CPIM Perambra

CPIM Perambra സി പി ഐ എം പേരാമ്പ്ര ഏരിയ കമ്മിറ്റയുടെ ഫേസ്ബുക്ക് പേജ്

03/06/2026
പെട്രോൾ ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ  കേന്ദ്ര സർക്കാർ ഓഫിസിന് മുമ്പിൽ ജനകീയ പ്രക്ഷോഭം
02/06/2026

പെട്രോൾ ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ
കേന്ദ്ര സർക്കാർ ഓഫിസിന് മുമ്പിൽ ജനകീയ പ്രക്ഷോഭം

സ: ടി പി ദാസേട്ടൻ അന്തരിച്ചു. ആദരാഞ്ജലികൾ🌹
30/05/2026

സ: ടി പി ദാസേട്ടൻ അന്തരിച്ചു. ആദരാഞ്ജലികൾ🌹

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന___________________________വ്യക്തമായ നയവും നിലപാടും ഇല്ല...
29/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
___________________________
വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ്‌ യുഡിഎഫിന്റേത്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ നയപ്രഖ്യാപനം. ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനെയും വാക്കുകൊണ്ട്‌ പോലും വിമര്‍ശിക്കാത്ത നയമാണ്‌ സംസ്ഥാന സര്‍ക്കാരിനെന്ന്‌ നയപ്രഖ്യാപനം വ്യക്തമാക്കുന്നു. കേന്ദ്രവും ബി.ജെ.പിയും തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളെക്കുറിച്ചും, സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ സമീപനങ്ങളെക്കുറിച്ചും സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ല. സാമ്പത്തിക ഫെഡറലിസത്തെ തകര്‍ക്കുകയും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നതിനോട്‌ സഹകരിച്ച്‌ മുന്നോട്ടുപോകാനാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്‌.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌ എന്ന കള്ളപ്രചരണം ആവര്‍ത്തിക്കാനാണ്‌ നയപ്രഖ്യാപനത്തില്‍ ഉടനീളം ശ്രമം നടന്നത്‌. റിസര്‍വ്‌ ബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച്‌ 5,429 കോടി രൂപ ട്രഷറിയില്‍ ബാക്കിവെച്ചുകൊണ്ടാണ്‌ ഇടതുസര്‍ക്കാര്‍ ഭരണം അവസാനിപ്പിച്ചത്‌. പൊതുകടം വന്‍തോതില്‍ കുറയ്‌ക്കാന്‍ കഴിഞ്ഞ സര്‍ക്കാരായിരുന്നു എല്‍ഡിഎഫിന്റേത്‌. കടബാധ്യതയില്‍ രാജ്യത്തെ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പമാണ്‌ കേരളത്തിന്റെ സ്ഥാനം. കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന ഉപരോധ സമാനമായ സാമ്പത്തിക അടിച്ചമര്‍ത്തലാണ്‌ കേരളത്തിന്റെ മുന്നേറ്റത്തിന്‌ തടസമായുള്ളത്‌. ആ നീക്കങ്ങള്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ, കേരളത്തെ മുന്നോട്ട്‌ നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ്‌ യുഡിഎഫ്‌ ശ്രമം.

ഗള്‍ഫ്‌ മേഖലയിലെ സംഘര്‍ഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക സൃഷ്‌ടിക്കുന്നതാണ്‌. കേരളത്തിന്റെ സമ്പദ്‌ഘടനയെതന്നെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ തയ്യാറായിട്ടില്ല.

ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇതിലില്ല. നാടിന്റെ അഭിമാനമായ പ്രധാന പദ്ധതികളെ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌ സംബന്ധിച്ച്‌ വ്യക്തമാക്കുന്നില്ല. തൊഴിലുറപ്പ്‌, കുടുംബശ്രീ, കിഫ്‌ബി തുടങ്ങി പ്രധാന മേഖലകളെക്കുറിച്ച്‌ പരാമര്‍ശം പോലും ഇല്ല എന്നത്‌ വിസ്‌മയകരമാണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‌ താല്‍പര്യമില്ലെന്ന സന്ദേശമാണ്‌ ഇതിലൂടെ വ്യക്തമാക്കുന്നത്‌.

നാടിന്‌ ഗുണപരമായി മാറിയിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന്‌ തയ്യാറാവുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. നാടിന്റെയും ജനങ്ങളുടെയും താല്‍പര്യത്തിന്‌ എതിരെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധം ഉയരും.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേ...
27/05/2026

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പൊലീസ് അതിക്രമം. ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസിലേക്ക് സിപിഐ എം പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്ത പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയെ പൊലീസ് ക്രൂരമായി കൈയേറ്റം ചെയ്യുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു.

ഞങ്ങളെയങ്ങ് അവസാനിപ്പിച്ച് കളയാമെന്ന് ആരും കരുതേണ്ടതില്ല...
27/05/2026

ഞങ്ങളെയങ്ങ് അവസാനിപ്പിച്ച് കളയാമെന്ന് ആരും കരുതേണ്ടതില്ല...

19/05/2026

"കൂടുതൽ കരുത്തോടെ തിരിച്ചുവരും"

സി.പി.ഐ (എം) കോഴിക്കോട് ജില്ലാകമ്മിറ്റി യോഗത്തില്‍ നടന്ന വിമര്‍ശനങ്ങള്‍ എന്ന രീതിയില്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നലെ...
17/05/2026

സി.പി.ഐ (എം) കോഴിക്കോട് ജില്ലാകമ്മിറ്റി യോഗത്തില്‍ നടന്ന വിമര്‍ശനങ്ങള്‍ എന്ന രീതിയില്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നലെയും, ഇന്നുമായി റിപ്പോർട്ട്‌ ചെയ്ത കാര്യങ്ങള്‍ വസ്തുതകളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഊഹാപോഹങ്ങളും, കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളുമാണെന്ന് ജില്ലാകമ്മിറ്റി യോഗം പ്രസ്താവനയില്‍ ചൂണ്ടികാണിച്ചു.

സി.പി.ഐ (എം) പ്രവര്‍ത്തകരിലും, അണികളിലും ആശയകുഴപ്പവും, നേതൃത്വത്തില്‍ അവിശ്വാസവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്റെ ഉൾപാർട്ടി ചര്‍ച്ചകളെയും സംബന്ധിച്ച് യാതോരുവിധ അറിവും ഇല്ലാത്തവരാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ടിയുടെ തലമുതിര്‍ന്ന നേതാവും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനറുമായ സ: ടി.പി.രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ സംബന്ധിച്ചോ പൊതുവെ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ചോ മാധ്യമങ്ങള്‍ പ്രചരിപ്പിക്കു രീതിയില്‍ ഒരു ചര്‍ച്ചയും ഉയർന്നു വന്നിട്ടില്ല എന്നതാണ് വസ്തുത.

അതേ പോലെ ബേപ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ സ: പി.എ.മുഹമ്മദ് റിയാസിന്റെ വിജയം എതിര്‍ സ്ഥാനാര്‍ത്ഥി പി.വി അന്‍വറായതുകൊണ്ട് മാത്രമാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയർന്നു എന്ന രീതിയില്‍ ഒരു ദേശീയ പത്രം നല്‍കിയ റിപ്പോർട്ട്‌ ബേപ്പൂരിലെ ഇടതുപക്ഷ വിജയത്തെ പരിഹസിക്കുന്നതും, ജനവിധിയെ അവജ്ഞതയോടെ കാണുന്നതുകൊണ്ടാണെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം ഊഹങ്ങളും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം വെച്ചുള്ള നുണക്കഥകളും അര്‍ഹിക്കുന്ന അവജ്ഞതയോടെ തന്നെ സി.പി.ഐ (എം) പ്രവര്‍ത്തകരും, ഈ പ്രസ്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ജനങ്ങളും തള്ളിക്കളയുമെന്ന കാര്യത്തിൽ കാര്യത്തില്‍ ഒരു സംശയവുമില്ല എന്ന് പ്രസ്താവന പറഞ്ഞു.

Address

AKG Center
Perambra
673525

Telephone

04962610217

Website

Alerts

Be the first to know and let us send you an email when CPIM Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share