CPIM Ambalappuzha AC

CPIM Ambalappuzha AC CPIM അമ്പലപ്പുഴ AC ഔദ്യോഗിക പേജ്

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന സഖാവ് എം സി ജോസഫൈന്റെ വേർപാടിന്‌ ...
10/04/2026

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന സഖാവ് എം സി ജോസഫൈന്റെ വേർപാടിന്‌ ഏപ്രിൽ 10 ന് നാല് വർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ 10നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന്‌ സഖാവിന്റെ അന്ത്യം. വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈന്റെ ത്യാഗപൂർണവും പ്രതിജ്ഞാബദ്ധവുമായ രാഷ്‌ട്രീയ, സംഘടനാ പ്രവർത്തനമാണ്‌ സഖാവിനെ പാർടിയുടെ കേന്ദ്രകമ്മിറ്റിയിൽ എത്തിച്ചത്‌. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു ജോസഫൈൻ സ. സുശീല ഗോപാലനു ശേഷം കേരളത്തിൽനിന്ന്‌ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തിയ വനിതയാണ്. പൊതുപ്രവർത്തനരംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവ പരിചയം കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനും ഏറ്റെടുത്ത പ്രവർത്തനങ്ങളെല്ലാം മാതൃകാപരമായി നിർവ്വഹിക്കാനും സഖാവിന് കരുത്തുപകർന്നു. പാർടി കേന്ദ്രകമ്മിറ്റിയിൽ വരെയെത്തിയ ആ നേതൃമികവിന് ഉൾക്കരുത്തായി അടിയന്തിരാവസ്ഥകാലത്ത് അദ്ധ്യാപനം ഉപേക്ഷിച്ചു പൊതുപ്രവർത്തനം ആരംഭിച്ച ചരിത്രം കൂടിയുണ്ട്. മുന്നോട്ടുള്ള പോരാട്ടങ്ങളിൽ സഖാവ് എം സി ജോസഫൈന്റെ ഓർമ നമുക്ക്‌ കരുത്തുപകരും.

ചരിത്രം ചുവക്കാനൊരുങ്ങിക്കഴിഞ്ഞു. അഭിമാനകേരളം തുടരുമെന്ന് നാടാകെ പ്രഖ്യാപിക്കുകയാണ്. ആവേശക്കടലായി എങ്ങും നവകേരളത്തിൻ്റെ ...
09/04/2026

ചരിത്രം ചുവക്കാനൊരുങ്ങിക്കഴിഞ്ഞു. അഭിമാനകേരളം തുടരുമെന്ന് നാടാകെ പ്രഖ്യാപിക്കുകയാണ്. ആവേശക്കടലായി എങ്ങും നവകേരളത്തിൻ്റെ കാഹളം മുഴങ്ങുന്നു.
ഇടതുപക്ഷത്തിന് ജയമുറപ്പെന്ന് ഒരു ജനത സാക്ഷ്യപ്പെടുത്തുന്നു.

ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന...
08/04/2026

ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന്‌ മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം. മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുമായി എല്‍ഡിഎഫ്‌ ഭരണ തുടര്‍ച്ച നേടുമെന്ന ഉറപ്പാണ്‌ സംസ്ഥാനത്താകെയുള്ള ജനവികാരം കാണിക്കുന്നത്‌. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയാന്‍ കഴിയാത്തവിധം പ്രതിസന്ധിയിലായ യുഡിഎഫിന്റെ അവസ്ഥ പരിതാപകരമാണ്‌. സര്‍ക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിക്കാനോ ഭരണവീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കാനോ കഴിയാതെ നിയമസഭയ്‌ക്കകത്തും പുറത്തും യുഡിഎഫ്‌ തടിതപ്പിയത്‌ കേരളം കണ്ടതാണ്‌. ജനങ്ങള്‍ പരിപൂര്‍ണ തൃപ്‌തിയോടെ സര്‍ക്കാരിനെ കാണുന്നുവെന്നതിനാലാണ്‌ അവര്‍ വ്യാപകമായ വ്യാജ പ്രചാരവേല നടത്തുന്നത്‌.
സിറ്റിംഗ്‌ സീറ്റുകള്‍ തന്നെ നിലനിര്‍ത്താനാകാത്തവിധം പ്രതിസന്ധിയിലാണ്‌ യുഡിഎഫ്‌ എന്ന്‌ അവരുടെ നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്‌. മുസ്ലീംലീഗ്‌ ഉള്‍പ്പെടെ അവരുടെ മണ്ഡലങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്നതിന്‌ പിന്നില്‍ പരാജയ ഭീതി മാത്രമാണ്‌.
ഫാസിസ്റ്റ്‌ സ്വഭാവമുള്ള ആര്‍എസ്‌എസ്‌ നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ തല ഉയര്‍ത്തിനിന്ന്‌ പോരാടിയ സര്‍ക്കാരിനെയാണ്‌ പത്ത്‌ വര്‍ഷം കേരളം കണ്ടത്‌. കേരളത്തോടുള്ള അവഗണനക്കെതിരെ മാത്രമല്ല, മുസ്ലീം ജനവിഭാഗത്തെ ഒറ്റപ്പെടുത്തി വേട്ടയാടുന്നതിനെതിരേയും വടക്കുകിഴക്കന്‍ ഇന്ത്യയിലെ ക്രൈസ്‌തവ സമൂഹത്തെ കൂട്ടത്തോടെ ആക്രമിച്ചപ്പോഴും രാജ്യത്ത്‌ ഉയര്‍ന്ന ശക്തമായ ശബ്ദമാണ്‌ ഇടത്‌ സര്‍ക്കാരിന്റേത്‌. തെരുവിലും നിയമസഭയിലും മാത്രമല്ല രാജ്യ തലസ്ഥാനത്തും കേന്ദ്ര ബിജെപിക്കെതിരെ പോരാടിയത്‌ എല്‍ഡിഎഫാണ്‌. കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളോ കേരളത്തില്‍ നിന്ന്‌ പോയ18 യുഡിഎഫ്‌ എംപിമാരോ കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ പോലും തയ്യാറായില്ല. രാജ്യസഭയില്‍ ബിജെപിക്ക്‌ എംപിമാരെ വരെ സംഭാവന ചെയ്‌ത്‌ നരേന്ദ്രമോദിയുടെ പാദസേവ ചെയ്യുന്നവരാണ്‌ ഇപ്പോള്‍ എല്‍ഡിഎഫിനെതിരെ ഡീല്‍ ആരോപണം കൊണ്ടുവരുന്നത്‌. ജമാ അത്തെ ഇസ്ലാമിയുടെ മടിയില്‍ കിടന്നാണ്‌ എസ്‌ഡിപിഐ ബന്ധം ആരോപിക്കുന്നത്‌. ഡീലിന്റെ ആളുകള്‍ ആരാണെന്ന്‌ മലയാളിയെപറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. 2016-ല്‍ നേമത്തും 2024-ല്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റത്തൂരിലും തിരുവനന്തപുരം കോര്‍പറേഷനിലുമുള്‍പ്പെടെ സംഘപരിവാറുമായി നീക്കുപോക്കുണ്ടാക്കി മത്സരിച്ചത്‌ യുഡിഎഫ്‌ ആണ്‌.
ഞങ്ങള്‍ നേരത്തേതന്നെ വളരെ കൃത്യമായി ജനങ്ങളോട്‌ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഒരു വര്‍ഗീയസംഘടനയുമായും ഒളിഞ്ഞോ തെളിഞ്ഞോ ബന്ധമുണ്ടാക്കി വോട്ട്‌തട്ടുന്ന ശീലമില്ല. എന്നാല്‍, ആര്‍എസ്‌എസിനെതിരായ പോരാട്ടം നയിക്കാനും കേരളത്തിന്റെ സമഗ്രമായ വികസനത്തിനും ക്ഷേമത്തിനും വേണ്ടി ഈ സര്‍ക്കാര്‍ തുടരണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാളുടേയും വോട്ട്‌ വേണ്ടെന്ന്‌ വയ്‌ക്കുകയുമില്ല. കാരണം, അത്‌ ഈ സര്‍ക്കാരിന്റെ ധീരമായ നിലപാടിനും നയത്തിനുമുള്ള വോട്ടാണ്‌.
വിഴിഞ്ഞവും ദേശീയപാതയും സ്‌മാര്‍ട്ട്‌ റോഡുകളും ഐടി രംഗത്തെ കുതിച്ചുചാട്ടവും ലോക മാതൃകയായ പൊതുജനാരോഗ്യ രംഗവും പൊതു വിദ്യാലയങ്ങളും അടക്കമുള്ള പശ്ചാത്തലത്തില്‍ നിന്ന്‌ കേരളത്തിന്‌ ഇനി ഒട്ടേറെ മുന്നേറാനുണ്ട്‌. അത്തരമൊരു അവസരത്തില്‍ നാടിനെ ആകെ ഇരുട്ടിലും കലാപത്തിലുമാഴ്‌ത്തിയ യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാന്‍ ആരും ആഗ്രഹിക്കില്ല. ക്ഷേമ പെന്‍ഷനും റേഷനും മരുന്നും പാഠപുസ്‌തകവും ഇല്ലാതാക്കുന്ന യുഡിഎഫ്‌ കാലം ഇനി കേരളത്തിന്‌ വേണ്ട.
ഒരു വര്‍ഗീയ കാലാപത്തിനും ഇടമില്ലാത്തവിധം മതനിരപേക്ഷ കേരളത്തെ ചേര്‍ത്ത്‌ നിര്‍ത്തിയ സര്‍ക്കാരാണിത്‌. രാജ്യത്ത്‌ ആദ്യമായി ഒരു സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കി. ഉദ്യോഗസ്ഥരേയും മധ്യവര്‍ഗ സമൂഹത്തേയും പാവങ്ങളേയും നവീന പദ്ധതികളിലൂടെ പുതിയ തലമുറയുടെ ഭാവിയേയും സംരക്ഷിക്കുന്ന നിലപാടാണ്‌ പത്തുവര്‍ഷം കണ്ടത്‌.
എന്നാല്‍, അതി രൂക്ഷമായ വ്യാജ പ്രചാരണവും വര്‍ഗീയ താല്‍പര്യത്തോടെയുള്ള ഇടപെടലും സംഘര്‍ഷ ശ്രമവുമുണ്ട്‌. അതിലൊന്നും വീണുപോകാതെ യാഥാര്‍ഥ്യ ബോധത്തോടെ ഏവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ. ടി പി രാമകൃഷ്‌ണന്‍
എല്‍ഡിഎഫ്‌ കണ്‍വീനർ.

08/04/2026

മറ്റാരുണ്ട് നമ്മളല്ലാതെ…❤️

ജനഹൃദയങ്ങളിൽ എന്നും ഒന്നാമത്....ബാലറ്റിൽ രണ്ടാമത്.....
07/04/2026

ജനഹൃദയങ്ങളിൽ
എന്നും ഒന്നാമത്....

ബാലറ്റിൽ രണ്ടാമത്.....



07/04/2026
സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടാൻ നാം കാണിച്ച അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഐക്യത്തിന്റെയും പേരിലാണ് കേരളം ഇന്ന് ലോകത്...
07/04/2026

സമാനതകളില്ലാത്ത പ്രതിസന്ധികളെ നേരിടാൻ നാം കാണിച്ച അചഞ്ചലമായ ഇച്ഛാശക്തിയുടെയും ഐക്യത്തിന്റെയും പേരിലാണ് കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്.

ഓരോ പ്രതിസന്ധിയിലും നാം പരസ്പരം കൈപിടിച്ചു. സ്വന്തം ജീവൻ പോലും പണയം വച്ച് മറ്റുള്ളവരിലേക്ക് സഹായമെത്തിച്ചവർ നമുക്കിടയിലുണ്ട്. സർക്കാരിന്റെ സന്നദ്ധസേനയിൽ അണിനിരന്ന മൂന്നര ലക്ഷത്തോളം മനുഷ്യർ ആ വലിയ കരുതലിന്റെ അടയാളമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ നൽകിയ ഓരോ ചില്ലിക്കാശിലും നമ്മൾ പടുത്തുയർത്തിയ ഈ അതിജീവനത്തിന്റെ കരുത്തുണ്ട്.

ഈ കരുതലും ഐക്യവുമാണ് കേരളത്തെ ഇന്നും തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കുന്നത്. തളർന്നുപോകാവുന്ന സാഹചര്യത്തിലും നമ്മൾ പുഞ്ചിരിക്കുന്നത് നാം തനിച്ചല്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ്. നാം ഒന്നിച്ച് നിന്നാൽ, പരസ്പരം താങ്ങായാൽ, ലോകത്തിലെ ഏത് വലിയ വെല്ലുവിളിയെയും അതിജീവിക്കാമെന്ന വലിയ പാഠമാണ് കേരളം ഇന്ന് ലോകത്തിന് നൽകുന്നത്. ഈ ഐക്യം തുടരണം. ഈ കരുത്ത് തുടരണം.
നമ്മൾ തുടരും.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ട്പ്രകടനപത്രിക നടപ്പിലാക്കാനുള്ളതാണെന്നും, അത് കാലാകാലങ്ങളിൽ...
06/04/2026

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ട്

പ്രകടനപത്രിക നടപ്പിലാക്കാനുള്ളതാണെന്നും,
അത് കാലാകാലങ്ങളിൽ ജനങ്ങളെ ബോദ്യപ്പെടുത്തി മുന്നോട്ടു പോകേണ്ടത് ഒരു ജനകീയ സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ അടയാളമാണെന്നും ദിനംപ്രതി തെളിയിക്കുകയാണ് സഖാവ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാതിപത്യ മുന്നണി സർക്കാർ.

ഇക്കുറി ഇടതുപക്ഷത്തിന്റെ ഇലക്ഷൻ മാനിഫെസ്റ്റോയുടെ പ്രചാരണർത്ഥം ഡി. വൈ. എഫ്. ഐ. പ്രൊഫഷണൽ സബ്കമ്മറ്റി ഒരു LLM അധിഷ്ഠിത മാനി...
04/04/2026

ഇക്കുറി ഇടതുപക്ഷത്തിന്റെ ഇലക്ഷൻ മാനിഫെസ്റ്റോയുടെ പ്രചാരണർത്ഥം ഡി. വൈ. എഫ്. ഐ. പ്രൊഫഷണൽ സബ്കമ്മറ്റി ഒരു LLM അധിഷ്ഠിത മാനിഫെസ്റ്റോ ചാറ്റ്ബോട്ട് - LDF 3.0 Pro - തയ്യാറാക്കിയിട്ടുണ്ട്.

ലളിതമായ ഭാഷയിൽ മാനിഫെസ്റ്റോയെ പരിചയപ്പെടാൻ ഏറെ സഹായകമാകുന്ന ഒന്നാണിത്. താല്പര്യമുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ലിങ്ക് കമന്റ്‌ ബോക്സിൽ

04/04/2026

അമ്പലപ്പുഴയുടെ ജന മനസ്സ് ജനകീയനായ സലാമിനൊപ്പം...

അമ്പലപ്പുഴയെ
യുവത്വം നയിക്കട്ടെ.


അമ്പലപ്പുഴ മണ്ഡലത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ LDF നെ വിജയിപ്പിക്കുക.അമ്പലപ്പുഴ മണ്ഡലത്തി...
04/04/2026

അമ്പലപ്പുഴ മണ്ഡലത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ LDF നെ വിജയിപ്പിക്കുക.
അമ്പലപ്പുഴ മണ്ഡലത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ LDF നെ വിജയിപ്പിക്കുക.



Address

Rakthasakshi Smaraka Mandiram
Punnapra
688004

Telephone

+19846499781

Website

Alerts

Be the first to know and let us send you an email when CPIM Ambalappuzha AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Ambalappuzha AC:

Share