01/05/2022
PC ജോർജ്ജ്, കളം അറിഞ്ഞു കളിക്കുന്ന നല്ലൊരു കളിക്കാരനാണ്.
വർഗ്ഗീയത വിറ്റ് കദറുടാതെ പയറ്റാൻ, എല്ലാക്കാലവും ജോർജിനറിയാം.
പൂഞ്ഞാറിലെയും, ഈരാറ്റുപേട്ടയിലേയും SDPI വർഗ്ഗീയവാദികളെ ഒരു കാലത്ത് വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചത് ജോർജ്ജാണ്.
ചില അഭിപ്രായ വ്യത്യാസങ്ങളുടെ, പേരിൽ ജോർജ്ജിനെ സുടാപ്പികൾ കൈയ്യൊഴിഞ്ഞു.
SDPI യുമായ് ബാന്ധവമുണ്ടായതു കൊണ്ട്, ഇയാളെ കൃസ്ത്യൻ സഭയും തള്ളിപ്പറഞ്ഞിരുന്നു.
തന്നിൽ നിന്ന് അകന്നുപോയ, സഭയേയും കൃസ്ത്യാനികളേയും വീണ്ടും തന്നിലേയ്ക്കടുപ്പിക്കാനാണ്,
പീഡനകേസിൽ അറസ്റ്റിലായ,
ഫ്രാങ്കോയ്ക്ക് ഒരിടയ്ക്ക് ജോർജ്ജ് പരസ്യമായ് ഐക്യധാർഡ്യം പ്രഖ്യാപിച്ചത്.
ചാനലുകൾ തോറും, കയറിയിറങ്ങി ഫ്രാങ്കോയേ വെള്ളപൂശിയത്.
പിന്നീട്, ജയസൂര്യ നായകനായ ''ഈശോ "യെന്ന് നാമകരണം ചെയ്ത ചിത്രത്തിൻ്റെ പേരിൽ വിവാദമുണ്ടാക്കിയത്.
പാലസ്ഥീൻ - ഇസ്രായേൽ വിഷയത്തിൽ, ഈ ലോകത്താകെമാനമുള്ള കൃസ്ത്യൻ മത വിശ്വാസികൾക്ക് മുസ്ലീങ്ങളോട് വിദ്വേഷം തോന്നിയിട്ടുണ്ട്.
അത്, PC ജോർജ്ജിന് കൃത്യമായ് മനസ്സിലായിട്ടുമുണ്ട്.
വർഗ്ഗീയത വോട്ടാക്കി മാറ്റാമെന്ന്, ജോർജിനെ ആദ്യം പഠിപ്പിച്ചത് SDPI ആണ്.
ജോർജ് സങ്കപരിവാറിൻ്റെ വേദി പങ്കിട്ടത് വെറുതേയല്ല.
SDPIയോടുള്ള വിരോധം,
സങ്കപരിവാർ പ്രത്യയശാസ്ത്രമായ ഇസ്ലാം വിരോധമാക്കിമാറ്റുക.
അറസ്റ്റ് വരിച്ച് ജയിലിൽ കിടക്കുന്ന
PC യെയാണ്, സങ്കപരിവാർ അടുത്ത സുവർണ്ണാവസരമായി കണക്ക് കൂട്ടിയത്.
എന്തോ ആ പ്ലാൻ വേണ്ട പോലെ ഫലവത്തായില്ല.
"വാഴ നനയുന്ന കൂട്ടത്തിൽ ചീരയും കൂടി നനയട്ടെ "
എന്നതായിരുന്നു സങ്കപരിവാർ ലൈനും.