Comrades Punalur

Comrades Punalur LDF ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

26/02/2026

നികേഷ് കുമാറിന്റെ അസറ്റ് എന്താണ് യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ കിട്ടുന്ന സമയങ്ങളിൽ എല്ലാം തന്റെ കയ്യിൽ ഉള്ള അഞ്ചര ഇഞ്ച് സ്‌ക്രീനിൽ രാഷ്ട്രീയം പറയുന്ന കുറേയധികം സൈബർ സഖാക്കൾ ആണ്, എതിരാളിൽ ഓൺ ലൈൻ ചാനലുകൾ വിലക്ക് എടുത്തും ഫേക്ക് അക്കൗണ്ടുകൾ വഴിയും ആണ് ഈ കൂട്ടായ്മയെ തകർക്കാൻ നോക്കിയിരുന്നത് ഒരു നിർദ്ദേശമോ ആഹ്വാനമോ ഒന്നും തന്നെ ഇല്ലാതെ തന്നെ സ്വയം മാധ്യമങ്ങൾ ആവുന്ന ഇടതുപക്ഷ ഐഡികൾക്ക് ഒരു കേന്ദ്രീകരിച്ച പൊതു സ്വഭാവം കൂടി കിട്ടിയാൽ എന്താകും അവസ്ഥ

രണ്ട് ആഴ്ച്ചക്ക് ഉള്ളിൽ സതീശൻ്റെ നുണകൾ പേജിന് 90 k ഫോളോവേഴ്സ് വരിക, മനോരമ പേജിൽ അടക്കം വരുന്ന സതീശന്റെ വാർത്തക്ക് കുമ്മോജി മുന്നിട്ട് നിൽക്കുക, സകല സർവ്വേകളിലും ഒന്നുകിൽ മുഖ്യമന്ത്രിയും സർക്കാരും മുന്നിട്ട് നില്കുകയോ, പ്രതിപക്ഷത്തിനു ഒപ്പമോ എത്തുക... ശരിക്കും നാഥനെ കിട്ടിയ സൈബർപട കുതിച്ചു മുന്നേറുകയാണ്
യു ഡി എഫ് ക്യാമ്പിൽ തീയിട്ട് കൊണ്ടാണ് സൈബർ പടയോട് ഒരുങ്ങിക്കോളാൻ നികേഷ് കുമാർ പറഞ്ഞത്.. എങ്ങനെ കൈകാര്യം ചെയ്യണം എന്നും എങ്ങനെ നയിക്കണം എന്നും നന്നായി ഗൃഹപാഠം ചെയ്തിട്ട് തന്നെയാണ് വന്നിട്ടുള്ളത്..കട്ടക്ക് കൂടെ നില്കാൻ നമ്മളും ഇനി ഒരു കനഗോലുവിനും പിടിച്ച് നില്കാൻ ആവില്ല കനഗോലുവിന്റെ കോടികൾ എറിഞ്ഞുള്ള പി ആർ നേക്കാൾ ശക്തി ഉണ്ട് സംഘടിത സ്വഭാവം കൈവരിച്ച ഇടതു സോഷ്യൽ മീഡിയക്ക് 🔥

24/02/2026
30/12/2025
20/11/2025

പ്രിയമുള്ളവരെ,
കൊല്ലം ജില്ലാ പഞ്ചായത്ത്‌ അഞ്ചൽ ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ..
നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോടെ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയാണ്.
സ്നേഹവും പിന്തുണയുമായി എല്ലാവരും ഒപ്പമുണ്ടാവണം 🙏🏻

T. അജയൻ

19/11/2025

ഒരു നാടിന്റെ മുഴുവൻ നായകനാകുക എന്നത് ഒരു നേതാവിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ്. നമ്മുടെ ആർച്ചലിന്റെ പ്രിയങ്കരനായ നേതാവാണ് സഖാവ് ടി. അജയൻ.

കോവിഡ് മഹാമാരിയുടെ ദുരിതനാളുകളിലും, പ്രളയത്തിൻ്റെ കെടുതികളിലും ആശ്വാസത്തിൻ്റെ കൈകളുമായി മുൻനിരയിൽ അണിചേർന്ന സഖാവാണ് അജയൻ.

ഏരൂർ ഗ്രാമപഞ്ചായത്തിൽ തുടർച്ചയായി മൂന്ന് തവണ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ച്, രണ്ട് തവണ വൈസ് പ്രസിഡന്റായും ഇക്കഴിഞ്ഞ സമിതിയിൽ പഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം നാടിന്റെ വികസന സ്വപ്നങ്ങളെ സാക്ഷാത്കരിച്ചു. വികസന കാഴ്ചപ്പാടുകളും അത് നടപ്പിലാക്കാൻ കൈക്കൊണ്ട കഠിന പ്രയത്നത്തിനും നാട് നൽകിയ അംഗീകാരമാണ് ഈ ജനകീയത.

സമാനതകളില്ലാത്തതും ചരിത്രപരമായ വികസന കുതിപ്പാണ് സഖാവിന്റെ കാലഘട്ടത്തിൽ ഏരൂർ പഞ്ചായത്തിൽ നടന്നത്: -

👉ദേശീയ ശ്രദ്ധ നേടിയ ശുചിത്വം:
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം മഹാരാഷ്ട്രയിൽ വച്ച് സംഘടിപ്പിച്ച സുസ്ഥിര വികസന സെമിനാറിലേക്ക് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 5 പഞ്ചായത്തുകളിൽ കൊല്ലം ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്തായി ഏരൂർ.
ഖരമാലിന്യ സംസ്കരണത്തിൽ ഏരൂരിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു.
മാലിന്യ നീക്കം ഡിജിറ്റലൈസ് ചെയ്യാൻ ക്യു.ആർ. കോഡ് സംവിധാനം നടപ്പിലാക്കിയ കൊല്ലം ജില്ലയിലെ ആദ്യ പഞ്ചായത്താണ് ഏരൂർ. ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിന് സംസ്ഥാന കുടുംബശ്രീ മിഷൻ അവാർഡ് ലഭിച്ചു.

👉 സമഗ്രമായ പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖല: വിളക്കുപാറയിൽ ബഡ്‌സ് സ്‌കൂളും പാണയത്ത് 32 ലക്ഷം രൂപ ചെലവിൽ സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണവും നടന്നു. 8 എൽ.പി. സ്കൂളുകളിലും രണ്ട് ക്ലാസ് മുറികൾ വീതം സ്മാർട്ടാക്കാൻ നടപടി സ്വീകരിച്ചു. കിണറ്റുമുക്കിൽ ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു.

👉ഭവന-ക്ഷേമ പദ്ധതികൾ: ലൈഫ് ഭവന പദ്ധതിയിൽ 500 കുടുംബങ്ങൾക്ക് വീട് നൽകി. ഭിന്നശേഷിക്കാർക്കായി 4 ലക്ഷം രൂപയുടെ വീൽചെയർ, കൃത്രിമകാൽ, എയർ ബെഡ് തുടങ്ങി വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗത്തിലെ 100 അധികം വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

👉കാർഷിക-തൊഴിൽ മേഖല: 70 ലക്ഷം രൂപയുടെ കേരഗ്രാമം പദ്ധതി നടപ്പിലാക്കി.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തികളിൽ 14 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കി, ഈ ഇനത്തിൽ പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി.

👉അടിസ്ഥാന സൗകര്യ വികസനം: പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാൻ 100 കോടി രൂപയുടെ മെഗാ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു. പുതിയ കോൺഫറൻസ് ഹാൾ, മണലിപ്പച്ച കമ്മ്യൂണിറ്റി ഹാൾ, ആർച്ചൽ നിരപ്പിൽ VS അച്യുതാനന്ദൻ സ്മാരക ഹാൽ, മണലിപ്പച്ചയിൽ വനിത ജിംനേഷ്യം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വികസന പദ്ധതികൾ നടപ്പിലാക്കി.

സഖാവ് ടി. അജയൻ കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷൻ സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ, ഈ വികസന തുടർച്ചക്ക് നിങ്ങൾ നൽകുന്ന ഓരോ വോട്ടും ഒരു നാടിന്റെ കൂടി ഭാവിക്ക് വേണ്ടിയാണ്.

വികസനത്തിന്റെ തുടർച്ചക്ക്, ജനകീയതയുടെ വിജയത്തിന്!

ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ സഖാവ് ടി. അജയനെ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Ajayan Archal

Address

Punalur

Telephone

+919947040800

Website

Alerts

Be the first to know and let us send you an email when Comrades Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Comrades Punalur (പുനലൂര്‍ സഖാക്കള്‍)

LDF ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനലൂര്‍ സഖാക്കള്‍ എന്ന ഈ പേജ് പ്രവര്‍ത്തിക്കുന്നത്..

എല്ലാ ജനാധിപത്യ വിശ്വാസികളെയും ഈ പേജിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു...

"നമുക്കു മുന്നേറാം ഇടതുപക്ഷത്തിനൊപ്പം"....