CPIM Poonoor

CPIM Poonoor CPI(M) POONOOR BRANCH OFFICIAL

SECRATARY : GOKUL SANKAR N

04/07/2023
വെങ്ങോല ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയുടെ വീഴ്ച്ചമൂലം ക്ഷേമപെൻഷൻ മുടങ്ങിയ സംഭവത്തിലെ അപാകം പരിഹരിച്ച് പെൻഷൻ നൽകാൻ ഉ...
15/03/2023

വെങ്ങോല ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയുടെ വീഴ്ച്ചമൂലം ക്ഷേമപെൻഷൻ മുടങ്ങിയ സംഭവത്തിലെ അപാകം പരിഹരിച്ച് പെൻഷൻ നൽകാൻ ഉത്തരവിട്ട എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ....



#ക്ഷേമപെൻഷൻ

#പഞ്ചായത്ത്

ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്ത റെഡ് വളണ്ടിയർമാരാണ് ഇവർ രണ്ടുപേരും. വളണ്ടിയർ പരേഡിന് ശേഷം വേഷം മാറാൻ പോലും സമയം കിട്ടിയ...
04/03/2023

ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്ത റെഡ് വളണ്ടിയർമാരാണ് ഇവർ രണ്ടുപേരും. വളണ്ടിയർ പരേഡിന് ശേഷം വേഷം മാറാൻ പോലും സമയം കിട്ടിയില്ല ഇവർക്ക്. കാരണം ഇന്നിവരുടെ പരീക്ഷയായിരുന്നു. അതേ വേഷത്തിൽ പാലക്കാട് വിക്ടോറിയ കോളേജിൽ ചെന്ന് പരീക്ഷയുമെഴുതി പുറത്തിറങ്ങിയ ചിറ്റൂർ മണ്ഡലത്തിലെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

വെങ്ങോല ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയുടെ അധികാര വടംവലിയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുംമൂലം 1300 പേർക്ക് ഡിസംബർ മാസത്തെ ...
28/02/2023

വെങ്ങോല ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയുടെ അധികാര വടംവലിയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുംമൂലം 1300 പേർക്ക് ഡിസംബർ മാസത്തെ ക്ഷേമപെൻഷൻ നഷ്ടമായി. പെൻഷൻ തുക കൈമാറുന്നതിന് ഡിജിറ്റൽ ഒപ്പ് കൃത്യമസമയത്ത് പഞ്ചായത്തിൽ നിന്നും അപ്‌ലോഡ് ചെയ്യാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണം. ശാരീരികവെല്ലുവിളി നേരിടുന്നവർ, വിധവ, അവിവാഹിത, വാർധക്യ, കർഷകതൊഴിലാളി തുടങ്ങിയ പെൻഷനുകളാണ് മുടങ്ങിയത്. പെൻഷൻ നഷ്ടമായ സംഭവം അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
#പഞ്ചായത്ത്‌
#വെങ്ങോല
#പെൻഷൻ
#ക്ഷേമപെൻഷൻ

നല്ല നാളുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യയെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടവർ കോർപ്പറേറ്റ് ഭീമന്മാർക്ക് അമൃതകാലം നിർമ്മിക...
02/02/2023

നല്ല നാളുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യയെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടവർ കോർപ്പറേറ്റ് ഭീമന്മാർക്ക് അമൃതകാലം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കി, ഭരണഘടനയെ കാഴ്ചവസ്തുവാക്കി നമ്മുടെ രാജ്യത്തെ വർഗീയ ഫാസിസത്തിലേക്ക് മോദി സർക്കാർ കൂടുതൽ അടുപ്പിക്കുകയാണ്. വൈവിധ്യങ്ങളുടെയും ഭിന്ന സംസ്കാരങ്ങളുടെയും നാടായ ഇന്ത്യയെ ഏക ശിലാത്മക സംസ്കാരത്തിലേക്ക് നിർബന്ധപൂർവ്വം പരിവർത്തനപ്പെടുത്തുന്നതിന് ആവശ്യമായ നിയമങ്ങൾ ഓരോന്നായി നടപ്പിലാക്കുകയാണ്. ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ച് സംസ്ഥാനത്തോട് ക്രൂരമായ അവഗണന തുടരുകയാണ് കേന്ദ്രം. ഇതിനെതിരെ ജനകീയ പ്രതിരോധം അതിശക്തമായി രൂപപ്പെട്ടു വരേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സിപിഐഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിക്കുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയിൽ സ. പി കെ ബിജു, സ. എം സ്വരാജ്, സ. സി എസ് സുജാത, സ. ജെയ്ക് സി തോമസ്, സ. കെ ടി ജലീല്‍ എന്നിവര്‍ സ്ഥിരാംഗങ്ങളുമാണ്. ഫെബ്രുവരി 20ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും.

സമസ്തമേഖലകളിലും ഫാസിസം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷ പാരമ്പര്യം തകർത്ത് കൊണ്ട് മനുനിയമങ്ങൾ പൊതുനിയമങ്ങളാക്കാൻ സംഘപരിവാർ തുനിഞ്ഞിറങ്ങുകയാണ്. ഫാസിസ്റ്റ് ജർമ്മനിയുടെ ജൂതവിരോധത്തിന്റെ ചരിത്രാവർത്തനം പോലെ മുസ്ലീം - ക്രിസ്ത്യൻ - ദളിത് വിഭാഗങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയിൽ രാജ്യം കൂപ്പുകുത്തുമ്പോൾ, പാവങ്ങളുടെ എണ്ണം നാൾക്കുനാൾ കൂടി വരുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴുക്കോൽ വരെ ഊരി വിറ്റ് കോർപറേറ്റുകൾക്ക് തടിച്ചു കൊഴുക്കാൻ കേന്ദ്ര സർക്കാർ നിരന്തരം അവസരമൊരുക്കി കൊണ്ടിരിക്കുകയാണ്. ഫാസിസത്തിലേക്ക് ഇന്ത്യയെ നീക്കി കൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിരോധം അനിവാര്യമായിരിക്കുകയാണ്. ജനകീയ ബദലുയർത്തി മുന്നേറുന്ന കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജാഥയിലൂടെ ജനങ്ങൾക്ക്‌ മുൻപിൽ വിശദീകരിക്കും.

1. 2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (01.02.2023) മുതൽ ആരംഭിക്കുന്നതാണ്.2. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച...
01/02/2023

1. 2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (01.02.2023) മുതൽ ആരംഭിക്കുന്നതാണ്.
2. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതവും, എറണാകുളം ജില്ലയിലെ റേഷൻ കടകളുടെ 01.02.2023 മുതൽ 28.02.2023 വരെയുള്ള പ്രവർത്തന സമയവും ചുവടെ ചേർക്കുന്നു.

ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ അളവ് പ്രത്യേകം അറിയുന്നതിനായി http://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

15/12/2022
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് പ...
20/10/2022

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തുമുള്ള സംഘടനയായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്. പാർടിയുടെ അടിസ്ഥാന നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് മറ്റു ജനാധിപത്യശക്തികളെ യോജിപ്പിക്കാൻ കഴിവുള്ള അസാധാരണശേഷിയുള്ള നേതാവ് കൂടിയായിരുന്നു സി എച്ച്. പാർടി പിളരുന്ന ഘട്ടത്തിൽ പാർടിയെ നയിക്കുകയെന്ന ഏറെ ശ്രമകരമായ ഉത്തരവാദിത്വം ഫലപ്രദമായി ഏറ്റെടുക്കുകയായിരുന്നു സഖാവ്.
ജനങ്ങളുടെ സ്പന്ദനങ്ങൾ മനസ്സിലാക്കുന്നതിനും കേഡർമാരെ കണ്ടെത്തി വിന്യസിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അനിതരസാധാരണമായ കഴിവാണ് സി എച്ച് പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് ഇഎംഎസ്, ഒരു ഡോക്ടർ രോഗിയുടെ നാഡിമിടിപ്പും മറ്റ് അവയവങ്ങളുടെ പ്രവർത്തനവും പരിശോധിച്ച് രോഗനിർണയവും ചികിത്സയും നടത്തുന്നതുപോലെയാണ് ജനങ്ങളുടെ പ്രതികരണം നോക്കി നയസമീപനങ്ങളുടെ ശരിയും തെറ്റും മനസ്സിലാക്കാൻ സി എച്ച് ശ്രമിച്ചിരുന്നുവെന്നത് രേഖപ്പെടുത്തിയത്.

കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സി എച്ച് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ദേശീയ പ്രസ്ഥാനത്തിൽ സജീവമായി. മികച്ച വിദ്യാർഥിയായിരുന്നു സി എച്ച്. ബൈബിൾ പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹനായിരുന്നു. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമരവും സാമൂഹ്യനീതിക്കായുള്ള പോരാട്ടവും സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ടുപോയ ജീവിതമായിരുന്നു സഖാവിന്റേത്.

1932ൽ ബ്രിട്ടീഷുകാർക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ സി എച്ച് അറസ്റ്റുചെയ്യപ്പെട്ടു. 1934ൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ് പാർടിയുടെ നേതൃത്വനിരയിലേക്കുയർന്നു. പിന്നീട് കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. 1940, 1948, 1964 എന്നീ വർഷങ്ങളിൽ രാജ്യരക്ഷാ തടവുകാരനെന്ന പേരിൽ ജയിലിൽ അടയ്‌ക്കപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും തടവുകാരനായി കഴിയേണ്ടിവന്നു സി എച്ച് എന്ന സ്വാതന്ത്ര്യസമര പോരാളിക്ക്.

ജയിലിൽ അടയ്ക്കപ്പെട്ട വേളയിലാണ് മറ്റു സംസ്ഥാനങ്ങളിലെ വിപ്ലവകാരികളുമായി അദ്ദേഹം അടുത്തിടപഴകുന്നത്. കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത് ഈ അവസരത്തിലാണ്. 1942ൽ ബോംബെ പാർടി പ്ലീനത്തിൽ സി എച്ച് പങ്കെടുത്തിരുന്നു. 1952ലെ മദിരാശി അസംബ്ലി അംഗമെന്നനിലയിൽ ഐക്യ കേരളത്തിനുവേണ്ടി ശക്തമായ വാദം സി എച്ച് ഉന്നയിച്ചത് ചരിത്രരേഖയാണ്. 1957ൽ നാദാപുരം മണ്ഡലത്തിൽനിന്നും വിജയിച്ചു. ഭൂപരിഷ്കരണ ബില്ലിന്റെ രൂപീകരണത്തിൽ രാഷ്ട്രീയമായും നിയമപരമായും സി എച്ച് നടത്തിയ ഇടപെടൽ അവിസ്‌മരണീയമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ചെറുപ്പത്തിലേ സി എച്ച് പൊരുതി. കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം രൂപീകരണം ഇതിന്റെ ഭാഗമായിരുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് ചർച്ചായോഗങ്ങൾ അക്കാലത്ത് സി എച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ നേതൃത്വം നൽകിയതും എടുത്തുപറയേണ്ട സംഭവമാണ്. ശ്രീനാരായണ ദർശനം അദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് ഏറെ ദിശാബോധം നൽകി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനും വർഗീയവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ സജീവമായി നിൽക്കുന്ന ഘട്ടമാണിത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമുയരേണ്ട കാലത്ത് സി എച്ചിന്റെ പ്രവർത്തനങ്ങൾ വഴികാട്ടിയായിത്തന്നെ മുന്നിൽ നിൽക്കുന്നുണ്ട്.

സി എച്ചിന്റെ ഉൾപ്പെടെ ശ്രമഫലമായി രൂപപ്പെട്ട ഭൂപരിഷ്കരണം കേരള സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് തലയുയർത്തി ജീവിക്കാൻ പറ്റുന്ന സാഹചര്യം അത് സൃഷ്ടിച്ചു. ഇനിയും നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനുള്ള പ്രവർത്തനങ്ങളാണ് നവകേരള സൃഷ്ടിയിലൂടെ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്നത്. ആഗോളവൽക്കരണ നയങ്ങൾക്ക് ഫെഡറലിസത്തിന്റെ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് ബദൽ ഉയർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന സമീപനമാണിത്. രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യശക്തികൾക്ക് രാഷ്ട്രീയമായ കരുത്തായും ഈ ഇടപെടൽ മാറിയിട്ടുണ്ട്.

ആഗോളവൽക്കരണ നയങ്ങൾക്കും വർഗീയ ധ്രുവീകരണത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങൾ യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ജനവിഭാഗത്തെയും സർക്കാരിനെതിരാക്കാനുള്ള കള്ളപ്രചാരവേലകളാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിയേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയെ ഗവർണർമാരെ ഉപയോഗിച്ച് കൈപ്പിടിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായ കാഴ്ചപ്പാടുകൾക്ക്‌ അനുസരിച്ച് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ഭരണഘടനാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കുണ്ട്. എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന രീതിയാണ് കേരള ഗവർണർ സ്വീകരിക്കുന്നത്. സെനറ്റിലേക്ക് ഒഫീഷ്യൽ പദവിയുടെ അടിസ്ഥാനത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടവരെപ്പോലും പുറത്താക്കുന്ന രീതി ഗവർണർ സ്വീകരിച്ചു. ഇപ്പോൾ മന്ത്രിമാരെയും പുറത്താക്കുമെന്നാണ് ഗവർണറുടെ ഭീഷണി. ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാനംപോലും അറിയാത്ത നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്.

ആർഎസ്എസ് മേധാവിയുടെ ദർശനത്തിനുവേണ്ടി കാത്തുനിന്ന ഗവർണറിൽനിന്ന് ഇത്തരം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റകൂടി ഫലമാണ് ഗവർണർ തന്റെ രാഷ്ട്രീയ പക്ഷപാതിത്വവും എൽഡിഎഫ് സർക്കാരിനോടുള്ള പകയും പ്രകടിപ്പിച്ചിട്ടുള്ളത്. സംഘപരിവാറിനുവേണ്ടി എന്തുംചെയ്യുമെന്ന സന്ദേശം നൽകുകകൂടി ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് വ്യക്തം. രാഷ്ട്രീയവും വ്യക്തിപരവുമായ താൽപ്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരത്തിലുള്ള ഒരു അജൻഡയും കേരളത്തിൽ വിലപ്പോകില്ല. വരുംനാളുകൾ അത് തെളിയിക്കും. ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനും ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള ചരിത്രപരമായ പരിഷ്കാരങ്ങൾക്കും നേതൃപരമായ പങ്കുവഹിച്ച സി എച്ചിന്റെ ഓർമകൾ ഈ പോരാട്ടത്തിന് കരുത്താകും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Address

POONOOR
Perumbavoor

Website

Alerts

Be the first to know and let us send you an email when CPIM Poonoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Poonoor:

Share