Pindani - പിണ്ടാണി

Pindani - പിണ്ടാണി The place "പിണ്ടാണി " situated in പുത്തൻചിറ grama panchayathu,തൃശ്ശൂർ dt,കേരള ,ഇന്ത്യ.

പിണ്ടാണി പ്രീമിയർ ലീഗ് സീസൺ_2 സമാപിച്ചു.മത്സരത്തിൽ "ലാസോന്യ്സ" വിജയിച്ചു.ടീമിന്  ഒൻപതാം വാർഡ്  മെമ്പർ  ട്രോഫി വിതരണം ചെയ...
24/03/2026

പിണ്ടാണി പ്രീമിയർ ലീഗ് സീസൺ_2 സമാപിച്ചു.
മത്സരത്തിൽ "ലാസോന്യ്സ" വിജയിച്ചു.
ടീമിന് ഒൻപതാം വാർഡ് മെമ്പർ ട്രോഫി വിതരണം ചെയ്തു.. ചടങ്ങിൽ ആഷിക് സുലൈമാൻ, സന്ദീപ്.എം.എസ് , ഷബീർ വലിയകത്ത്, ഷാനവാസ്,
സുനിൽകുമാർ.ടി.എസ് എന്നിവർ സംസാരിച്ചു.

11/03/2026

വെള്ളവും ഇല്ല വൈദ്യുതിയും ഇല്ല.

ഇനി യുദ്ധം കാരണം ആണോ ആവോ മെമ്പറേ?
🤔🫢😜

10/03/2026

വേനൽക്കാലം കടുക്കുന്നതിന് മുന്നേ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സ്ഥലം. 10 ദിവസങ്ങൾ മേലെ വൈകുന്ന കുടി വെള്ള വിതരണം ഉള്ള സ്ഥലം. വർഷങ്ങളായി ഒരു മാറ്റവും ഇല്ലാതെ മുടങ്ങുന്ന ജലസേചന വിതരണം ഉള്ള സ്ഥലം.
അതേ പിണ്ടാണി എന്ന സ്ഥലം, പുത്തൻചിറ യിലെ ഒൻപതാം വാർഡിൽ പെടുന്ന പിണ്ടാണി പൊക്കം...

20/02/2026

വയസ്സനുസരിച്ച് ശരീരത്തിന് എത്ര വെള്ളം ആവശ്യമാണ്?⚠️⚠️⚠️
👶 5 – 8 വയസ്സ്

➡️ 1 – 1.2 ലിറ്റർ / ദിവസം
✔️ കുട്ടികളുടെ ശരീരം വേഗത്തിൽ വെള്ളം നഷ്ടപ്പെടും
✔️ കളിക്കുമ്പോൾ ഇടവേളകളിൽ വെള്ളം കൊടുക്കണം
✔️ soft drinks വെള്ളത്തിന് പകരമല്ല



👦 9 – 13 വയസ്സ്

➡️ 1.5 – 1.8 ലിറ്റർ / ദിവസം
✔️ സ്കൂൾ സമയത്ത് വെള്ളം കുടിക്കാൻ മറക്കരുത്
✔️ തലവേദന, ക്ഷീണം → വെള്ളക്കുറവിന്റെ ലക്ഷണമാകാം



🧑 14 – 18 വയസ്സ്

➡️ 2 – 2.5 ലിറ്റർ / ദിവസം
✔️ വളർച്ചയും ഹോർമോൺ മാറ്റങ്ങളും നടക്കുന്ന കാലം
✔️ ഫോണിലും ഗെയിമിലും മുഴുകി വെള്ളം മറക്കുന്ന പ്രായം
✔️ ദിവസവും bottle carry ചെയ്യുന്നത് നല്ലത്



👨 19 – 30 വയസ്സ്

➡️ 2.5 – 3 ലിറ്റർ / ദിവസം
✔️ ജോലിഭാരം, വ്യായാമം, യാത്ര → കൂടുതൽ വെള്ളം വേണം
✔️ ചായ, കാപ്പി, cool drinks → വെള്ളത്തിന് പകരമല്ല
✔️ കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കും



👨‍🦱 31 – 50 വയസ്സ്

➡️ 2.3 – 2.8 ലിറ്റർ / ദിവസം
✔️ ജീവിതശൈലി രോഗങ്ങൾ തുടങ്ങുന്ന കാലം
✔️ ശരിയായ വെള്ളം → BP, Sugar നിയന്ത്രിക്കാൻ സഹായിക്കും
✔️ മൂത്രനിറം ശ്രദ്ധിക്കുക



👨‍🦳 51 – 65 വയസ്സ്

➡️ 2 – 2.5 ലിറ്റർ / ദിവസം
✔️ ദാഹം കുറച്ച് തോന്നുന്ന പ്രായം
✔️ ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കണം
✔️ സന്ധിവേദന, മലബന്ധം കുറയ്ക്കാൻ സഹായിക്കും



👴 66 – 80 വയസ്സ്

➡️ 1.5 – 2 ലിറ്റർ / ദിവസം
✔️ ഒരുമിച്ച് അധികം കുടിക്കരുത്
✔️ ചെറിയ അളവിൽ ഇടവേളകളിൽ കുടിക്കുക
✔️ കിഡ്നി / ഹൃദയ രോഗമുള്ളവർ ഡോക്ടർ നിർദ്ദേശം അനുസരിക്കണം



⚠️ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✔️ ഒരുമിച്ച് വളരെ അധികം വെള്ളം കുടിക്കരുത്
✔️ ദാഹം തോന്നുന്നതിന് മുമ്പേ കുടിക്കുക
✔️ മൂത്രം ഇളം മഞ്ഞ നിറം → ശരിയായ ജലാംശം
✔️ വളരെ ഇരുണ്ട മഞ്ഞ → വെള്ളക്കുറവ്
✔️ വളരെ വെളുപ്പ് → അതികം വെള്ളം



🕒 എളുപ്പമായ Water Routine

🌅 രാവിലെ എഴുന്നേറ്റാൽ – 1 ഗ്ലാസ്
🍽️ ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് – 1 ഗ്ലാസ്
🕰️ ഓരോ 1–2 മണിക്കൂറിലും – ½ – 1 ഗ്ലാസ്
🏃 വ്യായാമത്തിന് ശേഷം – ആവശ്യത്തിന്
🌙 ഉറങ്ങുന്നതിന് മുൻപ് – ചെറിയ അളവ്



🌿 ഓർക്കുക

👉 വെള്ളം ഒരു മരുന്നല്ല
👉 പക്ഷേ മരുന്ന് വേണ്ടാത്ത പല രോഗങ്ങൾക്കും പരിഹാരമാണ്
👉 ഇന്ന് മുതൽ തന്നെ ശരിയായ അളവിൽ വെള്ളം കുടിക്കാം 💙

26/01/2026

തൃശൂർ ജില്ലയിലെ വൃദ്ധസദനങ്ങൾ
​സർക്കാർ വൃദ്ധസദനം (Government Old Age Home), രാമവർമ്മപുരം:
തൃശൂർ കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം അഗതികളായ പ്രായമായവർക്ക് സൗജന്യ താമസവും ഭക്ഷണവും ചികിത്സയും നൽകുന്നു.
​ഫോൺ: 0487-2693734
​സ്ഥലം: മണ്ണുംകാട്, രാമവർമ്മപുരം, തൃശൂർ.
​അഭയ ഭവൻ (Abhaya Bhavan), കോട്ടപ്പടി:
പ്രായമായവർക്കും അവശത അനുഭവിക്കുന്നവർക്കുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. മികച്ച പരിചരണത്തിന് പേരെടുത്ത ഇവിടെ സൗകര്യങ്ങൾ ലഭ്യമാണ്.
​ഫോൺ: +91 90482 66166
​സ്ഥലം: കോട്ടപ്പടി, തൃശൂർ.
​സെന്റ് ജോസഫ്‌സ് ഹോം (St. Joseph's Home), പുള്ളഴി:
സന്നദ്ധ സംഘടനകൾ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ കുറഞ്ഞ ചിലവിലോ സൗജന്യമായോ പ്രവേശനം ലഭിക്കാറുണ്ട് (അവസ്ഥ അനുസരിച്ച്).
​ഫോൺ: +91 94970 84969
​സ്ഥലം: പുള്ളഴി, തൃശൂർ.
​സാന്ത്വനം ഓൾഡ് ഏജ് ഹോം (Santhwanam Old Age Home), അഷ്ടമിച്ചിറ:
മിതമായ നിരക്കിൽ താമസസൗകര്യം നൽകുന്ന ഒരു സ്വകാര്യ വൃദ്ധസദനമാണിത്.
​ഫോൺ: +91 94469 08616
​സ്ഥലം: അഷ്ടമിച്ചിറ, തൃശൂർ.
​പാലക്കാട് ജില്ലയിലെ വൃദ്ധസദനങ്ങൾ
​ഹാപ്പി ഹോം ഇക്കോറിട്രീറ്റ് (Happy Home EcoRetreat), പുതുശ്ശേരി:
മികച്ച റേറ്റിംഗുള്ള ഈ സ്ഥാപനം പണമടച്ചു താമസിക്കാവുന്നതും ആധുനിക സൗകര്യങ്ങളുള്ളതുമായ ഒന്നാണ്. പ്രായമായവർക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നു.
​ഫോൺ: +91 86680 61211
​സ്ഥലം: പുതുശ്ശേരി ഈസ്റ്റ്, പാലക്കാട്.
​ആകാശപറവകൾ (Akasaparavakal Old Age Home), കരിമ്പ:
ആശ്രയമില്ലാത്തവർക്കായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സ്ഥാപനമാണിത്. പലപ്പോഴും സൗജന്യ സേവനങ്ങളാണ് ഇവിടെ നൽകുന്നത്.
​ഫോൺ: 04924-249083
​സ്ഥലം: കരിമ്പ നോർത്ത്, പാലക്കാട്.
​അനന്ത ലിവിംഗ് (Ananta Living), തേന്നൂർ:
കൂടുതൽ സൗകര്യങ്ങളുള്ളതും പണമടച്ചു താമസിക്കാവുന്നതുമായ ഒരു സ്വകാര്യ സ്ഥാപനമാണിത്. വ്യക്തിപരമായ പരിചരണത്തിന് ഇവർ മുൻഗണന നൽകുന്നു.
​ഫോൺ: +91 79076 98478
​സ്ഥലം: പുള്ളോട്, തേന്നൂർ, പാലക്കാട്.
​ആനന്ദ് കുടിർ (Anand Kutir Old Age Home), ചന്ദ്രനഗർ:
പാലക്കാട് നഗരത്തിനടുത്ത് ചന്ദ്രനഗറിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മിതമായ നിരക്കിൽ സേവനങ്ങൾ നൽകുന്നു.
​സ്ഥലം: ചന്ദ്രനഗർ കോളനി, പാലക്കാട്.

11/01/2026
11/01/2026

സൈക്കിൾ യജ്ജം ഡാൻസ് ൽ നിന്ന്
Pindani - പിണ്ടാണി പിണ്ടാണി പൊക്കം

11/01/2026

സൈക്കിൾ യജ്ഞനം ഇന്ന് രാത്രി 7:10 മുതൽ Pindani - പിണ്ടാണി പൊക്കത്ത്
(11-01-2025) 🚲 സൈക്കിൾ സർക്കസ്.

08/01/2026
പണ്ട് കുട്ടിക്കാലത്ത് പറമ്പ് മുഴുവൻ ഇതായിരുന്നു ഇപ്പൊ കാണാൻ ഇല്ല. പേര് അറിയുമോ?
08/01/2026

പണ്ട് കുട്ടിക്കാലത്ത് പറമ്പ് മുഴുവൻ ഇതായിരുന്നു ഇപ്പൊ കാണാൻ ഇല്ല. പേര് അറിയുമോ?

Address

Puthenchira
680682

Website

Alerts

Be the first to know and let us send you an email when Pindani - പിണ്ടാണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share