Aiyf Piravom

Aiyf Piravom The All India Youth Federation is a nationwide youth organisation of Communist Party of India founde

27/05/2026
ജനാധിപത്യം പൂത്തുലയുന്ന തെരുവുകൾ......       കേരള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയവും , അധിക...
09/05/2026

ജനാധിപത്യം പൂത്തുലയുന്ന തെരുവുകൾ......
കേരള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയവും , അധികാര മോഹവും കേരളത്തിന്റെ തെരുവിൽ പോർവിളികളായി മാറുകയാണ്. അധികാരത്തിൽ വന്ന കേരളത്തിലെ കോൺഗ്രസിന്റെ മുഖം എത്ര വികൃതമാണ് എന്ന് പുതുതലമുറ തൽസമയം കാണുകയാണ്. കോൺഗ്രസിനെ വലിയ ഭൂരിപക്ഷത്തിലെത്തിക്കുവാൻ അനുകൂലമായ 15% വരുന്ന നിഷ്പക്ഷ വോട്ടുകൾ നാണിച്ചു തലകുനിക്കുന്ന മണിക്കൂറുകളാണ് കടന്നുപോയത്. മാറ്റത്തിനായി വോട്ട് ചെയ്ത വോട്ടർമാരുടെ വിരൽത്തുമ്പിലെ മഷി ഉണങ്ങുന്നതിനു മുമ്പേ കോൺഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയം തെരുവ് യുദ്ധവുമായി മാറുകയാണ്. പത്തുവർഷങ്ങൾക്ക് ശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് തങ്ങളുടെ ജനിതക സ്വഭാവം 2026ലും മാറിയിട്ടില്ല എന്ന് കേരളത്തോട് വിളിച്ചുപറയുന്നുണ്ട്. കഴിഞ്ഞ തലമുറ കോൺഗ്രസിനെ നൽകിയ കുറെ "പ്രിവിലേജസുകൾ" ഉണ്ട് , അധികാരത്തിനു വേണ്ടിയുള്ള ഗ്രൂപ്പ് തർക്കങ്ങൾ അത് എക്കാ ലത്തും കോൺഗ്രസിൽ ഉണ്ട് എന്ന് ഒരു പ്രവില്ലേജ് കഴിഞ്ഞ തലമുറയും , മാധ്യമങ്ങളും നൽകിയിട്ടുണ്ട് എന്നാൽ നവമാധ്യമങ്ങൾ ഏറെ സ്വാധീനിക്കുന്ന ഈ കാലത്തും , നവതലമുറ സജീവമാകുന്ന ഈ നിമിഷങ്ങളിലും കോൺഗ്രസ് രാഷ്ട്രീയം അപഹാസ്യo ആകുകയാണ്. ഇന്ന് കേരളത്തിന്റെ തെരുവിൽ കാണുന്ന കോൺഗ്രസ് സംസ്കാരത്തിന് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് നേതാക്കന്മർ പറയുമ്പോഴും , അധികാരത്തിനു വേണ്ടി തെരുവിൽ തല്ലുന്നതും, സ്വന്തം നേതാക്കന്മാരുടെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് , അണികൾ പരസ്പരം പോർവിളിക്കുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് എങ്കിൽ ആ സൗന്ദര്യം കേരളത്തിന്റെ തെരുവിൽ പൂത്തുലയട്ടെ....

അഡ്വ. ബിമൽ ചന്ദ്രൻ

07/05/2026

🚩

മെയ്‌ 3*AIYF സ്ഥാപക ദിനം*------------------------------**എ.ഐ.വൈ.എഫ്* സ്ഥാപക ദിനത്തിൽ പിറവത്ത് കെ മുരളി സ്മാരക മന്ദിരത്തി...
03/05/2026

മെയ്‌ 3
*AIYF സ്ഥാപക ദിനം
*------------------------------*
*എ.ഐ.വൈ.എഫ്* സ്ഥാപക ദിനത്തിൽ പിറവത്ത് കെ മുരളി സ്മാരക മന്ദിരത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സ. സി എ സതീഷ് പതാക ഉയർത്തുന്നു.

പാചകവാതക വിലവർദ്ധനവിനെതിരെ എ. ഐ. വൈ എഫ് ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധംസംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. ...
02/05/2026

പാചകവാതക വിലവർദ്ധനവിനെതിരെ എ. ഐ. വൈ എഫ് ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധം
സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു.

കനത്ത ചൂടിന് ആശ്വാസമായി AIYF ഒരുക്കിയ തണ്ണീർ പന്തൽ നാലാം ദിനത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അ...
29/04/2026

കനത്ത ചൂടിന് ആശ്വാസമായി AIYF ഒരുക്കിയ തണ്ണീർ പന്തൽ നാലാം ദിനത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗവുമായ അഡ്വ.കെ. എൻ. സുഗതൻ വിതരണം ഉദ്ഘാടനം ചെയ്തു.

25/04/2026

വേനൽ ചൂടിൽ ആശ്വാസമായി
എ.ഐ വൈ എഫ് തണ്ണീർ പന്തലിന് എറണാകുളം പബ്ലിക്ക് ലൈബ്രറി ജംഗ്ഷനിൽ തുടക്കം

05/04/2026

പിറവം താലൂക്ക് ആശുപത്രി പുതിയ OP ബ്ലോക്ക് കൊണ്ടുവന്നത് MLA അറിഞായിരുന്നോ ?

05/04/2026

കക്കാട് സ്കൂളിൽ ബസ് അനുവദിച്ചുവെന്ന് MLA.. ബസ് കണ്ടവരുണ്ടോ ?

ഏവർക്കും സ്വാഗതം
03/04/2026

ഏവർക്കും സ്വാഗതം

Address

Piravom
686664

Website

Alerts

Be the first to know and let us send you an email when Aiyf Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aiyf Piravom:

Share