23/12/2024
*കേരളത്തിൽ ഇടത് സർക്കാർ എന്ത് ചെയ്തു!!! കുറേ റോഡും പാലവും, ലൈഫ് വീടുകളും, ആശുപത്രികളും സ്കൂളുകളും അല്ലേ ആകെ പറയാനുള്ളത് ???*
കേട്ടിട്ട് ചിരി വന്നില്ല, കാരണം അവർക്ക് അറിയില്ല, അഥവാ അറിയിക്കേണ്ടവർ ആരും അവരെ അറിയിച്ചില്ലാ ! അഥവാ മൂടിവച്ചു. അതുകൊണ്ട് ഓർമ്മയിൽ വരുന്നതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാമെന്നു കരുതി....
1. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാല.
2. ആദ്യ സൂപ്പർ ഫാബ് ലാബ്.
3. ആദ്യ ഗ്രാഫിൻ സെന്റെർ.
4. ആദ്യ ഡിജിറ്റർ സയൻസ് പാർക്ക്
5. ആദ്യ വാട്ടർ മെട്രോ
6. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല
7. കെ. ഫോൺ
8. കൊച്ചി മെട്രോ ദ്വീർഘിപ്പിക്കൽ
9. വെള്ളൂരിൽ കേന്ദ്ര സർക്കാർ പൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ഫാക്ടറി KPPL എന്ന പേരിൽ പുനരാരംഭിച്ചു.
10. അതുപോലെ തന്നെ പുനരാരംഭിക്കപ്പെട്ട KEL
11. ചെല്ലാനത്തെ കടൽ ഭിത്തി.
12. ചെറുവൈപ്പിൻ LPG ടെർമിനൽ
13. തൃശൂർ പുഴയ്ക്കൽ 2.5 ലക്ഷം ച അടി വ്യവസായ പാർക്ക്
14. സിയാൽ 1.5 ലക്ഷ ച അടി പുതിയ ടെർമിനൽ
15. എറണാകുളം ജനറൽ ആസ്പത്രി ക്യാൻസർ വാർഡ്.
16. എറണാകുളം മെഡിക്കൽ കോളേജിൽ പൂർത്തിയായ 31 പുതിയ വികസന പദ്ധതികൾ.
17. ഹൃദ്യം പദ്ധതിയിലൂടെ 7200 കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ.
18. മനുഷ്യ ജീവന് കാവലായി സംസ്ഥാനത്തൊട്ടാകെ AI ക്യമറകൾ.
19. ബേപ്പൂർ പോർട്ട് നവീകരണം പൂർത്തിയാക്കി.
20. രാജ്യത്തിന് മാതൃകയായി 1000 MW സൗരോർജ ഉത്പാദനം.
21. ഐടി പാർക്കുകൾക്ക് പുതിയ ഒന്നിലധികം ഫേസുകൾ. (എന്നിട്ടും എല്ലാം ഹൗസ്ഫുൾ)
22. വിഴിഞ്ഞം പോർട്ട് (തുടർച്ച)
23. കൊച്ചി പെട്രോകെമിക്കൽ പാർക്ക്.
24. കൊച്ചി ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ (KBIC)
25. ഗിഫ്റ്റ് സിറ്റി
26. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (New Phase(
27. കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് (New Phase)
28. ഓങ്കോളജി ഫാർമ പാർക്ക്, ആലപ്പുഴ
29. ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, കൊച്ചി (ഘട്ടം-II)
30. സ്പൈസസ് പാർക്ക്, തൊടുപുഴ.
31. ഇന്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ, കാക്കനാട്.
32. കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് @ കൊച്ചി
33. കിൻഫ്ര റൈസ് ടെക്‌നോളജി പാർക്ക് @ കണ്ണൂർ
34. കിൻഫ്ര മെഗാ ഫുഡ് പാർക്ക് @ പാലക്കാട്
35. മെഡിക്കൽ ഉപകരണ പാർക്ക് (മെഡ്‌സ്പാർക്ക്) @ തിരുവനന്തപുരം.
36. ഇൻഡസ്ട്രിയൽ പാർക്ക്, കുറ്റിയാടി.
37. കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ സ്പേസ് (കെഐഎസ്), കാസർകോട്.
38. കണ്ണൂരിലെ ലാൻഡ് ബാങ്ക്
39. 75% പൂർത്തിയായ പുതിയ 10 മിനി ഫുഡ് പാർക്കുകൾ @ പല ജില്ലകൾ.
40. 80% പൂർത്തിയായ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ @ പല ജില്ലകൾ.
41. വയനാട് കോഫീ പാർക്ക്
42. ഗ്ലോബൽ ആയൂർവേദ വില്ലജ് @ വർക്കല
43. ചേന്ദമംഗലം കൈത്തറി ഗ്രാമം
ഇതൊന്നും കൂടാതെയാണ് സുഹൃത്തുക്കളേ, അടിസ്ഥാന സാമൂഹിക വികസന പദ്ധതികളായ;
44. 5 ലക്ഷത്തിനടുത്ത് LIFE വീടുകൾ.
45. BPL കുടുംബങ്ങൾക്ക് ഭൂമി.
46. പുതിയ റോഡുകളുടെ നിർമാണം
47. 100 ലേറെ പുതിയ പാലങ്ങൾ.
48. 100 പുതിയ റെയിൽ മേൽപ്പാലങ്ങൾ.
49. 45,000 സ്മാർട്ട് ക്ലാസ് മുറികൾ.
50. കുടുംബരോഗ്യ കേന്ദ്രങ്ങളായി ലിഫ്റ്റ് ചെയ്യപ്പെട്ട, വൈകുന്നേരം ആറു മണിവരെ പ്രവർത്തിക്കുന്ന അഞ്ഞൂറിൽപരം സർക്കാർ ആശുപത്രികൾ.
അതും പോരതെയാണ്, മുൻപത്തെ UDF സർക്കാർ നടപ്പാക്കാനാകില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ച;
51. ഗെയിൽ പദ്ധതി (100%)
52. ഇടമൺ ഇടനാഴി (100%)
53. ദേശീയ പാതാ വികസനം (80%)
54. തീരദേശ പാത (75%)
55. മലയോര പാത (95%)
56. ജലപാത (65%)
എണ്ണം കൂടുന്നതിൽ ആസ്വസ്ഥനായ ഒരു കേശവൻ മാമൻ അപ്പോഴേക്കും ഇടപെട്ടു: "ഇതെല്ലാം കേന്ദ്ര പദ്ധതിയല്ലേ" എന്നും പറഞ്ഞ്!
ചില വെബ്സൈറ്റുകളും കണക്കുകളും കാണിച്ചുകൊടുത്തപ്പോൾ കേരള സംസ്ഥാനത്തിന് പണം മുടക്കില്ലാത്ത ഒരു പദ്ധതിയും മേൽപ്പറഞ്ഞതിൽ ഒന്നും തന്നെ ഇല്ലന്നും, എന്ന് മാത്രമല്ല,
ദേശീയ പാതയ്ക്ക് കേന്ദ്രത്തിന് ഒരു രൂപയുടെ മുടക്കും ഇല്ലന്നും അവർ അതിശയത്തോടെ തിരിച്ചറിഞ്ഞു. (അവയെല്ലാം BOT ആണല്ലോ, എന്നിട്ടും സ്ഥലം ഏറ്റെടുക്കാൻ മുഴുവൻ പണവും കേരള സർക്കാർ മുടക്കി, റോയൽറ്റി വേണ്ടെന്ന് വെച്ചു, GST യുടെ സംസ്ഥാന വിഹിതവും വേണ്ടന്ന് വെച്ചു.)
അപ്പൊ ദാ വന്നു ഒരു കമന്റ്: "ഒന്നോർക്കണേ You പിയിലെ ഏക്കറിനു 5000 രൂപയല്ല കേരളത്തിലെ സ്ഥലവില, പൊന്നും വിലയാണ് കേരള സർക്കാർ കൊടുത്തത്, എന്റെയൊരു ബന്ധുവിന് നാല് കോടിക്ക് മുകളിലാണ് കിട്ടിയത്"
അപ്പോഴേക്കും കേശവൻ മാമൻ ഷുഗർ ഡൌൺ ആവുമോ എന്ന ആശങ്കയഭിനയിച്ച്, എല്ലാരേയും ഭക്ഷണത്തിനായി നയിച്ചു നടന്നകന്നു, രണ്ടുപേരൊഴികെ ബാക്കിയുള്ളവർ ഇതൊന്നും എന്തുകൊണ്ട് വാർത്തകൾ ആവുന്നില്ല എന്നതിൽ അതിശയിച്ചു സംസാരം തുടർന്നു.
നിങ്ങളിൽ പലരും പറഞ്ഞാൽ വിശ്വസിക്കില്ല, കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക അവഗണനയ്ക്കിടയിലും, നമ്മുടെ പണം മറ്റു സംസ്ഥാനങ്ങൾക്കായി കൊള്ളയടിച്ചു കൊണ്ട് പോയിട്ടും, എന്തിന്; സംസ്ഥാനത്തിന് സ്വന്തമായ വരുമാനമുണ്ടാക്കാൻ RBI അനുമതിയോടെ കിഫ്‌ബിയും കേരള ബാങ്കും ഉണ്ടാക്കി വികസനവും ക്ഷേമ പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോകാൻ പരമാവധി ശ്രമിക്കുന്ന കേരള സർക്കാരിനെ തളർത്താൻ ED പോലുള്ള ഏജൻസികൾ വഴി വർഷങ്ങളായി ശ്രമിച്ചിട്ടുപോലും, ഇടതു സർക്കാർ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രം എത്രയാണെന്ന് നിങ്ങൾക്ക് അറിയുമോ ? ഭൂരിപക്ഷം പേർക്കും അറിയില്ലെന്ന് ഉറപ്പാണ്... എന്നാൽ കേട്ടോളൂ, അത് രണ്ടു ലക്ഷം കോടിക്ക് മുകളിലാണ്. (ക്ഷേമ പ്രവർത്തനങ്ങൾക്ക് കണ്ടെത്തിയ തുക വേറെയാണേ)
ആരെയും അറിയിക്കാതെ മൂടിവയ്ക്കപ്പെടുന്ന സത്യങ്ങൾ പറഞ്ഞു വയ്ക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണല്ലോ, അതുകൊണ്ട് മാത്രം പറഞ്ഞതാണ്...