Congress Sandesh - voice of alamkode

Congress Sandesh - voice of alamkode Voice of Alamkode Congress

കുടുംബ വീടുകളായ സ്വരാജ് ഭവനും, ആനന്ദ് ഭവനും അടക്കം  200 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾ ഇന്ത്യ മഹാരാജ്യത്തിന് പതി...
23/04/2023

കുടുംബ വീടുകളായ സ്വരാജ് ഭവനും, ആനന്ദ് ഭവനും അടക്കം 200 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾ ഇന്ത്യ മഹാരാജ്യത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ദാനം നൽകിയവരാണ് നെഹ്റു കുടുംബം . അതിനു ശേഷം എത്രയോ വട്ടം ഇന്ദിരാ ഗാന്ധിയും പിൻതലമുറയും വീടുകൾ മാറിയിരിക്കുന്നു. അവർക്കൊപ്പം വീടുകൾ മാറിമാറി വസിക്കുമ്പോൾ ഒരിക്കൽ പോലും രാഹുൽ അവരോട് ചോദിച്ചിട്ടില്ല, എന്തിനാണ് നമ്മുടെ കുടുംബ സ്വത്തുക്കൾ രാജ്യത്തിന് സമർപ്പിച്ചത് എന്ന്.

19 വർഷക്കാലം താൻ താമസിച്ചിരുന്ന 12 തുഗ്ലക് ലെയ്ൻ എന്ന ഔദ്യോഗിക വസതി ഒഴിയുമ്പോൾ രാഹുലിനായി രാജ്യം മുഴുവൻ വീടുകൾ ഒരുങ്ങിയിരിക്കുന്നു. നരേന്ദ്രമോദിയിലും ബിജെപിയിലും "രാഹുൽപ്പേടി " ദൃശ്യമായിരിക്കുന്നു. ശിരസ്സുയർത്തി നെഞ്ചുവിരിച്ച് തന്നെയാണ് രാഹുൽ ഗാന്ധി ആ വീടിൻറെ പടികളിറങ്ങി വരുന്നത്. സത്യം വിളിച്ചു പറയുന്നതിന്റെ പേരിൽ വേട്ടയാടപ്പെടുന്ന രാഹുലിനൊപ്പം ഈ രാജ്യത്തെ പ്രബുദ്ധ ജനതയുണ്ട്.

ഈ രാജ്യം പുരോഗതിയിലേക്ക് കുതിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും , ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെന്ന് മോഹിക്കുന്ന ഓരോ പൗരനും രാഹുലിനെ ഭയക്കുന്ന നരേന്ദ്രമോദിയോട് ഉറക്കെ വിളിച്ചുപറയുന്നുണ്ട് ,
" ഞങ്ങളുടെ വീടുകൾ പ്രിയപ്പെട്ട രാഹുലിന്റേതുകൂടിയാണെന്ന് "

19/09/2022

27ന് മലപ്പുറത്തിന്റെ മണ്ണിലേക്ക് രാഹുലിന് സ്വീകരണം ഒരുക്കാൻ കോൺഗ്രസ്സ്‌ ആലംകോട് മണ്ഡലവും ഒരുങ്ങി ....
ചരിത്രത്താളുകളിൽ കോൺഗ്രസ്സ് വീരചരിതം തീർത്ത മണ്ണിൽ അതും മഹാത്മാ ഗാന്ധിയുടെ അടക്കം നിരവധി മഹാരധൻമാരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുത പുണ്യ നദി നിള ഒഴുകുന്ന മണ്ണിൽ...
വരവായ് രാഹുൽ ഗാന്ധി ...

*ഒരു* *വട്ടം കൂടി ആ ഓർമ്മ* *തണലിൽ*പ്രിയരേ          കൈത്താങ്ങായി കരുതലായി, കരുത്തായി നമുക്കൊപ്പം ഉണ്ടായിരുന്ന പ്രിയ ഉണ്ണി...
20/11/2021

*ഒരു* *വട്ടം കൂടി ആ ഓർമ്മ* *തണലിൽ*

പ്രിയരേ
കൈത്താങ്ങായി കരുതലായി, കരുത്തായി നമുക്കൊപ്പം ഉണ്ടായിരുന്ന പ്രിയ ഉണ്ണിയേട്ടന്റെ ഓർമ്മകൾ നമ്മെ വിട്ടകലുന്നില്ല.

ഒരിക്കൽ കൂടി ആ സ്നേഹ തണലിൽ നമുക്കൊന്നിക്കാം. *നാളെ* *4* മണിക്ക് *ചങ്ങരം കുളത്ത്*.

ഉണ്ണിയേട്ടൻ സ്നേഹിച്ച് ഉണ്ണിയേട്ടനെ സ്നേഹിച്ച് കൊതി തീരാത്തവരോട് പറയണം ,സ്നേഹ സ്പർശനത്തിന്റെ ആകരവലയത്തിൽ നിറയാനും, മുറുകാനുമായി വരണമെന്ന് .

സ്നേഹപൂർവം .
ആലംകോട് മണ്ഢലം കോൺഗ്രസ് കമ്മിറ്റി .

പുതിയ കെപിസിസി നേതൃത്ത്വത്തിന് ആലംകോട് കോൺഗ്രസിന്റെ അഭിവാദ്യങ്ങൾ
21/10/2021

പുതിയ കെപിസിസി നേതൃത്ത്വത്തിന് ആലംകോട് കോൺഗ്രസിന്റെ അഭിവാദ്യങ്ങൾ

3 ഒക്ടോബർ 1977: ഇന്ദിരാഗാന്ധിയുടെ അറസ്റ്റ് 2021 ഒക്ടോബർ 3: പ്രിയങ്ക ഗാന്ധി അറസ്റ്റിലായി ചരിത്രം ആവർത്തിക്കുന്നു..
04/10/2021

3 ഒക്ടോബർ 1977: ഇന്ദിരാഗാന്ധിയുടെ അറസ്റ്റ്

2021 ഒക്ടോബർ 3: പ്രിയങ്ക ഗാന്ധി അറസ്റ്റിലായി

ചരിത്രം ആവർത്തിക്കുന്നു..

ജനദ്രോഹ നയങ്ങൾക്ക്‌ എതിരെ ചങ്ങരംകുളത്ത്‌ നടന്ന UDF ധർണ്ണ
20/09/2021

ജനദ്രോഹ നയങ്ങൾക്ക്‌ എതിരെ ചങ്ങരംകുളത്ത്‌ നടന്ന UDF ധർണ്ണ

ഇന്ന് സദ്ഭാവന ദിനം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മഹാത്മാവിന്റെ ഓര്‍മ...
20/08/2021

ഇന്ന് സദ്ഭാവന ദിനം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മഹാത്മാവിന്റെ ഓര്‍മ്മകളാണ് എന്റെ മനസിലൂടെ കടന്ന് വരുന്നത്. അപ്രതീക്ഷിതമായിട്ടാണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരുന്നത്. ഇന്ത്യയ്ക്കത് വലിയ പ്രതീക്ഷയുടെ നാളുകളായിരുന്നു.
ഒരു കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്തെ പുതിയ സാങ്കേതിക വിദ്യയുടെ മേഖലകളിലേക്ക് എത്തിക്കാന്‍ ശ്രമിച്ച ദീര്‍ഘവീക്ഷണമുള്ള മികച്ച ഭരണാധികാരി. ആധുനിക സാങ്കേതികവിദ്യകളെ ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ രാജീവ്ജിയ്ക്ക് കഴിഞ്ഞു. കൂടുതല്‍ സമയം പ്രധാനമന്ത്രിപദം അലങ്കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യ മറ്റൊരു തലത്തില്‍ എത്തുമായിരുന്നു. അത്രയ്ക്ക് ഊര്‍ജ്ജവും പ്രസരിപ്പും രാജീവ് ഗാന്ധിയ്ക്കുണ്ടായിരുന്നു.
സദ്ഭാവനയുടെ സന്ദേശം നല്‍കിക്കൊണ്ട് ഇന്ത്യയിലുടനീളം രാജീവ് ഗാന്ധി സഞ്ചരിച്ചു. നമ്മുടെ നാടിനെ അദ്ദേഹം തൊട്ടറിഞ്ഞു.
പ്രിയങ്കരനായ നേതാവ് രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 77-ാം ജന്മദിനം നമ്മള്‍ ആഘോഷിക്കുമായിരുന്നു. ആ പുണ്യാത്മാവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

നാളെ കെപിസിസി പ്രസിഡന്റ് ആയി ചുമതല ഏറ്റെടുക്കുന്ന ശ്രീ. കെ സുധാകാരനുംവർക്കിംഗ്‌ പ്രസിഡന്റുമാരായി ചുമതല ഏറ്റെടുക്കുന്ന ശ്...
15/06/2021

നാളെ കെപിസിസി പ്രസിഡന്റ് ആയി ചുമതല ഏറ്റെടുക്കുന്ന ശ്രീ. കെ സുധാകാരനും
വർക്കിംഗ്‌ പ്രസിഡന്റുമാരായി ചുമതല ഏറ്റെടുക്കുന്ന ശ്രീ. PT തോമസ് MLA, ശ്രീ കൊടിക്കുന്നിൽ സുരേഷ് MP, ശ്രീ T സിദ്ദിഖ് MLA എന്നിവർക്ക് ആശംസകൾ...💐

27/03/2021

സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും സഹായങ്ങളോ സേവനങ്ങളോ ഒരു തിരഞ്ഞെടുപ്പ് സമയത്ത്, തിരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ ഇടപെട്ട് നിര്‍ത്തി വെപ്പിക്കുകയോ മാറ്റി വെപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്‍റെ പച്ചമലയാളം:-
‘’ഭരണത്തിലിരിക്കുന്ന ഒരു പാര്‍ട്ടി അല്ലെങ്കില്‍ ഒരു മുന്നണി, തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന ശേഷം ജനങ്ങളുടെ നികുതിപണം തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട് തട്ടുന്നതിനുമായി, ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായി രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളായ കോടതിയോ ഇലക്ഷന്‍ കമ്മീഷനോ കണ്ടെത്തി.’’ എന്ന് മാത്രമാണ്.

‘രമേശ്‌ ചെന്നിത്തല ആനുകൂല്യങ്ങള്‍ മുടക്കി’ എന്ന പേരില്‍ കാപ്സ്യൂള്‍ വാരി വിതറുന്ന പിണറായി ഫാന്‍സ്‌, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനങ്ങള്‍ക്കെതിരെ കോടതിയില്‍ പോവാത്തത് എന്ത്കൊണ്ടാണെന്ന് നാണവും മാനവും അവശേഷിക്കുന്ന ഒരുത്തനുണ്ടെങ്കില്‍ വിശദീകരിക്ക്.

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് സമയത്ത് പിണറായി ഇപ്പോള്‍ ചെയ്യുന്ന ഇതേപണി നരേന്ദ്രമോഡി ചെയ്തപ്പോള്‍, സീതാറാം യെച്ചൂരി ഇലക്ഷന്‍ കമ്മീഷന് പരാതി കൊടുത്തത് എന്തിനായിരുന്നു എന്നും വിശദീകരിക്ക്.
അതോ, നിന്‍റെയൊക്കെ ഭാഷയില്‍ സീതാറാം യെച്ചൂരിയും അന്നം മുടക്കിയാണോ എന്നും.

പൊന്നനിയിലെക്ക്‌ സ്വാഗതം 💐
06/02/2021

പൊന്നനിയിലെക്ക്‌ സ്വാഗതം 💐

തിളങ്ങട്ടെ ആലംകോട് ... തുടരട്ടെ UDF...
13/12/2020

തിളങ്ങട്ടെ ആലംകോട് ... തുടരട്ടെ UDF...

ആ സൂര്യ തേജസ്സ് ഇനിയില്ല മായില്ല മറക്കുകില്ല ആ ദിവ്യ പ്രകാശത്തെ പ്രണാമം......
19/11/2020

ആ സൂര്യ തേജസ്സ് ഇനിയില്ല മായില്ല മറക്കുകില്ല ആ ദിവ്യ പ്രകാശത്തെ
പ്രണാമം......

Address

ALAMKODE
Ponnani

Website

Alerts

Be the first to know and let us send you an email when Congress Sandesh - voice of alamkode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share