വേങ്ങൂർ ഗ്രാമ പഞ്ചായത്ത് - Vengoor Grama Panchayath

  • Home
  • India
  • Perumbavoor
  • വേങ്ങൂർ ഗ്രാമ പഞ്ചായത്ത് - Vengoor Grama Panchayath

വേങ്ങൂർ ഗ്രാമ പഞ്ചായത്ത് - Vengoor Grama Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വേങ്ങൂർ ഗ്രാമ പഞ്ചായത്ത് - Vengoor Grama Panchayath, Public & Government Service, Perumbavoor.

മത്സ്യകർഷകക്ക് മീൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. =======================കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 2025-26 വാർഷിക പദ്...
28/10/2025

മത്സ്യകർഷകക്ക് മീൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
=======================
കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വേങ്ങൂർ പഞ്ചായത്തിലെ 50 മത്സ്യകർഷകർക്ക് ഗ്രാസ് കാർപ്പ്, രോഹു, മൃഗാള്‍ ഇനത്തിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശില്പ സുധീഷ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ജില്ലാ മത്സ്യകോഡിനേറ്റർ ജയരാജ് രാജൻ, ബാബു കുമാർ, ഫിഷറീസ് കോഡിനേറ്റർ എൽദോ മാത്യൂസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വികസന നേട്ടങ്ങളും, ഭാവി വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്ത് വേങ്ങൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. =======================...
22/10/2025

വികസന നേട്ടങ്ങളും, ഭാവി വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്ത് വേങ്ങൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്.
=======================
സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളും ഭാവി വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്ത് വേങ്ങൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത് എം എം ഐസക്ക് സ്മാരക ഹാളിൽ വെച്ച് നടന്ന വികസന സദസ്സ് മുൻ എംഎൽഎ സാജു പോൾ ഉദ്ഘാടനം ചെയ്തു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശില്പ സുധീഷ് ചടങ്ങിൽ അധ്യക്ഷയായി.

സംസ്ഥാന സർക്കാരിന്റെയും,ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ അവതരണം, ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും, നിർദ്ദേശങ്ങളും പങ്കുവെക്കൽ, ചർച്ച എന്നിവ നടന്നു. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുക, കൂടുതൽ സ്ഥലങ്ങളിൽ തരിശു നെൽകൃഷി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുക, വൃദ്ധജനങ്ങളുടെ പരിപാലനത്തിനായി പകൽവീട് പ്രവർത്തനസജ്ജമാക്കുക, പൊതു ഇടങ്ങളിൽ ടോയ്ലറ്റ് സംവിധാനം ഒരുക്കുക, റോഡ് വികസനത്തിന് കൂടുതൽ ഫണ്ട് നീക്കി വയ്ക്കുക, ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കുക, പഞ്ചായത്തിൽ കളിസ്ഥലം നിർമ്മിക്കുക തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. വഴിയിൽ കിടന്നു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥർക്ക് തിരിച്ചു നൽകി സത്യസന്ധമായ സാമൂഹ്യ ഇടപെടലിന്റെ മാതൃകകളായ പാണിയേലി പുന്നോർപ്പിള്ളി വീട്ടിൽ സജിയുടെ മക്കളായ ജേക്കബ് സജി, എൽദോസ് സജി, ഹരിത കർമ്മ സേന അംഗം അജിത ശിവദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ആർ നാരായണൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ പഞ്ചായത്ത് സെക്രട്ടറി സിബി കൊന്താലം, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ പി.ആർ വിജയകുമാർ പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ബേസിൽ കല്ലറയ്ക്കൽ, ശോഭന വിജയകുമാർ, ബൈജു പോൾ, പി.വി പീറ്റർ, ജിനു ബിജു, ശശികല കെ.എസ്, വിനു സാഗർ, സിഡിഎസ് ചെയർപേഴ്സൺ പ്രമീള സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

20/10/2025
ചൂരമുടി- ആലാട്ടുചിറ റോഡ് പുനർ നിർമ്മിച്ചു.======================= വേങ്ങൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പ...
18/10/2025

ചൂരമുടി- ആലാട്ടുചിറ റോഡ് പുനർ നിർമ്മിച്ചു.
=======================
വേങ്ങൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 19 ലക്ഷം രൂപ വിനിയോഗിച്ച് പുതുമന വാർഡിലെ ചൂരമുടി - ആലാട്ടുചിറ റോഡ് പുനർ നിർമ്മിച്ചു. നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. വാർഡ് മെമ്പർ വിനു സാഗർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ശോഭന വിജയകുമാർ, വാർഡ് വികസന സമിതി അംഗങ്ങളായ എൽദോ കോട്ടപ്പുറം, കെ.പി സന്തോഷ്, ജോയി കണ്ടത്തിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

കോടമ്പിള്ളി ചിറ ടൂറിസം പദ്ധതി നാടിനു സമർപ്പിച്ചു.======================= പ്രാദേശിക ടൂറിസം വികസനത്തിനായി സംസ്ഥാന ടൂറിസം വ...
16/10/2025

കോടമ്പിള്ളി ചിറ ടൂറിസം പദ്ധതി നാടിനു സമർപ്പിച്ചു.
=======================
പ്രാദേശിക ടൂറിസം വികസനത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കിയ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പും വേങ്ങൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ കോടമ്പിള്ളിച്ചിറ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു.കോടമ്പിള്ളി ചിറ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ ബഹു. പൊതുമരാമത്ത് &ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എംഎൽഎ എൽദോസ് പി കുന്നപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുൻ എംഎൽഎ സാജു പോൾ, എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ.ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡെയ്സി ജെയിംസ്, ബ്ലോക്ക് മെമ്പർ പി.ആർ നാരായണൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് സെക്രട്ടറി സിബി കൊന്താലം, അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്.ജി, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ബിജു ടി, ബേസിൽ കല്ലറയ്ക്കൽ, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു, പി വി പീറ്റർ, ജിനു ബിജു, ശശികല കെ.എസ്, വിനു സാഗർ, ക്രാരിയേലി SCB പ്രസിഡന്റ് കെ.ജി ജയരാജ്, സിപിഐ(എം) ലോക്കൽ സെക്രട്ടറി വി.എം ജുനൈദ്, സിപിഐ ലോക്കൽ സെക്രട്ടറി പി.എസ് ഭാസ്കരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ടൂറിസം വകുപ്പ് അനുവദിച്ച 30 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയും വിനിയോഗിച്ച് ടേക്ക് എ ബ്രേക്ക് കെട്ടിടം, ടോയ്ലറ്റ് ബ്ലോക്ക്, കുട്ടികളുടെ പാർക്ക്, പെഡൽ ബോട്ട്, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ പ്രവർത്തികളുടെ നിർമാണമാണ് പഞ്ചായത്ത് ഏറ്റെടുത്തു നടപ്പാക്കിയത്.

കനാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. =======================വേങ്ങൂർ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയി...
14/10/2025

കനാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
=======================
വേങ്ങൂർ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പിവിഐപി ഭൂതത്താൻകെട്ട്, പട്ടാൽ ഡിവിഷനുകളുടെ കീഴിൽ വരുന്ന 42 km നീളത്തിലുള്ള കനാലുകളുടെ ശുചീകരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. വേങ്ങൂർ പഞ്ചായത്തിലെ കനാലുകൾ നന്നാക്കുന്നതിനായി ആക്ഷൻ പ്ലാനിൽ 55 ലക്ഷം രൂപ അനുവദിക്കുക വഴി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 15,000 തൊഴുദിനങ്ങൾ ലഭ്യമാകും. കനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശില്പ സുധീഷ് നിർവഹിച്ചു. വാർഡ് മെമ്പർമാരായ മരിയ സാജ് മാത്യു, പി.വി പീറ്റർ, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ രാഹുൽ എ.ആർ, ഓവർസിയർ അനൂപ് രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുലിയണിപ്പാറ മിനി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.======================= വേങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉ...
06/10/2025

പുലിയണിപ്പാറ മിനി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
=======================
വേങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 21 ലക്ഷം രൂപ വിനിയോഗിച്ചു പുതുമന വാർഡിൽ നിർമ്മിച്ച പുലിയണിപാറ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കാലങ്ങളായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു കൊണ്ടിരുന്ന പുലിയണിപ്പാറയുടെ പരിസരപ്രദേശത്തുള്ള 50 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി. നിർമ്മാണം പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ: പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതിയുടെ കിണർ നിർമ്മാണത്തിന് സൗജന്യമായി ഭൂമി വിട്ടു നൽകിയ ശ്രീമതി. കുഞ്ഞുപെണ്ണ് കുട്ടപ്പനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ വിനു സാഗർ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ നാരായണൻ നായർ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ബിജു.ടി, ജിനു ബിജു, ശശികല കെ.എസ്, സിപിഐ(എം) ലോക്കൽ സെക്രട്ടറി വി.എം ജുനൈദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് വികസന സമിതി അംഗം അജിത്ത് ബാലൻ ചടങ്ങിൽ നന്ദി പറഞ്ഞു.

ജില്ലാ ക്ഷീര സംഗമം - വേങ്ങൂർ ഗ്രാമപഞ്ചായത്തിന് അവാർഡ്.======================= എറണാകുളം ജില്ല ക്ഷീരവികസന വകുപ്പ് സംഘടിപ്പ...
04/10/2025

ജില്ലാ ക്ഷീര സംഗമം - വേങ്ങൂർ ഗ്രാമപഞ്ചായത്തിന് അവാർഡ്.
=======================
എറണാകുളം ജില്ല ക്ഷീരവികസന വകുപ്പ് സംഘടിപ്പിച്ച ക്ഷീര സംഗമത്തിൽ വച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭാഗത്തിൽ ക്ഷീര മേഖലയിൽ കൂടുതൽ ഫണ്ട് വിനിയോഗിച്ച പഞ്ചായത്തിനുള്ള അവാർഡ് വേങ്ങൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി നാലാമത്തെ വർഷമാണ് വേങ്ങൂർ പഞ്ചായത്തിന് അവാർഡ് ലഭിക്കുന്നത്. പോഞ്ഞാശ്ശേരി മൂൺ ലൈറ്റ് കൺവെൻഷൻ സെന്ററിൽ നടന്ന ക്ഷീര സംഗമത്തിൽ ബഹു. ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചു റാണിയിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അവാർഡ് ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ബിജു.ടി, ജിനു ബിജു, ഡയറി എക്സ്റ്റൻഷൻ ഓഫീസർ ഉമ്മു ഹബീബ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുടുംബശ്രീ ഓഫീസ് നവീകരിച്ചു. =======================വേങ്ങൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദി...
01/10/2025

കുടുംബശ്രീ ഓഫീസ് നവീകരിച്ചു.
=======================
വേങ്ങൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 2 ലക്ഷം രൂപ വിനിയോഗിച്ച് കുടുംബശ്രീ സി ഡി എസ് ഓഫീസ് നവീകരിച്ചു. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശില്പ സുധീഷ് നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പ്രമീള സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ പി.വി പീറ്റർ, ജിനു ബിജു, സി ഡി എസ് വൈസ് ചെയർപേഴ്സൺ സിമി ബാബു, സിഡിഎസ് മെമ്പർമാരായ മിനി എൽദോ, സ്മിത ഷിബു, രമ്യ പ്രകാശ്, ജിജി മനോജ്, സിന്ധു മോഹനൻ, മഞ്ജുള കുഞ്ഞുമോൻ, അമ്മിണി പി.എസ്, അക്കൗണ്ടൻറ് അരുൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.======================= വേങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൂങ്ങ...
29/09/2025

ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
=======================
വേങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൂങ്ങാലി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: സിന്ധു ടി. പി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ: വിവേക് ജെസ് വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, പഞ്ചായത്ത് മെമ്പർമാരായ പി.വി പീറ്റർ, ജിനു ബിജു, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് എൻ.ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതീഷ് എം.ബി, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി 59 ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.======================= സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉൾനാടൻ ജലാശയങ്ങളിലെ മ...
28/09/2025

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
=======================
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ കോടമ്പിള്ളി ചിറയിൽ ഗ്രാസ് കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ബേസിൽ കല്ലറയ്ക്കൽ, ശോഭന വിജയകുമാർ, ഫിഷറീസ് കോഡിനേറ്റർ എൽദോ മാത്യൂസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Address

Perumbavoor
684546

Website

Alerts

Be the first to know and let us send you an email when വേങ്ങൂർ ഗ്രാമ പഞ്ചായത്ത് - Vengoor Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share