03/12/2020
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും....!!!
അന്ന്, ദരിദ്രരായ മനുഷ്യര്‍ വരും,
ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കവിതകളിലും, കഥകളിലും
ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍...!!
എന്നാല്‍, ദിവസവും അവര്‍ക്ക്
അപ്പവും പാലും കൊടുത്തവര്‍...
ഇറച്ചിയും മുട്ടയും കൊടുത്തവര്‍..
അവരുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തവര്‍..
അവരുടെ കാറോടിച്ചവര്‍..
അവരുടെ പട്ടികളെ വളര്‍ത്തിയവര്‍...
അവരുടെ ഉദ്യാനങ്ങള്‍ കാത്ത്സൂക്ഷിച്ചവര്‍...
അവര്‍ വരും...
വന്ന് ചോദിക്കും....!!
യാതനകളില്‍ ദരിദ്രന്‍റെ ജീവിതവും സ്വപ്നവും കത്തിയെരികയായിരുന്നപ്പോള്‍
എന്ത് ചെയ്യുകയായിരുന്നു നിങ്ങള്‍.....???
- ഒട്ടോ റെനെ കാസ്റ്റിലോ-