28/09/2018
#പൊരുതുന്നവരുടെ കൂടെ നിൽക്കാനാണ് എനിക്ക് എന്നും ഇഷ്ടം: ഹാഷിം ബംബ്രാണി
തൃക്കരിപ്പൂർ പോളിടെക്നിക് കോളേജ് യൂണിയൻ ഇലക്ഷന്റെ ഭാഗമായി യൂ.ഡി.എസ്.എഫ് തൃക്കരിപ്പൂർ പോളി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി കൺവെൻഷൻ ഉൽഘാടനം ചെയ്തു. തൃക്കരിപ്പൂർ പോളിയിൽ എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തോട് പടപൊരുതുന്ന പ്രിയ സഹപ്രവർത്തകരുടെ കൂടെ നിൽക്കാനാണ് തനിക്ക് എന്നും ഇഷ്ടമെന്നും അതുകൊണ്ടാണ് ഏത് ഘട്ടത്തിലും പോളിയിലെ പ്രവർത്തകർ വിളിക്കുമ്പോൾ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഇവിടേക്ക് വരുന്നതെന്നും ഉൽഘാടന പ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം സംസാരിച്ചു. ഈ വരുന്ന പോളിടെക്നിക് ഇലക്ഷനിൽ തൃക്കരിപ്പൂർ പോളിയിലെ വിദ്യാർഥികൾ എസ്.എഫ്.ഐയുടെ കപടരാഷ്ട്രീയത്തിനെതിരെ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ട് സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എസ്.എഫ് സംസ്ഥാന കലാവിങ് കൺവീനർ ഫായിസ് കവ്വായി മുഖ്യപ്രഭാഷണം നടത്തി, എം.എസ്.എഫ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സി.ഐ ഹമീദ്, കെ.എസ്.യു കാസറഗോഡ് ജില്ലാ സെക്രട്ടറി മാർട്ടിൻ, എം.എസ്.എഫ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ജാബിർ തങ്കയം, ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുള്ള ടി.വി, ടെക്ഫെഡ് നോർത്ത് മലബാർ ചാപ്റ്റർ കമ്മിറ്റി ചെയർമാൻ മുസബ്ബിർ കക്കുന്നം, ടെക്ഫെഡ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം മുഹമ്മദ് റാഹിൽ, എം.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം ഷാനി നെല്ലിക്കട്ട, എം.എസ്.എഫ് ഹരിത കാസർഗോഡ് ജില്ലാ ട്രഷറർ ഫാതിമത്ത് അഷ്രീഫ എന്നിവർ സംസാരിച്ചു.
ടെക്ഫെഡ് നോർത്ത് മലബാർ ചാപ്റ്റർ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുസബ്ബിറിനുള്ള പോളി യൂണിറ്റ് എം.എസ് എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ ജ:സെക്രട്ടറി സി.ഐ ഹമീദ് മുസബ്ബിറിന് നൽകി. കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ട് സിറാജ് സ്വാഗതവും കാവ്യ നന്ദിയും പറഞ്ഞു.