Fire Brigade Piravom

Fire Brigade Piravom FIRE & RESCUE STATION, PIRAVOM

07/08/2025

സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി പിറവം MKM സ്കൂളിൽ പിറവം അഗ്നിരക്ഷാ സേന നടത്തിയ Emergency Evacuation drill.....

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി.രാമമംഗലം പഞ്ചായത്ത് വാർഡ് 07  ൽ കല്ലറക്കോട് എന്ന സ്ഥലത്ത് ശ്രീ ഐസക് വാഴക്കാല എന്നയാള...
07/07/2025

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി.
രാമമംഗലം പഞ്ചായത്ത് വാർഡ് 07 ൽ കല്ലറക്കോട് എന്ന സ്ഥലത്ത് ശ്രീ ഐസക് വാഴക്കാല എന്നയാളുടെ കിണറ്റിൽ അകപ്പെട്ട പശുവിനെ പിറവം ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. സംഭവം അറിഞ്ഞു സേന സംഭവ സ്ഥലത്തെത്തി ഫയർ & റെസ്ക്യൂ ഓഫിസർമാരായ ബിനുലാൽ, വിഷ്ണു എന്നിവർ കിണറ്റിൽ ഇറങ്ങി റെസ്ക്യൂ ഹോസ് ഉപയോഗിച്ച് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കിണറ്റിൽ നിന്നും പുറത്തെടുത്തു ഉടമസ്ഥനെ ഏല്പിച്ചു. സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ അഭിഷേക് പി എച്ച്, ഫയർ & റെസ്ക്യൂ ഓഫിസർമാരായ K ബിനു, ബിനുലാൽ S S,അനൂപ് K P, വിഷ്ണു M, ജോസ് T A, എന്നിവർ അടങ്ങിയ സംഘമാണ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തത്.

06/07/2025
06/07/2025

**ഗാന്ധിനഗർ* അഗ്നിരക്ഷാനിലയത്തിലെ *FRO(D) ശ്രീ.സനീഷ് , FRO(D) ശ്രീ. രാജേഷ്‌മോൻ* എന്നിവർ നിലയത്തിലേക്കായി നിർമിച്ച *ഹോസ് റോളിങ്ങ് ഉപകരണം* ബഹു.ജില്ലാ ഫയർ ഓഫീസർ
*ശ്രീ K.ഹരികുമാർ* സാറിന്റെ സാന്നിധ്യത്തിൽ ബഹു.റീജിയണൽ ഫയർ ഓഫീസർ *ശ്രീ. J.S സുജിത്ത് കുമാർ* സർ ഉൽഘാടനം നിർവഹിച്ചു. വളരെ മികച്ച ഒരു ഇനിഷേറ്റീവ് ആണെന്നും
ഇത്തരത്തിലുള്ള ഇന്നോവേഷൻ ജീവനക്കാർക്കും വകുപ്പിനും പ്രചോദനമാണെന്നും ബഹു.റീജിയണൽ ഫയർ ഓഫീസർ പരാമർശിക്കുകയുണ്ടായി. വകുപ്പിനും പൊതുജനങ്ങൾ ക്കും ഉപകാരപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പൂർണ്ണമായ പിന്തുണയും സഹായവും നൽകുമെന്ന് ബഹു ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. ബ്രഹ്മപുരം ഫയർ പോലുള്ള അതി ദുർഘടമായ കാൾ അറ്റൻഡ് ചെയ്ത അനുഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഉപകരണം ഇവർ നിർമ്മിച്ചത്. കേരളത്തിൽ ഒരു നിലയത്തിലും ഇത്തരത്തിൽ ഒരു ഉപകരണം ഉപയോഗിക്കുന്നില്ല. നിലവിൽ ഒരു ഹോസ് റോൾ ചെയ്യുന്നതിന് 30 മുതൽ 40 സെക്കന്റ് സമയം വേണ്ടിവരുന്ന സാഹചര്യത്തിൽ വെറും 8 സെക്കന്റ് സമയതിനുള്ളിൽ യാതൊരുവിധ ആയാസവും കൂടാതെ ഒരു ഫുൾ ലെൻത് ഹോസ് റോൾ ചെയ്യാൻ കഴിയും എന്നതാണ് ഈ ഉപകരണത്തിന്റെ മേന്മ. പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഈ ഉപകരണത്തിന് വളരെ ചുരുങ്ങിയ സാമ്പത്തിക ചെലവ്‌ മാത്രമാണ് ഉണ്ടായിട്ടുള്ളത്. തിരക്കേറിയ ഡ്യൂട്ടിക്കിടയിലും സമയം കണ്ടെത്തി രാത്രിയും പകലുമായി വിശ്രമമില്ലാതെ നിരവധി പരീക്ഷണങ്ങളിലൂടെ വളരെ മികച്ച നിലവാരത്തിൽ ഈ ഉപകരണം പൂർത്തിയാക്കാൻ ഇവർക്ക് കഴിഞ്ഞു. നിലയത്തിലെ മറ്റ്‌ ജീവനക്കാരുടെ സഹകരണം പൂർണമായും ഉണ്ടായിരുന്നു.
ഇരുവർക്കും കൂടെനിന്നവർക്കും *അഭിനന്ദനങ്ങൾ*

Address

Fire & Rescue Station Piravom
Piravom
686664

Website

Alerts

Be the first to know and let us send you an email when Fire Brigade Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share