Ayiroor Qatar Pravasi Koottayma

Ayiroor Qatar Pravasi Koottayma Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayiroor Qatar Pravasi Koottayma, Social service, Ayiroor, Ponnani.

ഏറുന്ന മരണങ്ങൾ; താങ്ങാവുന്നതും 'താങ്ങ്' ആവുന്നതുമായ  ഇൻഷൂറൻസും.ഈ മാസം രണ്ടാഴ്ച മാത്രം പിന്നിടുന്ന 1 നും 14 നും ഇടയിൽ  മൂ...
16/07/2022

ഏറുന്ന മരണങ്ങൾ; താങ്ങാവുന്നതും 'താങ്ങ്' ആവുന്നതുമായ ഇൻഷൂറൻസും.

ഈ മാസം രണ്ടാഴ്ച മാത്രം പിന്നിടുന്ന 1 നും 14 നും ഇടയിൽ മൂന്ന് ഖത്തർ മലയാളി പ്രവാസി സഹോദരങ്ങൾ മരണപ്പെട്ടതായി റിപ്പോർട്ടുകളിൽ കാണാൻ സാധിച്ചു! കഴിഞ്ഞ മാസം നമ്മിൽ നിന്ന് ഇങ്ങിനെ വിട വാങ്ങിയത് ഏഴ് പേർ!

പലരുടെയും മരണം അപകടം, ഹാർട്ട് അറ്റാക്ക്, മസ്തിഷ്കാഘാതം തുടങ്ങിയ ആകസ്മിക മരണങ്ങളാണ്. ജീവിതം കരുപ്പിടിച്ച് തുടങ്ങുന്ന ഘട്ടത്തിലുള്ള യുവാക്കൾ ഇത്തരം സംഭവങ്ങളിൽ മരണപ്പെടുന്നതും സ്ഥിര കാഴ്ചയാണ്.

നമുക്കറിയാവുന്നതുപോലെ, മിക്ക കുടുംബങ്ങളും സാധാരണക്കാരും ഗൃഹനാഥന്റെ വിയോഗത്തോടെ നിത്യ ചിലവുകൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയും അതിനും പുറമെ മരണമടയുന്ന പ്രവാസി കടക്കാരൻ കൂടെയാണെങ്കിൽ ആ കുടുംബത്തിന്റെ അവസ്ഥ ഏറെ പരിതാപകരവുമായിരിക്കും.

ദേഹവിയോഗ ബുദ്ധിമുട്ടിനാൽ കഴിയുന്ന ഇത്തരം സന്ദർഭങ്ങളിൽ ഏറെ സഹായകമാവുന്ന ഐ.സി.ബി.എഫ് ഇൻഷൂറൻസ് ഇനിയും ധാരാളം പേരിലേക്ക് എത്തിക്കേണ്ടതുണ്ട്. രണ്ട് വർഷ കാലാവധിയുള്ള ഈ ലൈഫ് ഇൻഷൂറൻസിന് നാം ചിലവഴിക്കേണ്ടത് 125/- ഖത്തർ റിയാൽ ആണ്. എന്നാൽ ഇതിന്റെ കവറേജ് ആവട്ടെ ഒരു ലക്ഷം ഖത്തർ റിയാലാണ്. മരണത്തിന് പുറമെ, അപകടം മൂലം അംഗവൈകല്യം സംഭവിച്ചാൽ അതിന്റെ തോത് അനുസരിച്ച് പരമാവധി കവറേജ് തുകയായ ഒരു ലക്ഷം ഖത്തർ റിയാൽ ലഭിക്കും. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ വിതരണം ചെയ്യുന്ന തുക നിരവധി പ്രവാസി കുടുബങ്ങൾക്കാണ് തുണയായത് എന്ന് നാം ഓർക്കണം. ഈ പദ്ധതിയിൽ ഖത്തറിലെ എല്ലാ ഇന്ത്യൻ പ്രവാസികൾക്കും അംഗമാവാം.

നേരിട്ട് ചേരാൻ സമയം ലഭിക്കാത്ത സൂപ്പർമാർക്കറ്റ്, കാഫിറ്റീരിയ, വീട്ടുജോലിക്കാർ തുടങ്ങിയവരെ ചേരുന്നതിനായി സഹായിക്കാൻ സുഹൃത്തുക്കൾക്കും സംഘടനകൾക്കും ഏറെ സാധിക്കും.

പ്രിയരെ, നമുക്ക് ആർക്കും അത്യാഹിതങ്ങൾ സംഭവിക്കാതിരിക്കട്ടെ.
സംഭവിച്ച പ്രവാസിയുടെ കുടുംബത്തിന് താങ്ങ് ആവാൻ നമ്മുടെ അംഗത്വം കൊണ്ട് സാധിക്കട്ടെ.

മുകളിൽ പ്രതിപാദിച്ച വിഷയം പലപ്പോഴും ചർച്ച ചെയ്തതാണെങ്കിലും ഏറെ പ്രസക്തവുമാണല്ലോ.

✍️അബ്ദുൽ റഊഫ് കൊണ്ടോട്ടി.

“I don’t call it “Life Insurance,” I call it “Love Insurance.” We buy it because we want to leave a legacy for those we ...
29/05/2022

“I don’t call it “Life Insurance,” I call it “Love Insurance.” We buy it because we want to leave a legacy for those we love.”

Please Join ICBF Life Insurance Scheme

*പ്രവാസി* *ക്ഷേമധിനിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി*ഇന്ന് പെൻഷനിൽ ചേർന്നാൽ ഗുണം നമുക്ക് മാത്രമാണ്. ഇപ്പോൾ ...
21/05/2022

*പ്രവാസി* *ക്ഷേമധിനിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി*

ഇന്ന് പെൻഷനിൽ ചേർന്നാൽ ഗുണം നമുക്ക് മാത്രമാണ്. ഇപ്പോൾ പെൻഷൻ 3000 രൂപയാണ്. വരുന്ന ഓരോ സർക്കാറുകളും കാലകാലങ്ങളിൽ അനുപാതിക വർദ്ധന വരുത്താനാണ്സാധ്യത.

കേരള പ്രവാസി വെൽഫയർ ബോർഡ് വഴിയാണ് പെൻഷന് ലഭിക്കുന്നത്.

കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തൊ വിദേശത്തൊ ജോലി ചെയ്യണം.

വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷം അടക്കണം.

60 വയസ്സ് പൂർത്തിയായാൽ മാസം 3000 രൂപ വെച്ച് പെൻഷൻ ലഭിക്കും (നിങ്ങൾ 60 വയസ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കിൽ 3500 മാസം പെൻഷൻ കിട്ടും).

5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകക്ക നുസരിച്ച് പെൻഷൻ വർദ്ധിക്കും..............നോർക്ക കാർഡ് ഒരു തിരിച്ചറിയൽ കാർഡും, പ്രവാസി ഇൻഷുറൻസും കൂടിയാണ്. .................. 1,നോർക്ക Reg- Qr 30/ 3 yrs.... 2,ക്ഷേമനിധി Reg- Qr 30 (only registration)
.കൂടുതൽ വിവരങ്ങൾക്ക് Contact-
For Help
Hariz -77148866
Ashkar -77827201

06/05/2022 നു ചേർന്ന അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മയുടെ ജനറൽ ബോഡിയിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ :-ചെയർമാൻ :- ശര...
21/05/2022

06/05/2022 നു ചേർന്ന അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മയുടെ ജനറൽ ബോഡിയിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ :-

ചെയർമാൻ :- ശരീഫ് കരുവീട്ടിൽ
കൺവീനർ :- സി.മുഹമ്മദ്‌ കുട്ടി

പ്രസിഡണ്ട്‌ :- ഷാജി കല്ലേപ്പറമ്പിൽ
ജനറൽ സെക്രട്ടറി :- ഫാറൂഖ് കല്ലയിൽ

വൈസ് പ്രസിഡന്റ്‌ :-
1. ഷാഫി RM
2. ഹാരിസ് അസീസ്

ജോയിൻ സെക്രട്ടറി :-
1. ആഷിക് അബ്ദു

മീഡിയ സെക്രട്ടറി :-
നിയാസ് അഹമ്മദ്‌

ട്രഷറർ :-
താജു KP
അഷ്‌കർ Nc

രക്ഷാധികാരികൾ :-
1. ഹസ്സൻ KK
2. ബാബു VK
3.രവീന്ദ്രൻ
4.വിശ്വനാഥൻ
5. RM നൗഷാദ്

എക്സിക്യൂട്ടീവ് :-
1. നൗഷാദ് KK
2. ഫൈസൽ സിദ്ദിഖ്
3. അബ്ദുൽ റസാഖ് കരുവീട്ടിൽ
4. ഫിറോസ് AK
5.ഇബ്നു കല്ലയിൽ
6. അനസ് കല്ലയിൽ
7. ഫാസിൽ മണ്ണാറക്കൽ
8. വരുൺ K ബാലൻ

20/05/2022 വെള്ളിയാഴ്ച 3 മണിക്ക് ശേഷം ദോഹയിലെ സംഘം റെസ്റ്റോറന്റിൽവെച്ച്  അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച 'പ്...
20/05/2022

20/05/2022 വെള്ളിയാഴ്ച 3 മണിക്ക് ശേഷം ദോഹയിലെ സംഘം റെസ്റ്റോറന്റിൽ
വെച്ച് അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച 'പ്രവാസവും കരുതലും'എന്ന വിഷയത്തിൽ നടന്ന സെമിനാർ പ്രസിഡന്റ് ഷാജി കല്ലേപറമ്പിലിന്റെ
അദ്ധ്യക്ഷതയിൽ ഹാരിസ് അസീസ് ഉത്ഘാടനം ചെയ്തു.

ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭ മെമ്പറുമായ അബ്ദുറൗഫ് കൊണ്ടോട്ടി വിഷയത്തിലൂന്നി വിശദമായി ക്ലാസെടുത്തു.
സെക്രട്ടറി ഫാറൂഖ് കല്ലയിൽ സ്വാഗതവും, നന്ദി അഷ്‌കർ പറഞ്ഞു.

അയിരൂര്‍ ഖത്തർ പ്രവാസി കൂട്ടായ്മയുടെ പുതിയ കാലയളവിലേക്കുള്ള മെമ്പർഷിപ്പ് വിതരണത്തിന്റെ ഉൽഘാടനം,ലോക കേരള സഭ മെമ്പർ അബ്ദുറ...
20/05/2022

അയിരൂര്‍ ഖത്തർ പ്രവാസി കൂട്ടായ്മയുടെ പുതിയ കാലയളവിലേക്കുള്ള മെമ്പർഷിപ്പ് വിതരണത്തിന്റെ ഉൽഘാടനം,ലോക കേരള സഭ മെമ്പർ അബ്ദുറൗഫ്‌ കൊണ്ടോട്ടി കൂട്ടായ്മ കൺവീനർ മുഹമ്മദ്‌ കുട്ടിക്ക് നൽകി നിർവഹിക്കുന്നു.

Certified Management Accountant (CMA ) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മ മെമ്പർ മുനീർ ചങ...
20/05/2022

Certified Management Accountant (CMA ) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അയിരൂർ ഖത്തർ പ്രവാസി കൂട്ടായ്മ മെമ്പർ മുനീർ ചങ്ങനാത്തിനെ ലോക കേരള സഭ മെമ്പർ അബ്ദുറൗഫ്‌ കൊണ്ടോട്ടി മൊമെന്റം നൽകി ആദരിക്കുന്നു.

പ്രവാസവും കരുതലും അയിരൂര്‍  ഖത്തർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ *പ്രവാസവും കരുതലും* എന്ന വിഷയത്തെ ആസ്പദമാക്കി നടത്ത...
20/05/2022

പ്രവാസവും കരുതലും

അയിരൂര്‍ ഖത്തർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ *പ്രവാസവും കരുതലും* എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറിൽ ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭ മെമ്പറുമായ *അബ്ദുറൗഫ്‌ കൊണ്ടോട്ടി* ക്ലാസെടുക്കുന്നു.

# സാമ്പത്തിക കരുതൽ
# പ്രവാസത്തിന്റെ പുതിയ മേഖലകൾ
# കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ

2022 മെയ് 20 വെള്ളി 2:30 Pm

@ Sangam Restuarant
Doha Qatar

18/05/2022
16/05/2022

പ്രവാസവും കരുതലും

അയിരൂര്‍ ഖത്തർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ *പ്രവാസവും കരുതലും* എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറിൽ ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരള സഭ മെമ്പറുമായ *അബ്ദുറൗഫ്‌ കൊണ്ടോട്ടി* ക്ലാസെടുക്കുന്നു.

# സാമ്പത്തിക കരുതൽ
# പ്രവാസത്തിന്റെ പുതിയ മേഖലകൾ
# കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ

2022 മെയ് 20 വെള്ളി 2:30 Pm

@ Sangam Restuarant
Doha Qatar

ഏവർക്കും സ്വാഗതം

Address

Ayiroor
Ponnani
679580

Telephone

+97450248877

Website

Alerts

Be the first to know and let us send you an email when Ayiroor Qatar Pravasi Koottayma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ayiroor Qatar Pravasi Koottayma:

Share

Category