MYL White Guard Perinthalmanna

MYL White Guard Perinthalmanna Muslim Youth League Perinthalmanna - White Guard Official Page

23/02/2021
പെരിന്തൽമണ്ണ മുൻസിപ്പൽ വൈറ്റ്ഗാർഡ്‌ #കോവിഡ്‌ -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾഇന്ന് (04-09-2020)അമ്മിനിക്കാട്‌ കോവിഡ്‌ പോസ്റ...
04/09/2020

പെരിന്തൽമണ്ണ മുൻസിപ്പൽ വൈറ്റ്ഗാർഡ്‌

#കോവിഡ്‌ -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾ
ഇന്ന് (04-09-2020)

അമ്മിനിക്കാട്‌ കോവിഡ്‌ പോസ്റ്റീവായ സ്ത്രീയുടെ മൃതദേഹം മുൻസിപ്പൽ വൈറ്റ്ഗാർഡിന്റെ നേതൃത്വത്തിൽ മറവ്‌ ചെയ്തു. മുൻസിപ്പൽ വൈറ്റ്ഗാർഡ്‌ കോഡിനേറ്റർ ഉനൈസ്‌ കക്കൂത്ത്‌, വൈസ്ക്യാപ്റ്റൻ റഹീസ്‌ കക്കൂത്ത്‌, വൈറ്റ്ഗാർഡ്‌ അംഗം റഹീസ്‌ കുറ്റീരി, ഷഫീഖ്‌ അമ്മിനിക്കാട്‌ തുടങ്ങിയവർ അങ്ങാടിപ്പുറം പഞ്ചായത്ത്‌ വൈറ്റ്ഗാർഡ്‌ ക്യാപ്‌റ്റൻ ഷബീർ മാഞ്ഞാമ്പ്ര യുടെ നേതൃത്വത്തിൽ രാത്രി പത്ത്‌ മണിയോടെ മയ്യിത്ത്‌ മറവ്‌ ചെയ്തു.

പെരിന്തൽമണ്ണയിൽ കോവിഡ് രോഗമുക്തി നേടി തിരിച്ചെത്തിയ വീട് ഇന്ന് പെരിന്തൽമണ്ണ മുനിസിപ്പൽ വൈറ്റ് ഗാർഡ് അണുനശീകരണം നടത്തി.

നാഥൻ സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ - ആമീൻ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളുമായി പെരിന്തൽമണ്ണ മുനിസിപ്പൽ വൈറ്റ് ഗാർഡ് മുന്നോട്ട്പെരിന്...
02/09/2020

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളുമായി പെരിന്തൽമണ്ണ മുനിസിപ്പൽ വൈറ്റ് ഗാർഡ് മുന്നോട്ട്

പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശിയിൽ കോവിഡ് പോസിറ്റീവ് ആയ രണ്ട് വീടുകൾ മുനിസിപ്പൽ വൈറ്റ് ഗാർഡ് അംഗങ്ങൾ PPE കിറ്റ് ധരിച്ച് അണുവിമുക്തമാക്കി...

പെരിന്തൽമണ്ണ മണ്ഡലം മുസ്ലിംയൂത്ത്‌ ലീഗ്‌ വൈറ്റ്ഗാർഡ്‌ മെഡിചെയ്ൻ സേവനങ്ങൾ ഇതിനോടകം 3500 പിന്നിട്ടു. നേതൃത്വം നൽകിയവർക്കും...
03/05/2020

പെരിന്തൽമണ്ണ മണ്ഡലം മുസ്ലിംയൂത്ത്‌ ലീഗ്‌ വൈറ്റ്ഗാർഡ്‌ മെഡിചെയ്ൻ സേവനങ്ങൾ ഇതിനോടകം 3500 പിന്നിട്ടു. നേതൃത്വം നൽകിയവർക്കും ഈ സൽപ്രവർത്തിയിൽ കണ്ണികളായ ഓരോ വൈറ്റ്ഗാർഡിനും ഹരിതാഭിവാദ്യങ്ങൾ..💚💚💚

മാസ്ക്‌ ഇല്ലേൽ മാപ്പില്ല..
01/05/2020

മാസ്ക്‌ ഇല്ലേൽ മാപ്പില്ല..

പെരിന്തൽമണ്ണയിൽ  മുസ്ലിം യൂത്ത്ലീഗ്   തുടരുന്നു.. (31 ദിനം)ഇന്ന് (29-4-2020) ബുധൻ 32 case. വിദേശത്തേക്കും അടുത്ത ജില്ലകള...
29/04/2020

പെരിന്തൽമണ്ണയിൽ മുസ്ലിം യൂത്ത്ലീഗ് തുടരുന്നു.. (31 ദിനം)

ഇന്ന് (29-4-2020) ബുധൻ 32 case. വിദേശത്തേക്കും അടുത്ത ജില്ലകളിലേക്കുമുള്ള മരുന്നുകളും ഇന്നത്തെ സേവനങ്ങളിലുണ്ട്. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി കോഴിക്കോട് CH സെന്റർ മുഖേന പ്രവാസികൾക്ക് സൗജന്യമായി നൽകുന്ന മരുന്നുകളും ഇന്നു നാം എത്തിച്ചു നൽകി. ഒരു മാസം പിന്നിട്ടിട്ടും ഊർജ്ജസ്വലരായി ഓടി നടക്കുന്ന ഞങ്ങളെ കൊച്ചനിയൻമാരെ അനുഗ്രഹിക്കണെ നാഥാ...ആമീൻ

ഒരു മാസക്കാലമായി പെരിന്തൽമണ്ണയിൽ  മുസ്ലിം യൂത്ത്ലീഗ്   ഇന്ന് (28-4-2020) ചൊവ്വ 27case കൾ. ഇന്ന് പകുതിയിലധികം മരുന്നുകളും...
28/04/2020

ഒരു മാസക്കാലമായി പെരിന്തൽമണ്ണയിൽ മുസ്ലിം യൂത്ത്ലീഗ്

ഇന്ന് (28-4-2020) ചൊവ്വ 27case കൾ. ഇന്ന് പകുതിയിലധികം മരുന്നുകളും കോഴിക്കോട് തൃശൂർ പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് പുറം ജില്ലകളിലേക്ക് കണ്ണി ചേർക്കേണ്ടവ. വിദേശത്തേക്കുള്ള മരുന്നുമുണ്ടതിൽ. എല്ലാം യൂത്ത് ലീഗിന്റെ വൈറ്റ്ഗാർഡുകളുടെ കയ്യിൽ ഭദ്രം. നോമ്പും കാലാവസ്ഥയും ശരീരത്തെ തളർത്തുന്നുവെങ്കിലും പാവങ്ങളായ രോഗികളുടെ ആവശ്യങ്ങൾക്കു മുമ്പിൽ തളരാത്ത മനസ്സുമായി ആവേശത്തിലാണ് പെരിന്തൽമണ്ണയിലെ ഈ ഹരിതപോരാളികൾ. ഇന്ന് ഞങ്ങൾക്ക് സഹായവും പിന്തുണയുമായി പ്രിയപ്പെട്ട ഹാജറുമ്മ ടീച്ചർ വന്നിരുന്നു. മാതൃസ്നേഹത്തോടെ വൈറ്റ്ഗാർഡുകൾക്കുള്ള മാസ്കും ഗ്ലൗസും സാനിറ്റൈയ്സറുമായാണ് ഇന്ന് വന്നത്. വികസന രംഗത്ത് പുതിയ സാധ്യതകൾ നാടിന് നേടിത്തന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സന് ഒരായിരം നന്ദി..

പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത് ലീഗ്   പ്രവർത്തനങ്ങൾ 28 ദിനങ്ങൾ പിന്നിടുമ്പോൾ 1500+ സേവനങ്ങൾ....ഇത്രയും രോഗികളിലേക്ക്...
26/04/2020

പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തനങ്ങൾ 28 ദിനങ്ങൾ പിന്നിടുമ്പോൾ 1500+ സേവനങ്ങൾ....

ഇത്രയും രോഗികളിലേക്ക് 5000ലധികം കൈകളിലൂടെയാണ് അവശ്യമരുന്നുകളെത്തിയത്. പെരിന്തൽമണ്ണയുടെ പൊതു സമൂഹം യൂത്ത്ലീഗിന്റെ മെഡിചൈനിനെ എത്രമാത്രം വിശ്വാസമർപ്പിക്കുന്നു എന്നതിന്റെ നേർ സാക്ഷ്യമാണിത് .ചിട്ടയോടെ നടക്കുന്ന ഈ സന്നദ്ധ പ്രവർത്തനത്തെ രാഷ്ട്രീയ എതിരാളികൾ വരെ അഭിനന്ദിച്ചു പ്രോത്സാപ്പിച്ചു എന്നത് ആവേശം നൽകുന്നതാണ്.. നിഷ്കളങ്കമായ പ്രവർത്തനങ്ങളെ എതിർക്കാനും പരാജയപ്പെടുത്താനും ആർക്കും കഴിയില്ലാ എന്നത് വസ്തുതയാണ്.. ധാരാളം പ്രതിസന്ധികളെ മറികടന്നാണ് ജില്ലയിലെത്തന്നെ ഏറ്റവും കൂടുതൽ സേവനങ്ങൾ നടത്തി പെരിന്തൽമണ്ണയിൽ വൈറ്റ്ഗാർഡ് മെഡിചൈൻ മുന്നേറുന്നത്.. കൂടെ നിൽകുന്ന മുഴുവൻ മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളെയും വൈറ്റ്ഗാർഡ്കളെയും സഹപ്രവർത്തകരെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.. അണിയറയിൽ ഒരു മാസക്കാലമായി പ്രവർത്തിക്കുന്നവർ.. സാമ്പത്തിക സഹായം ചെയ്ത് തന്ന വ്യക്തികൾ സ്ഥാപനങ്ങൾ..
നിങ്ങൾക്കെല്ലാം നന്ദി... നന്ദി... നന്ദി...
അള്ളാഹു സ്വീകരിക്കട്ടെ .... ആമീൻ

ഉനൈസ് കക്കൂത്ത്‌ കുറെ വൈകിയേ ഉറങ്ങാറുള്ളു.കൂട്ടുകാരനെ പൊലെ കൂടെ കൊണ്ട് നടക്കുന്ന അളിയൻ റഹീസും ഉനൈസിന്റെ പ്രവർത്തനത്തിൽ ക...
20/04/2020

ഉനൈസ് കക്കൂത്ത്‌ കുറെ വൈകിയേ ഉറങ്ങാറുള്ളു.
കൂട്ടുകാരനെ പൊലെ കൂടെ കൊണ്ട് നടക്കുന്ന അളിയൻ റഹീസും ഉനൈസിന്റെ പ്രവർത്തനത്തിൽ കൂടെ ഉണ്ടാവും.
ഉനൈസ് എവിടെ ഉണ്ടോ അവിടെ റഹീസിനെയും കാണാം.
ഹരിത പ്രസ്ഥാന ബന്ധുക്കൾ എന്നത് പൊലെ തന്നെ അവർ കുടുംബ ബന്ധുക്കളും ആണ്.
അല്പം ദേഷ്യക്കാരൻ ആണെങ്കിലും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഏറ്റെടുത്താൽ കൃത്യമായി കൊണ്ട് നടത്താനും മുഴു സമയം മാറ്റി വെക്കുന്ന പൊതു പ്രവർത്തകൻ.
പലപ്പോഴും ഫോട്ടോയിൽ നിൽക്കാതെ മറ്റുള്ളവരുടെ ക്യാമറമാൻ ആവാറാണ് പതിവ്.

പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ്/WG മെഡി ചെയിൻ പ്രവർത്തനം കണ്ണി മുറിയാതെ കൊണ്ട് നടക്കുന്നതിൽ പ്രധാന പങ്കാണ് ഉനൈസ് വഹിക്കുന്നത്.
മെഡി ചെയിൻ കണ്ട്രോൾ റൂം ചുമതല ഏല്പിച്ചതിൽ പ്രധാനിയാണ് ഉനൈസ്.
പെരിന്തൽമണ്ണ മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി/WG മുൻസിപ്പൽ കോർഡിനേറ്റർ എന്നീ ഉത്തരവാദിത്തങ്ങൾ പാർട്ടിയിൽ വഹിക്കുന്നു.

ഇന്നലെ(19/04/2020)
രാത്രി 11.12 ന് ഉനൈസ് പുലാമന്തോളിലേക്ക് ഓടുകയാണ് തന്റെ ബൈക്കുമായി കൂടെ
അളിയൻ റഹീസും ഉണ്ട്.
ജില്ലാ അതിർത്തി ആയ പുലാമന്തോളിൽ നിന്നും മരുന്ന് സ്വീകരിക്കാൻ.
തൃശൂരിൽ നിന്നും അങ്ങാടിപ്പുറത്തുള്ള രോഗിക്ക് മരുന്ന്.
അവനും നമുക്കും
അറിയാം ഈ ഓട്ടം വെറുതെയാവില്ലെന്ന്...
അള്ളാഹു അനുഗ്രഹിക്കട്ടെ.
ആമീൻ.

അഭിനന്ദനങ്ങൾ

ഉനൈസ് കക്കൂത്ത്‌ &റഹീസ് കക്കൂത്ത്‌ ...

✍🏻Noushadali Ct
ജന:സെക്രട്ടറി, മുസ്ലിം യൂത്ത്‌ലീഗ്‌
പെരിന്തൽമണ്ണ നിയോജക മണ്ഡലം

പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത് ലീഗ്   തുടരുന്നു.. ഇന്ന് വെള്ളി 17/4/2020 നേരിട്ട് 36 caseപ്രാദേശികമായി 30 ആവശ്യങ്ങളു...
17/04/2020

പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് തുടരുന്നു..

ഇന്ന് വെള്ളി 17/4/2020 നേരിട്ട് 36 case
പ്രാദേശികമായി 30 ആവശ്യങ്ങളുമടക്കം 66 അവശ്യ സർവ്വീസ് നടത്താൻ നമ്മുടെ സന്നദ്ധ പ്രവർത്തകർക്കായി. ദിവസങ്ങളോളം പല ഏജൻസികളും ഇടപെട്ട് നടക്കാത്ത പല ആവശ്യങ്ങളും നമ്മുക്ക് ഏറ്റെടുത്തു ചെയ്യാനായി എന്നത് നമ്മുടെ കൃത്യതയും സമർപ്പണവും എല്ലാവരേയും ബോധ്യപ്പെടുത്തുന്നു. മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലും 6 പഞ്ചായത്തുകളിലും കൃത്യമായ ചങ്ങല തീർക്കാൻ സർക്കാർ പാസ് നൽകിയ നമ്മുടെ പ്രവർത്തകർ ഉണ്ട് എന്നുള്ളത് മണ്ഡലം യൂത്ത് ലീഗിന് ഏത് ആവശ്യങ്ങളും ഏറ്റെടുക്കാൻ ധൈര്യം നൽകുന്നു. സംസ്ഥാന മെഡിചൈനിനെ കൂട്ടിയിണക്കി ഉനൈസ് കക്കൂത്തും അബ്ബാസ് മുഴന്നമണ്ണയും പെരിന്തൽമണ്ണയിൽ ഓടിനടന്ന് ചങ്ങല തീർക്കുന്ന ബാബുവും എല്ലാം നിയന്ത്രിക്കുന്ന ചാലകശക്തിയായി അഫ്സൽ എടത്തറയും 20 ദിവസവും നിസ്വാർത്ഥ സേവനം ചെയ്യുകയാണ്..
പ്രാർത്ഥനയോടെ അഭിനന്ദിക്കാം..

✍🏻പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത്ലീഗ്

പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത്ലീഗ്    19 ദിവസം പിന്നിട്ടു.. ഇന്ന് 35 Case നേരിട്ടും 23 Case പ്രാദേശികമായും നിറവേറ്റി...
16/04/2020

പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് 19 ദിവസം പിന്നിട്ടു..

ഇന്ന് 35 Case നേരിട്ടും 23 Case പ്രാദേശികമായും നിറവേറ്റിയ നമ്മുടെ വൈറ്റ്ഗാർഡുകൾ പല ജില്ലകളിൽ നിന്നും വന്ന 18-ലധികം സേവനങ്ങൾക്ക് കണ്ണി ചേരുകയും ചെയ്തു. ഇന്ന് ഒരു രോഗിക്ക് വാട്ടർ ബെഡും കട്ടിലും ഓടമല skssf-ന്റെ സഹായത്തോടെ ചെയ്യാൻ നമ്മുക്ക് സാധിച്ചു.

എന്നാൽ ദു:ഖകരം എന്ന് പറയട്ടെ, ഇന്ന് മനുഷ്യ സ്നേഹം മറന്ന് രാഷ്ട്രീയ തിമിരം ബാധിച്ച പുലാമന്തോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിന്മേൽ മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്തിന് ദിവസങ്ങളായി എത്തിച്ച് നൽകാൻ കഴിയാത്ത ഒരു പാവം രോഗിയുടെ മരുന്ന് മണിക്കൂറുകളെ കൊണ്ട് തൃശൂരിൽ നിന്ന് എത്തിച്ച് നൽകി എന്നതാണ് പരാതിക്ക് കാരണമത്രെ. കേസുകളെടുത്ത് യൂത്ത്ലീഗിന്റെ പ്രവർത്തനത്തേയും പഞ്ചായത്തിന്റെ കഴിവുകേട് തുറന്ന് പറയുന്ന വിമർശനങ്ങളെയും തളർത്താമെന്ന് നിങ്ങൾ വ്യമോഹിക്കേണ്ട. പെരിന്തൽമണ്ണയിലെ നൂറുകണക്കിന് പ്രവർത്തകന്മാർ നിങ്ങൾക്കെതിരെ അതേ വിമർശനവുമായി രംഗത്തുവരും. 1200'ൽ പരം രോഗികൾക്ക് ആശ്വാസമെത്തിച്ച പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കണ്ണിയായിരുന്നു പ്രിയപ്പെട്ട ഞങ്ങളുടെ പ്രവർത്തകൻ. ഈ കൊറോണ കാലത്ത് ഇത്തരം നന്മ മുടക്കികളെ തുറന്ന് കാട്ടാനും നന്മയിലൂന്നിയ സന്നദ്ധ പ്രവർത്തനം കൊണ്ട് നിങ്ങളുടെ ഏത് കുതന്ത്രങ്ങളെയും മറികടക്കാനുള്ള ആളും അർത്ഥവും സംഘടനാ ബലവും യൂത്ത് ലീഗിനുണ്ട്. സാർത്ഥ വാഹക സംഘം മുന്നോട്ട് തന്നെ പോവുകയാണ്.
ശക്തി നൽകണെ നാഥാ - ആമീൻ

✍🏻പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when MYL White Guard Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MYL White Guard Perinthalmanna:

Share