19/02/2025
ഏഴാം തവണയും
മികച്ച പഞ്ചായത്തിനുള്ള
സ്വരാജ് ട്രോഫി
ഏറ്റ് വാങ്ങി
മാറഞ്ചേരി പഞ്ചായത്ത്
2023-24 വര്‍ഷത്തെ , സുസ്ഥിര ഗ്രാമ വികസന പ്രവർത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥന സര്‍ക്കാര്‍ നല്‍കിവരുന്ന സ്വരാജ് ട്രോഫി പുരസ്കാരം വീണ്ടും മാറഞ്ചേരിക്ക്. 2023 24 വര്‍ത്തത്തെ പ്രവര്‍ത്തനങ്ങല്‍ക്കുള്ള പുരസ്കാരാണ് ഇന്ന് പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ ഒന്നാം സ്ഥാനമാണ് മാറഞ്ചേരി നേടിയത്.
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു നടപ്പാക്കിയ നൂതന ആശയങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കിയ പദ്ധതികളാണ് സ്വരാജ് പുരസ്ക്കാരത്തിന് പഞ്ചായത്തിനെ അർഹമാക്കിയത്. ഇത് ഏഴാം തവണയാണ് മാറഞ്ചേരിയെ തേടി ഈ പുരസ്കാരം എത്തുന്നത്.
മാലിന്യ നിർമ്മാർജന രംഗത്ത് നടപ്പാക്കിയ ഇടപെടലുകൾ, എം.സി.എഫ് പ്രവർത്തനം ഹരിത കർമ്മസേനയുടെ പ്രവർത്തനം, ആരോഗ്യ മേഖലയിലെ പദ്ധതികൾ, കാർഷികമേഖലയിലെ വികസനം, തൊഴിലുറപ്പുപദ്ദതിയുടെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ നടപ്പിലാക്കിയ, പരിസ്ഥിതിപുനരുദ്ധാരണ പദ്ധതികളും ജലസംരക്ഷണ പദ്ധതികളും, നീർത്തട സംരക്ഷണ പദ്ധതികൾ, ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരണം, കുടുബശ്രീ തുടങ്ങിയ പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണം എന്നിവയാണ് പുരസ്ക്കാര നേട്ടത്തിനിടയാക്കിയത്.
2019ലാണ് പഞ്ചായത്തിന് നേരത്തെ സ്വരാജ് ട്രോഫി ലഭിച്ചത്. 2010ൽ ജില്ലയിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനമാണ് മാറഞ്ചേരിക്ക് ലഭിച്ചത്.
തുടർന്ന് 2015-16 ലും, 17 - 18 ലും രണ്ടാം സ്ഥാനവും മാറഞ്ചേരിയെ തേടിയെത്തി.
ചിട്ടയായ പ്രവർത്തനവും, വിവിധ മേഖലകളിലെ മികച്ച പ്രവർത്തനവുമാണ് മാറഞ്ചേരിയെത്തേടി നേട്ടങ്ങൾ ഓരോന്നായി ലഭിക്കാൻ കാരണം. അടിസ്ഥാന സൗകര്യ വികസനത്തിലും, മാലിന്യ സംസ്ക്കരണ രംഗത്തും മാതൃകപരമായ പ്രവർത്തനമാണ് മാറഞ്ചേരി പഞ്ചായത്ത് നടത്തി വരുന്നത്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്ലാസ്റ്റിക് യൂണിറ്റുകളിലൊന്ന് പ്രവർത്തിക്കുന്നതും മാറഞ്ചേരി പഞ്ചായത്തിലാണ്.
സംസ്ഥാനത്തിന് തന്നെ മാതൃകയായ രീതിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മാണമേഖലയിൽ പങ്കാളികളാവുകയും, മാലിന്യ സംസ്ക്കരണവും മാറഞ്ചേരി പഞ്ചായത്തിന്റെ പ്രത്യേകതകളാണ്.കൂടാതെ സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും ഫണ്ട് ചെലവഴിച്ചതിലും നികുതി പിരിവിലും നൂറു ശതമാനം പൂർത്തീകരിച്ച ജില്ലയിലെ മാതൃക പഞ്ചായത്ത് കൂടിയാണ് മാറഞ്ചേരി.
നേരത്തെ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കിയ വിവിധ പദ്ധതികളെ മുന്‍നിര്‍ത്തി രണ്ട് തവണ ദേശീയ അവാര്‍ഡായ ദീന്‍ ദയാല്‍ ഉപാദ്യയ സശാക്തീകരണ്‍ പുരസ്കാര്‍, സംസ്ഥാന ജൈവവൈവിദ്യ പുരസ്കാരം, ശുചിത്വമിഷന്‍ പുരസ്കാരം എന്നിവയടക്കം നിരവധി പുരസ്കാരങ്ങളാണ് മാറഞ്ചേരിയെ തേടി എത്തിയത്.
വിവിധ വകുപ്പുകളുടേയും, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരുടേയും പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും കൂട്ടായ പ്രയത്നവും അവക്ക് ജനങ്ങള്‍ നല്‍കിവരുന്ന മികച്ച പിന്തുണയുമാണ് ഓരോ പുരസ്ക്കാര നേട്ടങ്ങളുടേയും
പിന്നിലുള്ളത്.
ബീന ടീച്ചർ
പഞ്ചായത്ത് പ്രസിഡന്റ്.