UDF Kariavattam

UDF Kariavattam Official Page of UDF Karivattam Ward 2
Vettathur Panchayath

16/09/2022
21/04/2022
19/02/2022
Najeeb Kanthapuram MLA Writesപെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലുമുള്ള 15 ക്രിസ്ത്യൻ ദേവാലയങ്ങൾ ഒരുമിച്ച്‌ നടത്തിയ ക്രി...
12/12/2021

Najeeb Kanthapuram MLA
Writes
പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലുമുള്ള 15 ക്രിസ്ത്യൻ ദേവാലയങ്ങൾ ഒരുമിച്ച്‌ നടത്തിയ ക്രിസ്തുമസ്‌ ആഘോഷത്തിൽ അതിഥിയായി പങ്കെടുത്തു.
സമുദായങ്ങൾ തമ്മിലും സമുദായങ്ങൾക്കകത്തും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന മനോഹരമായ പ്രസംഗമാണ്‌ വൈ.എം.സി.എ അധ്യക്ഷൻ കൂടെയായ ഫാദർ ജോർജ്ജ്‌ പുത്തൻ ചിറ നടത്തിയത്‌.
വിശ്വാസികൾ തിങ്ങി നിറഞ്ഞ സദസിൽ ഒരു പുരോഹിതൻ നിർവ്വഹിക്കേണ്ട ശരിയായ ഉത്തരവാദിത്തമാണ്‌ അദ്ദേഹം നിർവ്വഹിച്ചത്‌. മുസ്ലിം ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ചില തൽപര കക്ഷികൾ ശ്രമിക്കുന്നതിനെതിരായ പ്രതിരോധം ഒരുമിച്ച്‌ നിന്ന് തന്നെ സൃഷ്ടിക്കണം. കേരളം ഒരു വർഗ്ഗീയതക്കും ഇടമുള്ള നാടല്ല. എല്ലാ മത വിശ്വാസികളും പരസ്പരം സ്നേഹിച്ചും ആദരിച്ചും പങ്ക്‌ വെച്ചും തന്നെ മുന്നോട്ട്‌ നീങ്ങണം. അതിനിടയിൽ മുതലെടുപ്പ്‌ നടത്തുന്നവരെ നാം ഒരുമിച്ച്‌ തിരിച്ചറിയണം.
പ്രിയ സുഹൃത്ത്‌ ഷിബു ചെറിയാനും വൈ.എം.സി.എ ഭാരവാഹികൾക്കും സംഘാടകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

മഴ, ഉരുൾപൊട്ടൽ, കാട്ടുതീആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ MLA നജീബ് കാന്തപുരം ആശ്വാസത്തിന്റെ ഒരു ചുവട്.തന്റെ ഓഫീസിൽ...
26/11/2021

മഴ, ഉരുൾപൊട്ടൽ, കാട്ടുതീ
ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ
MLA നജീബ് കാന്തപുരം ആശ്വാസത്തിന്റെ ഒരു ചുവട്.

തന്റെ ഓഫീസിൽ തേടിയെത്തിയവരെ അവരുടെ വീട്ടിൽ തേടിയെത്തി പെരിന്തൽമണ്ണയുടെ ജനകീയ എം ൽ എ നജീബ് കാന്തപുരം

തങ്ങളുടെ ആവശ്യങ്ങളും ആവലാതികളും എം ൽ എ യെ കണ്ട് അറീക്കുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ദിവസം എം ൽ എ ഓഫീസിലെത്തിയ കാര്യാവട്ടം ഉണ്ണിയമ്പത്ത് കോളനി നിവാസികൾ ഇന്ന് അവരുടെ കിടപാടവും അവസ്ഥയും മനസ്സിലാക്കാൻ അവരുടെ വീട്ടുപടിക്കൽ എത്തിയ എം ൽ എ യോട് എല്ലാം പറഞ്ഞതിന്റെയും കാണിച്ചു കൊടുതതിന്റെയും ആശ്വാസത്തിലാണ്.

വിവിധ കാലാവസ്ഥകളിൽ തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും, കുടിവെള്ള പ്രശ്നവും അവർ നേരിട്ട് കാണിച്ചു കൊടുത്ത് എം ൽ എ യെ ബോധ്യപെടുത്തി.സ്ത്രീകളും,കുട്ടികളും വൃദ്ദരും ശരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർ തുടങ്ങി കോളനിയിലെ ഓരോരുത്തരുമായും എം ൽ എ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. കോളനി നിവാസികളായ വേലായുധൻ, കാളി , ഷാലിനി, രാധ എന്നിവർ എം ൽ എ യോട് കോളനിയിലെ പൊതുവായ കാര്യങ്ങൾ വിശദീകരിച്ചു .കോളനിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി. ബ്ലോക്ക് മെമ്പർ അസീസ് പട്ടിക്കാട്,വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അൻഷാബ് എന്നിവർ എം ൽ എ യെ അനുഗമിച്ചു.

08/11/2021

സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ

Address

Kariavattam
Perintalmanna

Alerts

Be the first to know and let us send you an email when UDF Kariavattam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share