്ഞു.
റെയിൽവേ പോർഷൻ നിർമ്മാണത്തിന് കരാറായി. അവരുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് മുന്നോടി യായി റെയിൽവേയും നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനുമായുള്ള സംയുക്ത സൈറ്റ് പരിശോധന പൂർത്തിയായി.
2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇരവിപുരം കാവൽപ്പുരയിലെ 547 -ആം നമ്പർ ലെവൽ ക്രോസ്സിലാണ് മേൽപ്പാലം നിർമ്മിയ്ക്കുന്നത്. കിഫ്ബിയിൽ നിന്നും ആകെ 37.14 കോടി രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചത്. 27.45 കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കും 9.69 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനും. പൊതുമേഖലാ സ്ഥാപനമായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർവഹണ ഏജൻസി. എസ് പി എൽ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാറുകാർ. 412 മീറ്റർ നീളത്തിലും 10.05 മീറ്റർ വീതിയിലുമാണ് മേൽപ്പാലം നിർമ്മിയ്ക്കുന്നത്. സ്റ്റീൽ കോംപോസിറ്റ് സ്ട്രക്ചർ ആയാണ് നിർമ്മാണം. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ നിർമ്മിതിയാണ് ഇത്.
കരാറുകാരൻ നിർമ്മാണം വൈകിപ്പിയ്ക്കുന്നു എന്ന ആരോപണത്തിലും കഴമ്പില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ കുറ്റം കണ്ടെത്താൻ ശ്രമിയ്ക്കുന്നവർ ചില ദുഷ്പ്രചാരണങ്ങൾ നടത്തുന്നുണ്ട്. പാലം ഒരിയ്ക്കലും യാഥാർത്ഥ്യമാകരുതെന്ന് ആഗ്രഹിയ്ക്കുന്നവരാണ് അവർ. നിർമ്മാണോദ്ഘാടനം നടന്നപ്പോൾ ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് അവർ പറഞ്ഞു. ഇപ്പോൾ നിർമ്മാണം തുടങ്ങിയപ്പോൾ കാലതാമസം എന്ന് കുറ്റപ്പെടുത്തുന്നു. എന്നാൽ ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി പൂർണ്ണമായി സഹകരിയ്ക്കുന്നുണ്ടെന്നും നൗഷാദ് പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റ...
06/10/2022

രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണ്. വസ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിൻബലമുള്ളതോ അല്ല ഈ പ്രചാരണം. ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാർ വർഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ആർ എസ് എസ്.
"ടോട്ടൽ ഫെർട്ടിലിറ്റി റേറ്റി"നെ (TFR) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വർദ്ധനവ് കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS -5) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സർവ്വേ പ്രകാരം ഹിന്ദു, മുസ്ലിം സമുദായങ്ങളിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്ലിം സമുദായത്തിലെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2015-16 ല്‍ 2.6 ആയിരുന്നത് 2019-21 ല്‍ 2.3 ആയി കുറഞ്ഞു. 1992-93 ൽ ഇത് 4.4 ആയിരുന്നു. ഇരുപതുവർഷങ്ങൾക്കിടെ ഫെർട്ടിലിറ്റി നിരക്കിന്റെ കാര്യത്തിൽ 41.2 ശതമാനത്തിന്റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കിൽ മുസ്ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്.
സെൻസസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വർദ്ധനവിൽ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാൽ മുസ്ലിം ജനസംഖ്യാ വർദ്ധനവിൽ 4.7 ശതമാനം ഇടിവാണ് ഉണ്ടായത്. പൊതുമധ്യത്തിൽ ഇത്തരം കണക്കുകൾ ലഭ്യമായിരിക്കുമ്പോഴാണ് ആർഎസ്എസ് തെറ്റായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വർഗ്ഗീയത പരത്തുന്നത്. മതാടിസ്‌ഥാനത്തിൽ പൗരത്വത്തെ നിർവ്വചിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളുടെ തുടർച്ചയെന്നോണമാണ് ആർഎസ്എസ് മേധാവിയുടെ വിജയദശമി ദിനത്തിലെ പ്രസംഗം.
സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ്. വിദ്വേഷരാഷ്ട്രീയം വളർത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ഈ വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

Address

Mla Office Eravipuram

691010

Website

Alerts

Be the first to know and let us send you an email when MLA Office Eravipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share