16/07/2017
ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം... ചരിത്രപരമായ കാര്യങ്ങൾ അറിവുള്ളവരിൽ നിന്നും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു....
കാലടി ശ്രീ ശങ്കരാചാര്യരാണോ സത്യം ???..
അതോ
പിറവം ശ്രീ ശങ്കരാചാര്യരാണോ???..
ചരിത്രം പരിശോധിക്കുമ്പോള്‍, പിറവം ചരിത്രത്തെ പ്രധാനമായും നാല് ഘട്ടങ്ങള്‍ ആയിത്തിരിക്കണ്ടിവരും. AD- അഞ്ചാം നൂറ്റാണ്ടോടു കൂടി ആരംഭിക്കുന്ന രണ്ടാം കാലഘട്ടം , അതില്‍ പ്രധാനമായും ഏകദേശം ആറാം നൂറ്റാണ്ടു മുതല്‍ നിലകൊള്ളുന്ന പാഴൂര്‍ ശിവക്ഷേത്രവും, കളബൂര്‍ക്കാവ് ദേവിക്ഷേത്രവും ഉള്‍പ്പെടുത്തി എട്ടാംനൂറ്റാണ്ടില്‍ നിലവില്‍ വന്ന പിറവം കൂജ രാജാക്കന്മാരുടെ വലിയപള്ളി മുതല്‍ മൂന്നാം കാലഘട്ടത്തിലേക്ക് ചരിത്രം വഴിമാറുന്നു...
**
കാസ്പര്‍, മില്‍ക്കിയോണ്‍, ബെല്‍ത്താസര്‍ എന്നിവരാണ് ചരിത്രത്തിലെ മൂന്നു 'രാജാക്കന്മാര്‍' എന്ന് വിലയിരുത്തപ്പെടുന്നു . യേശുക്രിസ്തുവിന്റെ പിറവിയാൽ അറിയപ്പെടുന്ന മൂന്നു രാജാക്കൻമാരുടെ പ്രസിദ്ധമായ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ പിറവിയുടെ നാട് എന്നത് പിറവമായെന്നും പറയപ്പെടുന്നു .
എന്നാൽ, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പാഴൂര്‍ ശിവക്ഷേത്രവും, പാഴൂര്‍ പടിപ്പുരയും, സംബന്ധമായ കാര്യങ്ങള്‍രേഖപ്പെടുത്തിയിരിക്കുന്നു. അത് പൗരാണിക പിറവിയുടെ നാടായ പിറവത്തിന്‍റെ ഏടുകളാണ് .
മേല്‍പ്പാഴൂര്‍ മന,പടുതോള്‍ മന, വടക്കന്‍ മന, ചെമ്പകശേരി മന, കുറൂര്‍ മന, കൊല്ലിമുട്ടം മന, തഴിമന. പിറവം ചരിത്രത്തില്‍ ഈ മനകള്‍ക്ക് വളരെ പ്രാധാന്യംകല്‍പ്പിക്കുന്നു. അതില്‍ പ്രധാനമായും ചരിത്രത്തില്‍ നിലയുറപ്പിക്കുന്നത് മേല്‍പ്പാഴൂര്‍മനയാണ് . അതായത്, ഇന്നത്തെ "ചിന്മയാമിഷന്‍"...
ചരിത്രസത്യങ്ങളുടെ, കലവറ തന്നെയാണ് മേല്‍പ്പാഴൂര്‍ മന. (ശ്രീ ശങ്കരാചാര്യരുടെ മന). കൃത്യമായ് കാലഗണന നടത്തിയിട്ടില്ലെങ്കിലും ഏഴ്, എട്ടാം നൂറ്റാണ്ടില്‍ പെരിയാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന പിത്യഗൃഹമായ കാലടി മനയില്‍ മേൽപ്പാഴൂർ മനയിൽ നിന്നും എത്തിച്ചേര്‍ന്ന
ശ്രീ ശങ്കരാചാര്യര്‍ക്കും , അമ്മയ്ക്കും ഏല്‍ക്കണ്ടിവന്ന മാനസിക പീഠനങ്ങളും , കൂടാതെ അച്ഛന്‍റെ മരണശേഷം കാലടി മനകളില്‍ നിന്നും ഏറ്റുവാങ്ങണ്ടിവന്ന ആട്ടു,തുപ്പിനാല്‍ ആസേതുഹിമാചല്‍ സഞ്ചരിച്ച് ഉപനിഷത്തുകള്‍ക്കും, വേദവേദാന്ധങ്ങള്‍ക്കും അന്ത്യം കുറിച്ച്, അദ്വൈത ദര്‍ശനങ്ങള്‍ സമൂഹത്തിന് നല്‍കിയ ശ്രീ ശങ്കരാചാര്യര്‍ ലോകപ്രശസ്തനായപ്പോള്‍ എങ്ങനെ ഇന്ന് കാലടി മനയ്ക്ക് സ്വന്തമാകും ?.
സ്വന്തം അമ്മയെ ഭ്രഷ്ട്ട് കല്‍പ്പിച്ച് വാഴപ്പോളക്കീറ്റുകളില്‍ ദഹിപ്പിച്ച നിഗൂഢതകള്‍ നിലനില്‍ക്കുന്ന കാലടി ബ്രാഹ്മണ പിതൃത്വം, ശ്രീ ശങ്കരാചാര്യര്‍ ജീവിച്ചിരുന്നെങ്കില്‍ അംഗീകരിക്കുമായിരുന്നോ ?..
അതോ മേല്‍പ്പാഴൂര്‍ മനയ്ക്ക് ഇന്ന് നഷ്ട്ടപ്പെട്ട്, ശ്രീ ശങ്കരാചാര്യർ പ്രശസ്തനായപ്പോൾ കാലടി മന നേടിയെടുത്ത കാലടിയുടെ പ്രസക്തി പിറവം ഏറ്റെടുക്കണ്ടിവരുമായിരുന്നോ?.
ശ്രീ ശങ്കരാചാര്യരുടെ ജന്മ നാടും , ശങ്കരാചാര്യർ വളർന്നതും പിറവത്ത് , മേൽപ്പാഴൂർ മനയിലാണെന്നത് ചരിത്ര സത്യം !. പിന്നെങ്ങനെ ജനിച്ചതും , വളർന്നതും ഒക്കെ യാതൊരു ബന്ധവുമില്ലാത്ത കാലടിയിൽ ആകുന്നത് ?. പിതാവിന്റെ നാട് ആയതിനാൽ ആണെങ്കിൽ യേശുക്രിസ്തു ജനിച്ചത് ബേത്ലഹേമിൽ എന്ന് പറയുന്നതും തെറ്റല്ലെ .?.
ഇതിനുത്തരം പറയണ്ടത് ചരിത്രവും, ചരിത്രകാരന്മാരുമാണ്. ഞാനെന്ന പിറവകാരനല്ല. കാരണം എനിക്ക് ചരിത്രം അറിയില്ല . കേട്ടറിവ് മാത്രമറിയുന്നവന്‍ . പക്ഷെ ഒന്നു ഞാന്‍ പറയുന്നു, പിറവിയുടെ നാടെന്ന പിറവം രാജാക്കൻമാരുടെ പിറവി എന്ന ഐതീഹ്യവും , ശ്രീ ശങ്കരാചാര്യർ പിറവി കൊണ്ട നാടെന്ന യാഥാർത്ഥ്യവും ഉൾക്കൊണ്ടതാണ് .
ചരിത്രകാരന്മാര്‍ അതുപറഞ്ഞാല്‍, കാലടി ശ്രീ ശങ്കരാചാര്യര്‍ എന്നത്
പിറവം ശ്രീ ശങ്കരാചാര്യര്‍ എന്ന് ചരിത്ര പുസ്തകങ്ങളില്‍ മാറ്റിവരക്കണ്ടതായി വരും . തിരുത്തി എഴുതണ്ടതായ് വരും.
ഞാനൊരു പിറവംകാരനാണ് , പിറവമെന്ന എന്‍റെയമ്മക്ക് ഞാന്‍ കൊടുക്കുന്ന നഷ്ടപ്പെട്ടുപോയ കുഴിച്ചുമൂടപ്പെട്ട സത്യചരിത്രമാണ്, വഞ്ചനയുടെ മണമുള്ള, മണ്മറഞ്ഞ പിറവം ചരിത്രം .
'' ചരിത്രബ്രാഹ്മണ്യം ശ്രീ ശങ്കരാചാര്യരുടെ അമ്മയെ ദഹിപ്പിച്ചതുപോല്‍, ചരിത്രപുസ്തകങ്ങള്‍, പിറവമെന്ന
ശ്രീ ശങ്കരാചാര്യരുടെ പിറവിയുടെ നാടായ, മണ്ണായ എന്‍റെയമ്മയെ, സത്യത്തെ കീറ്റുപോളകളാല്‍ ,ചാരമാക്കി ചവറ്റുകൊട്ടയില്‍ തള്ളിയ പിറവം ചരിത്രം ''
** ഉത്തരം ചരിത്രകാരന്‍മാര്‍ പറയട്ടെ .**
.........................................ഡാര്‍വിന്‍.പിറവം.
#പിറവം #ആദിശങ്കരപിറവം #ശ്രീശങ്കരാചാര്യപിറവം # #മേൽപാഴൂർമന #ചിന്മയമിഷൻ Chinmaya Mission Chinmaya International Foundation (CIF) Sri Adishankara Janna Bhoomi Kshetram