Pothanicadu PO

Pothanicadu PO പോത്താനിക്കാട് Gods Own Country.. Like

29/09/2022
19/06/2022

ചാത്തമറ്റം - മുള്ളരിങ്ങാട് PWD റോഡ് നിർമ്മാണം തടസ്സപ്പെടുത്തുകയും ജന പ്രധിനിധി കളെയും നാട്ടുകാരെയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത ഫോറസ്റ്റ് ഓഫീസർമാരെ സസ്പെൻറ് ചെയ്പ്പിച്ച ഡോ മാത്യു കുഴൽനാടൻഎം എൽ എ ക്ക് അഭിവാദ്യങ്ങൾ...

Lപോത്താനിക്കാട് - ജനപ്രതിനിധികളും കൃഷിയിലേക്ക് -ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ...
27/04/2022

Lപോത്താനിക്കാട് - ജനപ്രതിനിധികളും കൃഷിയിലേക്ക് -

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും, കൃഷി ഉദ്യോഗസ്ഥരും, സഹകരണ സ്ഥാപനങ്ങളും , കുടുംബശ്രീ അംഗങ്ങളും ചേർന്നു നടത്തുന്ന ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.

പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം ജോസഫ് അധ്യക്ഷൻ ആയി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗം റാണിക്കുട്ടി ജോർജ് എന്നിവർ മുഖ്യാതിഥികളായി.

മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പു നടപ്പിലാക്കുന്ന ഈ ബൃഹത് പദ്ധതിയിൽ ഓരോ കുടുംബങ്ങളേയും കൃഷിയിലേക്ക് എത്തിക്കുക, കൂട്ടായ്മയുടെ കരുത്തോടെ കൃഷി വ്യാപിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

പുളിന്താനം മാലി പുത്തൻപുരയിൽ സാജു എന്ന കർഷകൻ്റെ തരിശായ ഒന്നര ഏക്കർ സ്ഥലത്താണ് പച്ചക്കറി ആരംഭിച്ചിരിക്കുന്നത്.
വെണ്ട, മുളക്, വഴുതിന, തക്കാളി, ചീര തുടങ്ങിയ പച്ചക്കറികൾ കൂടാതെ നേന്ത്രൻ, ഞാലിപ്പൂവൻ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗം സാലി ഐപ്പ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗങ്ങളായ ജിനു മാത്യു, ആശ ജിമ്മി, മേരി തോമസ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു തുടങ്ങിയവർ സംസാരിച്ചു. ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബോബൻ ജേക്കബ്, പഞ്ചായത്ത് മെമ്പർമാരായ ജോസ് വർഗ്ഗീസ്, ഫിജിന അലി, ബിസ്നി ജിജോ, സജി.കെ.വർഗ്ഗീസ്, സുമാ ദാസ് , രാജൻ കുമാരൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കുട്ടി കർഷകനായ ബെറിൻ മാത്യു, സി.ഡി.എസ് ചെയർപേഴ്സൺ സിജി ജോർജ്, കർഷകർ, കുടുംബശ്രീ വനിതകൾ, കൃഷി ഉദ്യോഗസ്ഥരായ സൗമ്യ പി.എ, അനിത പി തുടങ്ങിയവർ പങ്കെടുത്തു.

ജനപ്രതിനിധികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തരിശായ പ്രദേശങ്ങൾ കൃഷി ചെയ്യണമെന്നും, ഓരോ കുടുംബവും കൃഷിയിൽ സ്വയം പര്യാപ്തമാവുന്നതോടൊപ്പം കർഷകർ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലും ശ്രദ്ധ നൽകണമെന്നും എം.പി അറിയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോളി സജി സ്വാഗതവും, കൃഷി ഓഫീസർ സണ്ണി കെ.എസ് നന്ദിയും അറിയിച്ചു.

കുടുംബ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം...
21/04/2022

കുടുംബ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം...

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന് പൂർത്തിയാകുന്നു.....പോത്താനിക്കാട് പഞ്ചായത്തും പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ബന്ധിപ്...
26/02/2022

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന് പൂർത്തിയാകുന്നു.....

പോത്താനിക്കാട് പഞ്ചായത്തും പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് അമ്പലം തൊണ്ട് റോഡ്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2021 -22 പദ്ധതിയിലുൾപ്പെടുത്തി പത്തു ലക്ഷം രൂപ വകയിരുത്തി, പുതുതായി വീതി കുട്ടിയും ആണ് നിർമ്മാണം പൂർത്തിയായത്.

27/02/2022 ഞായറാഴ്ച മൂന്നുമണിക്ക് പ്രിയങ്കരനായ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നവീകരിച്ച റോഡിന്റെ ഘാടനം നിർവഹിക്കുന്നു.

ഈ റോഡ് മനോഹരമായി പൂർത്തി ആക്കാൻ സഹകരിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജിനും, ഇലക്ഷൻ വാഗ്ദാനം ഊർജസ്വലമായി നിറവേറ്റുവാൻ മുന്നിൽ നിന്നും പ്രയത്നിച്ച വാർഡ് മെമ്പർ സജി കെ വർഗീസിനും, ഭരണ സമിതി അംഗങ്ങൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ..

പോത്തനിക്കാട് ഗ്രാമ പഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു
28/09/2021

പോത്തനിക്കാട് ഗ്രാമ പഞ്ചായത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്തു

പോത്തനിക്കാട് പഞ്ചായത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലബ്ബുകൾക്കുള്ള സ്പോർട്സ് ഉപകരണങ്ങൾ ഡോ. മാത്യു കുഴൽനാടൻ ....

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷനിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സിനി സാലി ഐപ്പ്..
19/11/2020

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷനിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സിനി സാലി ഐപ്പ്..

പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ ഭൂരഹിത ഭവന രഹിതർക്ക്ആധാരങ്ങൾ  കൈമാറി.പോത്താനിക്കാട് :പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൽ ഭൂ...
23/10/2020

പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ ഭൂരഹിത ഭവന രഹിതർക്ക്ആധാരങ്ങൾ കൈമാറി.
പോത്താനിക്കാട് :പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൽ ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതി യിൽപ്പെടുത്തിയ ഗുണഭോക്താക്കൾക്കുള്ള ആധാരങ്ങൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡഡന്റ് ശാന്തി അബ്രഹാം വിതരണ ഉദ്ഘാടനം ചെയതു. ജില്ലാ പഞ്ചായത്തിന്റെ 45ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത്‌ 13.75ലക്ഷം രൂപയും ചില വഴിച്ചാണ് പദ്ധതി നടപിലാക്കിയത് ഭൂമി വാങ്ങുവാൻ രണ്ട് ലക്ഷം രൂപയും വീട് നിർമ്മിക്കുവാൻ നാലു ലക്ഷം രൂപയുമാണ് പദ്ധതി പ്രകാരം ഇരുപത്തി ഒൻപതു ഗുണഭോക്താക്കൾക്ക് നൽകുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ റ്റി അബ്രഹാം അധ്യക്ഷനായിരുന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജെറിഷ് തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിഎ കൃഷ്ണൻകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി മാനുവൽ, പഞ്ചായത്ത് മെമ്പർമാരായ അലക്സി സ്കറിയ, സജി കെ വർഗീസ്,എൽദോസ് തുരത്തേൽ, ഗീത ശശികുമാർ, പ്രിയ എൽദോസ്, എം സി ജേക്കബ്,വി ഇ ഒ അജയ് പി സ്,പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ലാൽ റ്റി കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മൂവാറ്റുപുഴ കാളിയാർ റോഡിനെ ബന്ധിപ്പിക്കുന്ന സെൻ സേവിയേഴ്സ് ചർ...
21/10/2020

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മൂവാറ്റുപുഴ കാളിയാർ റോഡിനെ ബന്ധിപ്പിക്കുന്ന സെൻ സേവിയേഴ്സ് ചർച്ച് ലിങ്ക് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം നിർവ്വഹിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി 12 ലക്ഷം രൂപ മുടക്കിയാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജറീഷ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റ്റി എ കൃഷ്ണൻ കുട്ടി, പഞ്ചായത്ത് മെമ്പർമാരായ സജി കെ വർഗീസ്,അലക്സി സക്കറിയ,എം സി ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.

Address

Pothanicad PO
Pothanicadu
686671

Website

Alerts

Be the first to know and let us send you an email when Pothanicadu PO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pothanicadu PO:

Share