17/03/2026
മനുഷ്യ സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉണർത്തി ഫീനിക്സ് അരിപ്രയുടെ ഇഫ്താർ മീറ്റിന് ഉജ്ജ്വല പരിസമാപ്തി.
ഫീനിക്സ് പ്രസിഡന്റ് നിസാർ തങ്കയത്തിലിന്റെ അധ്യക്ഷതയിൽ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഷബീർ കറുമൂക്കിൽ , ടി കെ റഷീദലി , ഉമർ തയ്യിൽ , പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ രാജേന്ദ്രൻ , സക്കീന എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളുടെയും മതസംഘടനകളുടെയും പ്രതിനിധികൾ, വിവിധ ക്ലബ് പ്രതിനിധികൾ സൗഹൃദ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു . ജാതി മത ഭേദമന്യേ ഒരു നാട് മുഴുവൻ ഒരുമിച്ച ഇഫ്താർ മീറ്റിൽ എഴുനൂറോളം ആളുകൾ പങ്കെടുത്തു , ഹരിത പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്, ഫീനിക്സ് ഭരണസമിതി അംഗം കരീം പാറമ്മൽ നന്ദി അറിയിച്ചു.