Amal Kakkadan

Amal Kakkadan എന്ത് ആവശ്യത്തിനും വിളിക്കാം

9605975957

പിറവം നഗരസഭ കൗൺസിലറായിരുന്ന മുകേഷ് തങ്കപ്പന്‍  ഗുരുതരമായ Acute Myeloid Lukemia (AML- type of Blood Cancer)  രോഗം ബാധിച്ച...
03/06/2024

പിറവം നഗരസഭ കൗൺസിലറായിരുന്ന മുകേഷ് തങ്കപ്പന്‍ ഗുരുതരമായ Acute Myeloid Lukemia
(AML- type of Blood Cancer) രോഗം ബാധിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ഐ.സി.യു.വി. ലാണ്. ചികിത്സക്ക് ഏകദേശം 50 ലക്ഷം രൂപയോളം ചിലവ് വരും.
മുകേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ നമുക്ക് ഒരുമിച്ചു നിൽക്കാം...

MUKESH THANKAPPAN SAHAYANIDHI
Account Number : 607902010014539
IFSC Code : UBIN0560791
Union Bank, Piravom

18/04/2024

ഏഴക്കരനാട് വെട്ടിത്തറയിൽ മണ്ണിടിഞ്ഞ് വീണ് മണ്ണിനടിയിൽ അകപ്പെട്ട രണ്ടുപേരെയും രക്ഷപ്പെടുത്തി.

ഏലപ്പാറ സ്വദേശി വേണു (60) വണ്ണപ്പുറം സ്വദേശി രാജൻ (58) എന്നിവരാണ് മണ്ണിനടിയിൽപെട്ടത്.

11/08/2023

പിറവം നഗരസഭയുടെ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വരും.

ഇന്ന് (11/08/2023) രാവിലെ നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗത്തിൽ ട്രാഫിക് പരിഷ്കാരങ്ങളോടൊപ്പം പിറവം ടൗണിലെ പുറംമ്പോക്ക് ഭൂമികൾ കൈയ്യേറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനും പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുവാനും പൊതു സ്ഥലങ്ങൾ കൈയ്യേറി വെച്ചിരിക്കുന്ന ബോർഡുകളും കച്ചവട വസ്തുക്കളും ഒഴിവാക്കുവാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു.

നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഡെപ്യൂട്ടി ചെയർമാൻ കെ.പി സലീം, തഹസിൽദാർ രഞ്ജിത്ത് ജോർജ്ജ്, വില്ലേജ് ഓഫീസർ ജെമിത പി.ആർ. കെ.എസ്.ആർ.റ്റി.സി ഇൻസ്പെക്ടർ റ്റി.ജി. രാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസി ലർമാരായ രാജൂ പാണാലിക്കൽ, ഗിരീഷ്കുമാർ, ജിൻസി രാജു, രമ വിജയൻ, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്പാവിൽ ,മോളി ബെന്നി, അഡ്വ. ജൂലി സാബു, ബാബു പാറയിൽ, ബബിത ശ്രീജി, ഡോ അജേഷ് മനോഹർ എന്നിവരും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം, സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ, കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡന്റ് തോമസ് തേക്കുംമൂട്ടിൽ, മുരളി മരങ്ങോലത്ത് സിപിഐ, സോജൻ ജോഷ് ജനതാദൾ, ബിജെപി മണ്ഡലം പ്രസിഡന്റ് വിനോദ് പി.സി., ജെയിംസ് മണക്കാട്ട് കേരള കോൺഗ്രസ് ജോസഫ്, രാജു തെക്കൻ എൻ.സി.പി. എന്നിവരും പങ്കെടുത്തു.

17/07/2023
19/06/2023

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ അക്രമം.
മൂന്നാ ക്ലാസ് കാരിക്ക് പരിക്ക്.ജാൻവി എന്ന കുട്ടിക്കാണ് പരിക്കേറ്റത്.എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വെച്ചാണ് മുന്നോളം വരുന്ന തെരുവ് നായ അക്രമിച്ചത്.കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയെ മൂന്നോളം നായകൾ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.തുടർന്ന് കുട്ടിയുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്.

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അതിദാരുണമാം വിധം മരണപ്പെട്ട ഭിന്നശേഷിക്കാരൻ കൂടിയായ പൊന്നുമോന് ആദരാജ്ഞലികൾ 🙏ഹൃദയ ഭേതകമായ ...
12/06/2023

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അതിദാരുണമാം വിധം മരണപ്പെട്ട ഭിന്നശേഷിക്കാരൻ കൂടിയായ പൊന്നുമോന് ആദരാജ്ഞലികൾ 🙏

ഹൃദയ ഭേതകമായ വാര്‍ത്തയാണിത്.,
തെരുവ് നായ ആക്രമണത്തില്‍ കരയാൻ പോലുമാകാത്ത
കുഞ്ഞിന് ദാരുണന്ത്യം..

കണ്ണൂരിൽ സംസാര ശേഷിയില്ലാത്ത ഭിന്നശേഷിക്കാരനായ 11കാരനെ തെരുവ് നായ കടിച്ചു കൊന്നു, മുഴപ്പിലങ്ങാട് ഇടയ്ക്കാട് സ്വദേശി നിഹാൽ നൗഷാദ് ആണ് മരിച്ചത്.

വൈകിട്ട് അഞ്ചു മണിയോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ മറ്റൊരു വീടിന് സമീപം നിഹാലിനെ തെരുവ് നായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തുകയായിരുന്നു, .കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.,

ഇനി കുറച്ച് ദിവസം ഈ വിഷയം ചർച്ച ചെയ്യും., മുന്‍പ് തെരുവ് നായ ശല്യം രൂക്ഷമായി പലര്‍ക്കും കടിയേറ്റപ്പോള്‍ വലിയ ചര്‍ച്ചകളും, കോലാഹലങ്ങളും നടക്കുകയും, കുറേ തെരുവ് നായ പ്രേമികളും ഇറങ്ങി എന്നല്ലാതെ തെരുവ് നായ ശല്യത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ ശ്രമിച്ചില്ല..!

നിഹാലിന് ആദരാഞ്ജലികള്‍..

18/05/2023

പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.

തൃശൂർ മരോട്ടിച്ചാലിൽ 70 കാരന്റെ കീശയിൽ കിടന്ന മൊബൈൽ പൊട്ടിത്തെറിച്ചു.

മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ഏലിയാസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

13/04/2023

പുഴയിൽ മുങ്ങി മരിച്ചു.

പിറവം: പാഴൂർ മണപ്പുറത്ത്
ബലിതർപ്പണത്തിന് എത്തിയ തൃപ്പൂണിത്തുറ സ്വദേശി മുങ്ങിമരിച്ചു.
എരൂർ കല്ലുപറമ്പിൽ മനേഷ് (42) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ മുങ്ങിപോകുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മനേഷ് ഒഴുക്കിൽപ്പെട്ടത്.

സംസകാരം ഇന്ന് വൈകുന്നേരം 7.30 ന് ഇരുമ്പനം ശ്മശാനത്തിൽ അമ്മ ശാന്ത, ഭാര്യ:വിദ്യാലഷ്മി, മക്കൾ ദക്ഷ, ദിയ സഹോദരങ്ങൾ മനോജ്, മജീഷ്

പിറവം  ഒന്നാമത് നാട്  അഭിമാനം ♥️♥️♥️
27/03/2023

പിറവം ഒന്നാമത്

നാട് അഭിമാനം ♥️♥️♥️

#പിറവം #ഒന്നാമത്
സംസ്ഥാനത്ത് നഗര സഭാതലത്തിൽ ആർദ്രകേരളം പുരസ്ക്കാരം ഒന്നാംസ്ഥാനം നേടി പിറവം നഗരസഭ.

തുടർച്ചയായി രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.

10 ലക്ഷം രൂപയാണ് അവാർഡ് തുക. ആരോഗ്യ മേഖലയിലും ശുചിത്വമേഖലയിലും നഗരസഭ കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം

ജീവിതശൈലീരോഗ ചികിത്സ, കുട്ടികളുടെ പ്രതിരോധ കുത്തി വെപ്പുകൾ, പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണ പരിപാടികൾ, ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം, മാലിന്യനിർമാർജന രംഗത്ത് ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ ശ്രദ്ധേയമായി...

20/03/2023

മുവാറ്റുപുഴ:
യാത്രയിൽ ബോധക്ഷയം ഉണ്ടായ യാത്രക്കാരിയെ മുവാറ്റുപുഴ സബയിൻ ഹോസ്പിറ്റലിൽ എത്തിച്ച് KSRTC ജീവനക്കാർ
♥️

പ്രണയത്തിന്റെയും സൗഹ്യദത്തിന്റെയും മാസ്മരികത ലോകത്തിന് കാണിച്ച് തന്ന പ്രണവ് വിട വാങ്ങി.സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ  ...
17/02/2023

പ്രണയത്തിന്റെയും സൗഹ്യദത്തിന്റെയും മാസ്മരികത ലോകത്തിന് കാണിച്ച് തന്ന പ്രണവ് വിട വാങ്ങി.

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു . വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 2020 മാര്‍ച്ച് 3 നാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.അപകടത്തില്‍ ശരീരം തളര്‍ന്നിരുന്ന പ്രണവിന് തുണയായി ഷഹ്ന എന്ന പെണ്‍കുട്ടി ജീവിതത്തിലേയ്ക്ക് കടന്ന് വന്നിട്ട് കുറച്ച് വര്‍ഷങ്ങളെ ആവുന്നുള്ളു.ഇരുവരുടെയും വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു.

എട്ട് വർഷം മുൻപാണ് പ്രണവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പിൽ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായും തളർന്നത്. മണപ്പറമ്പിൽ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ്.

Address

Piravom

Alerts

Be the first to know and let us send you an email when Amal Kakkadan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category