16/02/2026
ഇടത് ബദൽ എന്ന് പറഞ്ഞു നടന്നിരുന്ന ഒരു പാർട്ടിയുടെ അവസ്ഥയാണ്, സംസ്ഥാന സെക്രട്ടറി പ്രസംഗിക്കുന്ന വേദി ആണിത്,അതും ഒരു വികസനവും ഇല്ലാതെ തന്നെ മൂന്നാമതും ഭരണത്തിൽ ഏറുവാൻ വേണ്ടി, സിപിഎം പാർട്ടി നടത്തുന്ന വികസന മുന്നേറ്റ ജാഥയിൽ ആണ് ഈ അവസ്ഥ.
ഇവർക്ക് ഇത് വരണം അതിന്റെ കാരണം, കേരളത്തിലെ ജനങ്ങൾ രണ്ടാമതും ഭരണത്തിൽ ഏറ്റിയപ്പോൾ ഇവർക്കുണ്ടായ അഹങ്കാരം ചെറുതൊന്നുമല്ല അത്, സംസ്ഥാന നേതാവായാലും ബ്രാഞ്ച് നേതാവായാലും അവനവന്റെ
വലുപ്പത്തിനനുസരിച്ചുള്ള അഹങ്കാരം എല്ലാ ഘടകത്തിലും ഉണ്ടായി.
ജനങ്ങളോട് ധാഷ്ട്യം, അഹങ്കാരം, പുച്ഛം, അവഗണന, അധികാര ദുർവിനിയോഗം, അഴിമതി, അനർഹമായ കുത്തിക്കയറ്റലുകൾ സർക്കാർ സ്ഥാപനങ്ങളിൽ അടക്കം, അസമത്വം, വളർന്നു പന്തലിച്ച വർഗ്ഗീയത, പക്ഷഭേദം,
അസമാധാനം, ജാതി, മതം, സഭ, ഉപജാതി, അങ്ങനെ സമൂഹത്തിലെ എല്ലാതട്ടിലും ഉണ്ടായിരിക്കുന്ന സാമൂഹിക, സാമ്പത്തിക വേർതിരിവ്.... അങ്ങനെ കേരളം...സ്വാമി വിവേകനന്ദൻ പറഞ്ഞത് പോലെ കേരളം കഴിഞ്ഞ പത്ത് വർഷം കൊണ്ട് അസ്സൽ ഭ്രാന്താലയം ആയി മാറി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇത് പ്രകടമാണ്. ഇങ്ങനെ ഇവർ ജനങ്ങളിൽ നിന്നും അകന്നു.
അധികാരത്തിൽ നിന്നും മാറി നിന്നില്ല എങ്കിൽ സിപിഐഎമ്മും കേരളവും ഇനി ഉണ്ടാവില്ല... എന്നത് പരമാർത്ഥമാണ്.
സിപിഎമ്മിന്റെ അധപധനത്തിന്റെ കാരണം വിജയൻ പിണറായി എന്ന ഏകാതിപധി ആയ സിപിഎം നേതാവാണ് എന്ന് ചരിത്രത്താളുകളിൽ എന്നും രേഖപ്പെടുത്തും.കമ്മ്യൂണിസ്റ്റും സിപിഎമ്മും രണ്ടും രണ്ടാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ഇടത് നേതാവ് കൂടിയാണ് വിജയൻ പിണറായി.
✍️.... ജെസ്റ്റിൻ പുതുശേരി
puthu