Piravom municipality - പിറവം നഗരസഭ

Piravom municipality - പിറവം നഗരസഭ PIRAVOM is Eastern Suburbs of Cochin .(GCDA) plans to include piravom to a new authority called Kochi Metropolitian Region.

തിരുവനന്തപുരം- കാസർകോട്  അതിവേഗ റെയിൽ ഇടനാഴി. (പിറവം ഹൈസ്പീഡ് റെയിൽ സ്റ്റേഷൻ )------------------------------------------...
27/05/2026

തിരുവനന്തപുരം- കാസർകോട് അതിവേഗ റെയിൽ ഇടനാഴി. (പിറവം ഹൈസ്പീഡ് റെയിൽ സ്റ്റേഷൻ )
------------------------------------------------------
വന്ദേഭാരത് അടക്കം മറ്റു ട്രെയിനുകൾക്കും ഗുഡ്സിനും സഞ്ചരിക്കാനാവുന്ന തരത്തിൽ ബ്രോഡ്ഗേജ് പാതയാണ് ലക്ഷ്യം.

എന്നാൽ, ബ്രോഡ്ഗേജിൽ സിൽവർലൈനിൽ പ്രഖ്യാപിച്ച 200കിലോമീറ്റർ വേഗം കിട്ടില്ല. ബ്രോഡ്ഗേജിലെ പരമാവധി വേഗമായ 160കി. മീറ്ററിൽ ട്രെയിനോടിക്കാവുന്ന തരത്തിൽ വളവുകൾ കുറഞ്ഞ പാതയ്ക്കായിരിക്കും ശ്രമം. ജനങ്ങൾക്ക് ദുരിതമാവാത്ത രീതിയിൽ വളരെ കുറച്ച് ഭൂമിയേറ്റെടുത്ത് തൂണുകളിലായിരിക്കും പാത. യാഥാർത്ഥ്യമായാൽ തിരുവനന്തപുരം- കാസർകോട് 580 കി. മീറ്റർ ദൂരം നാലരമണിക്കൂറിലെത്താം.

♦️20-50കിലോമീറ്ററിൽ കണക്ഷൻ
----------------------------------------------------
നിലവിലെ റെയിൽ പാതയുമായി ഓരോ 20- 50കിലോമീറ്ററിലും കണക്ഷനോടെ അതിവേഗ ഇടനാഴി വന്നാൽ യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകും.

♦️വെള്ളൂരിൽ നിർദ്ദേശിക്കപ്പെടുന്ന എയിംസ് (AIIMS) പദ്ധതിക്ക് ഗുണകരമാകും
-----------------------------------------------------
മധ്യകേരളത്തിന്റെ ആരോഗ്യരംഗത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ മുന്നേറ്റമാകാൻ സാധ്യതയുള്ളതാണ്. പിറവം ഹൈസ്പീഡ് റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നാൽ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വളരെ വേഗത്തിലും എളുപ്പത്തിലും വെള്ളൂരിലെ എയിംസിലെത്താൻ സാധിക്കും. ഇതിലൂടെ അടിയന്തര ചികിത്സ, വിദഗ്ധ ചികിത്സ, മെഡിക്കൽ ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയ്ക്ക് വലിയ പ്രാധാന്യം ലഭിക്കും.

വെള്ളൂരിൽ എയിംസ് സ്ഥാപിക്കുകയും പിറവം ഹൈസ്പീഡ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് മധ്യകേരളത്തിന്റെ ഭാവി വികസനത്തിന് ഗുണകരമായ ഒരു ദൂരദർശിയായ പദ്ധതിയായിരിക്കും.

♦️Kerala Paper Products Limited പ്രദേശത്തിന്റെ വ്യവസായ-ഗതാഗത സാധ്യതകൾ ഈ പദ്ധതിയിലൂടെ കൂടുതൽ ശക്തമാകും.

♦️വിഴിഞ്ഞത്തിനും ഗുണം
------------------------------------------------
കാർഗോ, പാസഞ്ചർ ട്രെയിനുകളോടിക്കാവുന്ന അതിവേഗ ഇടനാഴികൾക്കാണ് റെയിൽവേ ഇപ്പോൾ അനുമതി നൽകുന്നത്. അഹമ്മദാബാദിലെ സെമി- ഹൈസ്പീഡ് ബ്രോഡ്ഗേജ് പാത ഇത്തരത്തിലുള്ളതാണ്. കണ്ടെയ്നറുകളിൽ ചരക്കു നീക്കത്തിനുള്ള റോ- റോ സംവിധാനം കൂടി അതിവേഗ ഇടനാഴിയിൽ വരുന്നത് വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിനും ഗുണകരമാവും.

#അതിവേഗപാത
#വേഗറെയിൽപാത #സിൽവർലൈൻ

18/05/2026

അനൂപ് ജേക്കബ് : മന്ത്രി പദവിയിൽ രണ്ടാംമൂഴം

വികസന പ്രതീക്ഷയിൽ പിറവം മണ്ഡലം
10/05/2026

വികസന പ്രതീക്ഷയിൽ പിറവം മണ്ഡലം

ആന്റിവെനം ലഭ്യമാകുന്ന സർക്കാർ ആശുപത്രികൾ
30/04/2026

ആന്റിവെനം ലഭ്യമാകുന്ന സർക്കാർ ആശുപത്രികൾ

രാമമംഗലം നിയമസഭ മണ്ഡലം : ചരിത്രം-------------------------------------------------കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ...
17/04/2026

രാമമംഗലം നിയമസഭ മണ്ഡലം : ചരിത്രം
-------------------------------------------------
കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പായ 1957-ൽ കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഒരു മണ്ഡലമായി രാമമംഗലം നിയമസഭ മണ്ഡലം നിലവിൽ വന്നു.

ഇന്നത്തെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിന്റെ കിഴക്കൻ-മധ്യഭാഗങ്ങളിലായി വ്യാപിച്ചിരുന്ന ഈ മണ്ഡലം ഗ്രാമപ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു.

1957-ലും 1960-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഈ മണ്ഡലം സജീവമായി നിലനിന്നിരുന്നു. എന്നാൽ പിന്നീട് നടന്ന മണ്ഡല പുനർനിർണ്ണയ (Delimitation) നടപടികളിലൂടെ ചെറിയ മണ്ഡലങ്ങളെ ലയിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തതോടെ, 1960-കളുടെ മധ്യത്തോടെ രാമമംഗലം മണ്ഡലം ഒഴിവാക്കപ്പെട്ടു.

പിന്നീട് ഈ പ്രദേശങ്ങൾ സമീപ മണ്ഡലങ്ങളായ മുവാറ്റുപുഴയിലും പിറവത്തും ഉൾപ്പെടുത്തി.

📌 പ്രധാന വിവരങ്ങൾ

📅 രൂപീകരണം: 1957 (കേരളത്തിന്റെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്)

📅 നിലനിന്ന കാലയളവ്: ഏകദേശം 1957 – 1965

🗳️ തിരഞ്ഞെടുപ്പ് വിവരങ്ങൾ
1957 തിരഞ്ഞെടുപ്പ്
എം.എൽ.എ: E. P. Poulose (INC)

1960 തിരഞ്ഞെടുപ്പ്
E. P. Poulose വീണ്ടും വിജയിച്ചു

പിറവം നിയോജകമണ്ഡലത്തിന് ഇനി എന്താണ് ആവശ്യം ...?അടുത്ത വിജയിച്ചുവരുന്ന MLAയിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു....നിങ്ങളുടെ...
14/04/2026

പിറവം നിയോജകമണ്ഡലത്തിന് ഇനി എന്താണ് ആവശ്യം ...?

അടുത്ത വിജയിച്ചുവരുന്ന MLAയിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു....

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

പിറവം നിയമസഭ മണ്ഡലത്തിൽ മികച്ച പോളിംഗ് ശതമാനം!ഇന്നത്തെ വോട്ടെടുപ്പിൽ പിറവം നിയോജക മണ്ഡലം വീണ്ടും ജനാധിപത്യ ബോധത്തിന്റെ ശ...
09/04/2026

പിറവം നിയമസഭ മണ്ഡലത്തിൽ മികച്ച പോളിംഗ് ശതമാനം!

ഇന്നത്തെ വോട്ടെടുപ്പിൽ പിറവം നിയോജക മണ്ഡലം വീണ്ടും ജനാധിപത്യ ബോധത്തിന്റെ ശക്തമായ തെളിവായി മാറി. ഏകദേശം 76% ക്ക് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയതോടെ, എറണാകുളം ജില്ലയിൽ തന്നെ ഉയർന്ന വോട്ടിംഗ് ശതമാനം കൈവരിച്ച മണ്ഡലങ്ങളിൽ ഒന്നായി പിറവം മാറി.

ജനങ്ങളുടെ സജീവ പങ്കാളിത്തവും ഉത്തരവാദിത്വബോധവും ഈ മികച്ച പോളിംഗിന് പിന്നിലെ പ്രധാന കാരണമാണ്. യുവാക്കളും മുതിർന്നവരും ഒരുപോലെ വോട്ടവകാശം വിനിയോഗിക്കാൻ മുന്നോട്ട് വന്നത് ശ്രദ്ധേയമാണ്.

ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്നതാണ്.
വോട്ട് ചെയ്തത് കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ എല്ലാ വോട്ടർമാർക്കും അഭിനന്ദനങ്ങൾ!

പിറവത്തിന്റെ പുതിയ ദൃശ്യവിസ്മയം ആശിർവാദ് സിനിമാസ് മുന്ന് സ്‌ക്രീനുകളിലായി നാളെ മുതൽ പ്രദർശനം ആരംഭിക്കുന്നു.ആശിർവാദ് റെസ്...
09/04/2026

പിറവത്തിന്റെ പുതിയ ദൃശ്യവിസ്മയം ആശിർവാദ് സിനിമാസ് മുന്ന് സ്‌ക്രീനുകളിലായി നാളെ മുതൽ പ്രദർശനം ആരംഭിക്കുന്നു.

ആശിർവാദ് റെസ്റ്റോറന്റ് , അഡിഷണൽ നാലാമത് സ്ക്രീൻ എന്നവിവ ഉടനെത്തന്നെ പ്രവർത്തനം ആരംഭിക്കും.

എൽഡിഎഫ് സ്ഥാനാർഥി സാബു.കെ.ജേക്കബ് കുടുംബസമേതം പിറവം കുന്നുംപുറം സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
09/04/2026

എൽഡിഎഫ് സ്ഥാനാർഥി സാബു.കെ.ജേക്കബ് കുടുംബസമേതം പിറവം കുന്നുംപുറം സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

പിറവത്തെ ട്വന്റി 20 - NDA സ്ഥാനാർഥി ജിബി എബ്രഹാം ഓ.ഇ.എൻ വെട്ടിക്കൽ അംഗനവാടിയിൽ വോട്ട് രേഖപ്പെടുത്തി.
09/04/2026

പിറവത്തെ ട്വന്റി 20 - NDA സ്ഥാനാർഥി ജിബി എബ്രഹാം ഓ.ഇ.എൻ വെട്ടിക്കൽ അംഗനവാടിയിൽ വോട്ട് രേഖപ്പെടുത്തി.

Address

Piravom, Kochi
Piravom
686664

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04852242339

Alerts

Be the first to know and let us send you an email when Piravom municipality - പിറവം നഗരസഭ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Piravom municipality - പിറവം നഗരസഭ:

Share