Kodakara Block Panchayath

Kodakara Block Panchayath Official page of Kodakara Block Panchayath.

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വികസനരേഖ നേർക്കാഴ്ച്ച-2 പ്രകാശനം ചെയ്തു .കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞമൂന്...
12/03/2024

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വികസനരേഖ നേർക്കാഴ്ച്ച-2 പ്രകാശനം ചെയ്തു .

കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞ
മൂന്നുവർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ അടങ്ങിയ നേർക്കാഴ്ച -രണ്ടാം പതിപ്പ് ബഹുമാനപ്പെട്ട പുതുക്കാട് എം.എൽ.എ ശ്രീ കെ. കെ. രാമചന്ദ്രൻ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അൽജോ പുളിക്കൻ സ്വാഗതം ആശംസിച്ച യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം. ആർ .രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷീല മനോഹരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി ടെസി ഫ്രാൻസിസ് ,ശ്രീമതി സജിതാ രാജീവൻ, ബ്ലോക്ക് മെമ്പർമാരായ ശ്രീ പോൾസൺ തെക്കുംപീടിക ,ശ്രീ ടി. കെ .അസൈൻ, ശ്രീ വി. കെ .മുകുന്ദൻ, ശ്രീമതി സതി സുധീർ, ശ്രീമതി മിനി ഡെന്നി പനോക്കാരൻ, ശ്രീമതി ടെസ്സി വിത്സൺ, ശ്രീ സദാശിവൻ ഇ .കെ .,ശ്രീമതി ഹേമലത നന്ദകുമാർ ശ്രീ കെ. എം.ചന്ദ്രൻ ശ്രീമതി ഷീല ജോർജ് വിവിധ നിർവഹണ ഉദ്യോഗസ്ഥർ ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ. കെ.നിഖിൽ നന്ദി രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ മൂന്നു വർഷക്കാലത്തെ വികസന പ്രവർത്തനങ്ങളുടെ ഒരു രത്നച്ചുരുക്കമാണ് നേർക്കാഴ്ചയുടെ രണ്ടാം പതിപ്പ്.

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ 2022- 23 സ്വരാജ് ട്രോഫി പുരസ്കാരം രണ്ടാം സ്ഥാനം ന...
20/02/2024

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ 2022- 23 സ്വരാജ് ട്രോഫി പുരസ്കാരം രണ്ടാം സ്ഥാനം നേടി കൊടകര ബ്ലോക്ക് പഞ്ചായത്ത്.... തുടർച്ചയായി രണ്ടാം തവണയാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിന് പ്രസ്തുത പുരസ്കാരം ലഭിക്കുന്നത്.
19 .2.'24ന് കൊട്ടാരക്കരയിൽ വെച്ച് നടന്ന തദ്ദേശ ദിനാഘോഷ പരിപാടിയിൽ വെച്ച് മികച്ച ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൊടകര ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡൻറ് ശ്രീ എം. ആർ. രഞ്ജിത്ത് ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം .ബി .രാജേഷി ൽ നിന്ന് സ്വരാജ് ട്രോഫി യും സാക്ഷ്യപത്രവും ഏറ്റുവാങ്ങി .ബ്ലോക്ക് പഞ്ചായത്തിന്റെ യോഗങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ, വിവിധ രജിസ്റ്ററുകൾ കാലിക മാക്കൽ ,വാർഷിക ധനകാര്യ പത്രിക സമർപ്പണം, വനിതാ സ്വയം തൊഴിൽ ഗ്രൂപ്പ് സംരംഭങ്ങൾക്ക് ധനസഹായം, കുടുംബശ്രീ ഗ്രൂപ്പുകൾക്ക് വിപണന സൗകര്യം ആരോഗ്യമേഖലയിലെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ, ഗുണമേന്മയുള്ള ശുചിത്വ സംവിധാനങ്ങൾ ഒരുക്കൽ, ജനകീയാസൂത്രണ പദ്ധതികളിലെ വിവിധ വിഭാഗങ്ങളിൽ ലഭിക്കുന്ന വികസന ഫണ്ട് ടൈഡ് ഗ്രാന്റ്,ഹെൽത്ത് ഗ്രാന്റ്,മെയിൻറനൻസ് ഗ്രാൻ്റ് തുടങ്ങിയവയുടെ ചെലവ് ശതമാനം ,പൊലിമ പുതുക്കാടുമായി സംയോജിപ്പിച്ചുകൊണ്ടുള്ള കൃഷി വികസന പ്രവർത്തനങ്ങൾ ,കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായി ആവിഷ്കരിച്ച വിവിധ ക്ഷേമ പദ്ധതികൾ ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയും PMAY യും അടക്കമുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ, ലൈഫ് പദ്ധതിവിഹിതം എന്നിവയുടെ മികച്ച ഉപയോഗം ,ഓഡിറ്റ് പരാമർശങ്ങൾ സമയബന്ധിതമായി തീർപ്പാക്കൽ ,ജെൻഡർ ബഡ്ജറ്റ് അവതരണം ,സ്ത്രീപക്ഷ നവ കേരളത്തിന്റെ ഭാഗമായി നടത്തിയ പദ്ധതി പ്രവർത്തനങ്ങൾ, നൂതന പദ്ധതി ആയ 'ഷി വർക്ക് സ്പേസി'ന്‍റെ ആവിഷ്കാരം ,ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ, സോളാർ പദ്ധതി സ്ഥാപിക്കൽ, സി എസ് ആർ ഫണ്ട് ,മറ്റ് സംഭാവനകൾ എന്നിവ സ്വീകരിച്ചുള്ള ജനസേവനം ,സമ്പൂർണ്ണ ISO സർട്ടിഫിക്കേഷൻ ,പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങി വലിയൊരു വിഭാഗം ജനക്ഷേമ വികസന പ്രവർത്തനങ്ങളിൽ കാഴ്ചവച്ച പ്രകടനം വിലയിരുത്തിയാണ് ബ്ലോക്ക് പഞ്ചായത്തിനെ രണ്ടാം വട്ടവും ഈ സ്ഥാനത്തിന് പരിഗണിച്ചത്

18/01/2024
12/01/2024
09/01/2024
കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-2024ൽ ഉൾപ്പെടുത്തി അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ  പുഞ്ചപ്പാടം തടയണയുടെ പൂർത്ത...
05/01/2024

കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-2024ൽ ഉൾപ്പെടുത്തി അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ പുഞ്ചപ്പാടം തടയണയുടെ പൂർത്തീകരണ ഉദ്ഘാടനം 2024 ജനുവരി 5 -ന് രാവിലെ 11:30ന് ബഹു പുതുക്കാട് എം.എൽ.എ ശ്രീ കെ കെ രാമചന്ദ്രൻ നിർവ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ആർ രഞ്ജിത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീല മനോഹരൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ടെസ്സി വിൽസൻ ,ശ്രീ പോൾസൺ തെക്കുംപീഠിക വാർഡ് മെമ്പർ ശ്രീ വി കെ വിനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ രോഹിത്ത് മേനോൻ വി പി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ കെ നിഖിൽ നന്ദി രേഖപ്പെടുത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് 2023-24 സാമ്പത്തിക വർഷം 5,00,000/- രൂപ ചെലവഴിച്ചാണ് ഈ പ്രവൃത്തി നടപ്പിലാക്കിയത്.

കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ഉദ്ഘാടന പരിപാടികൾ
18/10/2023

കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ഉദ്ഘാടന പരിപാടികൾ

കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ഒക്ടോബർ 18 ന് ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴു പഞ്ചായത്തുകളി...
17/10/2023

കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ഒക്ടോബർ 18 ന് ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴു പഞ്ചായത്തുകളിൽ നിന്നും വിവിധ മത്സരങ്ങൾക്ക് പങ്കെടുക്കുന്ന കലാകായിക താരങ്ങൾക്ക് വിജയാശംസകൾ നേരുന്നു....

Address

RailwayStation Road, Pudukkad
Pudukad
680305

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when Kodakara Block Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kodakara Block Panchayath:

Share