SDPI Perumbavoor

SDPI Perumbavoor Political party fought for freedom from hunger freedom from fear….

27/05/2026

ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന റെയ്ഡ് സംശയകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും വിമർശകരെയും വിരട്ടി നിർത്താനുള്ള
ഉപകരണമായാണ് ഇഡിയെ
സംഘ പരിവാര സർക്കാർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ താൽപര്യത്തിന് കൂട്ടുനിൽക്കാത്ത രാഷ്ട്രീയപാർട്ടികളെയും സർക്കാരുകളെയും വ്യക്തികളെയും വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് രാജ്യത്ത് അരാജകത്വവും ഭീതിയും സൃഷ്ടിക്കുന്നതിനെതിരേ ജനാധിപത്യ പ്രതിഷേധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

06/05/2026

വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും നുണപ്രചാരണം നടത്തുന്നതും മാധ്യമ സദാചാരമല്ല

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആരവം കെട്ടടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാന ഭരിച്ചിരുന്ന ഇടതുമുന്നണി വലിയ പരാജയം ഏറ്റുവാങ്ങുകയും യുഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ തിരിച്ചുവരികയും ചെയ്തിരിക്കുന്നു.
ഇനി അവിടെ വലിയ വാര്‍ത്തയ്ക്ക് സ്്‌കോപ് കിട്ടില്ലെന്നായപ്പോള്‍ ചില മാധ്യമങ്ങള്‍ എസ്ഡിപിഐയ്‌ക്കെതിരേ നട്ടാല്‍ കുരുക്കാത്ത നുണക്കഥകളുമായി രംഗത്തു വന്നിരിക്കുന്നു. സമകാലിക വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇതിലൊന്നും വലിയ പുത്തരിയില്ല !!!!

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റോ നേതാക്കളോ സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന തലേ ദിവസം വരെ ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണയ്ക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തുന്നില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞതാണ്. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. പുതിയതായി ഒരു നിലപാടും എടുത്തിട്ടില്ല.
അതുകൊണ്ടു തന്നെ ആ ചര്‍ച്ചയക്കു പ്രസക്തിയുമില്ല.
പിന്നെങ്ങിനെയാണ് ബിഗ് ടിവിയ്ക്ക് മലക്കം മറിച്ചില്‍ എന്നു തോന്നിയതെന്നു മനസിലാകുന്നില്ല.
നേമം മണ്ഡലത്തില്‍ മാത്രമാണ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. കൂടാതെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നു തന്നെയാണ് തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും എസ്ഡിപിഐയുടെ നിലപാട്. ഇടതു മുന്നണിയുടെ പരാജയത്തെ വിശകലനം ചെയ്യപ്പെടണം. അതിന് രാഷ്ട്രീയമായ പല കാരണങ്ങളുമുണ്ടാകാം. അവയൊക്കെ ജനപക്ഷത്തു നിന്ന് ഗുണാത്മകമായി ചര്‍ച്ച ചെയ്യേണ്ടതിനു പകരം തങ്ങള്‍ക്ക് ഹിതകരമല്ലാത്തവരെ ഒളിയമ്പെറിഞ്ഞ് തറപറ്റിക്കാമെന്നത് മാധ്യമ നിലപാടാവരുത്. ബ്ലാക്ക്‌മെയിലിങ് ജേണലിസത്തിലൂടെ ചുവടുറപ്പിക്കാന്‍ ശ്രമിച്ച പലരും കടപുഴകി വീണ ചരിത്രം മലയാള മാധ്യമ മാധ്യമങ്ങളിലുണ്ട് എന്നത് ബിഗി ടിവിയെ പോലെയള്ളവര്‍ തിരിച്ചറിയുന്നത് നന്നാകും.
അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്നും പിന്തിരിയണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം മഞ്ഞപ്പത്ര പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല.

02/05/2026

വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളി- സിപിഎ ലത്തീഫ്

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ സിലിണ്ടര്‍ വില സംസ്ഥാനത്ത് 3,000 കഴിഞ്ഞു. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് കനത്ത വിലക്കയറ്റം ഏല്‍പ്പിച്ചിരിക്കുന്നത്. സിലിണ്ടര്‍ വില വര്‍ധന ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിലെ നിയന്ത്രണം മൂലം ഒട്ടേറെ ഹോട്ടലുകള്‍ അടച്ചിട്ടിരുന്നു. കൂടാതെ ഗ്യാസ് സിലിണ്ടര്‍ ദൗര്‍ലഭ്യം ശക്തമായതോടെ ഹോട്ടലുകള്‍ ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഓരോ കടകളിലും തോന്നും പടിയാണ് ഇപ്പോള്‍ വില ഈടാക്കുന്നത്. അതിനിടെയാണ് ഇടിത്തീപോലെ വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട് തുടങ്ങി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്താത്തതും കേരളത്തിലെ ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു. 2025 ഡിസംബറില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1608 രൂപയായിരുന്നു. അതാണ് ഇപ്പോള്‍ 3000 കടന്നിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ അന്യായ വിലവര്‍ധന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

30/04/2026

Cyberocracy-2026
SDPI Digital Media Summit
2026 May 01,10am, Aluva
Inauguration:
MK FAIZY (National President)

Social Democratic Party Of India, Kerala State Committee

29/04/2026

കാംപസുകളെ ആര്‍എസ്എസ് ശാഖകളാക്കി മാറ്റുന്നത് അവസാനിപ്പിക്കണം: എസ്ഡിപിഐ

കാംപസുകളെ ആര്‍എസ്എസ് ശാഖകളാക്കി മാറ്റുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ആതിക സാജിദ്. ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ മറവില്‍ പൊതുസര്‍വകലാശാലകളെ തങ്ങളുടെ പ്രത്യയശാസ്ത്ര വ്യാപനത്തിനുള്ള വേദികളാക്കി മാറ്റാനുള്ള വര്‍ധിച്ചുവരുന്ന നീക്കങ്ങളെ അവര്‍ ശക്തമായി അപലപിച്ചു. ഡല്‍ഹി യൂനിവേഴ്സിറ്റി കോളജുകളിലും ജാമിയ മില്ലിയ ഇസ് ലാമിയയിലും അടുത്തിടെ നടന്ന ആര്‍എസ്എസ് ബന്ധമുള്ള 'യുവ കുംഭ്' പരിപാടികള്‍ വെറും സാംസ്‌കാരിക പരിപാടികളല്ല; മറിച്ച് മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ഭിന്നിപ്പിന്റെയും ഭൂരിപക്ഷാധിപത്യ രാഷ്ട്രീയത്തിന്റെയും അജണ്ടകള്‍ സ്വാഭാവികവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ്. സര്‍വകലാശാലകള്‍ പഠനത്തിന്റെയും ക്രിയാത്മകമായ അന്വേഷണങ്ങളുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ഇടമാകേണ്ടവയാണ്, അല്ലാതെ വര്‍ഗീയ വല്‍ക്കരണത്തിന്റെയോ രാഷ്ട്രീയ നുഴഞ്ഞുകയറ്റത്തിന്റെയോ കേന്ദ്രങ്ങളല്ല.

ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുസ്വരതയ്ക്കും സമത്വത്തിനും മതേതര ജനാധിപത്യത്തിനും വിരുദ്ധമായ, എല്ലാവരെയും ഉള്‍ക്കൊള്ളാത്ത ഒരു ഭാരതീയ സങ്കല്പത്തെ പ്രോത്സാഹിപ്പിക്കുന്ന ചരിത്രമാണ് ആര്‍എസ്എസിനുള്ളത്. എംഎസ് ഗോള്‍വാള്‍ക്കറെപ്പോലുള്ളവര്‍ രൂപപ്പെടുത്തിയ അവരുടെ പ്രത്യയശാസ്ത്ര അടിത്തറകള്‍, ദേശീയ സങ്കല്പത്തില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥാനത്തെക്കുറിച്ച് നിരന്തരം ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍, വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം അസഹിഷ്ണുതയല്ല, മറിച്ച് കാവിവല്‍ക്കരണത്തിനും സ്ഥാപനങ്ങളെ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരായ നിയമാനുസൃതമായ ജനാധിപത്യ പ്രതിരോധമാണ്. ജാമിയയെപ്പോലുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടികള്‍, രാഷ്ട്രീയ ധ്രുവീകരണത്താല്‍ ഇതിനകം തന്നെ വേട്ടയാടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു.

സാധാരണ വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സര്‍വകലാശാലാ അധികൃതര്‍, ആര്‍എസ്എസ് ബന്ധമുള്ള പരിപാടികള്‍ക്ക് വന്‍ പോലീസ് സന്നാഹത്തോടെ അനുമതിയും സംരക്ഷണവും നല്‍കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഭരണകൂടത്തിന്റെ ഈ പക്ഷപാതപരമായ സമീപനം സ്ഥാപനങ്ങളുടെ നിഷ്പക്ഷതയിലുള്ള വിശ്വാസം തകര്‍ക്കുന്നു. പ്രത്യയശാസ്ത്രപരമായ ഈ കടന്നുകയറ്റത്തെ ചെറുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എസ്ഡിപിഐ ഉറച്ചുനില്‍ക്കുന്നു. പൊതു കാംപസുകള്‍ സ്വതന്ത്രവും ഉള്‍ക്കൊള്ളുന്നതും എല്ലാത്തരം വര്‍ഗീയ-കക്ഷി രാഷ്ട്രീയ ആധിപത്യങ്ങളില്‍ നിന്ന് മുക്തവുമായിരിക്കണമെന്ന് ആതിക സാജിദ് വ്യക്തമാക്കി.

28/04/2026

State Youth assembly
Kerala

2026 May 20, 2.00 PM
Ayyankali Hall, Thiruvananthapuram

YOUNG DEMOCRATS

27/04/2026

വാൽപ്പാറ വാഹനാപകടത്തിലും
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലുണ്ടായ അപകടത്തിലും മരണപ്പെട്ടവരോടുള ആദരസൂചകമായി എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി യോഗം ഒരു മിനിട്ട് മൗനമാചരിക്കുന്നു

26/04/2026

ജാതിപീഡനം; രോഹിത് വെമുല ആക്ട് നടപ്പിലാക്കണം:
എസ്ഡിപിഐ

പ്രൊഫഷണൽ കോളേജുകളിലെ ജാതി വിവേചനവും ജാതിപീഡനവും തടയാൻ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കണ്ണൂർ ദന്തൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന ആർ എൽ നിതിൻ രാജ് ജാതിപീഡനത്തിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ്. എന്നാൽ, നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയായ അധ്യാപകൻ ഈ നിമിഷം വരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. വർഷങ്ങളായി ഈ അധ്യാപകൻ ജാതി മത വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് സഹപാഠികൾ നടത്തുന്ന വെളിപ്പെടുത്തൽ. നിതിൻ രാജിന്റെ മരണത്തിനു ശേഷവും അധ്യാപകനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്നുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ രോഹിത് വെമുല ആക്ട് എത്രയും വേഗം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുംമ്പെ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, പി പി റഫീഖ്, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ കെ റഷീദ് ഉമരി, അജ്മൽ ഇസ്മാഈൽ, ദേശീയ പ്രവർത്തക സമിതി അംഗം മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന സെക്രട്ടറിമാർ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ യോഗത്തിൽ സംബന്ധിച്ചു.

26/04/2026

ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: എസ്ഡിപിഐ നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: ഫേസ് ബുക്കിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച അഷ്റഫ് രാങ്ങാട്ടൂരിന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ വക്കീല്‍ നോട്ടീസ് അയച്ചു. അഷ്റഫ് രാങ്ങാട്ടൂര്‍ എന്നയാള്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ ' ഞെട്ടിക്കുന്ന വാര്‍ത്ത എല്ലാവരും ജാഗ്രതൈ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് എസ്ഡിപിഐയെ അപകീര്‍ത്തിപ്പെടുത്തുന്നത്. പാര്‍ട്ടിയെ സമൂഹ മധ്യത്തില്‍ ഇകഴ്ത്തി കാട്ടുന്നതിനും പാര്‍ട്ടിയുടെ ഇമേജിനെ മോശമാക്കുന്ന തരത്തിലും പ്രചരിപ്പിച്ച വീഡിയോയില്‍ വ്യാജ ആരോപണങ്ങള്‍ സത്യമാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് അഡ്വ. എ എ റഹീം മുഖേന നല്‍കിയ വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. അപകീര്‍ത്തികരമായ പ്രചാരണത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

21/04/2026

തൃശൂര്‍ വെടിക്കെട്ട് നിര്‍മാണ ശാല അപകടം അത്യന്തം വേദനാജനകം: സിപിഎ ലത്തീഫ്

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ സംഭവം അത്യന്തം വേദനാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സ്‌ഫോടന വാര്‍ത്ത ഏറെ ഞെട്ടലോടെയും ദു:ഖത്തോടെയുമാണ് ശ്രവിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം വാക്കുകള്‍ക്ക് അതീതമാണ്. തങ്ങളുടെ ഉപജീവനത്തിനായി പണിയെടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി എത്തിയ മരണം ആ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആഘാതം ചെറുതല്ല. മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഈ വലിയ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ ജാഗ്രതയും സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Address

Perumbavoor
683542

Telephone

+919074936148

Website

Alerts

Be the first to know and let us send you an email when SDPI Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share