ABVP punalur poly

ABVP punalur poly ...... ബാലമാണ് ജീവിതം
ദൗർബല്യം മരണമാണ്.....

പഴയകാല ഒരു STRIKE ദിനം.... (2015-2016)
07/03/2022

പഴയകാല ഒരു STRIKE ദിനം.... (2015-2016)

07/03/2022

പരീക്ഷ കലണ്ടർ..

ജനുവരി 19സ്വർഗീയ ശ്യാമപ്രസാദ് ബലിദാന ദിനം..കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയായിരുന്ന ശ്യാമപ്രസാദിനെ, ക്ലാസ് കഴിഞ്ഞു ബ...
18/01/2022

ജനുവരി 19
സ്വർഗീയ ശ്യാമപ്രസാദ് ബലിദാന ദിനം..

കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയായിരുന്ന ശ്യാമപ്രസാദിനെ, ക്ലാസ് കഴിഞ്ഞു ബൈക്കിൽ തിരിച്ചു വരുന്ന സമയത്താണ് റോഡിൽ ഇടിച്ചിട്ട് SDPI തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്..
ബലിദാനികൾ അമരന്മാരാണ്, ഒരു ശ്യാമപ്രസാദിലൂടെ ഒരായിരം പേർ ഉയർത്തെഴുന്നേൽക്കും.. കൊലയാളികൾക്ക് ഭൗതികമായി മാത്രമേ ഒരാളെ ഇല്ലാതാക്കാനാവൂ...
ശ്യാമപ്രസാദ് ഇന്നും ജീവിക്കുന്നു ഒരായിരം കർമ്മധീരരായ പ്രവർത്തകരിലൂടെ..

വീര ബലിദാനിയുടെ ഓർമകൾക്കു മുന്നിൽ ഒരായിരം പ്രണാമങ്ങൾ...

ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പുനലൂർ പോളി ഒരുങ്ങിയപ്പോൾ....  punalur poly unit
26/10/2021

ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി പുനലൂർ പോളി ഒരുങ്ങിയപ്പോൾ....

punalur poly unit

എബിവിപി പുനലൂർ പോളി യൂണിറ്റ് 2019-20... 🔥
21/09/2021

എബിവിപി പുനലൂർ പോളി യൂണിറ്റ് 2019-20... 🔥

ABVP PUNALUR POLY UNIT 2018😍
18/09/2021

ABVP PUNALUR POLY UNIT 2018😍

"അമരമാകണം എൻ്റെ രാഷ്ട്രം വിശ്വ വിശ്രുതി നേടണംനിഖില വൈഭവ പൂർണമാകണം എവിടെയും ജന ജീവിതം" *സ്വാതന്ത്ര്യ ദിനാശംസകൾ*
15/08/2021

"അമരമാകണം എൻ്റെ രാഷ്ട്രം
വിശ്വ വിശ്രുതി നേടണം
നിഖില വൈഭവ പൂർണമാകണം
എവിടെയും ജന ജീവിതം"

*സ്വാതന്ത്ര്യ ദിനാശംസകൾ*

നാളെ സ്വ.വിശാൽ ബലിദാന ദിനം... ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ജൂലായ് 17 ന് ക്യാംപസ് ഫ്രണ്ടിൻ്റെ അക്രമണത്തിലൂടെ വിശാൽ കൊല്ലപ്പെ...
16/07/2021

നാളെ സ്വ.വിശാൽ ബലിദാന ദിനം...

ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ജൂലായ് 17 ന് ക്യാംപസ് ഫ്രണ്ടിൻ്റെ അക്രമണത്തിലൂടെ വിശാൽ കൊല്ലപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള പരിപാടികളുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരോടൊപ്പം പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന വിശാലിനെ ആസൂത്രിതമായെത്തിയ ക്യാംപസ് ഫ്രണ്ട് - പോപ്പുലർ ഫ്രണ്ട് ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിശാലിൻ്റെ ദീപ്തസ്മരണകൾക്കു മുൻപിൽ ഒരായിരം പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്
നാളെ സംസ്ഥാനത്തെ എല്ലാ സ്ഥാനീയ - നഗർ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുഷ്പാർച്ചനയും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും...

09/07/2021

ജൂലൈ 9
Abvp സ്ഥാപക ദിനം 🧡

എബിവിപി എഴുപത്തിമൂന്നാം വയസ്സിലേക്ക്....ലോക ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടക്കം കുറിച്ച് ,...
09/07/2021

എബിവിപി എഴുപത്തിമൂന്നാം വയസ്സിലേക്ക്....

ലോക ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടക്കം കുറിച്ച് , ഇന്നും ആ ശോഭയോടെ മുന്നോട്ടുപോകുന്നു അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം. അടിയന്തരാവസ്ഥയിലെ ഐതിഹാസികമായ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളും ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ല എന്ന കാശ്മീർ ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വെടിയുണ്ടകൾ മൂളിപ്പായുന്ന മണ്ണിലേക്ക് എബിവിപി സംഘടിപ്പിച്ച കാശ്മീർ യാത്രയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയോദ്ഗ്രന്ഥന പ്രവർത്തനങ്ങളും ഒക്കെ ഈ നാലക്ഷരത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചരിത്രമാണ്.

ആദർശത്തിന് വേണ്ടി ജീവരക്തം പകർന്ന ധീരബലിദാനികൾ അവരുടെ കുടുംബങ്ങൾ സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ജനാധിപത്യ കേരളത്തിൽ കൊടിയ നഷ്ടങ്ങൾ പേറേണ്ടി വന്നവർ എതിർപ്രസ്ഥാനങ്ങളുടെ കൊടിയ പീഢനം സഹിച്ചും ക്യാമ്പസുകളിൽ ഈ കാവിപതാക മുറുകെ പിടിച്ച് പിന്നീട് ജീവിതത്തിന്റെ ഏതെങ്കിലും ഒക്കെ മേഖലകളിലേക്ക് മാറേണ്ടി വന്ന പതിനായിരങ്ങളുടെ കണക്ക് നമ്മുടെ കയ്യിലില്ല. പ്രസ്ഥാനം ഒന്നുമല്ലാതിരുന്ന കാലത്തും വെറും ചങ്കുറപ്പ് മാത്രം കൈമുതൽ ആക്കി ഇന്ന് സംഘടനയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ അടിത്തറ പാകിയ അവരെ നന്ദിയോടെയും ആദരവോടെയും സ്മരിക്കേണ്ട ദിനമാണ്.

അദ്ധ്യാപികമാർക്ക് വിരമിക്കൽ ദിവസം പ്രതീകാത്മക ശവമടക്കുകൾ ഒരുങ്ങാതിരിക്കാൻ
അച്ഛന്റെ പ്രായമുള്ള മനുഷ്യനെ പൊതുമധ്യത്തിൽ കരണത്തടിച്ചു വീഴ്‌ത്തുന്ന വിധത്തിൽ യുവത്വം വഴിപിഴയ്ക്കാതിരിക്കാൻ
നാട്ടകം പോളിടെക്‌നിക്കിൽ ഉണ്ടായത് പോലെ ജാതിവിവേചനത്തിന്റെ പുലയക്കുടിലുകൾ ഒരുങ്ങാതിരിക്കാൻ
എഴുതിയവനെ കുത്തിയ മതതീവ്രവാദികൾക്കും പാടിയവനെ കുത്തിയ ചുവപ്പുഭീകരതയ്ക്കും നന്മകൾ പൂക്കുന്ന കലാലയങ്ങളിൽ ഇടമുണ്ടാകാതിരിക്കാൻ ഇവിടൊരു തലമുറ ഉയർന്നുവരണം. അവർക്ക് വെളിച്ചമേകാൻ വിദ്യാർത്ഥി പരിഷത്തിന്റെ പതാകയിലെ ദീപശിഖയുണ്ടാകും.

ഈ പ്രസ്ഥാനം ഊട്ടിയുറപ്പിച്ച കുറേ ബോധ്യങ്ങളുണ്ട്. പാഠപുസ്തകത്തിലായാലും മുദ്രാവാക്യത്തിലായാലും രാഷ്ട്രത്തിനെതിരായ ഒരു വെല്ലുവിളിയും ചോദ്യം ചെയ്യപ്പെടാതെ പോകില്ല.
തച്ചുകൊല്ലപ്പെട്ട സാധു വനവാസി മധുവിനെപ്പോലുള്ള നിരാശ്രയരായ മണ്ണിന്റെ മക്കൾക്ക് വേണ്ടിയുള്ള രോഷമുയരാതിരിക്കില്ല.
സ്വാശ്രയ കൊള്ളയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനും എതിരെ തെരുവുകൾ ഗർജ്ജിക്കാതിരിക്കില്ല.
ജനജീവിതങ്ങളാകുന്ന ഫയലുകൾ ഭരണസിരാകേന്ദ്രത്തിൽ കള്ളക്കടത്തുകാർക്ക് വേണ്ടി ചുട്ടെരിക്കപ്പെടുമ്പോൾ രാജവീഥിയിൽ പ്രതിഷേധാഗ്നി ആളാതിരിക്കില്ല.
സ്വാശ്രയ മുതലാളിമാരുടെ ഇടിമുറികൾ തച്ചുടയ്ക്കപ്പെടാതിരിക്കില്ല. വാളയാറിലും പറശ്ശിനിക്കടവിലും കാഞ്ചിയാറിലും വണ്ടിപ്പെരിയാറിലും ഉൾപ്പെടെ നിരവധിയിടങ്ങളിലെ നീതിനിഷേധത്തിനെതിരെ ഇരകളുടെ നീതിക്കുവേണ്ടി പൊരുതാൻ നിരാലംബരായ ഉറ്റവർ ഒറ്റയ്ക്കാവില്ല.

ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തോട് ഇനിയെന്ത് എന്ന് ചോദിച്ചാൽ ഇനിയുമേറെയുണ്ട് എന്നാണുത്തരം. എബിവിപിയുടെ പ്രവർത്തനം ഒരു നേരംപോക്കല്ല. അത് ജീവിതദൗത്യമാണ്. അവസാനവരിയിലെ അവസാനത്തെ ആളും സാക്ഷരത നേടും വരെ ദരിദ്രനല്ലാതാകും വരെ ഈ ദൗത്യമെങ്ങനെ അവസാനിക്കാനാണ്.
എന്നാണോ രാജ്യത്ത് നൂറുശതമാനം സാക്ഷരർ ഉണ്ടാവുന്നത്, എന്നാണോ വിദ്യാഭ്യാസരംഗം അഴിമതി വിമുക്തവും, മൂല്യാധിഷ്ഠിതവും ആകുന്നത്, സമൂഹം സകല മേഖലകളിലും അഭിവൃദ്ധി പ്രാപിയ്ക്കുന്നത്,
അന്നുവരെ ഈ പ്രസ്ഥാനവും ഉണ്ടാവും.

മഹാവ്യാധിയുടെ ഈ അത്യസാധാരണ കാലത്ത് കാലമേല്പിക്കുന്ന കടമകൾ എറിവരികയാണ്. കേരളത്തിൽ ഓൺലൈൻ പഠനത്തിന്റെ പടിക്കുപുറത്ത് പകച്ചുനിൽക്കുന്ന നിർദ്ദന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ഇനിയുമുണ്ട്. അവർക്കും പഠിക്കണം. അതിനവർക്ക് കൈത്താങ്ങാകേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങളും മഹാവ്യാധിയും തീർത്ത കെടുതിയിൽ തച്ചുടക്കപ്പെട്ടതിനെയൊക്കെ വീണ്ടും കെട്ടിയുയർത്തേണ്ടതുണ്ട്. അതിൽ നിരവധി പേരുടെ ജീവിതമുണ്ട്. നമ്മുടെ നാടിന്റെ ഭാവിയുണ്ട്. നമുക്ക് കണ്ണുകൾ തുറന്നുവച്ച് കാതുകൾ കൂർപ്പിച്ച്
ഹൃദയപൂർവ്വം യാത്ര തുടരാം.

അഭിമാനത്തോടെ പറയാം
#നമ്മൾ_ABVP

ലോകത്തിന്റെ ആത്മാവ് ഭാരതമാണെന്ന് ലോകത്തിനു മനസ്സിലാക്കികൊടുത്ത മഹാനായ സന്ന്യാസിയുടെ മഹാസമാധിദിനം..ഇരുട്ടിലേക്കാണ്ടുപോയ ഒ...
04/07/2021

ലോകത്തിന്റെ ആത്മാവ് ഭാരതമാണെന്ന് ലോകത്തിനു മനസ്സിലാക്കികൊടുത്ത മഹാനായ സന്ന്യാസിയുടെ മഹാസമാധിദിനം..

ഇരുട്ടിലേക്കാണ്ടുപോയ ഒരു സംസ്കാരത്തെ, ഒരു ജനതയെ കോടി സൂര്യപ്രഭയോടെ ലോകത്തിനു വെളിച്ചമേകാന്‍ സജ്ജരാക്കിയ ധീര്‍ഘദർശ്ശിയായ മഹാ യോഗി..
വെള്ളക്കാരന്റെ അഹങ്കാരത്തിനുമുന്നിലും മതഭ്രാന്തന്മാരുടെ മുന്നിലും തലയുയര്‍ത്തി നെഞ്ചു വിരിച്ചു നിന്ന് തക്കതായ മറുപടികൊടുത്ത ധൈര്യശാലി. ചിക്കാഗോയിലെ ഒരൊറ്റ പ്രസംഗം കൊണ്ട് ഭാരത സംസ്കാരത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച മഹത്തായ അവതാരത്തിന്റെ ആള്‍രൂപം..
ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ സിംഹ വിക്രമശാലിയായ ഈ ഋഷിവര്യന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ശതകോടി പ്രണാമം...

പോളിടെക്നിക്  പരീക്ഷകളുമായി ബന്ധപ്പെട്ട്   ടെക്നിക്കൽ എഡ്യൂക്കേഷൻ ജോയിൻ്റ് ഡയറക്ടറുമായി ABVP പ്രതിനിധി സംഘം ചർച്ച നടത്തി...
30/06/2021

പോളിടെക്നിക് പരീക്ഷകളുമായി ബന്ധപ്പെട്ട് ടെക്നിക്കൽ എഡ്യൂക്കേഷൻ ജോയിൻ്റ് ഡയറക്ടറുമായി ABVP പ്രതിനിധി സംഘം ചർച്ച നടത്തി..

വിദ്യാർത്ഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട നിരവധി ആശങ്കകളും പൂർണമായി വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ലഭിക്കാത്തതും യാത്രാ പ്രശ്നങ്ങളും ജോയിൻ്റ് ഡയറക്ടർയെ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് വേണ്ട വാക്സിനേഷൻ വേഗത്തിലാക്കുമെന്നും പരിക്ഷകൾ സംബന്ധിച്ച് വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാമെന്നും ഉചിതമായ തീരുമാനം എടുക്കാമെന്നും ABVP പ്രതിനിധികൾക്ക് ജോയിൻ്റ് ഡയറക്ടർ ഉറപ്പ് നൽകി. ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി മനോജ്
ഐടി, പോളിടെക്നിക് സംസ്ഥാന കൺവീനർ ശരത് എസ് എന്നിവർ ഡയറക്ടറുമായി ചർച്ച നടത്തി.

Address

Punalur

Website

Alerts

Be the first to know and let us send you an email when ABVP punalur poly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share