Perumpadappu Grama Panchayath

Perumpadappu Grama Panchayath Official Page Of Perumpadappu Grama Panchayath

പെരുമ്പടപ്പ് 🤍
14/11/2025

പെരുമ്പടപ്പ് 🤍

12/11/2025

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് എസ് സി സംരംഭകർക്കുള്ള കുടുംബശ്രീയുടെ വായ്പ വിതരണം.

12/11/2025

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ac അങ്കണവാടി @കോടത്തൂർ

പ്രിയരേ,പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ 16ാം വാർഡിലെ പുതിയതായി കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ച 'റിങ്ങ് റോഡ് ' നാടിന് സമർപ്പി...
11/11/2025

പ്രിയരേ,
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്‌ 16ാം വാർഡിലെ പുതിയതായി കോൺക്രീറ്റ് ചെയ്ത് നിർമ്മിച്ച 'റിങ്ങ് റോഡ് ' നാടിന് സമർപ്പിച്ചു.വാർഡ് മെമ്പർ ശ്രീ. മുസ്തഫയുടെ അദ്ധ്യക്ഷതയിൽ വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സൗദാഅബ്ദുള്ള ചടങ്ങിന് ഉദ്ഘാടനം നിർവഹിച്ചു.

ഇല്ലത്ത് പള്ളി പാത്ത് വേ!പ്രിയരേ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വാർഡ്-5ലെ ഇല്ലത്തുപള്ളി പാത്ത് വേ പ്രവർത്തി ഉദ്ഘാടനം നവംബ...
09/11/2025

ഇല്ലത്ത് പള്ളി പാത്ത് വേ!

പ്രിയരേ,
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വാർഡ്-5ലെ ഇല്ലത്തുപള്ളി പാത്ത് വേ പ്രവർത്തി ഉദ്ഘാടനം നവംബർ 10 തിങ്കളാഴ്ച രാവിലെ 10:30ക്ക്‌ നടത്തപ്പെടുകയാണ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. നിസാർ പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവഹിക്കും.

പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ബഹുമാന്യരെ,പരിസ്ഥിതി സംരക്ഷണത്തിന് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ഹരിത കർമ്മസേനാംഗങ്ങൾക്കായി, പെരുമ്പടപ്പ് ഗ്രാമപഞ്ചാ...
09/11/2025

ബഹുമാന്യരെ,
പരിസ്ഥിതി സംരക്ഷണത്തിന് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ഹരിത കർമ്മസേനാംഗങ്ങൾക്കായി, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2025 നവംബർ 10, തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് കലക്ഷൻ ബാഗുകളുടെ വിതരണം നടത്തപ്പെടുന്നു.

പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്കു എല്ലാ സഹപ്രവർത്തകരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

പ്രിയരേ,പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു  പദ്ധതിയായ പൊതുശ്മശാനത്തിൽ സോളാർ സ്ഥാപിക്കൽ പദ്ധതി യുടെ  പ്രവർത്തന ഉദ്ഘ...
09/11/2025

പ്രിയരേ,
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു പദ്ധതിയായ പൊതുശ്മശാനത്തിൽ സോളാർ സ്ഥാപിക്കൽ പദ്ധതി യുടെ പ്രവർത്തന ഉദ്ഘാടനം 10-11-2025 തിങ്കൾ (നാളെ )രാവിലെ 10 മണിക്ക് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനീഷ മുസ്തഫ നിർവ്വഹിക്കുകയാണ്.
20 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലിലൂടെ ശേഖ രിക്കുന്ന വൈദ്യുതി കെ എസ് ഇ ബിയിലേക്ക് നൽകി പഞ്ചായത്തിന്റെ വൈദ്യുതി ബില്ലിൽ ഈ തുകകുറവ് ചെയ്യുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

ഉദ്ഘാടനചടങ്ങിലേക്ക് ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.

പ്രിയരേ,പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 4-ലെ റോഡുകളുടെ ഉദ്ഘാടനം നവംബർ 9 ഞായറാഴ്ച നടക്കുന്നു. സ്ഥലങ്ങൾ: വൈകിട്ട് 3:00p...
08/11/2025

പ്രിയരേ,
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 4-ലെ റോഡുകളുടെ ഉദ്ഘാടനം നവംബർ 9 ഞായറാഴ്ച നടക്കുന്നു.

സ്ഥലങ്ങൾ: വൈകിട്ട് 3:00pm താമരപ്പാടം റോഡ്( എംഎൽഎ ഫണ്ട്)

3:30pm കുഞ്ഞിബാപ്പു സ്മാരക റോഡ് .

ഏവർക്കും സ്വാഗതം

08/11/2025

പ്രിയരെ,
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് എസ്.സി വിദ്യാർത്ഥികൾക്ക് മേശയും, കസേരയും വിതരണം നവംബർ 5 ന് വൈകുന്നേരം 3:30 ന് പാലപ്പെട്ടി സൈക്ലോൺ ഷെൽട്ടറിൽ വെച്ച് നടത്തി. അർഹരായ മുഴുവൻ വിദ്യാർത്ഥി കൾക്കും മേശയും, കസേരയും വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി.ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ. നിസാർ.പി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സൗദാ അബ്ദുള്ള, വാർഡ് മെമ്പർമാരായ ശ്രീ. കെ ഉണ്ണികൃഷ്ണൻ, ശ്രീ. സക്കറിയ, ശ്രീ. സുനിൽ ദാസ്, ശ്രീമതി. ശാന്തകുമാരൻ, ശ്രീമതി. നിഷ, ശ്രീ. മുസ്തഫ എന്നിവർ സംസാരിക്കുകയും ചെയ്‌തു.

🌟 പ്രകാശപൂരിത കവലകളാൽ നിറഞ്ഞു പെരുമ്പടപ്പ്! പ്രിയരേ,പി. നന്ദകുമാർ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പെരുമ്പടപ്...
07/11/2025

🌟 പ്രകാശപൂരിത കവലകളാൽ നിറഞ്ഞു പെരുമ്പടപ്പ്!

പ്രിയരേ,
പി. നന്ദകുമാർ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ശനിയാഴ്ച 08/11/2025 വൈകുന്നേരം 6:00 മണി മുതൽ
📍 സ്ഥലങ്ങൾ:

ചെറവല്ലൂർ ചാത്തൻ ഭഗവതി ക്ഷേത്രം

ചെറവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളി

കോടത്തൂർ കൊണ്ടോട്ടിൽ മുക്ക്

പാലപ്പെട്ടി അമ്പലക്കടവ്

പെരുമ്പടപ്പ് സമൂഹത്തിന് പുതു വെളിച്ചം പകരുന്ന വികസന ചുവട്!

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിക്ക് തുടക്കമായി! ബഹുമാന്യരേ,പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ ബൃഹത്...
07/11/2025

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിക്ക് തുടക്കമായി!

ബഹുമാന്യരേ,
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ ബൃഹത്തായ മറ്റൊരു സ്വപ്ന പദ്ധതി കൂടി യാഥാർത്ഥ്യത്തിലേക്ക്. നമ്മുടെ പതിനാലാം വാർഡിൽ ഭവന സമുച്ചയ പദ്ധതിയുടെ മണ്ണ് പരിശോധനാ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. സഹകരണ വകുപ്പിന്റെ ഏകദേശം 5.6 കോടി രൂപയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതിയിലൂടെ ജനങ്ങളുടെ ദീർഘകാല സ്വപ്നത്തിനും കാത്തിരിപ്പിനും ഒടുവിൽ വിരാമമിടാൻ കഴിഞ്ഞിരിക്കുകയാണ്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ചാലകശക്തിയായ ഭരണസമിതിയുടേയും ബഹുമാനപ്പെട്ട എം.ൽ.എ ശ്രീ.പി നന്ദകുമാർ, ബഹു. ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി അഡ്വ. ഇ സിന്ധു എന്നിവരുടേയും കൃത്യമായ ഇടപെടലുകളും സമർപ്പിതമായ പരിശ്രമങ്ങളുമാണ് ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്.

Address

Perumpadappu
Punnayurkulam
679580

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am

Website

Alerts

Be the first to know and let us send you an email when Perumpadappu Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share